മെഡിക്കൽ ടൂറിസത്തിനായി ബ്രിട്ടനുമായി സഹകരിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലാ
ബ്രിട്ടീഷ് പൗരന്മാർക്ക് കേരളത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാർ സ്ലീവാ മെഡിസിറ്റി പാലാ യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഷിൻ സിറ്റിയുമായി സഹകരിച്ച് മെഡിക്കൽ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു. ഇരുപതിൽ അധികം ബ്രിട്ടീഷ് പൗരന്മാരാണ് ആഷിൻ സിറ്റി ടൂർസിന്റെ ഭാഗം ആയി മെഡിസിറ്റിയിൽ എത്തിയത്.

യു.കെ-യിൽ ഇൻഷുറൻസ് പരിധിയിൽ അല്ലെങ്കിൽ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാകാൻ ഉള്ള കാലതാമസവും, ശാസ്ത്രക്രിയകൾക്കും മറ്റും മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതും ബ്രിട്ടീഷ് പൗരന്മാർ നേരിടുന്ന പ്രശ്നങ്ങൾ ആണ്. അതിനൊപ്പം ഇൻഷുറൻസ് പരിരക്ഷക്ക് പുറത്ത് ചികിത്സ ലഭിക്കുന്നത് വളരെ അധികം ചിലവേറിയത് ആയതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഇന്ത്യയിൽ വന്ന് ചികിത്സ തേടുന്നത് ഇപ്പോൾ സാധാരണമാണ്.
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടി എത്തുന്നവർക്കും, കൂടെ ഉള്ളവർക്കും ചികിത്സക്ക് ശേഷം വിനോദത്തിനായി ഹിൽ സ്റ്റേഷനുകളും കായലുകളും മറ്റു ടൂറിസം കേന്ദ്രങ്ങളും അടുത്ത് ഉള്ളതിന്റെ ഭൂമിശാസ്ത്രപരമായ നേട്ടവും, അനുയോജ്യമായ കാലാവസ്ഥയും മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമാണെന്ന് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്റ്റർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.
വിദേശ ഇൻഷുറൻസ് കമ്പനികളുമായി ഉള്ള സഹകരണവും, ഒപ്പം തന്നെ മികച്ച ടൂറിസം സാധ്യതകളും ഈ മേഖലയിൽ മെഡിക്കൽ ടൂറിസം വളർത്തിയെടുക്കാൻ സഹായകമാണെന്ന് ആഷിൻ സിറ്റി ടൂർസ് ഡയറക്റ്റർ ശ്രീ. ജിജോ മാധവപ്പള്ളിൽ പറഞ്ഞു. അതിനൊപ്പം തന്നെ പുണ്യ സ്ഥലങ്ങൾ ഉള്ളത് പിൽഗ്രിം ടൂറിസത്തിനും അനന്ത സാധ്യതകൾ നൽകുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.