വീണ്ടുമൊരു ജനുവരി. 2020 ജനുവരിയിലാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് തൃശൂരിൽ സ്ഥിരീകരിച്ചത്. 2021 ജനുവരിയിൽ കോവിഡിനെതിരെ ഇന്ത്യയിൽ രണ്ടു വാക്സീനുകൾക്ക് അംഗീകാരം നൽകുകയും കുത്തിവയ്പു തുടങ്ങുകയും ചെയ്തു. ഇതിനിടയിൽ കോവിഡ് എന്ന പേടി ആളിക്കത്തുകയും കെട്ടടങ്ങുകയും ചെയ്തെന്നു തോന്നിച്ചതു പല തവണ. ആളിക്കത്തലുകളെ നാം കോവിഡ് തരംഗമെന്നും കെട്ടടങ്ങിയിട്ടും തുടർന്ന ജാഗ്രതയെ ന്യൂ നോർമലെന്നുമെല്ലാം വിശേഷിപ്പിച്ചു. ഈ പുതുവർഷ ജനുവരിയിൽ വീണ്ടുമൊരു ആശങ്ക ലോകത്തിന്റെ പല കോണുകളിലായി ഉയരുന്നുണ്ട്. വിശേഷിച്ചും ചൈനയിൽ. കൊറോണവൈറസിന്റെ ആവിർഭാവമുണ്ടായി എന്നു കരുതുന്ന ചൈനയിൽ നിലവിൽ സ്ഥിതി ഗുരുതരമാണോ? ഇതിനിടയിൽ ഇന്ത്യയുടെ സ്ഥിതിയെന്താണ്? ഇന്ത്യയിൽ വീണ്ടുമൊരു കോവിഡ് തരംഗത്തിനുള്ള സാധ്യത എത്രത്തോളമുണ്ട്? കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് വിദഗ്ധർ പറയുന്നതിന്റെ കാരണമെന്താണ്? പുതിയൊരു വകഭേദമോ വ്യാപനമോ ഉണ്ടായാൽ തിരിച്ചറിയാൻ ഇന്ത്യയ്ക്കു കഴിയുമോ? കോവിഡിന്റെ യഥാർഥ പോക്ക് എങ്ങോട്ടേക്കാണ്? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ പിടികിട്ടാത്തൊരു ചൈന

ചൈനയിലെത്തിയ 3 മലയാളികൾ ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ പങ്കുവച്ചു. കോവിഡിന്റെ കാര്യത്തിൽ ലോകം പറയും പോലെ അവിടെ ഭീകരാന്തരീക്ഷം ഒന്നുമില്ലെന്നായിരുന്നു വിഡിയോയുടെ ചുരുക്കം. എന്നാ‍ൽ, രാജ്യാന്തര വാർത്താ ഏജൻസികളും പത്ര–ദൃശ്യമാധ്യമങ്ങളും ചൈനയിലെ സ്ഥിതി അതിരൂക്ഷമാണെന്നും യഥാർഥ വിവരം ചൈന മറച്ചുവയ്ക്കുകയാണെന്നും സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ നൽകിക്കൊണ്ടേയിരിക്കുന്നു. ഇതിനിടയ്ക്കു കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയുമായി നടത്തിയ വിഡിയോ കോൺഫറൻസ് യോഗത്തിലും ഇതേകാര്യം ആവർത്തിച്ചതോടെ ഒരു കാര്യം വ്യക്തമായിരിക്കുന്നു. സ്ഥിതി രൂക്ഷമാണെങ്കിലും ഇല്ലെങ്കിലും ചൈന തന്നെയാണ് ഇക്കുറിയും കോവിഡ് വ്യാപനത്തിന്റെയോ അതുസംബന്ധിച്ച ആശങ്കകളുടെയോ പ്രഭവ കേന്ദ്രം.

