കൊറോണ വൈറസ് ഒമിക്രോണ്‍ വകഭേദമായ XBB.1.5 വാക്സീൻ എടുത്തവരെ ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് ന്യൂയോര്‍ക്കിലെ സിറ്റി ഹെല്‍ത്ത് അധികൃതര്‍. ന്യൂയോര്‍ക്ക് നഗരത്തിലെ ജനിതക സീക്വന്‍സ് ചെയ്യപ്പെട്ട കോവിഡ് 19 കേസുകളില്‍ 73 ശതമാനവും XBB.1.5 വകഭേദം മൂലമുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്നേ വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസ് ഒമിക്രോണ്‍ വകഭേദമായ XBB.1.5 വാക്സീൻ  എടുത്തവരെ ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് ന്യൂയോര്‍ക്കിലെ സിറ്റി ഹെല്‍ത്ത് അധികൃതര്‍. ന്യൂയോര്‍ക്ക് നഗരത്തിലെ ജനിതക സീക്വന്‍സ് ചെയ്യപ്പെട്ട കോവിഡ് 19 കേസുകളില്‍ 73 ശതമാനവും XBB.1.5 വകഭേദം മൂലമുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്നേ വരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വ്യാപനശേഷിയുള്ള വകഭേദമാണ് XBB.1.5 എന്ന് കരുതപ്പെടുന്നു. വാക്സീന്‍ എടുത്തവരെയും ഇതിനു മുന്‍പ് കോവിഡ് അണുബാധ വന്നവരെയുമെല്ലാം ഈ വകഭേദം ബാധിക്കാമെന്ന് ന്യൂയോര്‍ക്ക് ഹെല്‍ത്ത് ആന്‍ഡ് മെന്‍റല്‍ ഹൈജീന്‍ ട്വിറ്ററില്‍ കുറിക്കുന്നു. 

ADVERTISEMENT

ഇങ്ങനെയാണെങ്കിലും ആശുപത്രിവാസവും മരണവും ഒഴിവാക്കാന്‍ എല്ലാവരും വാക്സിനേഷനും ബൂസ്റ്റര്‍ ഡോസുകളും എടുക്കണമെന്ന് ന്യൂയോര്‍ക്കിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ ശുപാർശ ചെയ്യുന്നു. അമേരിക്കയിലെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായും XBB.1.5 മാറിക്കൊണ്ടിരിക്കുകയാണ്. ജനുവരി 14ന് അവസാനിച്ച വാരത്തില്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ 43 ശതമാനവും XBB.1.5 മൂലമാണെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പുതിയ ഉപവകഭേദം അമേരിക്കയിലും യൂറോപ്പിലും 25ലധികം രാജ്യങ്ങളിലും വ്യാപിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. 

ADVERTISEMENT

ഒമിക്രോണ്‍ ബിക്യു1.1 വകഭേദത്തെ മറികടന്നാണ് XBB.1.5 അമേരിക്കയിലെ പ്രബല കോവിഡ്  വകഭേദമായി മാറിയത്. സിഡിസി ഡേറ്റ അനുസരിച്ച് രാജ്യത്തെ കോവിഡ് കേസുകളില്‍ 28.8 ശതമാനമാണ് ബിക്യു.1.1 വകഭേദം മൂലമുണ്ടാകുന്നത്. എന്നാല്‍ വ്യാപനം കൂടുതലാണെങ്കിലും XBB.1.5 മൂലമുള്ള രോഗതീവ്രത അധികമില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഒമിക്രോണിന്‍റെ മുന്‍ ഉപവകഭേദങ്ങളെ അപേക്ഷിച്ച് XBB.1.5 കൂടുതല്‍ തീവ്രമാണെന്നതിനെ സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് സിഡിസിയുടെ കൊറോണ വൈറസ് ആന്‍ഡ് അദര്‍ റെസ്പിറ്റേറ്ററി വൈറസ് ഡിവിഷന്‍ മേധാവി ബാര്‍ബറ മഹോന്‍ പറയുന്നു. 

ADVERTISEMENT

XBB.1.5 ഉപവകഭേദത്തിനെതിരെയുള്ള വാക്സീന്‍റെ സംരക്ഷണം മൂന്ന് മാസക്കാലയളവ്  മാത്രമേ നിലനില്‍ക്കുകയൂള്ളൂ എന്ന് കലിഫോര്‍ണിയ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ പീറ്റര്‍ ചിന്‍-ഹോങ് അഭിപ്രായപ്പെടുന്നു. അതേ സമയം മരണവും ആശുപത്രിവാസവും ഒഴിവാക്കാന്‍ മാസങ്ങളോളം ചില വാക്സീനുകള്‍ക്ക് സാധിക്കാമെന്നും പീറ്റര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനാല്‍ 65ന് മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും വാക്സീന്‍ എടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

Content Summary: Omicron Subvariant XBB.1.5 could be more likely to infect vaccinated