കാൻസർ രോഗത്തിനു പിന്നിലുണ്ട് ഈ കാരണങ്ങൾ; രോഗികൾക്കു വേണം തുടർപരിചരണവും പുനരധിവാസവും
ഇന്ന് ലോക കാൻസർ ദിനം. കാൻസർ എന്നു കേട്ടാൽ മരണം ഉറപ്പിച്ച് ഭയന്നു കഴിഞ്ഞിരുന്ന ഒരു കാലത്തിൽ നിന്ന് ഇപ്പോൾ രോഗം തിരിച്ചറിഞ്ഞാൽ ചികിത്സ സ്വീകരിക്കാനും അതിജീവനം സാധ്യമാണെന്ന തിരിച്ചറിവിലേക്കും സമൂഹം എത്തിയിട്ടുണ്ടെന്നതാണ് ഒരു പോസിറ്റീവായ കാര്യം. ഇതോടൊപ്പംതന്നെ ഗർഭാശയഗള കാൻസർ പ്രതിരോധിക്കാനും
ഇന്ന് ലോക കാൻസർ ദിനം. കാൻസർ എന്നു കേട്ടാൽ മരണം ഉറപ്പിച്ച് ഭയന്നു കഴിഞ്ഞിരുന്ന ഒരു കാലത്തിൽ നിന്ന് ഇപ്പോൾ രോഗം തിരിച്ചറിഞ്ഞാൽ ചികിത്സ സ്വീകരിക്കാനും അതിജീവനം സാധ്യമാണെന്ന തിരിച്ചറിവിലേക്കും സമൂഹം എത്തിയിട്ടുണ്ടെന്നതാണ് ഒരു പോസിറ്റീവായ കാര്യം. ഇതോടൊപ്പംതന്നെ ഗർഭാശയഗള കാൻസർ പ്രതിരോധിക്കാനും
ഇന്ന് ലോക കാൻസർ ദിനം. കാൻസർ എന്നു കേട്ടാൽ മരണം ഉറപ്പിച്ച് ഭയന്നു കഴിഞ്ഞിരുന്ന ഒരു കാലത്തിൽ നിന്ന് ഇപ്പോൾ രോഗം തിരിച്ചറിഞ്ഞാൽ ചികിത്സ സ്വീകരിക്കാനും അതിജീവനം സാധ്യമാണെന്ന തിരിച്ചറിവിലേക്കും സമൂഹം എത്തിയിട്ടുണ്ടെന്നതാണ് ഒരു പോസിറ്റീവായ കാര്യം. ഇതോടൊപ്പംതന്നെ ഗർഭാശയഗള കാൻസർ പ്രതിരോധിക്കാനും
ഇന്ന് ലോക കാൻസർ ദിനം. കാൻസർ എന്നു കേട്ടാൽ മരണം ഉറപ്പിച്ച് ഭയന്നു കഴിഞ്ഞിരുന്ന ഒരു കാലത്തിൽ നിന്ന് ഇപ്പോൾ രോഗം തിരിച്ചറിഞ്ഞാൽ ചികിത്സ സ്വീകരിക്കാനും അതിജീവനം സാധ്യമാണെന്ന തിരിച്ചറിവിലേക്കും സമൂഹം എത്തിയിട്ടുണ്ടെന്നതാണ് ഒരു പോസിറ്റീവായ കാര്യം. ഇതോടൊപ്പംതന്നെ ഗർഭാശയഗള കാൻസർ പ്രതിരോധിക്കാനും ഹെപ്പറ്റൈറ്റിസ് ബി മൂലമുള്ള ലിവർ കാൻസർ തടയുന്നതിനുമുള്ള വാക്സീനുകളും ഇപ്പോൾ ലഭ്യമാണ്. പലതരം കാൻസർ രോഗങ്ങൾക്കെതിരെയുള്ള വാക്സീനുകളുടെ ഗവേഷണവും നടക്കുന്നുണ്ട്. കാൻസർ രോഗം ഉയരുന്നതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും രോഗശമന സാധ്യതയെക്കുറിച്ചും രോഗം അകറ്റി നിർത്താൻ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് കൊച്ചിൻ കാൻസർ റിസേർച്ച് സെന്റർ ഡയറക്ടർ ഡോ.പി.ജി.ബാലഗോപാൽ.
