ഹോ, എന്തൊരു വേദന... വിട്ടുമാറുന്നില്ലല്ലോ ഇത്.’ വയോജനങ്ങളും മധ്യവയസ്കരും ആയ ഒട്ടേറെ പേർ പലപ്പോഴും പറയുന്ന വാക്കുകളാണിവ. ശരീരത്തിന്റെ പല ഭാഗത്തും നീണ്ടുനിൽക്കുന്ന വേദന മാത്രമല്ല, കഠിനമായ ക്ഷീണവും ഉറക്കക്കുറവും മാനസിക വിഷമവുമെല്ലാം ഇവർക്ക് ഇടയ്ക്കിടെ അനുഭവപ്പെടുന്നു. ഈ ലക്ഷണങ്ങളുള്ള പലർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോ, എന്തൊരു വേദന... വിട്ടുമാറുന്നില്ലല്ലോ ഇത്.’ വയോജനങ്ങളും മധ്യവയസ്കരും ആയ ഒട്ടേറെ പേർ പലപ്പോഴും പറയുന്ന വാക്കുകളാണിവ. ശരീരത്തിന്റെ പല ഭാഗത്തും നീണ്ടുനിൽക്കുന്ന വേദന മാത്രമല്ല, കഠിനമായ ക്ഷീണവും ഉറക്കക്കുറവും മാനസിക വിഷമവുമെല്ലാം ഇവർക്ക് ഇടയ്ക്കിടെ അനുഭവപ്പെടുന്നു. 

ADVERTISEMENT

ഈ ലക്ഷണങ്ങളുള്ള പലർക്കും  ഫൈബ്രോമയാൾജിയ (fibromyalgia) എന്ന രോഗം ബാധിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ത്യയിൽത്തന്നെ പ്രതിവർഷം ഒരു കോടിയിലധികം ആളുകൾക്ക് ഈ പ്രശ്നം ഉണ്ടാകുന്നുണ്ട് എന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. 

പലപ്പോഴും നിസ്സാരമെന്നു കരുതാവുന്ന ചില അണുബാധകൾ, മാനസിക സമ്മർദം, ചെറിയ ശസ്ത്രക്രിയകൾ, പരുക്കുകൾ എന്നിവയെത്തുടർന്നാണ് ദീർഘകാലം നീണ്ടുനിൽക്കുന്ന ഈ പ്രശ്നം ഉടലെടുക്കുന്നത്. ജനിതക കാരണങ്ങൾ കൊണ്ടും ഈ രോഗമുണ്ടാകാം. അണുബാധയെത്തുടർന്ന് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയിലുണ്ടാകുന്ന വ്യതിയാനം ഒരു കാരണമാണ്. 

ADVERTISEMENT

വേദന മൂന്നു മാസത്തിലേറെ നീണ്ടുനിന്നാൽ മാത്രമേ അതു ഫൈബ്രോമയാൾജിയ ആണെന്നു കരുതാൻ കഴിയൂ. ശരീരത്തിന്റെ രണ്ടുവശത്തും തോൾ, കൈകൾ, താടിയുടെ കീഴ്‌വശം എന്നിവിടെ വേദനയുണ്ടാകാം. അരയ്ക്കു താഴെ ശരീരത്തിന്റെ രണ്ടു ഭാഗത്തും ഇടുപ്പ്, നിതംബം, കാലുകൾ എന്നിവിടെയും വേദനയുണ്ടാകാം. കഠിനമായ ക്ഷീണമാണ് ഈ അവസ്ഥയുടെ രണ്ടാമത്തെ പ്രധാന ലക്ഷണം. വേദന മൂലം രാത്രി ഇവരുടെ ഉറക്കം തടസ്സപ്പെട്ടേക്കാം. പകൽ സമയത്ത് വല്ലാത്ത ഉറക്കച്ചടവും ക്ഷീണവും മൂലം ജോലി ചെയ്യാനുള്ള കഴിവ് കുറയാനിടയുണ്ട്. 

രാത്രി ഉറങ്ങാൻ ശ്രമിക്കുമ്പോൾ കാലുകൾക്ക് കഴപ്പും ശ്വാസതടസ്സവും ഇവർക്ക് അനുഭവപ്പെട്ടേക്കാം. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മന്ദത, ഓർമക്കുറവ് എന്ന ലക്ഷണങ്ങളും ഇവരിൽ വ്യാപകമായി കാണാറുണ്ട്. 

ADVERTISEMENT

ചിലപ്പോൾ കഠിനമായ വിഷാദവും ഒന്നും ചെയ്യാനുള്ള താൽപര്യമില്ലായ്മയും ഇവരിൽ പ്രകടമാകും. പലപ്പോഴും ഫൈബ്രോമയാൾജിയ തീവ്രമാകുമ്പോൾ ഉറക്കം വളരെ കാര്യമായ തോതിൽ നഷ്ടപ്പെടാനും തീവ്രമായ വിഷാദരോഗം ഉണ്ടാകാനും സാധ്യതയുണ്ട്.

പരിഹാരം എങ്ങനെ

ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടണം. തലച്ചോറിലെ നോർഎപ്പിനെഫ്രീൻ  എന്ന രാസവസ്തുവിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന വിഷാദവിരുദ്ധ ഔഷധങ്ങൾ ഉപയോഗിച്ചാൽ ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ വളരെയധികം ഭേദപ്പെടാറുണ്ട്. തലച്ചോറിലെ ഗാബ എന്ന രാസവസ്തുവിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകളും ഈ അവസ്ഥയ്ക്ക് ഏറെ ഫലപ്രദമാണ്. ശരീരത്തിലെ വൈറ്റമിൻ ഡി എന്ന ജീവകത്തിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകളും ഉറക്കക്കുറവ് പരിഹരിക്കാൻ സഹായിക്കുന്ന മരുന്നുകളും ഇവർക്ക് ഉപകാരപ്രദമാണ്.

 മരുന്നുകളോടൊപ്പം ചിട്ടയായ വ്യായാമം, മാനസിക സമ്മർദം കുറയ്ക്കാനുള്ള റിലാക്സേഷൻ പരിശീലനം, ചിന്താവൈകല്യങ്ങൾ തിരുത്താനുള്ള മനശ്ശാസ്ത്ര ചികിത്സകൾ എന്നിവയും ഇവർക്ക് ഏറെ ഗുണകരമായിരിക്കും.  രാത്രി ദീർഘനേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ദിവസേന അരമണിക്കൂർ നേരമെങ്കിലും സൂര്യപ്രകാശം കൊണ്ട് വ്യായാമം ചെയ്യുക, കഠിനമായ ശാരീരികാധ്വാനം ഒഴിവാക്കുക എന്നിവയും രോഗശാന്തിയിലേക്കുള്ള വഴികളാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ:അരുൺ ബി. നായർ, സൈക്യാട്രിസ്റ്റ്, മെഡിക്കൽ കോളജ്, തിരുവനന്തപുരം

Content Summary: Fibromyalgia: Causes, Symptoms and treatment