ഇന്ത്യയെ കോവിഡിൽ നിന്നു ‘രക്ഷിച്ച’ അമ്മയുടെ ആ വാക്ക്; 3–ാം അദ്ഭുത ഡോസെന്ന ഇൻകോവാക്
കാൽ നൂറ്റാണ്ടു മുൻപ്, പ്രതിമാസം ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന വിദേശ ജോലി വലിച്ചെറിഞ്ഞാണു ഡോ.കൃഷ്ണ എം. എല്ല ഇന്ത്യയിലെത്തി ഭാരത് ബയോടെക് എന്ന സ്റ്റാർട്ടപ് സംരംഭത്തിനു വിത്തിട്ടത്. എന്തായിരുന്നു അതിനു പിന്നിലെ കാരണമെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ‘രണ്ടു സ്ത്രീകളാണ് ആ തീരുമാനത്തിനു പിന്നിൽ; എന്റെ അമ്മയും ഭാര്യയും. ഭാര്യയ്ക്ക് ഞാൻ ഇന്ത്യയിലേക്കു മടങ്ങിവരണം എന്നായിരുന്നു ആഗ്രഹം. അവർ എന്നിൽ സമ്മർദം ചെലുത്തിക്കൊണ്ടേയിരുന്നു. അമ്മ എന്നോടൊരിക്കൽ പറഞ്ഞു, ‘നിനക്ക് ആകെയുള്ളത് ഒൻപത് ഇഞ്ച് വലുപ്പത്തിലൊരു വയറാണ്. എത്രയേറെ നീ സമ്പാദിച്ചാലും അതു നിറയാനുള്ളതിലേറെ കഴിക്കാനാകില്ല. പിന്നെയെന്തിനു കൂടുതൽ സമ്പാദിക്കാൻ വിദേശരാജ്യത്തു തുടരണം’. ആ ചോദ്യം എന്റെ ജീവിതം മാറ്റിമറിച്ചു. ഇന്ത്യയിലേക്കു തിരികെ വരാനും ഇവിടെ എന്തെങ്കിലും ചെയ്യാനുമുള്ള പ്രചോദനം അതായിരുന്നു’.

എന്തായാലും ഇന്ത്യയിലേക്കുള്ള ഡോ.കൃഷ്ണയുടെ ആ വരവ് വെറുതെയായില്ല. കോവിഡ്‌കാലത്ത് ഇന്ത്യയുടെ തദ്ദേശീയ കോവിഡ് വാക്സീൻ എന്ന സ്വപ്നം ചിറകുവിടർത്തിയതും പറന്നുയർന്നതും അദ്ദേഹം ആരംഭിച്ച ഭാരത് ബയോടെക് കമ്പനിയിൽനിന്നാണ്. കോവാക്സീൻ എന്ന ആ സ്വപ്നം, കോവിഡ് മഹാമാരിക്കെതിരെയുള്ള രാജ്യത്തിന്റെ സുരക്ഷിത പ്രതിരോധത്തിന്റെ അടിസ്ഥാനശിലകളിൽ ഒന്നായി മാറിക്കഴിഞ്ഞു. ഇന്ത്യയെക്കൊണ്ട് ഈ നേട്ടം സാധിക്കുമോ എന്നുറ്റു നോക്കിയ ഒട്ടേറെ രാജ്യങ്ങളിലേക്ക് ഇന്ന് ‘കോവാക്സീൻ’ കയറ്റി അയയ്ക്കുകയാണ്. കോവാക്സീനു പിന്നാലെ മൂക്കിലൂടെ തുള്ളി മരുന്നായി നൽകാനാവുന്ന ഇൻകോവാക് എന്ന ഇൻട്രാ നേസൽ വാക്സീനും ഭാരത് ബയോടെക്ക് ഉപയോഗത്തിന് എത്തിച്ചു കഴിഞ്ഞു. ലോകത്തെത്തന്നെ ആദ്യ കോവിഡ് പ്രതിരോധ നേസൽ വാക്സീനാണ് ഇൻകോവാക്.