ചികിത്സയിലെ കുറവുകൾ പരിഹരിക്കണം
കാൻസർ രോഗനിർണയം, ചികിത്സ, പുനരധിവാസം, തുടർ പരിചരണം തുടങ്ങി പല കാര്യങ്ങൾ ഒരു കാൻസർ രോഗിയുടെ പരിചരണവുമായി ബന്ധപ്പെട്ടുണ്ട്. എന്നാൽ ഇതിൽ പല കാര്യങ്ങളും എല്ലാ സെന്ററുകളിലും ലഭ്യമായിരിക്കില്ല. ചില സെന്ററുകളിൽ സർജറി ചെയ്യാനുള്ള സൗകര്യം കാണും. കീമോ, റേഡിയേഷൻ എന്നിവയ്ക്കുള്ള സൗകര്യം കാണില്ല. ചില സെന്ററുകളില്‍ റേഡിയേഷനുള്ള സൗകര്യം കാണില്ല. അപ്പോൾ ഇങ്ങനെ ഉണ്ടാകുന്ന കുറവുകൾ പരിഹരിക്കുക എന്നതാണ് ഈ വർഷത്തെ കാൻസർ ഡേ തീം. ഇതുപോലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് കാൻസർ രോഗികളുടെ തുടർ പരിചരണം, പുനരധിവാസം എന്നിവ.
പുതിയ പ്രോജക്ടുമായി കൊച്ചിൻ കാൻസർ സെന്റർ
ദീർഘകാലമുള്ള കാൻസർ ചികിത്സ കാരണം ജോലി നഷ്ടമാകുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ആൾക്കാരെ പുനരധിവസിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇങ്ങനെയുള്ള ഒരു പദ്ധതി ടാറ്റ കാൻസർ സെന്റർ ആവിഷ്കരിക്കുകയും വളരെ വിജയകരമായി നടപ്പാക്കി വരുകയും ചെയ്യുന്നുണ്ട്. ഇതേ രീതിയിൽ ഒരെണ്ണം കേരളത്തിലും തുടങ്ങാനാണ് കൊച്ചിൻ കാൻസർ സെന്റർ ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ചുള്ള പ്രോജക്ട് തയാറാക്കി കഴിഞ്ഞു. ഉടൻതന്നെ സർക്കാരിനു സമർപ്പിക്കും. കൊച്ചിൻ കാൻസർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുമ്പോൾ ഈ പ്രോജക്ട് നടപ്പിൽ വരുത്തണമെന്നാണ് ആഗ്രഹിക്കുന്നത്. അതുപോലെ പ്രധാനമാണ് രോഗിയുടെ തുടർ പരിചരണം. രോഗം ഭേദമായ ശേഷം കാൻസർ തിരിച്ചു വരാനുള്ള സാധ്യത കൂടുതലുള്ളത് ആദ്യത്തെ രണ്ടു വർഷം ആണ്. ഈ രണ്ടുവർഷം കൃത്യമായ തുടർചികിത്സ ആവശ്യമാണ്. കാലദൈർഘ്യം കുറഞ്ഞ അളവിൽ രോഗി ഡോക്ടറെ വന്നു കാണുകയും പരിശോധനയ്ക്ക് വിധേയമാകുകയും വേണം. കാലം കഴിയുന്തോറും കാൻസർ രോഗത്തിനുള്ള സാധ്യതയും കുറയും. എന്നാൽ നൂറു ശതമാനം തിരിച്ചു വരില്ല എന്ന് ഉറപ്പു പറയാൻ സാധ്യമല്ല. അതുകൊണ്ടാണ് അഞ്ചു വർഷം കഴിഞ്ഞതിനു ശേഷവും നിശ്ചിത ഇടവേളകളിൽ ചികിത്സിച്ച ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്ന് നിർദേശിക്കുന്നത്.
എന്തുകൊണ്ട് കാൻസർ?
കാൻസറിനെ കുറിച്ചുള്ള അവബോധം വിദേശരാജ്യങ്ങളിൽ വന്നത് 1950നു ശേഷമാണ്. അതിനു മുമ്പ് കാൻസർ ഒരു സാമൂഹിക പ്രശ്നമായി ആരും കണക്കാക്കിയിരുന്നില്ല. ഈ രംഗത്ത് കൂടുതൽ ഗവേഷണം നടത്തുകയും കാൻസർ എങ്ങനെ ഉണ്ടാകുന്നു, കാരണങ്ങൾ എന്തൊക്കെ എന്നതിനെപ്പറ്റി ഒരു ധാരണയിൽ എത്തിയ ശേഷം കാൻസറിനെപ്പറ്റിയുള്ള സ്ക്രീനിങ് പ്രോഗ്രാമുകളും പരിശോധനാ സൗകര്യങ്ങളും വളരെ നല്ല രീതിയിൽ മുന്നോട്ടു പോയി. ഇതിനും മുൻപേകാൻസർ ഉണ്ടായിരുന്നു, പക്ഷേ പല പല പേരുകളിലാണത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ത്യൻ കാൻസർ സംബന്ധിച്ച ക്രോഡീകരിച്ചുള്ള ഒരു കാൻസർ സ്ക്രീനിങ് പ്രോഗ്രാം 1980ന്റെ ആരംഭത്തിൽ നാഷനൽ കാൻസർ പ്രോഗ്രാം തുടങ്ങിയ ശേഷമാണ് വന്നത്.
