മലബന്ധം മൂലം വിഷമിക്കുന്ന രോഗികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെ തന്നെ മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്‍കുന്ന ഒരു ഇലക്രോണിക് ഗുളിക കണ്ടെത്തിയിരിക്കുകയാണ് അമേരിക്കന്‍ കമ്പനിയായ വൈബ്രന്‍റ് ഗ്യാസ്ട്രോ. വൈബ്രന്‍റ് എന്ന് പേരിട്ടിരിക്കുന്ന ഈ ഗുളിക കഴിച്ച് കുടലിലെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലബന്ധം മൂലം വിഷമിക്കുന്ന രോഗികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെ തന്നെ മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്‍കുന്ന ഒരു ഇലക്രോണിക് ഗുളിക കണ്ടെത്തിയിരിക്കുകയാണ് അമേരിക്കന്‍ കമ്പനിയായ വൈബ്രന്‍റ് ഗ്യാസ്ട്രോ. വൈബ്രന്‍റ് എന്ന് പേരിട്ടിരിക്കുന്ന ഈ ഗുളിക കഴിച്ച് കുടലിലെത്തി കഴിഞ്ഞാല്‍ വിറയ്ക്കാന്‍ തുടങ്ങും. ഈ വിറയല്‍ കുടലില്‍ ചെറു ചലനങ്ങള്‍ ഉണ്ടാക്കി മലശോധന എളുപ്പമാക്കും. 

ADVERTISEMENT

കഴിച്ച് 14 മണിക്കൂറിന് ശേഷമാണ് മരുന്നിന്‍റെ വിറയല്‍ ആരംഭിക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന ചെറിയൊരു മൈക്രോചിപ്പാണ് ഗുളികയെ വിറപ്പിക്കുന്നത്. ആറ് മണിക്കൂര്‍ ഇടവേളയില്‍ രണ്ട് ഘട്ടമായി നാല് മണിക്കൂര്‍ നേരത്തേക്കാണ് മരുന്ന് കുടലില്‍ പ്രകമ്പനം ഉണ്ടാക്കുക. ഏതാനും സെക്കന്‍ഡുകള്‍ നേരത്തേക്ക് ഗുളിക വിറച്ച ശേഷം നിശ്ചലമാകും. വീണ്ടും ആവര്‍ത്തിക്കും. ഈ വിറയല്‍ പേശികളില്‍ സങ്കോചമുണ്ടാക്കി മലത്തിന്‍റെ നീക്കം സാധ്യമാക്കുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. 

ADVERTISEMENT

മലത്തിനൊപ്പം ഗുളികയും പിന്നീട് പുറത്ത് വരും. വൈറ്റമിന്‍ ഗുളികയുടെ വലുപ്പത്തിലുള്ള വൈബ്രന്‍റിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍(എഫ്ഡിഎ) കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിപണന അനുമതി നല്‍കിയിരുന്നു. മറ്റ് ലാക്സേറ്റീവ് തെറാപ്പികള്‍ ഉപയോഗിച്ച് ഒരു മാസമായിട്ടും ഗുണമുണ്ടാകാത്തവരില്‍ വൈബ്രന്‍റ് ഉപയോഗിച്ച് ചികിത്സ നടത്താമെന്ന് എഫ്ഡിഎ അനുമതിയില്‍ പറയുന്നു. 

ADVERTISEMENT

എന്നാല്‍ മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്‍കുന്ന ഒരു ഉപാധിയായി മാത്രമേ വൈബ്രന്‍റിനെ കാണാവൂ എന്നും സമ്പൂര്‍ണ പരിഹാരമായി ഈ മരുന്നിനെ കണക്കാക്കരുതെന്നും കലിഫോര്‍ണിയ സ്റ്റാന്‍ഫോര്‍ഡ് ഹെല്‍ത്ത് കെയറിലെ ഗ്യാസ്ട്രോഎന്‍ററോളജിസ്റ്റ് ലിന്‍ഡ നൂയെന്‍ പറയുന്നു. ജീവിതശൈലി, ഭക്ഷണക്രമം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ മലബന്ധത്തെ ബാധിക്കുമെന്നതിനാല്‍ ചികിത്സാ പദ്ധതിയില്‍ ഇവയും ഉള്‍പ്പെടുത്തണമെന്നും ലിന്‍ഡ ചൂണ്ടിക്കാട്ടി. 

മലബന്ധത്തിന് ഉപയോഗിക്കുന്ന പല മരുന്നുകളെയും പോലെ അതിസാരം ഉണ്ടാക്കില്ലെന്നതാണ് വൈബ്രന്‍റിന്‍റെ പ്രത്യേകതയെന്ന് കമ്പനി  അവകാശപ്പെടുന്നു. മറ്റ് പാര്‍ശ്വഫലങ്ങളും ഇവയ്ക്കില്ല. എന്നാല്‍ കുടലില്‍ തടസ്സങ്ങളും നീര്‍ക്കെട്ടും ഉള്ളവരിലും കുടല്‍ ശസ്ത്രക്രിയ കഴിഞ്ഞവരിലും ഈ ഗുളിക ശരീരത്തിനുള്ളില്‍ തങ്ങി നില്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണ്‍ മെഡിക്കല്‍ സെന്‍ററിലെ മാര്‍ഗരറ്റ് യൂജെനിയോ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ മരുന്ന് തങ്ങി നിന്നാല്‍ പിന്നെ എന്‍ഡോസ്കോപ്പിയോ ശസ്ത്രക്രിയയോ വഴി ഇത് പുറത്തെടുക്കേണ്ടി വരുമെന്നും മാര്‍ഗരറ്റ് കൂട്ടിച്ചേര്‍ത്തു. 

Content Summary: New Drug-Free Vibrating Pill Can Bring Relief for Chronic Constipation