അസഹനീയമായ കഴുത്തുവേദന, പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്. ജോലി ചെയ്യുന്ന മുതിർന്നവരിൽ

അസഹനീയമായ കഴുത്തുവേദന, പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്. ജോലി ചെയ്യുന്ന മുതിർന്നവരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസഹനീയമായ കഴുത്തുവേദന, പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്. ജോലി ചെയ്യുന്ന മുതിർന്നവരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസഹനീയമായ കഴുത്തുവേദന, പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള  വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്. ജോലി ചെയ്യുന്ന മുതിർന്നവരിൽ വൈകല്യത്തിനുള്ള ഏറ്റവും സാധാരണ കാരണം നടുവ് വേദന/കഴുത്തു വേദനയാണ്. എന്നാൽ എടുത്തു പറയേണ്ട വസ്തുതയെന്തെന്നു വച്ചാൽ പലരും ഇതിനെ പലപ്പോഴും നിസ്സാരാമായി കാണുന്നു എന്നതാണ്. ഓഹ് ഒരു നടുവ് വേദനയല്ലേ, കുഴമ്പോ അല്ലെങ്കിൽ ഏതെങ്കിലും ഒരു വേദനാസംഹാരിയോ പുരട്ടിയാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളു എന്ന് ചിന്തിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗം ആളുകളും. ഇനി അതിലും നിന്നില്ലെങ്കിൽ ചൂടുപിടിച്ചാൽ കുറയും എന്ന്  വിശ്വസിക്കുന്നവർ കുറവല്ല. 

എന്നാൽ ഈ നടുവേദന/കഴുത്തു വേദന സ്വയം ചികിത്സയിൽ ഒതുക്കി വയ്‌ക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.

ADVERTISEMENT

 

എന്തുകൊണ്ടാണ് നമുക്ക് കഴുത്ത് വേദനയനുഭവപ്പെടുന്നത്?

കഴുത്ത് വേദന വർധിക്കുന്നതിനുള്ള കാരണങ്ങൾ പ്രധാനമായും ജീവിതശൈലിയിലെ സമീപകാല മാറ്റങ്ങളാണ്, പ്രത്യേകിച്ച് പുതുതലമുറ. മോശം പോസ്ചറിങ്ങും ഉദാസീനമായ ജീവിതശൈലിയുമാണ് പ്രധാന കാരണം. മൊബൈൽ, ലാപ്‌ടോപ്പ് അല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കുമ്പോൾ  കഴുത്ത് വളരെയധികം സമയം കുനിഞ്ഞു ചെലവഴിക്കുന്നത് കഴുത്തിലെ പേശികളിൽ സ്ട്രെയ്ൻ ഉണ്ടാക്കുകയും രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു (Text neck syndrome).

ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത് വേദനയ്ക്ക് കാരണമാകും. നിലവാരം കുറഞ്ഞ മെത്തയിൽ ഉറങ്ങുക, വലിയ തലയിണ ഉപയോഗിച്ച് ഉറങ്ങുക, ഇരിക്കുമ്പോൾ ഉറങ്ങുക, അല്ലെങ്കിൽ ചലിക്കുന്ന വാഹനത്തിൽ ഉറങ്ങുക എന്നിവ കഴുത്തിലെ അധിക സ്ട്രെയിനും തേയ്മാനത്തിനും കാരണമാകും. വർധിച്ചുവരുന്ന ഉദാസീനമായ ജീവിതശൈലി കാരണം കഴുത്തിലെ പേശികൾ ആവശ്യമുള്ള ശക്തി നേടുന്നില്ല, അതുകൊണ്ട് നട്ടെല്ലിന്  സ്‌ട്രെയ്ൻ  താങ്ങാൻപറ്റാതെ  വരുന്നു.

