വെള്ളംകുടിയിലും വേദനസംഹാരി ഉപയോഗത്തിലും വേണം ശ്രദ്ധ; ക്രിയാറ്റിൻ അളവ് മാത്രം പരിഗണിച്ച് വൃക്കയെ അളക്കരുത്
ഉദരത്തിനകത്ത് നട്ടെല്ലിന്‍റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന, മനുഷ്യശരീരത്തിലെ പ്രധാന വിസര്‍ജനാവയവങ്ങളാണ് വൃക്കകള്‍ (kidneys). മനുഷ്യജീവന്‍ നിലനിര്‍ത്തുവാന്‍ വൃക്കയുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. 300 ഗ്രാം മാത്രം ഭാരമുള്ള വൃക്കകളിലൂടെയാണ് ഹൃദയം പുറത്തേക്കു തള്ളുന്ന രക്തത്തിന്‍റെ 20 ശതമാനവും പോകുന്നത്. ശരീരത്തിലെ വിസര്‍ജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ജോലി. അതുകൊണ്ടുതന്നെ വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിന്റെ പ്രാധാന്യം, വൃക്കരോഗങ്ങളുടെ വ്യാപ്തി, അവയെ എങ്ങനെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാർച്ചിലെ രണ്ടാം വ്യാഴം ലോക വൃക്കദിനമായി ആചരിക്കുന്നു. ശരീരത്തിലെ വിസര്‍ജ്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുന്നതുകൊണ്ടുതന്നെ പലപ്പോഴും വൃക്കരോഗത്തിന്റെ ആദ്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതും മൂത്രത്തിൽതന്നെയാണ്. വൃക്കയുടെ ആരോഗ്യകാര്യത്തിൽ യൂറോളജിയും നെഫ്രോളജിയും ഒരേ പങ്കുവഹിക്കുന്നുണ്ട്. വൃക്കയ്ക്കുണ്ടാകുന്ന കേടുപാടുകൾ നമ്മളെ ഏതെല്ലാം രീതിയിൽ ബാധിക്കാമെന്നും വൃക്കയെ തകരാറിലാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നും ജീവിതശൈലീ രോഗങ്ങളെ ശരിയായി നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ അവ എങ്ങനെ വൃക്കയെ തകരാറിലാക്കുമെന്നും വിശദീകരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജിസ്റ്റ് ഡോ. നോബിൾ ഗ്രേഷ്യസും വഴുതക്കാട് ക്യുവർ യൂറോളജി ഹോസ്പിറ്റലിലെ കൺസൽറ്റന്റ് യൂറോളജിസ്റ്റ് ഡോ.കെ.വി.വിനോദും.

ഉദരത്തിനകത്ത് നട്ടെല്ലിന്‍റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന, മനുഷ്യശരീരത്തിലെ പ്രധാന വിസര്‍ജനാവയവങ്ങളാണ് വൃക്കകള്‍ (kidneys). മനുഷ്യജീവന്‍ നിലനിര്‍ത്തുവാന്‍ വൃക്കയുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. 300 ഗ്രാം മാത്രം ഭാരമുള്ള വൃക്കകളിലൂടെയാണ് ഹൃദയം പുറത്തേക്കു തള്ളുന്ന രക്തത്തിന്‍റെ 20 ശതമാനവും പോകുന്നത്. ശരീരത്തിലെ വിസര്‍ജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ജോലി. അതുകൊണ്ടുതന്നെ വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്.
വൃക്കയുടെ ആരോഗ്യത്തിന്റെ പ്രാധാന്യം, വൃക്കരോഗങ്ങളുടെ വ്യാപ്തി, അവയെ എങ്ങനെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാർച്ചിലെ രണ്ടാം വ്യാഴം ലോക വൃക്കദിനമായി ആചരിക്കുന്നു. ശരീരത്തിലെ വിസര്‍ജ്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുന്നതുകൊണ്ടുതന്നെ പലപ്പോഴും വൃക്കരോഗത്തിന്റെ ആദ്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതും മൂത്രത്തിൽതന്നെയാണ്. വൃക്കയുടെ ആരോഗ്യകാര്യത്തിൽ യൂറോളജിയും നെഫ്രോളജിയും ഒരേ പങ്കുവഹിക്കുന്നുണ്ട്. വൃക്കയ്ക്കുണ്ടാകുന്ന കേടുപാടുകൾ നമ്മളെ ഏതെല്ലാം രീതിയിൽ ബാധിക്കാമെന്നും വൃക്കയെ തകരാറിലാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നും ജീവിതശൈലീ രോഗങ്ങളെ ശരിയായി നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ അവ എങ്ങനെ വൃക്കയെ തകരാറിലാക്കുമെന്നും വിശദീകരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജിസ്റ്റ് ഡോ. നോബിൾ ഗ്രേഷ്യസും വഴുതക്കാട് ക്യുവർ യൂറോളജി ഹോസ്പിറ്റലിലെ കൺസൽറ്റന്റ് യൂറോളജിസ്റ്റ് ഡോ.കെ.വി.വിനോദും.
∙ സാധാരണയായി വൃക്കയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒരു രോഗം സംശയിച്ചാൽ ആദ്യം ചെയ്യുന്നത് ക്രിയാറ്റിൻ നില പരിശോധിക്കുകയാണ്. ക്രിയാറ്റിൻ നില സാധാരണമായിരുന്നാൽ വൃക്കയ്ക്ക് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പിക്കാൻ സാധിക്കുമോ?
ക്രിയാറ്റിൻ നോർമൽ എന്നു പറയുന്നത് ഒരു മിഥ്യാധാരണയാണ്. .8 ക്രിയാറ്റിൻ 1.2 അല്ലെങ്കില്‍ 1.5 ലേക്ക് എത്തിയാല്‍ 50 ശതമാനം വൃക്ക തകരാറ് ആയെന്നാണ്. വൃക്കയുടെ കാര്യത്തിലുള്ള ഒരു പ്രധാന പ്രശ്നം തകരാറിലായോ എന്ന് നേരത്തേ കണ്ടെത്താനുള്ള ഒരു മാർക്കർ ഇല്ല എന്നതാണ്. ആകെക്കൂടി ഉള്ളത് ആൽബുമിനും ആർബിസിയുമൊക്കെയാണ്. വൃക്ക എത്രത്തോളം തകരാറ് ആയെന്ന് കണ്ടുപിടിക്കാനുള്ള മാർക്കർ ഇല്ല. കണ്ടുപിടിച്ച അന്നു മുതൽ ക്രിയാറ്റിന്‍ മാത്രമേ ഉള്ളൂ. ഇപ്പോൾ ചില മാർക്കേഴ്സ് വന്നിട്ടുണ്ടെങ്കിലും അത് അത്രത്തോളം പ്രായോഗികമായിട്ടില്ല.
അതുപോലെ, കല്ലു വന്ന് ഒരു വൃക്ക മൊത്തം വീങ്ങിയെന്നു കരുതുക. ഏതാണ്ട് അതിന്റെ പ്രവർത്തനം നിലച്ച അവസ്ഥ. അപ്പോൾ നോക്കിയാലും അവരുടെ ക്രിയാറ്റിൻ നോർമലായിരിക്കാം. ഇവിടെ രോഗിയോട് വൃക്കക്ക് തകരാറുണ്ടെന്ന് പറഞ്ഞാൽ പലപ്പോഴും ചിലരെങ്കിലും തിരിച്ചു ചോദിക്കാറുണ്ട് ക്രിയാറ്റിൻ നോർമൽ അല്ലേ, മൂത്രം ഒഴിക്കുമ്പോഴും പ്രശ്നങ്ങളൊന്നുമില്ല, പിന്നെങ്ങനെ വൃക്കയ്ക്ക് തകരാറെന്നു പറയുമെന്ന്. ഒരു വൃക്ക നന്നായി പ്രവർത്തിക്കുന്നതു കൊണ്ടാണ് പ്രശ്നമില്ലാതിരിക്കുന്നതെന്ന് ആദ്യമേ തിരിച്ചറിയുക. മറ്റേ വൃക്കയുടെ കാൽ ഭാഗം തകരാറിലാണെങ്കിലും ചിലപ്പോൾ ക്രിയാറ്റിന്‍ നോർമൽ തന്നെയായിരിക്കും. മൂത്രത്തിന്റെ അളവും കറക്റ്റായിരിക്കും.
