ശരീരത്തിന്‍റെ ആരോഗ്യത്തിനും ശരിയായ പ്രവര്‍ത്തനത്തിനും ആവശ്യമായ പോഷണങ്ങളാണ് വൈറ്റമിനുകളും ധാതുക്കളും. ഭക്ഷണക്രമത്തിന്‍റെ അപര്യാപ്തത കൊണ്ടും വൈറ്റമിന്‍ ആഗീരണം ചെയ്യുന്നതിലെ പോരായ്മ കൊണ്ടും ചിലരില്‍ ഇവയുടെ തോത് വളരെ കുറവായി കാണപ്പെടാറുണ്ട്. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന്‍റെ ആരോഗ്യത്തിനും ശരിയായ പ്രവര്‍ത്തനത്തിനും ആവശ്യമായ പോഷണങ്ങളാണ് വൈറ്റമിനുകളും ധാതുക്കളും. ഭക്ഷണക്രമത്തിന്‍റെ അപര്യാപ്തത കൊണ്ടും വൈറ്റമിന്‍ ആഗീരണം ചെയ്യുന്നതിലെ പോരായ്മ കൊണ്ടും ചിലരില്‍ ഇവയുടെ തോത് വളരെ കുറവായി കാണപ്പെടാറുണ്ട്. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും. ഇതിന്‍റെ ഫലമായി ശരീരത്തില്‍ പലതരത്തിലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. അവയില്‍ ഒന്നാണ് വിണ്ടു കീറിയ നാക്ക്. കാഴ്ചയില്‍ വൃഷണസഞ്ചികളെ അനുസ്മരിപ്പിക്കുമെന്നതിനാല്‍  സ്ക്രോട്ടല്‍ ടങ് എന്നാണ് ഈ അവസ്ഥയെ വിളിക്കുക. 

ADVERTISEMENT

നാക്കുകള്‍ വിണ്ടു കീറി, ചുരുങ്ങി, മടക്കുകള്‍ പോലെ കാണപ്പെടും. ഓരോ വ്യക്തിയിലും ഇത് ഓരോ തരത്തിലാകാം. വൈറ്റമിന്‍ ബി12, വൈറ്റമിന്‍ ബി9(ഫോളേറ്റ്), ഫെറിറ്റിന്‍(അയണ്‍ സംഭരിക്കുന്ന പ്രോട്ടീന്‍) എന്നിവയുടെ അപര്യാപ്തതയാണ് സ്ക്രോട്ടല്‍ ടങ്ങിന് കാരണമാകുന്നത്. വിണ്ടു കീറിയ നാക്കില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അടിഞ്ഞു കൂടി അസ്വസ്ഥതയുണ്ടാകാന്‍ സാധ്യതയുണ്ട്. എരിവുള്ളത് എന്തെങ്കിലും കഴിക്കുമ്പോൾ  നാക്ക് പുകയുന്നത് പോലെയും അനുഭവപ്പെടാം. സ്ക്രോട്ടല്‍ ടങ് ഉള്ളവര്‍ നാരങ്ങ പോലുള്ള സിട്രസ് ഭക്ഷണവും എരിവുള്ള ഭക്ഷണവും പരമാവധി ഒഴിവാക്കേണ്ടതാണ്. 

ADVERTISEMENT

സ്ക്രോട്ടല്‍ ടങ് ഉള്ളവര്‍ വായുടെ ശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കണം. ഡെന്‍റിസ്റ്റിന്‍റെ ഉപദേശം ഇക്കാര്യത്തില്‍ തേടേണ്ടതാണ്. പല്ലുകള്‍ ബ്രഷ് ചെയ്യുന്ന പോലെ നാക്കും ബ്രഷ് ചെയ്യുന്നത് ഭക്ഷണാവശിഷ്ടങ്ങള്‍ അടിയാതിരിക്കാന്‍ സഹായിക്കും. വൈറ്റമിന്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമം പിന്തുടരുന്നതും നാക്ക് പൂര്‍വസ്ഥിതിയിലാകാന്‍ ആവശ്യമാണ്. 

ADVERTISEMENT

ബീഫ്, ലിവര്‍, ചിക്കന്‍, മീന്‍, മുട്ട, പാല്‍, ബട്ടര്‍, ചീസ്, ഫോര്‍ട്ടിഫൈ ചെയ്യപ്പെട്ട ധാന്യങ്ങള്‍ എന്നിവയെല്ലാം വൈറ്റമിന്‍ ബി12 അടങ്ങിയവയാണ്. പയര്‍ മുളപ്പിച്ചത്, ചിക് പീസ്, കിഡ്നി ബീന്‍സ്, കാബേജ്, കെയ്ല്‍, ചീര പോലുള്ള പച്ചിലകള്‍ എന്നിവയില്‍ വൈറ്റമിന്‍ ബി9 അടങ്ങിയിരിക്കുന്നു. ഫോളേറ്റിന്‍റെ അഭാവം വിണ്ടു കീറിയ നാക്കിന് പുറമേ ക്ഷീണം, ഊര്‍ജക്കുറവ്, മരവിപ്പ്, മൗത്ത് അള്‍സര്‍, പേശികള്‍ക്ക് ദുര്‍ബലത, കാഴ്ച പ്രശ്നം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കാം. വിഷാദം, ആശയക്കുഴപ്പം, ഓര്‍മക്കുറവ്, ധാരണശേഷിക്കുറവ് പോലുള്ള മാനസിക പ്രശ്നങ്ങള്‍ക്കും ഫോളേറ്റ് അഭാവം കാരണമാകാം. ഹൃദയസ്തംഭനം, ഉത്പാദനശേഷിക്കുറവ്, ഗര്‍ഭധാരണ പ്രശ്നങ്ങള്‍ എന്നിവയിലേക്കും ഫോളേറ്റ് അഭാവം നയിക്കാം. ഭക്ഷണവിഭവങ്ങള്‍ക്ക് പുറമ സപ്ലിമെന്‍റുകളും വൈറ്റമിന്‍ അഭാവം നികത്താന്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാവുന്നതാണ്.

Content Summary: