കാല്‍മുട്ടിന് തേയ്മാനം വന്ന് ഡോക്ടറിനെ കാണാന്‍ വരുന്ന എല്ലാവരുടെയും ചോദ്യം ആണ് ഇത്. പലപ്പോഴും മുട്ട് മാറ്റിവയ്ക്കല്‍ശസ്ത്രക്രിയ ആണ് ഇവര്‍ക്ക് വേണ്ടിവരുക. ഏറ്റവും മികച്ച ചികിത്സാരീതികള്‍ ലഭ്യമായ ഇന്ന് മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വളരെ സുരക്ഷിതവും ഉയര്‍ന്ന വിജയസാധ്യത ഉള്ളതുമായ ഒരു ചികിത്സാരീതി ആണ്. മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ എല്ലാവരുംതന്നെ വളരെ പെട്ടെന്ന് നടന്നു തുടങ്ങുകയും

കാല്‍മുട്ടിന് തേയ്മാനം വന്ന് ഡോക്ടറിനെ കാണാന്‍ വരുന്ന എല്ലാവരുടെയും ചോദ്യം ആണ് ഇത്. പലപ്പോഴും മുട്ട് മാറ്റിവയ്ക്കല്‍ശസ്ത്രക്രിയ ആണ് ഇവര്‍ക്ക് വേണ്ടിവരുക. ഏറ്റവും മികച്ച ചികിത്സാരീതികള്‍ ലഭ്യമായ ഇന്ന് മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വളരെ സുരക്ഷിതവും ഉയര്‍ന്ന വിജയസാധ്യത ഉള്ളതുമായ ഒരു ചികിത്സാരീതി ആണ്. മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ എല്ലാവരുംതന്നെ വളരെ പെട്ടെന്ന് നടന്നു തുടങ്ങുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാല്‍മുട്ടിന് തേയ്മാനം വന്ന് ഡോക്ടറിനെ കാണാന്‍ വരുന്ന എല്ലാവരുടെയും ചോദ്യം ആണ് ഇത്. പലപ്പോഴും മുട്ട് മാറ്റിവയ്ക്കല്‍ശസ്ത്രക്രിയ ആണ് ഇവര്‍ക്ക് വേണ്ടിവരുക. ഏറ്റവും മികച്ച ചികിത്സാരീതികള്‍ ലഭ്യമായ ഇന്ന് മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വളരെ സുരക്ഷിതവും ഉയര്‍ന്ന വിജയസാധ്യത ഉള്ളതുമായ ഒരു ചികിത്സാരീതി ആണ്. മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ എല്ലാവരുംതന്നെ വളരെ പെട്ടെന്ന് നടന്നു തുടങ്ങുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, നട്ടെല്ല് ശസ്ത്രക്രിയകള്‍, അപകടത്തിലും മറ്റും പെടുന്നവര്‍ക്കുള്ള അടിയന്തര ശസ്ത്രക്രിയകള്‍, ആര്‍ത്രോസ്കോപ്പി അഥവാ താക്കോല്‍ദ്വാര ഓര്‍ത്തോശസ്ത്രക്രിയ ഉള്‍പ്പെടെ രണ്ടായിരത്തില്‍ അധികം ശസ്ത്രക്രിയകളാണ് പാലാ മാര്‍ സ്ലീവാ മെഡിസിറ്റി ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ ഒരു കൊല്ലം ചെയ്യുന്നത്.ഈ കുറഞ്ഞ കാലയളവില്‍ത്തന്നെ അസ്ഥിരോഗ ചികിത്സയില്‍ പല മെഡിക്കല്‍ നേട്ടങ്ങളും കൈവരിച്ച മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ലോകോത്തര നിലവാരത്തില്‍ പരിശീലനം ലഭിച്ച പ്രഗല്ഭരായ ഓര്‍ത്തോപീഡിക് സര്‍ജന്മാരാണ് സേവനം നല്‍കുന്നത്. ഇവരുടെ നേതൃത്വത്തില്‍ ഏറ്റവും നൂതന ചികിത്സാ സൗകര്യങ്ങളാണ് രോഗികള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

എനിക്കിനി നടക്കാന്‍ സാധിക്കുമോ?