വൃക്ക പൂർണമായും തകരാറിലായ ചില രോഗികൾക്കും മൂത്രം ശരിയായ രീതിയിൽ പോകാറുണ്ട്. ഫിൽട്രേഷനെ ബാധിച്ചാൽ മാത്രമേ മൂത്രത്തിന്റെ അളവു കുറയുകയുള്ളൂ. ഫിൽട്രേഷൻ, റീഅബ്സോർഷൻ, സന്തുലിതാവസ്ഥ നിയന്ത്രിക്കുക തുടങ്ങി കുറേ ജോലികൾ ഒരുമിച്ചു ചെയ്യുന്ന ഒരവയവമാണ് വൃക്ക. അപ്പോൾ ഒരു വൃക്ക തകരാറിലായാലും അളവു കുറയണമെന്നില്ല. അതായത്, ക്രിയാറ്റിൻ നില നോർമൽ ആണെങ്കിലും വൃക്ക നോർമൽ ആകണമെന്നില്ല. അതുപോലെ മൂത്രത്തിന്റെ അളവ് സാധാരണപോലെ ഉണ്ടെങ്കിലും വൃക്ക വർക്ക് ചെയ്യണമെന്ന് നിർബന്ധമില്ല.
∙ ശരീരത്തിൽ അസ്വാഭാവികമായി എന്തെങ്കിലും ലക്ഷണം കാണുമ്പോഴാണല്ലോ രോഗം സംശയിച്ച് ഡോക്ടറുടെ അടുത്തെത്തുന്നത്. വൃക്കരോഗത്തിന്റേതായി സംശയിക്കേണ്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്?
സാധാരണ സംഭവിക്കുന്നത്, 45–50 വയസ്സൊക്കെയുള്ള ആൾക്കാർ കുറച്ച് ദീർഘദൂരയാത്രകളൊക്കെ കഴിഞ്ഞു വരുമ്പോൾ കാലിൽ ചെറിയ നീരു വയ്ക്കും. പലരും ചെയ്യാറുള്ളത് യാത്ര ചെയ്തതിന്റെയാണെന്നു കരുതി അവഗണിക്കുകയാണ്. പക്ഷേ ഇത് പ്രോട്ടീൻ ലീക്ക് വൃക്കയിൽ ഉണ്ടാകുന്നു എന്നതിന്റെ സൂചനയായിരിക്കാം. മൂത്രം ഒഴിക്കുമ്പോൾ ഫ്ലഷ് ചെയ്താലും പതിവിലും അധികം പത നിലനിൽക്കുന്നെങ്കിൽ പെട്ടെന്ന് ചികിത്സ തേടണം. ഇതൊരു പ്രാഥമിക ലക്ഷണമാണ്. ഇങ്ങനെ കാണുമ്പോൾ യൂറിൻ റുട്ടീൻ ചെയ്തു നോക്കാം. യൂറിൻ ആൽബുമിനിൽ വ്യത്യാസമുണ്ടെങ്കിൽ വൃക്കയ്ക്ക് എന്തോ മാറ്റം വന്നിട്ടുണ്ട് എന്നതിന്റെ ലക്ഷണമാണിത്. ഇവിടെ ക്രിയാറ്റിൻ നോർമലാണെന്നു കരുതി ചികിത്സ സ്വീകരിക്കാതിരിക്കരുത്.