ADVERTISEMENT

 

നമ്മുടെ നാഡീവ്യവസ്ഥയിൽ എന്തെങ്കിലും തകരാറു സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ് വേദനയായി അനുഭവപ്പെടുന്നത്. അത്  പലവിധത്തിൽ നമുക്ക് അനുഭവപ്പെടാം. കുത്തുന്ന തരത്തിൽ അല്ലെങ്കിൽ പുകച്ചിൽ, ശരീരഭാഗം കട്ടുകഴയ്ക്കുന്ന തരത്തിൽ അല്ലെങ്കിൽ പൊള്ളിപ്പിടിക്കുന്ന വിധത്തിൽ അസുഖകരമായ ഒരു വികാരമായി വേദന അനുഭവപ്പെടാം. വേദന കാഠിന്യമേറിയതോ അല്ലെങ്കിൽ കുറഞ്ഞതോ ആകാം. അത് വരാം പോകാം, അല്ലെങ്കിൽ സ്ഥിരമായിരിക്കാം. ഇതൊന്നുമല്ലെങ്കിൽ ഒരു പരുക്കുപറ്റിയതിന്റെ ഭാഗമായും വേദന അനുഭവപ്പെടാവുന്നതാണ്. 

ഒരു വേദനയും വെറുതെ വരുന്നതല്ല അതിനു ഒരു അടിസ്ഥന കാരണം ഉണ്ടാവും. അത് മനസ്സിലാക്കി അതിനു വേണ്ടുന്ന ചികിത്സ നൽകുക എന്നത് അത്യാവശ്യമാണ്.

Photo Credit: jaojormami/ Shutterstock.com

 

ADVERTISEMENT

സെർവിക്കൽ സ്പോണ്ടിലൈറ്റിസ് (കഴുത്ത് തേയ്മാനം) 

കംപ്യൂട്ടർ പ്രൊഫഷണലുകൾ, ലോങ് ഡിസ്റ്റൻസ് ഡ്രൈവർമാർ, ഹെവി വർക്കർമാർ, കൺസ്ട്രക്‌ഷൻ വർക്കർമാർ, ഹെഡ് ലോഡിങ് വർക്കർമാർ, ഹെവി ഉപകരണങ്ങൾ ഉപയോഗിക്കുന്ന പൊലീസുകാർ, സുരക്ഷാ ഉദ്യോഗസ്ഥർ, വെയ്റ്റ് ലിഫ്റ്റേഴ്സ്, ദന്ത ഡോക്ടർമാർ, ശസ്ത്രക്രിയാ  ഡോക്ടർമാർ തുടങ്ങിയവരിലാണ് സെർവിക്കൽ സ്പോണ്ടിലൈറ്റിസ് കൂടുതലായി കണ്ടുവരുന്നത്.

 

പുറം  വേദനയ്ക്ക് കാരണമാകുന്നത് എന്താണ്?

∙ ഭാരമേറിയ വസ്തുക്കൾ എടുക്കുക, അല്ലെങ്കിൽ അനുചിതമായ ഭാവത്തിൽ ഇരിക്കുക, തുടർച്ചയായി ദീർഘനേരം വാഹനമോടിക്കുക, അല്ലെങ്കിൽ കംപ്യൂട്ടർ/ മൊബൈൽ ഫോൺ എന്നിവയിൽ അധികനേരം ചിലവഴിക്കുക. ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ  നടുവിന് ഏറെ സമ്മർദം അനുഭവപ്പെടുന്നു.

∙ ട്രോമ, പരരക്ക്, അല്ലെങ്കിൽ ഒടിവുകൾ

∙ കശേരുക്കളുടെ ശോഷണം, നട്ടെല്ലിനെ പിന്തുണയ്ക്കുന്ന പേശികളിലും സന്ധികളിലും ഉണ്ടാകുന്ന സമ്മർദം അല്ലെങ്കിൽ പ്രായമാകുന്നതിന്റെ ഫലങ്ങൾ

∙ അണുബാധ

∙ ട്യൂമർ അല്ലെങ്കിൽ അസ്ഥികളുടെ അസാധാരണ വളർച്ച

∙ പൊണ്ണത്തടി, ഇത് നിങ്ങളുടെ നട്ടെല്ലിന് ഭാരവും ഡിസ്കുകളിൽ സമ്മർദവും നൽകുന്നു

∙ മോശം മസിൽ ടോൺ

∙ പേശി പിരിമുറുക്കം അല്ലെങ്കിൽ രോഗാവസ്ഥ

∙ ലിഗമെന്റ് അല്ലെങ്കിൽ പേശി കീറൽ

∙ സന്ധിവാതം പോലുള്ള സന്ധി പ്രശ്നങ്ങൾ

∙ ഓസ്റ്റിയോപൊറോസിസ്, കംപ്രഷൻ ഒടിവുകൾ

∙ കശേരുക്കളുടെയും അസ്ഥികളുടെയും അപായ (ജനനസമയത്ത് സംഭവിക്കുന്ന) ക്രമക്കേടുകൾ

∙ അയോർട്ടിക് അനൂറിസം പോലുള്ള ഉദരസംബന്ധമായ പ്രശ്നങ്ങൾ 

 