ADVERTISEMENT

കാല്‍മുട്ടിന് തേയ്മാനം വന്ന് ഡോക്ടറിനെ കാണാന്‍ വരുന്ന എല്ലാവരുടെയും ചോദ്യം ആണ് ഇത്. പലപ്പോഴും മുട്ട് മാറ്റിവയ്ക്കല്‍ശസ്ത്രക്രിയ ആണ് ഇവര്‍ക്ക് വേണ്ടിവരുക. ഏറ്റവും മികച്ച ചികിത്സാരീതികള്‍ ലഭ്യമായ ഇന്ന് മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വളരെ സുരക്ഷിതവും ഉയര്‍ന്ന വിജയസാധ്യത ഉള്ളതുമായ ഒരു ചികിത്സാരീതി ആണ്. മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ എല്ലാവരുംതന്നെ വളരെ പെട്ടെന്ന് നടന്നു തുടങ്ങുകയും ചില നിയന്ത്രണങ്ങളോട് കൂടി അവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു എന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ഒ. റ്റി. ജോര്‍ജ് പറഞ്ഞു.

എന്താണ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ?

സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇന്ത്യയില്‍ പ്രചാരം നേടിയിട്ട് മുപ്പത് വര്‍ഷത്തില്‍ അധികം ആകുന്നു. കാല്‍മുട്ട്, ഇടുപ്പ്, തോളെല്ല് മാറ്റിവയ്ക്കല്‍ തുടങ്ങി എല്ലാവിധ ആധുനിക ശസ്ത്രക്രിയകളും ഇന്ന് വിദഗ്ധരായ ഡോക്ടര്‍മാര്‍ ചെയ്യുന്നു. പ്രായം കൂടുംതോറും ഉണ്ടാകുന്ന സ്വാഭാവികമായ തേയ്മാനം, ആമവാതം, അപകടം മൂലം ഉണ്ടാകുന്ന പരിക്ക് എന്നിവയാണ് പൊതുവില്‍ സന്ധി മാറ്റിവയ്ക്കലിലേക്ക് നയിക്കുന്നത്. ഇതില്‍ 80 ശതമാനവും കാല്‍മുട്ടിനെയാണു ബാധിക്കുന്നത്.

സന്ധികളുടെ പ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിക്കുക, മുട്ടിന് രൂപവ്യത്യാസങ്ങള്‍ വരുക, മറ്റ് ചികിത്സകള്‍കൊണ്ട് ഫലം ലഭിക്കാതാവുക തുടങ്ങിയ ഘട്ടങ്ങളിലേക്ക് എത്തുമ്പോഴാണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരിഗണിക്കുന്നത്. ശസ്ത്രക്രിയയുടെ ഭാഗം ആയി തേയ്മാനം വന്ന സന്ധി മാറ്റി കൃത്രിമസന്ധി വച്ചുപിടിപ്പിക്കുന്നു. ഇവ സ്വാഭാവിക സന്ധിക്ക് തുല്യം ആയി പ്രവര്‍ത്തിക്കുന്നു. വാര്‍ധക്യസഹജമായ കാരണങ്ങള്‍കൊണ്ട് ഏറ്റവും അധികം നമ്മള്‍ മാറ്റി വെയ്ക്കുന്ന സന്ധികളില്‍ ഒന്നാണ് കാല്‍മുട്ട്.

ADVERTISEMENT

രോഗ നിര്‍ണ്ണയം എങ്ങനെയൊക്കെ?

വിട്ടുമാറാത്ത, കാലപ്പഴക്കംകൊണ്ട് വര്‍ധിച്ചുവരുന്ന മുട്ട് വേദനയാണ് സന്ധികള്‍ക്ക് തേയ്മാനം സംഭവിച്ചു എന്നതിന്‍റെ ലക്ഷണം. ഇനി രോഗത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ കണ്ടെത്താന്‍ രോഗിയുടെ കാല്‍മുട്ടിന്‍റെ എക്സ്റേ മാത്രം മതിയാകും. എന്നാല്‍ ചില അവസരങ്ങളില്‍ രോഗിക്ക് കഠിനവേദനയുണ്ടെങ്കില്‍ പോലും എക്സ്റേയില്‍ മുട്ടിന് അത്രമേല്‍ തേയ്മാനം കണ്ടെത്താന്‍ സാധിക്കില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ മാത്രം എം.ആര്‍.ഐ. സ്കാനിങ്ങും മറ്റും ആവശ്യമായിവരാം. 