വാക്സീൻ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാധ്യമങ്ങളുടെ തല്ലും തലോടലും ഡോ.കൃഷ്ണ എല്ല ഏറ്റുവാങ്ങിയിട്ടുണ്ട്. അധികവും മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കാനാണു ശ്രമമെന്നും അനാവശ്യ വിവാദങ്ങൾക്കു ചെവികൊടുക്കാനോ അതിനു പാത്രമാകാനോ താൽപര്യമില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ന് ക്ലിനിക്കൽ ഗവേഷണരംഗത്ത് ഇതര രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും മാതൃകയായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഭാരത് ബയോടെക്കിന്റെ അമരക്കാരൻ ‘മലയാള മനോരമ’യോടു സംസാരിക്കുകയാണ്. അങ്കമാലിയിൽ ‘അസാപ്’ സംഘടിപ്പിച്ച പ്രഫഷനൽ വിദ്യാർഥി ഉച്ചകോടിയിൽ മുഖ്യാതിഥിയായെത്തിയതായിരുന്നു അദ്ദേഹം.
∙ രാജ്യം കോവിഡിന്റെ കാഠിന്യത്തിൽനിന്നു മുക്തമാകുന്ന ഈ ഘട്ടത്തിൽ മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സീൻ ‘ഇൻകോവാക്കുമായി’ ഭാരത് ബയോടെക് എത്തുന്നു. എന്താണ് ഈ ഘട്ടത്തിൽ നേസൽ വാക്സീന്റെ പ്രസക്തി?
ഈ ഒരു ഘട്ടത്തിൽ നമുക്കു ചുറ്റും നോക്കൂ. വാക്സീൻ എടുത്തിട്ടേയില്ലാത്തവരുണ്ട്. ഒരു ഡോസ് മാത്രമെടുത്തവരും രണ്ടു ഡോസ് എടുത്തവരുമുണ്ട്. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരും അല്ലാത്തവരും ഉണ്ട്. ഹൃദയസംബന്ധമായ അസുഖം, അമിതവണ്ണം, തുടങ്ങി അനേകം സങ്കീർണതകൾ മൂലം വാക്സീൻ സ്വീകരിച്ചിട്ടില്ലാത്തവർ. ഏതു ഘട്ടത്തിലായാലും ഇതു സുരക്ഷിതമാണോ? ഇങ്ങനെയുള്ളവർക്കാണു ഇൻട്രാ നേസൽ വാക്സീൻ ഉപകാരപ്പെടുക. രണ്ടു ഡോസ് എടുത്ത ശേഷം ബൂസ്റ്റർ ഡോസ് ഇനിയും സ്വീകരിച്ചിട്ടില്ലാത്തവർക്കും ധൈര്യമായി നേസൽ വാക്സീൻ എടുക്കാം. ലോകത്തെ ആദ്യ കോവിഡ് നേസൽ വാക്സീനാണിത്. ഏതു രംഗത്തായാലും പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുന്ന കാര്യത്തിൽ ഇന്ത്യ മുന്നിലാണെന്നതിനുള്ള തെളിവ് കൂടിയാണിത്.
∙ കുത്തിവയ്പിനെ അപേക്ഷിച്ചു നേസൽ വാക്സീൻ കൂടുതൽ ഫലപ്രദം ആണോ? ആണെങ്കിൽ എന്തുകൊണ്ട്?
കുത്തിവയ്പെടുക്കുമ്പോൾ നമ്മുടെ ശരീരത്തിൽ രണ്ടു പ്രതികരണങ്ങളാണുണ്ടാവുക. പ്രതിരോധ ശക്തി നൽകുന്ന ടി സെല്ലുകളുടെയും ഐജിജി ആന്റിബോഡിയുടെയും രൂപീകരണമാണവ. എന്നാൽ, നേസൽ വാക്സീനിൽ ഇവയ്ക്കു പുറമെ ഐജിഎ (ഇമ്മ്യൂണോഗ്ലോബുലിൻ എ) എന്നൊരു ആന്റിബോഡി കൂടി രൂപപ്പെടുന്നു. മൂക്ക്, വായ, ശ്വാസകോശം, കുടൽ തുടങ്ങിയവയുടെ ഉള്ളിലെ സ്തരമായ മ്യൂക്കസ് സ്തരത്തിലാണ് ഈ ആന്റിബോഡി പ്രതിരോധം തീർക്കുക. ശ്വാസകോശ സംബന്ധിയായ പകർച്ചവ്യാധിയായ കോവിഡിന്റെ പ്രതിരോധത്തിൽ ഇതു കൂടുതൽ ഫലം ചെയ്യും. മാത്രമല്ല, കുത്തിവയ്പ് ശ്വാസകോശത്തിന്റെ ഉപരിഭാഗത്തു മാത്രം വൈറസ് പ്രതിരോധം തീർക്കുമ്പോൾ മൂക്കിലൂടെയുള്ള വാക്സീൻ താഴ്ഭാഗത്തും പ്രതിരോധകവചമാകും.