കഴുത്ത് വേദനയുമായി ബന്ധപ്പെട്ട മറ്റു  ലക്ഷണങ്ങൾ

∙ കൈ മരവിപ്പ് 

∙ തലവേദന. കഴുത്ത് വേദനയ്‌ക്കൊപ്പം മൈഗ്രെയ്‌നും സാധാരണയായി കണ്ടുവരുന്നു.

∙ തോളിൽ വേദന

∙ കഴുത്തിൽ മൂർച്ചയുള്ള ഷൂട്ടിംഗ് വേദനയോ ഇടത്തരമായ  വേദനയോ

 

നടുവേദനയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ

Photo Credit : Africa Studio / Shutterstock.com

∙ നിങ്ങളുടെ പുറകിൽ കാഠിന്യം കുറഞ്ഞതോ, കത്തുന്ന അല്ലെങ്കിൽ പിളർക്കുന്നതുമായ വേദന; അവ ഒരു സ്ഥലത്ത് ഒതുങ്ങുകയോ ഒരു വലിയ ഭാഗം മൊത്തമായി പടരുകയോ ആവാം.

∙ കാൽമുട്ടിന് മുകളിലോ താഴെയോ  മരവിപ്പ് അനുഭവപ്പെടുക.

∙ പുറകിൽ നിന്ന് നിതംബത്തിലേക്കും തുടയുടെ പിൻഭാഗത്തേക്കും കാൽവിരലുകളിലേക്കും പ്രസരിക്കുന്ന ശക്തമായ, ഷൂട്ടിംഗ് വേദന

∙ മുതുകിന്റെ മധ്യഭാഗത്തോ താഴെയോ സ്ഥിരമായ വേദന, പ്രത്യേകിച്ച് ദീർഘനേരം നിൽക്കുമ്പോഴോ ഇരിക്കുമ്പോഴോ

∙ മൂത്രസഞ്ചി, മലവിസർജ്ജന നിയന്ത്രണം നഷ്ടപ്പെടൽ, രണ്ട് കാലുകൾക്കും ബലഹീനത, അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഗുരുതരമായ അവസ്ഥയുടെ ലക്ഷണങ്ങളാണ്.

 

കഴുത്ത് വേദന, പുറം വേദന എന്നിവയുടെ  സങ്കീർണതകൾ എന്തൊക്കെയാണ്?

∙ നാഡീ ക്ഷതം: നടുവേദന ഒരു ഹെർണിയേറ്റഡ് ഡിസ്കിൽ നിന്നാണെങ്കിൽ, സുഷുമ്‌നാ നാഡികളിലെ സമ്മർദം, മരവിപ്പ്, പിന്നിൽ നിന്ന് കാലിലേക്ക് സഞ്ചരിക്കുന്ന കഠിനമായ ഷൂട്ടിംഗ് വേദന അല്ലെങ്കിൽ ബലഹീനത എന്നിങ്ങനെ പലതരം പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.

∙ വിഷാദം: പുറം അല്ലെങ്കിൽ കഴുത്ത് വേദന ഒരു വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും തടസ്സപ്പെടുത്തും - ജോലി, ശാരീരിക വ്യായാമം, സാമൂഹിക പ്രവർത്തനങ്ങൾ, ഉറക്കം. ചലനശേഷിയിലെ മാറ്റവും വേദന മൂലമുണ്ടാകുന്ന ഉത്കണ്ഠയും സമ്മർദവും വിഷാദത്തിലേക്ക് നയിച്ചേക്കാം.

∙ ശരീരഭാരം: ചലനശേഷി കുറയുന്നതും വ്യായാമം ചെയ്യാനുള്ള കഴിവില്ലായ്മയും ശരീരഭാരം കൂട്ടാനും പേശികളുടെ ബലം കുറയാനും ഇടയാക്കും.