ചൈനയിലെ കോവിഡ് ലോക്ഡൗണിനെതിരെ ന്യൂയോർക്കിലെ ചൈനീസ് കോൺസുലേറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന യുവതി. 2022 നവംബർ 29ലെ ചിത്രം: REUTERS/David 'Dee' Delgado/File Photo

ചൈനയിലെ വുഹാനിലായിരുന്നു ആദ്യ കൊറോണ വൈറസ് ബാധയുടെ സ്ഥിരീകരണം. അതുകൊണ്ടുതന്നെ ചൈന കോവിഡിന്റെ പ്രഭവ കേന്ദ്രമായി കരുതപ്പെട്ടു. ഇതിൽ അൽപം രാഷ്ട്രീയം കൂടി ചേർത്ത് അമേരിക്കൻ പ്രസിഡന്റ് കൊറോണയെ ‘ചൈനീസ് വൈറസ്’ എന്നു പോലും വിളിച്ചു. പക്ഷേ കോവിഡിന്റെ പല വ്യാപന തരംഗങ്ങൾ ലോകമെങ്ങും അലയടിച്ചപ്പോഴും കുലുങ്ങാതെ നിൽക്കാൻ ചൈനയ്ക്കായിരുന്നു. രണ്ടു വർഷത്തിനിടെ ഒരു ലക്ഷത്തിൽ താഴെ കേസുകൾ മാത്രമായിരുന്നു ചൈന ലോകത്തോടു റിപ്പോർട്ട് ചെയ്തത്. കോവിഡ് നിയന്ത്രണത്തിനായി ഏർപ്പെടുത്തിയ കർശന നിയന്ത്രണ നടപടികളായിരുന്നു വലിയ വ്യാപനത്തിൽനിന്നു ചൈനയെ രക്ഷപ്പെടുത്തിയതെന്നാണ് വിലയിരുത്തലുകൾ. ഈ കർശന നടപടികളെ ‘സീറോ കോവിഡ് പ്ലാൻ’ എന്നായിരുന്നു ചൈന തന്നെ വിശേഷിപ്പിച്ചത്. ലോകത്താകെ സ്ഥിതി ശാന്തമായെന്നു കണ്ടപ്പോൾ നിയന്ത്രണങ്ങൾ ചൈനയും ഒഴിവാക്കി. ഇതോടെ അടക്കിപ്പിടിച്ചിരുന്നതെല്ലാം പുറത്തുചാടി എന്നതു പോലെയായി സ്ഥിതി. ചൈനയുടെ ‘സീറോ കോവിഡ് പ്ലാൻ’ കോവിഡിനെ സംബന്ധിച്ചിടത്തോളം ‘സീറോ പ്ലാനായി’ മാറിയ അവസ്ഥ.

ADVERTISEMENT

ഡോ.ഗഗൻദീപ് കാങ്. ചിത്രം: twitter/GKangInd/media

ഒരാഴ്ചയ്ക്കുള്ളിൽ ചൈനയിൽ കോവിഡ് കേസുകൾ പാരമ്യത്തിലെത്തുമെന്നാണു പ്രവചനങ്ങൾ. അങ്ങനെ വന്നാൽ പ്രതിദിനം 37 ലക്ഷം കേസുകളും കാൽലക്ഷത്തോളം മരണവുമാണ് യുകെയിലെ ഗവേഷണസ്ഥാപനമായ എയർഫിനിറ്റി പ്രവചിച്ചിരിക്കുന്നത്. ജനുവരി 13ഓടെയുള്ള ആദ്യ കോവിഡ് പാരമ്യത്തിനു ശേഷം ഇതു കുറയുകയും വീണ്ടും മാർച്ച് ആദ്യവാരം കേസുകൾ വീണ്ടും വർധിക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നു. മേയ് മാസത്തിലെ കേസുകൾ കുറയുവെന്നാണു പ്രവചനം. ചൈനയ്ക്കു പുറമേ, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, യുഎസ്, തായ്‌ലൻഡ് തുടങ്ങി കൂടുതൽ രാജ്യങ്ങളിൽ കോവിഡ് ശക്തമാകുന്നുവെന്നാണു റിപ്പോർട്ട്. പ്രതിദിനം 5 ലക്ഷത്തോളം കേസുകൾ വീതം കഴിഞ്ഞ ആറാഴ്ചയായി ലോകത്തു റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും കണക്കുകളിലുണ്ട്. ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ ലക്ഷത്തിൽ പരം കേസുകളുണ്ടെങ്കിൽ യൂറോപ്പ്, ഹോങ്കോങ്, മെക്സിക്കോ, യുഎസ്, ദക്ഷിണകൊറിയ, തയ്‌വാൻ എന്നിവിടങ്ങളിൽ കേസുകൾ പതിനായിരം കടന്നു.