ആൽബുമിൻ, ഫോസ്ഫേറ്റ് എന്നീ രണ്ട് കാര്യങ്ങളാണ് സാധാരണയായി മൂത്രത്തിൽ പതയുണ്ടാക്കുന്നത്. ഇതിൽ ഫോസ്ഫേറ്റ് ആണെങ്കിൽ ഒന്നും ചെയ്യേണ്ടതില്ല. 24 hour യൂറിൻ റുട്ടീനിൽ ആൽബുമിൻ ഇല്ല, 150 മില്ലി യിൽ താഴെയാണെങ്കിൽ ഈ പതയുടെ കാരണം ആൽബുമിൻ അല്ല. ആൽബുമിൻ നോർമൽ ആണെങ്കിൽ വൃക്കക്ക് പ്രശ്നമൊന്നുമില്ല. പക്ഷേ അതുപോലെ പ്രോട്ടീൻ ലീക്ക് ഉണ്ടാക്കുന്ന (ആൽബുമിനിൽ വ്യത്യാസം വരുത്തുന്ന) മറ്റു രണ്ട് അസുഖങ്ങളാണ് പ്രമേഹവും രക്തസമ്മർദവും.
∙ പ്രമേഹം ഏതെല്ലാം തരത്തിൽ വൃക്കയെ ബാധിക്കുന്നുണ്ട്?
പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽത്തന്നെ പലപ്പോഴും പ്രമേഹം തുടക്കത്തിൽ കണ്ടുപിടിക്കപ്പെടണമെന്നില്ല. അമിതദാഹം, ഭാരനഷ്ടം തുടങ്ങിയവ പലപ്പോഴും അഡ്വാൻസ്ഡ് സ്റ്റേജിലാണു പ്രത്യക്ഷപ്പെടുന്നത്. പ്രമേഹം കണ്ടുപിടിക്കുമ്പോഴേക്കും അതു മൂലമുണ്ടാകുന്ന തകരാറുകൾ പലതും ഉണ്ടായിക്കാണും. രക്തത്തിലെ ഉയർന്നു നിൽക്കുന്ന ഷുഗർ കോശങ്ങളെ ഭയങ്കരമായി ബാധിക്കും. പഞ്ചസാര ലയാനിയിൽ ഒരു നെല്ലിക്ക ഇട്ടുവച്ചാൽ ചുരുങ്ങി പോകുന്ന അതേ അവസ്ഥയിലായിരിക്കും നമ്മുടെ എല്ലാ കോശങ്ങളും. പ്രമേഹം കണ്ടുപിടിച്ചു കഴിഞ്ഞാൽ ശ്രദ്ധയോടുകൂടി നിയന്ത്രണത്തിലാക്കുകയും തുടർന്ന് അതേ ലെവൽ നിലനിർത്തുകയും ചെയ്യുക എന്നത് പ്രധാനമാണ്.
90 ശതമാനം പ്രമേഹ രോഗികളെയും ഒരു ഘട്ടം കഴിയുമ്പോൾ രക്തസമ്മർദവും പിടികൂടും. ദേഹത്ത് നീരൊക്കെ വരുമ്പോള്‍ വെള്ളം നിയന്ത്രിക്കാൻ തുടങ്ങും. ഇതോടെ കിഡ്നിസ്റ്റോണിന്റെ സാധ്യത വരും. ഒപ്പം യൂറിനറി ഇൻഫെക്‌ഷൻ സാധ്യതയും ഉണ്ടാകും. ഇതെല്ലാം വൃക്കയുടെ കോശങ്ങളെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. 50 വയസ്സിൽ വൃക്കരോഗം ബാധിക്കേണ്ട ഒരാളെ 40 വയസ്സിൽ രോഗിയാക്കുന്നത് ബാക്കിയുള്ള ഈ ഘടകങ്ങളാണ്. ഇതെല്ലാം ശ്രദ്ധിക്കുന്നതു കൊണ്ടാകാം വിദേശ രാജ്യങ്ങളിൽ 70 വയസ്സിലേ വൃക്കസ്തംഭനാവസ്ഥ വരുന്നുള്ളൂ. നമ്മുെട രോഗികളിൽ 50 വയസ്സിൽ വൃക്കസ്തംഭനാവസ്ഥ കണ്ടുവരുന്നു.