∙ നിലവിൽ എവിടെയൊക്കെയാണു ‘ഇൻകോവാക്’ ലഭ്യമാക്കിയിട്ടുള്ളത്?
ഞങ്ങൾ പുറത്തേക്കു നൽകിത്തുടങ്ങിയിട്ടേയുള്ളൂ. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങി പ്രമുഖ നഗരങ്ങളിൽ വാക്സീൻ ലഭ്യമാക്കിക്കഴിഞ്ഞു. ഏത് ആശുപത്രികൾക്കാണോ വാക്സീൻ ആവശ്യമുള്ളത്, അവർ ഇ–മെയിൽ നൽകിയാൽ അവർക്കു വേണ്ട വാക്സീൻ ഉടൻ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
∙ മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സീനു പാർശ്വഫലങ്ങളുണ്ടോ?
ഞാനുറപ്പു തരുന്നു, ചെറിയൊരു പനി പോലും ഉണ്ടാകില്ല. കുത്തിവയ്പിൽ ഉണ്ടാകാനിടയുള്ള പോലെ പനിയോ ജലദോഷമോ ഒന്നും മൂക്കിലൂടെ നൽകുന്ന ഈ വാക്സീൻ ഉണ്ടാക്കുന്നില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കത്തക്ക ഒരു പാർശ്വഫലവും ഇതിനില്ല എന്നുറപ്പിച്ചു പറയാം. അതു മാത്രമല്ല, ലോകത്ത് ഇന്നു ലഭ്യമാകുന്നതിൽ ഏറ്റവും സുരക്ഷിതമായ കോവിഡ് വാക്സീനാണു ഇൻകോവാക് എന്നതും ഉറപ്പിച്ചു പറയാനാകും. മൂന്നാം ഡോസ് ശരിക്കും അദ്ഭുത ഡോസ് ആണ്. ഇതെടുക്കാൻ മടിക്കേണ്ടതില്ല. ഏതു വാക്സീൻ എടുത്തവർക്കും മൂന്നാം ഡോസായി ഇൻകോവാക് സ്വീകരിക്കാം. ഒരു കോവിഡ് അനന്തര ആരോഗ്യ പ്രശ്നവും ഇതുണ്ടാക്കില്ല.
∙ കുട്ടികൾക്ക് നേസൽ വാക്സീൻ നൽകാനാകുമോ?
ഈ ഘട്ടത്തിൽ കുട്ടികളിൽ പഠനം നടത്തിയിട്ടില്ല. 18 വയസ്സിനു മുകളിലുള്ളവരുടെ ഡേറ്റ മാത്രമാണു ഞങ്ങളുടെ കയ്യിലുള്ളത്. നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞ അവസ്ഥയിൽ ഉടൻ കുട്ടികളിൽ ഒരു പഠനം വേണ്ടി വരില്ലെന്നാണു പ്രതീക്ഷ. എന്നാൽ, പുതിയ ഒരു കോവിഡ് വകഭേദം വരികയാണെങ്കിൽ അതിനുള്ള വാക്സീൻ ഉടൻതന്നെ നിർമിക്കാൻ ഭാരത് ബയോടെക്കിനാകും.
∙ നാം കോവിഡിൽനിന്നു സമ്പൂർണ മുക്തരായോ?