രണ്ട് കാല്‍മുട്ടിനും തേയ്മാനമുള്ളവര്‍ക്ക് അവരുടെ ആരോഗ്യസ്ഥിതിയും പ്രായവും കണക്കില്‍ എടുത്ത് ഒരേ സമയം രണ്ടു മുട്ടും മാറ്റിവയ്ക്കാന്‍ സാധിക്കും. ഒരേ സമയംതന്നെ രണ്ട് മുട്ടും മാറ്റിവയ്ക്കുമ്പോള്‍ രണ്ട് തവണയായുള്ള ആശുപത്രിവാസവും മറ്റും ഒഴിവാക്കാം. ചെലവും ഗണ്യമായി കുറയും. മുട്ടുകളുടെ തേയ്മാനം കാരണം കാലുകള്‍ വളഞ്ഞുപോയിട്ടുണ്ടെങ്കില്‍ രണ്ട് മുട്ടുകളും ഒരേസമയം നേരേയാകുന്നതിലൂടെ നടക്കാനും മറ്റും കൂടുതല്‍ എളുപ്പമാകും.

ഡോ. ഒ.റ്റി. ജോര്‍ജ്, ഹെഡ്, ഓര്‍ത്തോപീഡിക്സ്, മാര്‍ സ്ലീവാ മെഡിസിറ്റി പാലാ

മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍?

ADVERTISEMENT

മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും മറ്റ് ഏത് ശസ്ത്രക്രിയയ്ക്കും എന്നതുപോലെതന്നെ രോഗിയുടെ പൊതുവായ ആരോഗ്യം വിലയിരുത്തും. ഏതെങ്കിലും തരത്തിലുള്ള പനി, അണുബാധ എന്നിവ ഉണ്ടെങ്കില്‍ അത് പരിഹരിക്കും. ഒപ്പം തന്നെ രോഗിയുടെ ഹൃദയാരോഗ്യം, ശ്വാസകോശ സംബന്ധമായ ആരോഗ്യം, പ്രമേഹം, ഉപയോഗിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ തുടങ്ങി പരിശോധനകള്‍ നടത്തി രോഗിയെ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുന്നു.

മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എങ്ങനെ?

ഇന്ന് റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചു വളരെ കൃത്യതയോടെ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കും. മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ജനറല്‍ അനസ്തീസിയ ആവശ്യമില്ല. റീജണല്‍ അനസ്തീസിയവഴി കാല്‍മാത്രം മരവിപ്പിച്ചാണ് ശസ്ത്രക്രിയ പലപ്പോഴും പൂര്‍ത്തിയാക്കുക. തുടയെല്ലിന്‍റെ താഴെ ഭാഗവും കണങ്കാല്‍ എല്ലിന്‍റെ മുകള്‍ഭാഗവുമാണ് മുട്ടിന്‍റെ സന്ധിയായി ചേര്‍ന്നുവരുന്നത്. ഈ രണ്ട് എല്ലുകളുടെയും അറ്റം കാര്‍ട്ടിലേജ് കൊണ്ട് പൊതിഞ്ഞിരിക്കും. കൃത്രിമമുട്ട് പിടിപ്പിക്കാനായി ഈ രണ്ട് എല്ലുകളുടെയും കാര്‍ട്ടിലേജ് ഉള്‍പ്പെടുന്ന ഭാഗം കുറച്ചു മില്ലീമീറ്റര്‍ നീക്കംചെയ്യും. അതിനുശേഷം വളരെ സൂക്ഷ്മതയോടുകൂടി തുടയെല്ലിന്‍റെ കീഴ്ഭാഗവും കണങ്കാല്‍ എല്ലിന്‍റെ മുകള്‍ഭാഗവും കൃത്യമായ രീതിയില്‍ ഷേപ്പ് ചെയ്തെടുക്കും. ഇവിടേക്ക് ലോഹസങ്കരംകൊണ്ട് നിര്‍മിച്ച കൃത്രിമമുട്ട് വെച്ച്പിടിപ്പിക്കുന്നു.

ടൈറ്റാനിയം, കോബാള്‍ട്ട്, ക്രോമിയം തുടങ്ങിയവയുടെ സങ്കരംകൊണ്ടാണ് കൃത്രിമമുട്ട് നിര്‍മിച്ചിരിക്കുന്നത്. ഈ ലോഹസങ്കരംകൊണ്ട് നിര്‍മിച്ച ഭാഗം എല്ലുകളുമായി ഘടിപ്പിക്കും. ഇതോടൊപ്പം എക്സ്3 പോളിഎത്തിലിന്‍കൊണ്ട് നിര്‍മ്മിച്ച പാളിയുമുണ്ടാകും. ഇതാണ് കാര്‍ട്ടിലേജായി പ്രവര്‍ത്തിക്കുന്നത്. മുട്ട് ഘടിപ്പിക്കുന്നതിനുവേണ്ടി മുട്ടില്‍ 10 സെന്‍റിമീറ്റര്‍വരെ നീളത്തില്‍ മുറിവ് വേണ്ടിവരും. നാല്പത്തിയഞ്ച് മിനിറ്റ് കൊണ്ട് ഒരു മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും. 