∙ ഇന്ത്യയിലെന്താകും സ്ഥിതി?

ഡൽഹിയില്‍നിന്നുള്ള കാഴ്ച. ചിത്രം: Money SHARMA / AFP
ADVERTISEMENT

ലോകത്തെങ്ങുമുള്ള ആശങ്കാസാഹചര്യം ഇതുവരെ ഇന്ത്യയിൽ പ്രകടമായിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം പറയുന്നുവെന്നു മാത്രമല്ല, കണക്കുകളിലും വ്യക്തമാണ്. പുതിയ കോവിഡ് കേസുകളും ചികിത്സയിൽ തുടരുന്നവരുടെ എണ്ണവും സംശയാസ്പദമായി വർധിക്കുന്നില്ല. അതുകൊണ്ടുതന്നെ കൂടുതൽ നിയന്ത്രണങ്ങളുടെ സാഹചര്യമില്ല എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. എന്നാൽ, പൊതുവേ സ്വീകരിക്കേണ്ട ജാഗ്രത നടപടികൾക്കും മുൻകരുതലിനുമുള്ള അവസരമായി ചൈനയിലെ സ്ഥിതി കാണാനും തയാറെടുപ്പു നടത്താനും കഴിഞ്ഞുവെന്നതാണ് ഇന്ത്യയ്ക്കുള്ള നേട്ടം. പുതിയൊരു വകഭേദമോ വ്യാപനമോ ഉണ്ടായാൽ തിരിച്ചറിയാൻ നമുക്കു കഴിയുമോ എന്ന ചോദ്യമാണ് കോവിഡിന്റെ കാര്യത്തിൽ ശേഷിക്കുന്ന ചോദ്യം. ഇതേക്കുറിച്ചു പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഗഗൻദീപ് കാങ് ‘മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു:

‘രാജ്യത്തിപ്പോൾ മതിയായ ജനിതക ശ്രേണീകരണ സംവിധാനമുണ്ട്. യഥാവിധി ഇതു നടക്കുകയും ആശുപത്രികളിൽ ഗുരുതര കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്താൽ നമുക്കു സ്ഥിതി മനസ്സിലാകും. ഒരുതരത്തിൽ ഇപ്പോഴുണ്ടായ ജാഗ്രത ഗുണം ചെയ്യും. അപകടാവസ്ഥ ഇല്ലാതെ തന്നെ ഇന്ത്യ ജാഗ്രതയിലായി. വാക്സീന്റെ പ്രാഥമിക ഡോസുകൾ മികച്ച നിലയിൽ നൽകി, പല തരംഗങ്ങളിലായി 90% പേർക്കും വൈറസ് ബാധയേറ്റു എന്നീ ഘടകങ്ങൾ കോവിഡിനെതിരെ ഇന്ത്യയ്ക്കു കൂടുതൽ ശക്തമായ സങ്കര പ്രതിരോധം (hybrid immunity) നൽകും. അതേസമയം, വാക്സീൻ ഫലപ്രാപ്തി കുറഞ്ഞുവരുമെന്ന കാര്യത്തിൽ ഇന്ത്യയിൽനിന്ന് ഡേറ്റ ഇല്ലെങ്കിലും പുറംരാജ്യങ്ങളിൽ നിന്നുണ്ട്. മുതിർന്നവർക്കെങ്കിലും ബൂസ്റ്റർ ഡോസ് വേണം’.