 

ഭാവിയിലെ കഴുത്ത് വേദന കുറയ്ക്കുന്നതിന് ആവശ്യമായ ജീവിതശൈലി പരിഷ്കരണങ്ങളും ശീലങ്ങളും 

മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിവർന്നുനിൽക്കുന്ന ശരീരഘടന നിലനിർത്തുന്നതിനാണ്. അതിനാൽ എല്ലായ്പ്പോഴും ശരിയായ പോസ്ചർ നിലനിർത്തുക. ശരിയായ മെത്തയിൽ  ഉറങ്ങുക, ചെറിയ തലയിണ അല്ലെങ്കിൽ സെർവിക്കൽ തലയിണ ഉപയോഗിക്കുക. ഇരുന്ന്  ഒരിക്കലും ഉറങ്ങരുത്. ചലിക്കുന്ന വാഹനത്തിൽ ഒരിക്കലും ഉറങ്ങരുത്.

കഴുത്ത് വളയാതിരിക്കാൻ കംപ്യൂട്ടർ / ലാപ്‌ടോപ്പ് കണ്ണ് തലത്തിൽ വയ്ക്കുക. കംപ്യൂട്ടർ ജോലി, ഡ്രൈവിങ് അല്ലെങ്കിൽ മറ്റേതെങ്കിലും ജോലി എന്നിവയ്ക്കിടയിൽ ഇടയ്ക്കിടെ കഴുത്ത് ചലിപ്പിക്കാൻ മറക്കരുത്. പേശികളെ ശക്തിപ്പെടുത്തുന്നതിന് കഴുത്തിലെ വ്യായാമങ്ങൾ പതിവായി പരിശീലിക്കുക. ഭാരം വളരെ ശ്രദ്ധാപൂർവം പൊക്കുക. കഴിയുന്നത്ര ഹെഡ്‌ലോഡിങ് ഒഴിവാക്കുക.

 

പുറം, കഴുത്ത് വേദനകളുടെ ചികിത്സ എപ്രകാരം?

രോഗകാരണ ഘടകത്തെക്കുറിച്ച് ശരിയായ ധാരണയും അവ ഒഴിവാക്കുന്നതും വളരെ അത്യാവശ്യമാണ്. ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. പലപ്പോഴും സ്വയം ചികിത്സകൾ ഒരു ശാശ്വത പരിഹാരം നൽകില്ല. വൈദ്യസഹായം തേടുക എന്നത് വളരെ ആവശ്യമാണ്.

 

നിങ്ങൾക്ക് കടുത്ത വേദന ഉണ്ടെങ്കിൽ ശരിയായ  വിശ്രമത്തിലൂടെ അത് മെച്ചപ്പെടാം. വേദന കുറയ്ക്കുന്ന ഓയിന്റ്മെന്റ് മരുന്നുകളും  ഭൂരിപക്ഷം കേസുകളിലും സഹായകമാകും. ലളിതമായ വേദനസംഹാരികൾ, മസിൽ റിലാക്സന്റുകൾ തുടങ്ങിയ മരുന്നുകളും പരീക്ഷിക്കാം. ബ്രേസുകൾ അല്ലെങ്കിൽ കോർസെറ്റുകൾ കഠിനമായ വേദന സമയത്ത് മാത്രം ഉപയോഗിക്കുക, തുടർച്ചയായി ഉപയോഗിക്കരുത്. തുടർച്ചയായ ഉപയോഗം പേശികളുടെ ബലഹീനതയ്ക്ക് കാരണമാകും.

 

ഹീറ്റ് ആപ്ലിക്കേഷൻ, ഡീപ് ടിഷ്യു മസാജ്, ഫിസിയോതെറാപ്പി, അൾട്രാസൗണ്ട് അല്ലെങ്കിൽ ഇലക്ട്രിക് സ്റ്റിമുലേഷൻ എന്നിവ സഹായിക്കും. സെർവിക്കൽ തലയിണയുടെ പതിവ് ഉപയോഗം  കഴുത്ത് വേദന കുറയ്ക്കും. കൈയിലും വിരലിലും മരവിപ്പ് അല്ലെങ്കിൽ പുകച്ചിൽ ഉണ്ടെങ്കിൽ ചില മരുന്നുകൾ പ്രത്യേകമായി നൽകാം ( എന്നാൽ കർശനമായ വൈദ്യോപദേശത്തോടെ മാത്രം)