കിഡ്നി സ്റ്റോൺ രോഗികൾക്ക് പ്രമേഹം കൂടിയുണ്ടെങ്കിൽ ഇത് പെട്ടെന്ന് പ്രശ്നങ്ങളുണ്ടാക്കാം. ഉദാഹരണത്തിന്, കല്ല് ഉണ്ട്, ചെറിയ തടസ്സം വരുകയാണെങ്കിൽ പെട്ടെന്ന് ഇൻഫെക്‌ഷൻ ആകാം, പനി വരാം, ക്രിയാറ്റിൻ ലെവൽ കൂടാം.
∙ ഇപ്പോൾ 2 അല്ലെങ്കിൽ 3 മില്ലീമീറ്റർ കല്ലുണ്ട്, വേദന തുടങ്ങിയ ലക്ഷണങ്ങളൊന്നുമില്ല, ഇതിനെ എത്രത്തോളം ശ്രദ്ധയോടെ കാണണം? ഡോക്ടറെ കാണേണ്ട ആവശ്യമുണ്ടോ?
ഈ രണ്ടോ മൂന്നോ മില്ലീമീറ്റർ കല്ലുകൊണ്ട് മിക്കവാറും പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. പക്ഷേ എപ്പോഴെങ്കിലും ഇടയ്ക്കിടെ വേദനയോ വൃക്കകളിൽ ബ്ലോക്കോ ഉണ്ടോ എന്നു ശ്രദ്ധിക്കണം. സ്റ്റോണിനുള്ള ടെൻഡൻസി ഉണ്ടെങ്കിൽ മാത്രം ചികിത്സ തീരുമാനിച്ചാൽ മതി. 24 മണിക്കൂർ യൂറിൻ ടെസ്റ്റ് ചെയ്തു നോക്കുന്നതിലൂടെ കല്ലുണ്ടാകാനുള്ള സാധ്യതയുണ്ടോ എന്നറിയാം. ഒപ്പം രക്തത്തിലുള്ള യൂറിക് ആസിഡ്, ക്രിയാറ്റിൻ, കാൽസ്യം അളവുകളും നോക്കണം. ആറു മാസം അല്ലെങ്കിൽ ഒരു വർഷം കഴിയുമ്പോൾ അൾട്രാസൗണ്ട് ചെയ്തു നോക്കും.
∙ 55– 60 വയസ്സുള്ള സ്ത്രീകളായ പ്രമേഹരോഗികളിൽ അടിക്കടി മൂത്രാശയത്തിൽ പഴുപ്പ് വരിക പോലുള്ള പ്രശ്നങ്ങൾ കാണുന്നുണ്ട്. ഇത് എത്രത്തോളം അപകടമാണ്?
സ്ത്രീകളിൽ, പ്രത്യേകിച്ച് 55–60 വയസ്സാകുമ്പോൾ ആർത്തവം നിന്ന് ഹോർമോൺ വ്യതിയാനം ധാരളം വരുന്ന സമയമാണ്. ഈ സമയത്ത് അണുബാധയുടെ സാധ്യത വളരെക്കൂടുതലാണ്. അണുബാധ ആവർത്തിക്കാനുള്ള സാധ്യതയുമുണ്ട്. ഇതോടൊപ്പം പ്രമേഹം കൂടിയുണ്ടെങ്കിൽ ഇതിനുള്ള സാധ്യത വീണ്ടും കൂടുന്നു. പിന്നെയുള്ള ഒരു പ്രധാന പ്രശ്നം, പലരും മെഡിക്കൽ സ്റ്റോറിൽനിന്ന് മരുന്ന് വാങ്ങി കഴിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ഈ അണുക്കൾ കുറച്ചുകൂടി പ്രതിരോധശേഷിയുള്ള രീതിയിലാകും. ആശുപത്രിയിൽ അഡ്മിറ്റ് ആക്കി ഡോസ് കൂടിയ ആന്റിബയോട്ടിക്കുകൾ നൽകേണ്ട അവസ്ഥയും വരും. ഇതിൽതന്നെ ചിലതാകട്ടെ വൃക്കയുടെ തകരാറിലേക്കും നയിക്കും. ഡയാലിസിസ് സിറ്റുവേഷനിലായ രോഗികൾ വരെയുണ്ട്.