കോവിഷീൽഡ് വാക്സീൻ. ചിത്രം: Arun SANKAR / AFP

∙ പേടികൂട്ടുന്ന വകഭേദങ്ങൾ

കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന തന്നെ വൈറസിന്റെ ഉപവിഭാഗമായ ഒമിക്രോണിനു പുതിയ ഉപവിഭാഗങ്ങൾ (ലീനിയേജ്) ഉണ്ടാകുന്നതിന്റെ ആശങ്ക പങ്കിട്ടിരുന്നു. വലിയ ജനസംഖ്യയും രോഗവ്യാപന സാധ്യതയും ഏറിയ ഇന്ത്യയെ സംബന്ധിച്ച് ഇതു വലിയ പ്രശ്നമാണ്. ഒമിക്രോണിന്റെ നൂറുകണക്കിനു ഉപവിഭാഗങ്ങൾ ആശങ്ക നൽകുന്നതിനാൽ വരുംദിവസങ്ങളിൽ പലയിടത്തായി വൈറസ് വ്യാപനം ഉണ്ടാകാമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നൽകുന്നത്. ചൈനയിൽ ഇപ്പോൾ ആശങ്ക നൽകുന്ന ബിഎഫ്.7, യുഎസിലും സിംഗപ്പൂരിലും വ്യാപനത്തിനു കാരണമാകുന്ന എക്സ്ബിബിയുടെ തന്നെ ലീനിയേജുകൾ എന്നിവയുടെ സാന്നിധ്യം ഇന്ത്യയിലുമുണ്ട്. ഇതിൽ, യുഎസിൽ വീണ്ടും മിന്നൽവേഗത്തിൽ കോവിഡ് വ്യാപനത്തിനു കാരണമാകുന്ന ഒമിക്രോണിന്റെ തന്നെ ‘എക്സ്ബിബി.1.5’ ലീനിയേജിന്റെ സാന്നിധ്യം ഡിസംബറിൽ സ്ഥിരീകരിച്ചതാണ് ഇന്ത്യയിലെ പുതിയ ആശങ്ക. എക്സ്ബിബിയിൽ വീണ്ടും ചില ജനിതക മാറ്റങ്ങൾ സംഭവിച്ചതാണ് ഈ പുതിയ ലീനിയേജ്. കൂടുതൽ വ്യാപനശേഷിയുള്ളതാക്കി മാറ്റുന്നതാണ് ജനിതക മാറ്റമെന്നും വിലയിരുത്തലുകളുണ്ട്.

∙ റിസ്ക് വിഭാഗത്തിലാര് ?

വാക്സീൻ വഴിയും വൈറസ് വന്നുപോയതു വഴിയുമുള്ള സ്വാഭാവിക പ്രതിരോധം ശക്തമായി നിലനിൽക്കെ, പുതിയൊരു വകഭേദം അത്ര വലിയ ആശങ്ക നൽകുന്നുണ്ടോയെന്ന ചോദ്യവും എക്സ്ബിബിയെക്കുറിച്ചു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലും ഒന്നിച്ചു വായിക്കേണ്ടതാണ്. ഇന്ത്യയിൽ നേരത്തേ വലിയ കോവിഡ് തരംഗത്തിന് ഇടയാക്കിയത് കൊറോണയുടെ തന്നെ ഒമിക്രോൺ വകഭേദമാണ്. ഇതിന്റെ തന്നെ ബിജെ.1, ബിഎ.2.75 ഉപവിഭാഗങ്ങൾ ചേർന്നുള്ളതാണ് എക്സ്ബിബി. ഇതേക്കുറിച്ചു ഒക്ടോബറിൽ ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗം ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതുപ്രകാരം, എക്സ്ബിബി വഴി വൈറസ് ബാധ വീണ്ടും ഏൽക്കാനുള്ള (റീഇൻഫെക്‌ഷൻ) സാധ്യത കൂടുതലാണ്. ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനും മുൻപു കോവിഡ് ബാധിച്ചവർക്കാണു വൈറസ് ബാധയ്ക്കുള്ള സാധ്യതയെന്നും റിപ്പോർട്ടിലുണ്ട്. അതായത്, ഇന്ത്യയിൽ കോവിഡ് തുടങ്ങിയ 2020 ജനുവരി 30 മുതൽ ഒമിക്രോൺ സ്ഥിരീകരണം എത്തുന്ന 2021 അവസാനം വരെ വൈറസ് ബാധയേറ്റവരാണ് റിസ്ക് വിഭാഗത്തിലെന്ന് കരുതേണ്ടി വരും.