കൃത്യത വളരെ അധികം വേണ്ട ഈ ശസ്ത്രക്രിയയുടെ വിജയം രോഗിയുടെ പ്രായം, രോഗത്തിന്‍റെ ദൈര്‍ഘ്യം, ആശുപത്രിയിലെ അടിസ്ഥാനസൗകര്യങ്ങള്‍, ഡോക്ടറുടെ പ്രാഗല്ഭ്യം എന്നിവ അടിസ്ഥാനമാക്കിയാണ്. ഇതില്‍ തന്നെ അണുമുക്തമായ തിയേറ്റര്‍, ഐ.സി.യു. സൗകര്യങ്ങള്‍, ഫിസിയോതെറപ്പി എന്നിവ വളരെ പ്രധാനമാണ്.

മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം?

ശസ്ത്രക്രിയയ്ക്ക് ശേഷം ഒന്ന് രണ്ടു ദിവസം ഐ.സി.യുവില്‍ കിടന്ന ശേഷം രോഗിയെ റൂമിലേക്ക് മാറ്റും. രോഗിയുടെ ആരോഗ്യസ്ഥിതി പോലെ അന്നോ അടുത്ത ദിവസമോ വാക്കറിന്‍റെ സഹായത്തോടെ നടത്തുവാന്‍ സാധിക്കും. ഫിസിയോതെറാപ്പിസ്റ്റിന്‍റെ സഹായത്തോടെ പേശികളുടെ ബലവും മറ്റും മനസ്സിലാക്കി വ്യായാമങ്ങള്‍ ചെയ്ത് മുട്ടിന്‍റെ ചലനം പൂര്‍വ്വസ്ഥിതിയില്‍ ആക്കുന്നു. അതിന് ശേഷം വാക്കര്‍ ഇല്ലാതെതന്നെ നടക്കാനും കഴിയും. അതിനൊപ്പംതന്നെ പടവുകള്‍ കയറാനും സാധിക്കുന്നു.

രണ്ടുമുതല്‍ മൂന്നുമാസംവരെ വളരെ ചെറിയ ശതമാനം ആളുകള്‍ക്ക് മുട്ടില്‍ ചെറിയ വേദന അനുഭവപ്പെടാം. മുട്ട് മാറ്റിവെച്ചതിനുശേഷം ഒന്ന് രണ്ടു മാസം ഡോക്ടര്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യണം. ഇത് വീട്ടില്‍വെച്ചുതന്നെ ചെയ്യാം. ഇതിനു ശേഷം അവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകുവാന്‍ സാധിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്ത്യന്‍ ക്ലോസറ്റ് ഉപയോഗിക്കാതിരിക്കുന്നത് ആണ് അഭികാമ്യം.

ഇതിനൊപ്പംതന്നെ അണുബാധകള്‍ക്കെതിരേ കരുതല്‍ വേണം. മൂത്രത്തിലുള്ള പഴുപ്പ്, ന്യൂമോണിയ, പല്ലിലെ പോട് ഇങ്ങനെയുള്ള അണുബാധകള്‍ അവഗണിക്കരുത്. അവ യഥാസമയം ചികിത്സിക്കണം.

തുടര്‍ ജീവിതം?

25 വര്‍ഷത്തില്‍ അധികം ഒരു കുഴപ്പവും ഉണ്ടാകാതെ പ്രവര്‍ത്തിക്കുന്ന കൃത്രിമ കാല്‍മുട്ടുകള്‍ ആണ് ഇന്ന് ഉപയോഗിക്കുന്നത്. ആശുപത്രിയില്‍നിന്നും വീട്ടില്‍ എത്തിയ ശേഷം ഡോക്ടറും ഫിസിയോതെറാപ്പിസ്റ്റും നിര്‍ദേശിക്കുന്നപോലത്തെ വ്യായാമങ്ങളും ചിട്ടയായ ജീവിത രീതിയും പാലിക്കുക. ആദ്യത്തെ ഒരു മാസത്തിനു ശേഷം ഒരു തവണയും, പിന്നീട്നിര്‍ദേശിക്കപ്പെടുന്നപോലെ വര്‍ഷത്തില്‍ ഒരു തവണയോ രണ്ടു വര്‍ഷത്തില്‍ ഒരു തവണയോ ഡോക്ടറെ കാണേണ്ടതാണ്. കാല്‍മുട്ടിനു നീര്, പെട്ടെന്നുള്ള വേദന, ചൂട് തോന്നുക, അസാധാരണമായ ചലനം എന്നിവ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണേണ്ടതാണ്.ഒപ്പം തന്നെ കാല്‍ മുട്ടുകള്‍ക്ക് സാരമായ പരിക്കുകള്‍ ഏല്‍ക്കാതെ ശ്രദ്ധിക്കണം. ദൃഢമായ കൃത്രിമ കാല്‍മുട്ടുകള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ പോലും വീഴ്ചയിലോ അല്ലാതെയോ ഉണ്ടാകുന്ന പരിക്കുകള്‍ ഇതിന്‍റെ ഉറപ്പിനെ സാരമായി ബാധിച്ചേക്കാം.