∙ വേദന സംഹാരികളുടെ ഉപയോഗം വൃക്കയെ തകരാറിലാക്കുന്നതെങ്ങനെ?
ചില രോഗങ്ങൾക്ക് കഴിക്കുന്ന മരുന്നിന്റെ കൂടെ വേദനസംഹാരി കഴിക്കുന്നത് വൃക്കയെ തകരാറിലാക്കും. ബിപിക്ക് കഴിക്കുന്ന മരുന്നിന്റെ കൂടെ ഒരു വേദന സംഹാരി കഴിക്കുകയാണെങ്കിൽ പ്രശ്നമാണ്. പ്രമേഹരോഗികൾക്ക് നൽകുന്ന പ്രധാനപ്പെട്ട ചില മരുന്നുകളുണ്ട്. അവയുടെകൂടെ വേദനസംഹാരി കഴിച്ചാലും വൃക്കയിലേക്കുള്ള രക്തത്തിന്റെ പമ്പിങ് കുറയുകയും പെട്ടെന്ന് വൃക്ക സ്തംഭനാവസ്ഥയിലേക്ക് എത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ എന്തെങ്കിലും വേദനസംഹാരി കഴിക്കുന്നതിനു മുൻപ്, നിലവിൽ കഴിക്കുന്ന മരുന്നിന്റെ വിവരം രോഗി ഡോക്ടറോടു പറഞ്ഞിരിക്കണം.
രണ്ടു ദിവസത്തെ പെയിൻ കില്ലേഴ്സ് കാരണം ഡയാലിസിസ് വേണ്ടി വരുന്ന രോഗികളെവരെ ഇപ്പോൾ കാണാറുണ്ട്. വേദനസംഹാരികൾ കുറിക്കുന്നതിനു മുൻപ് രോഗിയോട് ഏതെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടോ എന്നു ചോദിച്ച് വൃക്കയെ ബാധിക്കാത്ത തരത്തിലുള്ള മരുന്നുകൾ നൽകാൻ ഡോക്ടർമാരും ശ്രദ്ധിക്കേണ്ടതുണ്ട്.
21 വയസ്സായ ഒരു പെൺകുട്ടി ഒരു മാസമായി വേദനസംഹാരി കഴിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഈ കുട്ടി ഒരു പാനിപൂരി കഴിച്ചു വയറിളക്കം പിടിച്ചു. വയറിളക്കത്തിനു നൽകിയ മരുന്നും വേദനസംഹാരിയുമായി ചേരില്ല. വയറിളക്കം വരുമ്പോൾ ബോഡിയിലെ ജലാംശം കുറയും. ജലാംശം കുറയുമ്പോൾ വൃക്കയിലെ ബ്ലഡ് സപ്ലൈ കുറയും. വൃക്കയുടെ ബ്ലഡ് സപ്ലൈയുടെ അതേ രക്തക്കുഴലിലാണ് വേദനസംഹാരി പ്രവർത്തിക്കുന്നത്. രണ്ടും കൂടി ആയപ്പോൾ ക്രിയാറ്റിൻ ലെവൽകൂടി ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലേക്കെത്തി.
∙ മൂത്രസംബന്ധമായ എന്തു പ്രയാസം വന്നാലും ആദ്യം പറയുന്നത് ധാരാളം വെള്ളം കുടിക്കാനാണ്. ഈ വെള്ളംകുടി വൃക്കയെ എങ്ങനെയൊക്കെ ബാധിക്കാം?