പുകവലി, പുകയില ഉൽപന്നങ്ങളുടെ ഉപയോഗം, നമ്മുടെ ജീവിതശൈലി, അന്തരീക്ഷ മലിനീകരണം, അണുബാധകൾ ഇവയെല്ലാം തന്നെ കാൻസറിനു കാരണമാകുന്നുണ്ട്.
നമ്മുടെ ജീവിതശൈലിയിലുള്ള മാറ്റങ്ങൾ നോക്കിയാൽ ഭക്ഷണശൈലി വളരെയധികം മാറി. കായികാധ്വാനം വളരെയധികം കുറഞ്ഞിരിക്കുന്നു. അന്തരീക്ഷമലിനീകരണം കൂടി. കാൻസറിനു കാരണമാകുന്ന അണുബാധയ്ക്കുള്ള കാരണങ്ങളും വർധിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ കാൻസർ കൂടുന്നതിനുള്ള കാരണമാണ്.
ഹൃദയസംബന്ധമായ അസുഖം കഴിഞ്ഞാൽ ആളുകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒന്നാണ് കാൻസർ. 1970കളിൽ ഏറ്റവും കൂടുതൽ കണ്ടിരുന്നത് അണുബാധ മൂലമുള്ള രോഗങ്ങളായിരുന്നു. എന്നാൽ 50 വർഷങ്ങൾക്കു ശേഷം ഏറ്റവും കൂടുതൽ കണ്ടു വരുന്നത് കാൻസർ, ഡയബറ്റിസ്, ഹൈപ്പർ ടെൻഷൻ, സ്ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളാണ്. വാക്സിനേഷൻ വഴി ഒരു പരിധി വരെ അണുബാധയ്ക്കുള്ള ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ജീവിത ശൈലി രോഗങ്ങളും അതിന്റെ സ്വാധീനവും ഇപ്പോൾ കൂടിവരികയാണ്.
ചികിത്സാരംഗത്തുണ്ടായ പുരോഗതി
ഏതു കാൻസർ ആണെങ്കിലും ആദ്യഘട്ടത്തിൽ കണ്ടുപിടിച്ചാൽ ഭൂരിഭാഗം കാൻസറുകളും നൂറുശതമാനം ഭേദമാക്കാൻ സാധിക്കും. പുതിയ ചികിത്സാ രീതികൾ കണ്ടെത്തിയിട്ടുണ്ട്. കാൻസറിനു കാരണമാകുന്ന ബയോളജിക്കൽ പാത് വേ, പ്രത്യേക സ്ഥലത്ത് ടാർജറ്റ് ചെയ്ത് ഉപയോഗിക്കുന്ന ചികിത്സാരീതിയായ ടാർജറ്റഡ് കീമോതെറാപ്പിയൊക്കെ ഫലപ്രദമാണ്. അസുഖം ബാധിച്ച ഭാഗത്ത് റേഡിയേഷൻ കൊടുക്കുകയും ചുറ്റുമുള്ള സാധാരണ കലകൾക്കു യാതൊരുവിധ അപകടവും ഉണ്ടാക്കാത്ത രീതിയിൽ റേഡിയേഷൻ ചികിത്സയിലും പുരോഗതി ഉണ്ടായിണ്ട്. ഇതുവഴി റേഡിയേഷന്റെ പാർശ്വഫലങ്ങൾ വളരെയധികം കുറഞ്ഞു. ശസ്ത്രക്രിയിലും പുരോഗതി ഉണ്ടായിട്ടുണ്ട്. കൂടുതൽ ഭാഗം കീറിമുറിച്ചുകൊണ്ടുള്ള ശസ്ത്രക്രിയ ഗുണമില്ലെന്നു കണ്ട് അതിലും കൂടുതൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശസ്ത്രക്രിയയും കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും കൊടുക്കേണ്ട സന്ദർഭങ്ങളിൽ അത് മൂന്നും കൊടുത്ത് രോഗിയുടെ ആയുസ്സ് നീട്ടുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും സാധിക്കുന്നുണ്ട്. ഇമ്മ്യൂണോതെറാപ്പി, ടാർജറ്റഡ് തെറാപ്പി തുടങ്ങി പുതിയ ചികിത്സാ സമ്പ്രദായങ്ങള്‍ കാൻസർ രോഗത്തിന് ആശ്വാസകരമാണെന്നു മാത്രമല്ല, രോഗികളുടെ ജീവിതദൈർഘ്യം കൂട്ടുന്നതിനും സഹായിക്കുന്നുണ്ട്. എനിക്കു തോന്നുന്നത് ഡയബറ്റിസ് അല്ലെങ്കിൽ ഹൈപ്പർ ടെൻഷൻ ചികിത്സിക്കുന്നതു പോലെതന്നെ കാൻസർ രോഗികൾക്കും മുന്നോട്ടു പോകാൻ സാധിക്കുമെന്നാണ്.