ചികിത്സാ ചെലവ് അധികമോ?

ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കൃത്രിമ കാല്‍മുട്ടിന്‍റെ വില സര്‍ക്കാര്‍ നിജപ്പെടുത്തിപ്പോയിട്ടുണ്ട്. ആ ധാരണപ്രകാരം പൊതുവില്‍ ചികിത്സാചെലവ് വളരെ അധികം നിയന്ത്രിച്ചിട്ടുള്ളതാണ്. ചികിത്സ തേടുന്ന ആശുപത്രികള്‍ നല്‍കുന്ന സേവനങ്ങള്‍, ഡോക്ടറുടെ വൈദഗ്ധ്യം, ആശുപത്രിയില്‍ കിടക്കുന്ന ദിവസങ്ങള്‍ എന്നിവ അനുസരിച്ചാണ് ശസ്ത്രക്രിയയുടെ ചെലവ് നിശ്ചയിക്കപ്പെടുക. ഒട്ടുമിക്ക ഇന്‍ഷുറന്‍സ് കമ്പനികളും ഇപ്പോള്‍ കാല്‍മുട്ട് ശസ്ത്രക്രിയക്ക് വേണ്ട കവറേജ് നല്‍കുന്നുണ്ട്. അതിനാല്‍ത്തന്നെ ചികിത്സാ ചെലവ് പലപ്പോഴും ഒരു ബുദ്ധിമുട്ടാകാറില്ല.

മാര്‍ സ്ലീവാ മെഡിസിറ്റി പാലാ ഓര്‍ത്തോപീഡിക്സ് വിഭാഗം ചികിത്സാ സേവനങ്ങള്‍

∙ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍

∙ആര്‍ത്രോസ്കോപ്പി & സ്പോര്‍ട്സ് മെഡിസിന്‍

∙ കുട്ടികള്‍ക്കുള്ള ശസ്ത്രക്രിയകള്‍

∙ നട്ടെല്ലിനുള്ള ശസ്ത്രക്രിയകള്‍

∙ മൈക്രോവാസ്കുലാര്‍ ശസ്ത്രക്രിയകള്‍

∙ അസ്ഥികളെ ബാധിക്കുന്ന അര്‍ബുദത്തിനുള്ള ശസ്ത്രക്രിയകള്‍

∙ റീകണ്‍സ്ട്രക്റ്റീവ് ശസ്ത്രക്രിയകള്‍

∙ കോംപ്ലക്സ് റിവിഷന്‍ ജോയിന്‍റ് റീപ്ലേസ്മെന്‍റ്സ്

∙ പെല്‍വിക് ശസ്ത്രക്രിയകള്‍

∙ മള്‍ട്ടിലിഗ്മെന്‍റ് കീഹോള്‍ ശസ്ത്രക്രിയകള്‍

മുപ്പത്തിയഞ്ച് വര്‍ഷത്തെ സേവന പരിചയം ഉള്ള ഡോ.ഒ.റ്റി. ജോര്‍ജ് അറുപതിനായിരത്തില്‍ അധികം ഓര്‍ത്തോപീഡിക്സ് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ തന്നെ പതിനായിരത്തില്‍ അധികം സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും, ആര്‍ത്രോസ്കോപ്പിക് ശസ്ത്രക്രിയകളും ഉള്‍പ്പെടുന്നു. ഈ കഴിഞ്ഞവര്‍ഷം മാത്രം അദ്ദേഹം അടങ്ങുന്ന ടീം എഴുന്നൂറില്‍ അധികം സന്ധിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി ചെയ്തിട്ടുണ്ട്. 

ഡോ. ഒ.റ്റി. ജോര്‍ജ്, ഹെഡ്, ഓര്‍ത്തോപീഡിക്സ്, മാര്‍ സ്ലീവാ മെഡിസിറ്റി പാലാ, കൂടുതല്‍ വിവരങ്ങള്‍ക്ക് 7594046256