 

വേദന കുറഞ്ഞുകഴിഞ്ഞാൽ, ശരിയായ വ്യായാമങ്ങൾ, യോഗ തുടങ്ങിയവ പേശികളെ സ്ട്രെച്ചു ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കും.  ഡോക്ടർക്ക് അല്ലെങ്കിൽ ഫിസിയോതെറാപ്പിസ്റ്റിന് ഈ വ്യായാമങ്ങൾ നിർദ്ദേശിക്കുവാൻ കഴിയും. എയ്‌റോബിക് വ്യായാമം അനുവദനീയമായേക്കാം, നിങ്ങളുടെ മൊത്തത്തിലുള്ള ഫിറ്റ്‌നസും ശക്തിയും വർധിപ്പിക്കാൻ ഇത് സഹായിക്കും. കൃത്യമായ രോഗനിർണയം നടത്തിയതിന് ശേഷം മാത്രമേ തിരുമ്മൽ (മസാജ്) ചെയ്യാവൂ.

 

നാഡി ബ്ലോക്ക് -  ഇത് ബാധിച്ച നാഡിയിൽ നിന്നുള്ള വേദന സിഗ്നലുകൾ കുറയ്ക്കുന്നു. ഇതും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. നിരന്തരമായ അല്ലെങ്കിൽ ആവർത്തിച്ചുള്ള വേദനയ്ക്കു   വേദനസംഹാരികളിൽനിന്നും ആശ്വാസം കിട്ടിയില്ലെങ്കിൽ കൂടുതൽ ചികിത്സ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ശരിയായി വിലയിരുത്തണം. നിരവധി ബദൽ മെഡിസിൻ തെറാപ്പിസ്റ്റുകളും ഡോക്ടർമാരും  വേദനയുടെ കാരണം കൃത്യമായി വിലയിരുത്താതെ ചികിത്സ വാഗ്ദാനം ചെയ്യുന്ന ശീലമുണ്ട്, അത് ദുരന്തകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. 

 

കൃത്യമായ ചികിത്സ ആസൂത്രണം ചെയ്യുന്നതിനുമുമ്പ് എല്ലാ പരിശോധനകളും ചെയ്ത് വിദഗ്ധോപദേശം തേടുന്നത് വളരെ പ്രധാനമാണ്. ഇപ്പോൾ Xray,  ‌MRI സ്കാൻ, CT സ്കാൻ, NCS, EMG മുതലായ അത്യാധുനിക അന്വേഷണ രീതികളുണ്ട്.  ഇത് കാര്യങ്ങൾ കൂടുതലായി മനസ്സിലാക്കുവാൻ സഹായിക്കുന്നു. ലിഗമെന്റുകൾ, ടെൻഡോണുകൾ, രക്തക്കുഴലുകൾ തുടങ്ങിയ മൃദുവായ ടിഷ്യൂകളുടെ ചിത്രങ്ങളും MRI എടുക്കുന്നത് വഴി ലഭിക്കുന്നു. അണുബാധ, ട്യൂമർ, വീക്കം, അല്ലെങ്കിൽ നിങ്ങളുടെ ഞരമ്പിലെ മർദ്ദം എന്നിവയുടെ രോഗനിർണയത്തിലേക്ക് MRI നയിച്ചേക്കാം. ചിലപ്പോൾ രക്തപരിശോധന ആർത്രൈറ്റിസ് (ഇത് നടുവേദനയ്ക്കും കഴുത്തു വേദനയ്ക്കും കാരണമാകും) നിർണയിക്കാൻ സഹായിച്ചേക്കാം.