മാറ്റങ്ങൾ ശ്രദ്ധിക്കണം, ശരിയായ ചികിത്സ തേടണം
ചില ഇനം കാൻസറുകൾ പാരമ്പര്യമായി വരാറുണ്ട്. പ്രത്യേകിച്ച് സ്തനാർബുദം, വൻകുടലിലെ കാൻസർ, പാൻക്രിയാസ്, പ്രോസ്ട്രേറ്റ് കാൻസർ തുടങ്ങിയവ ഒരു കുടുംബത്തിൽ തന്നെ പലർക്കും വരാൻ സാധ്യതയുള്ളതാണ്. ഇത്തരം കാൻസറിന്റെ കുടുംബചരിത്രം ഉള്ളവർ ജാഗരൂകരായിരിക്കണം. സ്ഥിരമായി പുകവലിക്കുകയോ മുറുക്കുകയോ ചെയ്യുന്ന ആൾക്കാരും ശ്രദ്ധിക്കമം. വായിൽ കാൻസറിന്റേതായ വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്. തുടർച്ചയായ ചുമ, കഫത്തിൽ രക്തം കാണുക, ചികിത്സിച്ചതിനു ശേഷവും രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ചുമ, ദൈനംദിന കാര്യങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനം, മലത്തിൽ രക്തം കാണുക, ശരീരത്തിന്റെ ഭാരം കുറയുക, മൂത്രതടസ്സം അനുഭവപ്പെടുക, മൂത്രത്തിൽ രക്തം കാണുക, ശബ്ദമടപ്പ്, ശബ്ദത്തിനുണ്ടാകുന്ന വ്യത്യാസം ഇവയെല്ലാം തന്നെ കാൻസറിനു മുന്നോടിയായിട്ടുള്ള ലക്ഷണങ്ങളാകാം. ചിലപ്പോൾ മറ്റു പല കാരണങ്ങളാലും ഇങ്ങനെ സംഭവിക്കാം. എങ്കിൽ തന്നെയും ഇവയ്ക്കെല്ലാം കൃത്യമായ ചികിത്സകള്‍ കൊടുത്ത് രണ്ടാഴ്ചയിലധികം ലക്ഷണങ്ങൾ നിൽക്കുകയാണെങ്കിൽ അതൊന്നും കാൻസർ അല്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
വാക്സിനേഷൻ പ്രധാനം
കാൻസറിൽ പ്രധാനമായും വാക്സിനേഷൻ കൊടുത്തു വരുന്നത് ഗർഭാശഗള കാൻസറിനാണ്. 1980– കളിൽ ഗർഭാശയഗളകാൻസറിന്റെ തോത് 28.7 ആയിരുന്നു. എന്നാൽ ഇപ്പോൾ 6.7 ആയി ആയിട്ടുണ്ട്. ഇത് 4 ൽ താഴെ കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. കേരളത്തിൽ ഗർഭാശയഗള കാന്‍സറിന്റെ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും രോഗം ബാധിച്ച പലരും അഡ്വാൻസ് സ്റ്റേജിലാണ് ചികിത്സയ്ക്കെത്തുന്നത് എന്നത് ദൗർഭാഗ്യകരമായ കാര്യമാണ്. ഈ കാൻസറിനു കാരണമായ ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെയുള്ള വാക്സിനേഷൻ ഇപ്പോൾ ലഭ്യമാണ്. 9 നും 26 വയസ്സിനും ഇടയിൽ വാക്സിനേഷൻ എടുത്ത് ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും. അതുപോലെ തന്നെ ലിവറിലെ കാൻസറിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് ബി അണുബാധയ്ക്കെതിരെയായിട്ടുള്ള വാക്സീനും ഇപ്പോള്‍ ലഭ്യമാണ്. ഇതുവഴി ഹെപ്പറ്റൈറ്റിസ് ബി മൂലമുള്ള ലിവർ കാൻസറിനെ തടയാനും സാധിക്കും. പലതരം കാൻസറുകൾക്കുള്ള വാക്സീനുകളും പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലാണ്. ഓരോ കാൻസറിനുമുള്ള വാക്സീൻ ഉണ്ടാക്കാനും പ്രതിരോധിക്കാനും ഭാവിയിൽ സാധിക്കും.
Content Summary: Cancer Causes, treatment and care, World Cancer Day