∙ കരുതൽ ഡോസിന്റെ പ്രസക്തി

ഇന്ത്യയിൽ തുടക്കം മുതലേ നൽകിയ കോവിഷീൽഡ്, കോവാക്സീൻ എന്നിവയുടെ പ്രാഥമിക ഡോസുകൾ വലിയതോതിൽ ജനങ്ങളിലേക്ക് എത്തിയെങ്കിലും ഇവരിൽ നല്ലൊരു ശതമാനം ആളുകൾ ഇനിയും ബൂസ്റ്റർ ഡോസ് അഥവാ, കരുതൽ ഡോസ് സ്വീകരിച്ചിട്ടില്ല. പുതിയ വകഭേദങ്ങളുടെ ആശങ്കയ്ക്കെതിരായ ഏറ്റവും വലിയ പ്രതിരോധം കരുതൽ ഡോസാണെന്നു വിദഗ്ധരും പറയുന്നു. ഈ ഘട്ടത്തിലാണ് ഇൻട്രാ നേസൽ വാക്സീന്റെ (മൂക്കിലൂടെ സ്പ്രേ ചെയ്യാവുന്നത്) പ്രസക്തി. പ്രാഥമിക ഘട്ടത്തിൽ മറ്റു വാക്സീനെടുത്തവർക്കും ഭാരത് ബയോടെക്കിന്റെ ഇൻകോവാക് വാക്സീന്‍ ഉപയോഗിക്കാം. കരുതൽ ഡോസ് എടുക്കാൻ ഉദ്ദേശിക്കുന്ന 18 വയസ്സിനു മുകളിലുള്ളവർക്കായിരിക്കും ഇതു തുടക്കത്തിൽ ലഭിക്കുക. അതേസമയം, നേരത്തേ കരുതൽ ഡോസെടുത്തവർ അതു വീണ്ടും എടുക്കേണ്ടതില്ലെന്നാണ് നിലവിൽ ആരോഗ്യമന്ത്രാലയം പറയുന്നത്. അതായത് നേസൽ വാക്സീനായാലും മറ്റേതു വാക്സീനായാലും നാലാം ഡോസ് എടുക്കേണ്ട സാഹചര്യം നിലവിൽ ഇല്ല, അതിനു ശാസ്ത്രീയ അടിത്തറയുമില്ല.

∙ നേസൽ വാക്സീന്റെ മെച്ചം

സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ സൂക്ഷിക്കാവുന്ന വാക്സീനാണ് ഇൻകോവാക് എന്നാണ് ഉൽപാദകരായ ഭാരത് ബയോടെക്ക് പറയുന്നത്. 8 തുള്ളിയാണ് (0.5 മില്ലിലീറ്റർ) ഒരു ഡോസ്. മറ്റു വാക്സീനുകൾ കുത്തിവയ്പായി നൽകുമ്പോൾ ഇതു മൂക്കിലൂടെ തുള്ളിമരുന്നായി സ്പ്രേ ചെയ്യും. നീഡിൽ ഇല്ലാത്ത ഇൻജക്‌ഷൻ ഡിവൈസ് ഉപയോഗിച്ചു സ്പ്രേ ചെയ്യുകയാണ് രീതി. 4 തുള്ളി വീതം ഓരോ നാസദ്വാരത്തിലും നൽകും. സ്വന്തം നിലയിൽ തന്നെ ഇതു മൂക്കിലേക്ക് ഒഴിക്കാമെങ്കിലും തൽക്കാലം ഇതു സർക്കാർ ശുപാർശ ചെയ്യുന്നില്ല. നേരിട്ടു ലഭിക്കാനും പ്രയാസമുണ്ടാകും. 