 

ഒരു ഡയഗ്നോസ്റ്റിക് പരിശോധനയ്ക്കും കഴുത്ത് വേദനയോ നടുവേദനയോ ഉണ്ടാക്കുന്ന അടിസ്ഥാന അവസ്ഥ നിർണയിക്കാൻ കഴിയില്ല. ഉദാഹരണത്തിന്, ഒരു MRI നട്ടെല്ലിന്റെ ഒരു പ്രത്യേക തലത്തിൽ ഒരു ഡിസ്ക് ഹെർണിയേഷൻ സ്ഥിരീകരിക്കുമ്പോൾ, ഈ ഹെർണിയേറ്റഡ് ഡിസ്ക് വേദന ഉണ്ടാക്കുന്നുവെന്ന് MRI ഇമേജിന് മാത്രം തെളിയിക്കാൻ കഴിയില്ല. ഹെർണിയേറ്റഡ് ഡിസ്കിന്റെ സ്ഥാനം രോഗിയുടെ വിവരിച്ച ലക്ഷണങ്ങളുമായും മറ്റ് ക്ലിനിക്കൽ കണ്ടെത്തലുകളുമായും ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ,  ഹെർണിയേറ്റഡ് ഡിസ്കായിരിക്കാം വേദനയുടെ കാരണം.  അതിനാൽ ഒരു നിർദ്ദിഷ്ട ഡയഗ്നോസ്റ്റിക് ടെസ്റ്റ് കാണിക്കുന്നതിനേക്കാൾ ക്ലിനിക്കൽ രോഗനിർണയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. 

 

ഡിസ്ക് പ്രശ്നങ്ങൾ– നട്ടെല്ലിന്റെ അസ്ഥികളെ വേർതിരിക്കുന്ന റബ്ബർ തലയണകളാണ് ഡിസ്കുകൾ. ഒരു ബൽജിങ് അല്ലെങ്കിൽ ഹെർണിയേറ്റഡ് ഡിസ്ക് ചിലപ്പോൾ ഒരു സുഷുമ്ന നാഡിയോട് വളരെ അടുത്ത് വരാം. ഇത് നാഡിയെ  കംപ്രസ് ചെയ്തേക്കാം. ഇത് വേദനയ്ക്ക് കാരണമാവുകയും നാഡിയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. സ്ഥിരമായ വേദന ഉണ്ടാക്കുന്ന അല്ലെങ്കിൽ  കഴുത്ത് / ഭുജത്തിന്റെ ചലന ബുദ്ധിമുട്ട് അല്ലെങ്കിൽ ബലഹീനത ഉണ്ടാക്കുന്ന ചില ഡിസ്ക് പ്രോലാപ്സുകളിൽ കീഹോൾ ശസ്ത്രക്രിയ വളരെ സഹായകരമാണ്. കീഹോൾ ശസ്ത്രക്രിയ താരതമ്യേന സുരക്ഷിതമായ പ്രക്രിയയാണ്, വിജയ നിരക്ക് 95% ൽ കൂടുതലാണ്. ചില കഠിനമായ സന്ദർഭങ്ങളിൽ, രോഗബാധിത പ്രദേശത്ത് കൃത്രിമ  ഇംപ്ലാന്റുകൾ   സ്ഥാപിക്കേണ്ടതുണ്ട്.

 

ഓപ്പറേറ്റിങ് മൈക്രോസ്കോപ്പുകൾ, ന്യൂറോ മോണിറ്ററിങ്, ഹൈ-ക്ലാസ് ഇംപ്ലാന്റുകൾ പോലുള്ള   ലഭ്യമായ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച്, സെർവിക്കൽ ഡിസ്ക് പ്രശ്നങ്ങൾക്കും അനുബന്ധ പ്രശ്നങ്ങൾക്കുമായുള്ള ശസ്ത്രക്രിയകൾ താരതമ്യേന സുരക്ഷിതവും ലളിതവുമാണ്. കൂടാതെ ആശുപത്രിവാസം 1-2 ദിവസത്തേക്ക് മാത്രമായിരിക്കും 

ഓർക്കുക വലിയ യാത്രകൾ എപ്പോഴും ചെറിയ ചുവടുകളിൽ നിന്നാണ് തുടങ്ങുന്നത്. അതിനാൽ വേദന ചെറുതോ വലുതോ ആയിക്കൊള്ളട്ടെ, അതിന്റെ കൃത്യമായ രോഗനിർണയം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. വൈദ്യസഹായം ആവശ്യമായി വരുന്ന  സാഹചര്യത്തിൽ മടികൂടാതെ അത് സ്വീകരിക്കുക. ജീവിതം ആഘോഷിക്കാനുള്ളതാണ്. അതിനെ വേദനയുടെ പേരിൽ തളച്ചിടാതിരിക്കുക.

Content Summary: Back pain and Neck pain: Causes, Symptoms, Diagnosis and Teatment