ഒരു വൃക്കയോ രണ്ട് വൃക്കകളോ അതിന്റെ ജോലികൾ നിർവഹിക്കാനാകാതെ നിലച്ചു പോകുന്ന അവസ്ഥയാണ് വൃക്കസ്തംഭനം. പ്രമേഹം, അണുബാധ, മദ്യപാനം, ലഹരിമരുന്ന്, ചില മരുന്നുകൾ, ലൂപസ് രോഗം, ഉയർന്ന രക്തസമ്മർദം, വൃക്കകൾക്ക് ക്ഷതം പോലുള്ള ഘടകങ്ങൾ വൃക്കരോഗത്തിന്റെ സാധ്യതയേറ്റി ഈ അവയവങ്ങൾ സ്തംഭിക്കുന്ന അവസ്ഥയിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വൃക്കയോ രണ്ട് വൃക്കകളോ അതിന്റെ ജോലികൾ നിർവഹിക്കാനാകാതെ നിലച്ചു പോകുന്ന അവസ്ഥയാണ് വൃക്കസ്തംഭനം. പ്രമേഹം, അണുബാധ, മദ്യപാനം, ലഹരിമരുന്ന്, ചില മരുന്നുകൾ, ലൂപസ് രോഗം, ഉയർന്ന രക്തസമ്മർദം, വൃക്കകൾക്ക് ക്ഷതം പോലുള്ള ഘടകങ്ങൾ വൃക്കരോഗത്തിന്റെ സാധ്യതയേറ്റി ഈ അവയവങ്ങൾ സ്തംഭിക്കുന്ന അവസ്ഥയിലേക്ക് നയിക്കാം. 

ADVERTISEMENT

വൃക്ക സ്തംഭനത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്. വോക്ക് ഹാർഡ് ആശുപത്രിയിലെ കൺസൽറ്റന്റ് നെഫ്രോളജിസ്റ്റ് ഡോ. പുനീത് ഭുവനിയ ദ ഹെൽത്ത്സൈറ്റ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ‌പറയുന്നു:

1. മൂത്രത്തിന്റെ അളവിൽ കുറവ്

2. വരണ്ട ചർമം

ADVERTISEMENT

3. പേശീവലിവ്

4. കാലുകൾ ദ്രാവകം കെട്ടിക്കിടന്ന് നീര് വയ്ക്കൽ

രോഗം വഷളാകുന്നതോടെ ക്ഷീണം, മനംമറിച്ചിൽ, ഛർദി, നീർവീക്കം, നെഞ്ച് വേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷമായി തുടങ്ങുമെന്ന് ഡോ. പുനീത് ചൂണ്ടിക്കാട്ടി. 

ADVERTISEMENT

ഹൃദ്രോഗികൾ, പ്രമേഹരോഗികൾ, ഉയർന്ന രക്ത സമ്മർദമുള്ളവർ, അസാധാരണ വൃക്ക ഘടനയുള്ളവർ, വൃക്കരോഗത്തിന്റെ കുടുംബ ചരിത്രമുള്ളവർ, ദീർഘകാലം വേദനസംഹാരികൾ ഉപയോഗിക്കുന്നവർ തുടങ്ങിയവർക്ക് വൃക്ക സ്തംഭനത്തിനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. 

രക്തപരിശോധന, മൂത്രപരിശോധന, അൾട്രാസൗണ്ട് സ്കാൻ, വൃക്കയുടെ ബയോപ്സി എന്നിവ രോഗനിർണയത്തിനായി ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ രോഗികൾ മരുന്നുകൾക്കൊപ്പം നടപ്പിലാക്കേണ്ടതാണ്. എന്നാല്‍ വൃക്കസ്തംഭനം അഞ്ചാം ഘട്ടത്തിലേക്ക് വന്നാൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വരും. അത് വരെയും രോഗികൾ ഡയാലിസിസിനും വിധേയകരാകേണ്ടി വരാറുണ്ട്. 

വൃക്കരോഗങ്ങൾ വരാതെ കാക്കുന്നതിന് നിരന്തരം രക്തസമ്മർദവും പഞ്ചസാരയും പരിശോധിച്ച് ഇവ നിയന്ത്രണത്തിൽ നിർത്തേണ്ടതാണ്. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുകയും പ്രോട്ടീനും സോഡിയവും അധികമടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തേണ്ടതുമാണ്. ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും നിരന്തരം ആരോഗ്യപരിശോധനകൾ നടത്തി ആവശ്യമായ മാറ്റങ്ങൾ ജീവിതശൈലിയിൽ ഡോക്ടറുടെ നിർദേശപ്രകാരം നടപ്പാക്കേണ്ടതുമാണ്.

Content Summary: Kidney failure symptoms