ദന്തചികിൽസകളോടുള്ള ഭയവും ആകാംക്ഷയും മൂലം ഡോക്ടറെ കാണാൻ മടിക്കുകയോ ദന്തചികിൽസകൾ ചെയ്യാതെ മാറ്റിവയ്ക്കുകയോ ചെയ്യുന്ന ഒരുപാട് പേരുണ്ട്. അവർക്കിതാ ഒരു സന്തോഷവാർത്ത. കോൺഷ്യസ് സെഡേഷൻ എന്ന നൂതന ചികിത്സാരീതിയിലൂടെ വേദനാരഹിതമായി ചികിൽസ നടത്താം. പേടി മൂലം മാറ്റി വയ്ക്കപ്പെടുന്ന പല ചികിത്സകളും പിന്നീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദന്തചികിൽസകളോടുള്ള ഭയവും ആകാംക്ഷയും മൂലം ഡോക്ടറെ കാണാൻ മടിക്കുകയോ ദന്തചികിൽസകൾ ചെയ്യാതെ മാറ്റിവയ്ക്കുകയോ ചെയ്യുന്ന ഒരുപാട് പേരുണ്ട്. അവർക്കിതാ ഒരു സന്തോഷവാർത്ത. കോൺഷ്യസ് സെഡേഷൻ എന്ന നൂതന ചികിത്സാരീതിയിലൂടെ വേദനാരഹിതമായി ചികിൽസ നടത്താം.

ADVERTISEMENT

പേടി മൂലം മാറ്റി വയ്ക്കപ്പെടുന്ന പല ചികിത്സകളും പിന്നീട് രോഗം മൂർച്ഛിക്കുന്നതിനാൽ സങ്കീർണവും ചെലവേറിയതുമാകാം. കൊച്ചുകുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എന്നത് പ്രായോഗികമല്ലാത്തതുകൊണ്ടുതന്നെ, അതിനുള്ള നൂതന വഴികളെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കണം. ഭയവും ഉത്കണ്ഠയും കരച്ചിലുമൊക്കെ ഒഴിവാക്കി കുട്ടികളെ ചികിൽസിക്കുന്ന കോൺഷ്യസ് സെഡേഷൻ എന്ന പുതിയ ചികിത്സാരീതി ഏറെ സഹായകരമാണ്.

ADVERTISEMENT

ഒരു പ്രത്യേക അനുപാതത്തിൽ ഓക്സിജനും നൈട്രസ് ഓക്സൈഡും ചേർത്ത് വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിൽ കുഞ്ഞിനെ ശ്വസിപ്പിക്കുന്നതോടു കൂടി കുട്ടി ശാന്തമാകുന്നു. രക്ഷിതാവിനൊപ്പമിരിക്കുന്ന കുഞ്ഞിനെ ഒരു മാസ്ക് മൂക്കിൽ ധരിപ്പിച്ച് ശ്വാസം എടുക്കാൻ പറയുകയും ശ്വാസം എടുത്ത് കുറച്ചു സമയങ്ങൾക്കുള്ളിൽ ചികിത്സ ആരംഭിക്കുകയും ചെയ്യാം. കുട്ടി പൂർണമായി മയങ്ങുകയോ മറ്റു  വൈഷമ്യങ്ങളുണ്ടാകുകയോ ചെയ്യുന്നില്ല. ഡോക്ടർക്കാകട്ടെ, ചികിൽസാ സമയത്ത് ആവശ്യമുള്ള കാര്യങ്ങൾ പരസ്പരം സംസാരിച്ച് ആശയ വിനിമയം നടത്തുകയും ആവാം.

ADVERTISEMENT

കുട്ടികളുടെ ചികിൽസകൾ ഈ സംവിധാനം ഉപയോഗിച്ച് വേഗത്തിൽ നടത്തുവാൻ സാധിക്കും. കുഞ്ഞുങ്ങൾക്ക് മാത്രമല്ല, ചികിൽസ ഭയമുള്ളവർക്കും പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കും മുതിർന്നവർക്കും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. അപ്പോൾ ഇനി പേടി വേണ്ട, വേഗം ഡോക്ടറെ കാണൂ....

(ഏറ്റുമാനൂർ തീർത്ഥാസ് ഫെയറി ലാൻഡിലെ കുട്ടികളുടെ ദന്തഡോക്ടർ  ആണ് ലേഖിക)

Content Summary: Dental treatment in children