മറ്റു വാക്സീനുകളുടെ കാര്യത്തിൽ വ്യക്തമാക്കിയതു പോലെ നേസൽ വാക്സീന്റെ ഫലപ്രാപ്തി എത്രയെന്ന കാര്യത്തിൽ ഇനിയും കമ്പനി വ്യക്തത നൽകിയിട്ടില്ല. അതേസമയം, ദീർഘകാല സുരക്ഷയും ഒമിക്രോൺ വകഭേദത്തിനെതിരെ കൂടുതൽ മെച്ചപ്പെട്ട പ്രതിരോധവുമാണ് ട്രയലുകളുടെ അടിസ്ഥാനത്തിൽ ഭാരത് ബയോടെക് അവകാശപ്പെടുന്നത്. പൊതുവേ സുരക്ഷിതമാണ് ഈ വാക്സീനെന്നാണ് ഉൽപാദക‍ർ പറയുന്നത്. പനി, തലവേദന, ജലദോഷം തുടങ്ങിയ നേരിയ പ്രശ്നങ്ങൾ കുറച്ചുദിവസത്തേക്ക് ഉണ്ടാകാം. എന്നാൽ, ഗുരുതര അലർജി പ്രശ്നങ്ങൾ ഉള്ളവർ ഈ വാക്സീൻ സ്വീകരിക്കണമോയെന്ന കാര്യത്തിൽ വിദഗ്ധർ തന്നെ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നു. ദീർഘകാല പാർശ്വഫലങ്ങളുടെ കാര്യത്തിലും സർക്കാർ കൂടുതൽ വ്യക്തത ലഭ്യമായിട്ടില്ല.

കോവിഡ് സ്ഥിരീകരണ നിരക്ക് (പോസിറ്റിവിറ്റി റേറ്റ്) പ്രതിദിനം 0.20 കടന്നിട്ടില്ലെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഇപ്പോഴും ആശ്വാസം നൽകുന്ന ഘടകം. പരിശോധന കാര്യമായി വർധിക്കുന്നുണ്ട്. എക്സ്ബിബി വകഭേദം ഭീകരനല്ലെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ വിശദീകരിച്ചെങ്കിലും എക്സ്ബിബി.1.5 വകഭേദത്തിന്റെ കാര്യത്തിൽ ഇപ്പോഴും വ്യക്തത നൽകിയിട്ടില്ല. എന്നാൽ, ഇന്ത്യയിൽ എക്സ്ബിബി സാന്നിധ്യം കാര്യമായി റിപ്പോർട്ട് ചെയ്തതും (വിശേഷിച്ചും ബംഗാൾ, ഒഡീഷ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ) ആശങ്കയായി നിൽക്കുന്നു. അടുത്ത ഒരു മാസത്തോളം നിർണായകമാണെന്ന് മുന്നറിയിപ്പുണ്ട്. വാക്സീൻ ബൂസ്റ്റർ ഡോസിനു പുറമെ, ജാഗ്രതയും മറ്റു പതിവു കർശന പ്രതിരോധ വഴികളും സ്വീകരിച്ചാൽ ഇനിയൊരു കോവിഡ് വ്യാപനം വന്നാലും നമുക്ക് നേരിടാൻ കഴിഞ്ഞേക്കും. ഒരു കാര്യം വ്യക്തമാണ്, മുൻ കോവിഡ് തരംഗങ്ങളെ നേരിട്ടതു പോലെയാകില്ല ഇനിയൊരു തരംഗം. ഇപ്പോൾ നാം കൂടുതൽ പാഠം പഠിച്ചിരിക്കുന്നു.

English Summary: Is China's Covid Surge a Threat to India? Explained