കോവിഡ് പൂർണമായും വിട്ടകന്നു എന്നു പറയാനാകില്ല. കോവിഡ് വ്യത്യസ്ത രൂപത്തില്‍ മനുഷ്യരിൽനിന്നു മൃഗങ്ങളിലേക്കും, തിരിച്ചും എത്താം. ഇത്തരത്തിലുള്ള ഓരോ വ്യാപനചക്രം പൂർത്തിയാകുമ്പോഴും പുതിയ വകഭേദങ്ങൾ ഉണ്ടായേക്കാം. ഒമിക്രോണ്‍ ഡെല്‍റ്റയില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായിരുന്നു. ആധികാരിക പഠനങ്ങളുടെ പിൻബലമില്ലെങ്കിലും മനുഷ്യരിൽനിന്നു മൃഗങ്ങളിലേക്കു പകർന്ന ശേഷം തിരികെ മനുഷ്യനിലെത്തിയ വകഭേദമാകാം ഒമിക്രോൺ എന്നും വാദമുണ്ട്.
∙ നിലവിലെ സാഹചര്യത്തിൽ ദേശീയ പ്രതിരോധ കുത്തിയ്പു പദ്ധതിയിൽ കോവിഡ് വാക്സീൻ ഉൾപ്പെടുത്തേണ്ടതുണ്ടോ?
ഇന്ത്യയ്ക്കു മാത്രമായി ഇതിൽ തീരുമാനമെടുക്കാനാവില്ല. രാജ്യാന്തരതലത്തിൽ എടുക്കേണ്ട തീരുമാനമാണ്. ലോകാരോഗ്യ സംഘടന ഉൾപ്പെടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്. വിവിധ രാജ്യങ്ങളുടെ ശുപാർശ പരിഗണിച്ചാകും ഇത്തരം തീരുമാനങ്ങൾ. നിലവിൽ ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ അറിയില്ല. എന്നാൽ, മൂന്നു നാലു മാസത്തിനുള്ളിൽ തീരുമാനം ഉണ്ടായേക്കും എന്നാണു കരുതുന്നത്. കാരണം, ചൈനയിലെ നിലവിലെ കോവിഡ് സ്ഥിതിയുൾപ്പെടെ തീരുമാനത്തിനു മാനദണ്ഡമായേക്കും. വരുന്ന തണുപ്പുകാലത്ത് പുതിയൊരു വകഭേദം വരികയാണെങ്കിൽ ഒരുപക്ഷേ വാക്സിനേഷനും ആവർത്തിക്കേണ്ടി വന്നേക്കാം.
∙ മൂന്നാംഘട്ട പരീക്ഷണഫലം വരും മുന്‍പാണ് കോവാക്സീന് അടിയന്തര അനുമതി ലഭിച്ചത്. ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഇതു ധാർമികമായിരുന്നുവെന്നു താങ്കള്‍ കരുതുന്നുണ്ടോ?
ചില മാധ്യമങ്ങളാണ് ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം നല്‍കിയത്. 6 വര്‍ഷം മുന്‍പു മങ്കി പോക്സ് വാക്സീന്‍ അനുവദിച്ചതും ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങൾക്കു ശേഷമാണ്. എബോള വാക്സീന്‍ മൃഗങ്ങളിലെ പരീക്ഷണം പോലും പൂര്‍ത്തിയാക്കിയിരുന്നില്ല. നേരിട്ടു മനുഷ്യര്‍ക്കു നല്‍കുകയായിരുന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ ഇങ്ങനെ അനുമതി നല്‍കുന്നതില്‍ ആര്‍ക്കും പ്രശ്നമില്ല. ഇന്ത്യ അനുവദിക്കുന്നതില്‍ മാത്രം പ്രശ്നം. ഈ രീതി ശരിയാണോ? മഹാമാരി മൂര്‍ച്ഛിച്ച സമയമായിരുന്നു. സാധാരണ വാക്സീൻ അല്ലായിരുന്നു എന്നു മാത്രമല്ല, അസാധാരണ സാഹചര്യവുമായിരുന്നു. സാങ്കേതിക കാര്യങ്ങൾ എല്ലാം പാലിക്കാൻ സമയമോ രോഗത്തെ ചെറുക്കാന്‍ മറ്റു വഴിയോ ഇല്ലായിരുന്നു. നമ്മുടെ തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ.
∙ കോവിഡ് വാക്സീന്‍ അതിഗുരുതരമായ കോവിഡാനന്തര പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന വാദത്തെപ്പറ്റി?
