മൂത്രനാളിയിലെ അണുബാധ (Urinary Tract Infection (UTI)) മൂലം വിഷമിച്ചിട്ടുണ്ടോ? വേദന നിറഞ്ഞതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ അവസ്ഥ ആണിത്. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, ഇടുപ്പു വേദന, അസ്വസ്ഥത, ബ്ലീഡിങ് ഇവയ്ക്കു പുറമെ വൃക്കകളെയും ഇതു ബാധിക്കാം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കണക്കു പ്രകാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂത്രനാളിയിലെ അണുബാധ (Urinary Tract Infection (UTI)) മൂലം വിഷമിച്ചിട്ടുണ്ടോ? വേദന നിറഞ്ഞതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ അവസ്ഥ ആണിത്. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, ഇടുപ്പു വേദന, അസ്വസ്ഥത, ബ്ലീഡിങ് ഇവയ്ക്കു പുറമെ വൃക്കകളെയും ഇതു ബാധിക്കാം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കണക്കു പ്രകാരം 50 ശതമാനത്തോളം സ്ത്രീകൾ മൂത്രനാളിയിലെ അണുബാധ മൂലം വിഷമിക്കുന്നവരാണ്. ഒരിക്കൽ വന്നാൽ വീണ്ടും വരാനുള്ള സാധ്യതയും കൂടുതലാണ്. ആന്റിബയോട്ടിക്സ് നാലഞ്ചു ഡോസ് എടുത്താൽ അണുബാധ മാറുന്നതാണ്. എന്നാൽ ഇത് ഉണ്ടാകാതെ തടയുന്നതല്ലേ നല്ലത്. യുടിഐ തടയാൻ സഹായിക്കുന്ന ചില ടിപ്സ് ഇതാ. 

ADVERTISEMENT

കൂടുതൽ നേരം കാത്തിരിക്കേണ്ട

മറ്റു രോഗങ്ങളോ അസ്വസ്ഥതകളോ ഒന്നുമില്ലെങ്കിൽ വാഷ്റൂമിൽ പോകാൻ അധികസമയം കാത്തിരിക്കരുത്. മൂത്രനാളിയിലും (urethra) മൂത്രസഞ്ചിയിലും ചീത്ത ബാക്ടീരിയ ഉണ്ടാകാതെ തടയാൻ ഇതു സഹായിക്കും. ധാരാളം വെള്ളം കുടിച്ചാൽതന്നെ മൂത്രം ധാരാളമായി പോകും.

ശുചിത്വം പ്രധാനം

ADVERTISEMENT

ശരീരശുചിത്വം പാലിക്കാത്തവർക്കും മൂത്രനാളിയിലെ അണുബാധ ഇടയ്ക്കിടെ വരാം. സ്വകാര്യഭാഗങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അതിനു പരുക്കനായ സോപ്പ് ഉപയോഗിക്കരുത്.

വെള്ളം കുടിക്കാം

മൂത്രത്തിലെ അണുബാധ അകറ്റണമെങ്കിൽ വെള്ളം ധാരാളം കുടിക്കണം. വെറും വെള്ളമോ ജ്യൂസോ എന്തുമാകാം. ധാരാളം വെള്ളം കുടിച്ചാൽ കൂടുതൽ തവണ മൂത്രമൊഴിക്കും. ഇത് മൂത്രനാളിയെ ബാക്ടീരിയ ഇല്ലാതെ നിലനിർത്തും. ശരീരത്തിൽ ജലാംശം ഉണ്ടെങ്കിൽ ഊർജനില ഉയരുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും. 

ADVERTISEMENT

ലൈംഗികബന്ധത്തിനു ശേഷം

ലൈംഗികബന്ധത്തിലേർപ്പെടും മുൻപും ശേഷവും സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കണം. സെക്സിനു ശേഷം മൂത്രശങ്ക തീർക്കുന്നത് മൂത്രനാളിയിലെ ബാക്ടീരിയയെ ഒഴിവാക്കാൻ സഹായിക്കും. 

തുടച്ചു വൃത്തിയാക്കാം

സ്ത്രീജനനേന്ദ്രിയം എപ്പോഴും മുകൾഭാഗത്തുനിന്നു താഴേക്ക് തുടയ്ക്കണം. യോനീഭാഗത്തുനിന്ന് മലദ്വാരത്തിലേക്കുള്ള ദിശയിൽ തുടയ്ക്കുന്നത് ബാക്ടീരിയ മൂത്രനാളിയിലെത്താനുള്ള സാധ്യത കുറയ്ക്കും. 

Content summary: 5 ways to prevent Urinary tract infection