കോവിഡ് അനന്തരം ഉണ്ടായ മാറ്റങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനം അനിവാര്യമാണ്. വാക്സീൻ സ്വകീരിച്ചവരിലും വിശദമായ പഠനം വേണ്ടതുണ്ട്. കോവിഡ് ലോകത്തിനു പുതിയ അനുഭവമാണ്. പുതിയ രോഗമാണ്. ഒട്ടേറെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മാത്രമേ നമുക്ക് ഈ രോഗത്തെ അകംപുറം അറിയാൻ സാധിക്കൂ. വാക്സീൻ സ്വീകരിച്ച എല്ലാവരുടെയും ആരോഗ്യവിവരങ്ങൾ സംബന്ധിച്ച സമ്പൂർണ ഡേറ്റ കൈവശമുള്ള രാജ്യം എന്ന നിലയിൽ ഇന്ത്യയ്ക്ക് അനായാസം ഇത്തരമൊരു പഠനം സാധ്യമാണ്. 5 മുതൽ 99 വയസ്സ് ഉള്ളവരുടെ വരെ ആരോഗ്യ വിവരങ്ങൾ നമ്മുടെ പക്കലുണ്ട്. മറ്റൊരു രാജ്യത്തിന്റെ പക്കലും ഇത്രയേറെ ഡേറ്റ ഇല്ല. എന്നാൽ, പഠനത്തിനുള്ള ശ്രമങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. നാം ഇനിയും വൈകരുത്. വാക്സീൻ സ്വീകരിച്ചവരെപ്പറ്റിയുള്ള ആരോഗ്യ പഠനം നാളെ കോവിഡ് ചികിത്സയുടെ മാത്രമല്ല, വൈറസുകളെപ്പറ്റിയുള്ള പഠനത്തിന്റെയും അടിത്തറയാകും.
∙ കോവിഡിനു ശേഷമുണ്ടാകുന്ന പനിയും മറ്റും വ്യത്യസ്ത രൂപത്തിലുള്ളതാണ്. അതില്‍ വാക്സീനുകള്‍ക്കു പങ്കുണ്ടോ?
അതില്‍ കോവിഡിനു പങ്കുണ്ടെന്ന് ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നില്ല. കോവിഡ് കാലത്ത് എല്ലാവരും ഏകാന്തവാസത്തിലായിരുന്നു. മാത്രമല്ല, മാസ്ക് ധരിച്ചിരുന്നു. ഇതിനാൽ മറ്റു സാംക്രമിക രോഗങ്ങളിൽ കാര്യമായ കുറവു വന്നു. എന്നാൽ, നിലവിൽ മാസ്ക് നാം ഉപേക്ഷിച്ചു കഴിഞ്ഞു. ആളുകൾ കൂടുതൽ സമയവും പുറത്താണ്. ഇതു സാംക്രമിക രോഗങ്ങൾ കൂടുതലായി വരാൻ ഇടയാക്കിയിട്ടുണ്ടാകാം. പകർച്ചപ്പനി ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുന്നതു സ്വാഭാവികമാണ്. പല സാംക്രമിക രോഗങ്ങളും ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് എത്തുന്നതാണ്. കേരളത്തിലേക്ക് ചിക്കുൻ ഗുനിയ എത്തിയതു മഡഗാസ്കറിൽ നിന്നാണ്. ഇത്തരം രോഗങ്ങളെ മുൻകൂട്ടിക്കാണാൻ കഴിയില്ല. ഇവ വന്നതിനു ശേഷമേ പ്രതിരോധവും കണ്ടെത്താനാവുകയുള്ളൂ.
∙ ഇന്ത്യയില്‍ കോവിഡ് പരിശോധന കൂട്ടേണ്ട സാഹചര്യമുണ്ടോ?
ഇത്രയും വലിയ ഒരുരാജ്യത്തു പരിശോധന കൂട്ടേണ്ട സാഹചര്യമുണ്ടെന്നു തോന്നുന്നില്ല. പുതിയ വകഭേദം വരുന്ന സാഹചര്യത്തില്‍ മാത്രമേ അതിന്‍റെ ആവശ്യമുള്ളൂ.
English Summary: Interview with Scientist and the Founder of Bharat Biotech, Dr. Krishna Ella