വൃക്ക ആരോഗ്യകരമായി കാത്തുസൂക്ഷിക്കാൻ വെള്ളം ആവശ്യമാണ്. നമ്മൾ കുടിക്കുന്ന വെള്ളംപൂർണമായും കളയാൻ പറ്റാത്ത ഒരവസ്ഥ അതായത് വൃക്ക തകരാർ വന്നവർക്കു മാത്രമേ വെള്ളം കുടി നിയന്ത്രിക്കേണ്ട ആവശ്യമുള്ളു. അല്ലാത്തവർക്കെല്ലാം രണ്ടര മുതൽ മൂന്നുവരെ ലീറ്റർ വെള്ളം കുടിക്കുന്നത് നല്ലതാണ്. സ്റ്റോൺ സാധ്യത കുറയ്ക്കും, ഫിൽട്രേഷൻ കുറയ്ക്കും, അണുബാധ വരാതിരിക്കും അങ്ങനെ എല്ലാം കൊണ്ടും വൃക്കയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് വെള്ളം. ചില ആളുകൾ ക്രിയാറ്റിൻ ലേശം കൂടിയാൽ വെള്ളംകുടി നിർത്തും. നേരത്തേ പറഞ്ഞതുപോലെ വൃക്കയ്ക്ക് ഫിൽട്രേഷൻ, റീ അബ്സോർഷൻ സ്വഭാവമുണ്ട്, അരിപ്പയുടെ സ്വഭാവമുണ്ട്. അവർക്ക് ചിലപ്പോൾ അരിപ്പയ്ക്കൊന്നും കുഴപ്പം ഉണ്ടാകില്ല. റീ അബ്സോർഷനിൽ ചെറിയ പ്രശ്നം ആകും. അവൻ വെള്ളം നിയന്ത്രിച്ചാൽ പ്രശ്നമാകും. ഇത് തിരിച്ചറിയേണ്ടത് പ്രധാനമാണ്. നല്ലവണ്ണം മൂത്രം ഉൽപാദിപ്പിക്കുന്ന, കാലിൽ നീരു വരാത്ത ആളോട്, ക്രിയാറ്റിൻ കൂടിയിരുന്നാൽ പോലും വെള്ളം നിയന്ത്രിക്കാൻ പറയാൻ പാടില്ല. പക്ഷേ ഒന്നോ ഒന്നരയോ ലീറ്ററോ വെള്ളം ആയാൽതന്നെ കാലിൽ നീരുവരിക, നടക്കുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുക തുടങ്ങിയവ ഉള്ളവർക്ക് വെള്ളം നിയന്ത്രിക്കാം.
അതുപോലെ, അമിതമായ വെള്ളംകുടിയും വൃക്കയെ തകരാറിലാക്കും. വൃക്കക്ക് ഒരു കോൺസൻട്രേറ്റിങ് മെക്കാനിസമുണ്ട്. അതു നടക്കണമെങ്കിൽ വൃക്കയുടെ കോശങ്ങളിൽ ഗ്രേഡിയന്റ് ഉണ്ടായിരിക്കണം. വെള്ളം ഒരുപാട് കുടിക്കുമ്പോൾ ഗ്രേഡിയന്റ് ഡൈല്യൂട്ട് ആകും. അധികം വെള്ളം കുടിച്ചാൽ വൃക്ക കേടാകുകയാണ് ചെയ്യുന്നത്.
പ്രായമായ ആൾക്കാരിൽ സോഡിയത്തിന്റെ അളവ് പ്രധാനമാണ്. വൃക്കയാണ് സോഡിയം നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവം. കാലിൽ നീരൊക്കെ വരുമ്പോൾ ചില ആളുകൾ വെള്ളം കൂടുതൽ കുടിച്ച് നീരു കളയാൻ ശ്രമിക്കും. പക്ഷേ ഇവിടെ വെള്ളത്തിന്റെ കൂടെ പോകുന്നത് സോഡിയവും പൊട്ടാസ്യവുമൊക്കെയാണ്. സോഡിയം കുറയുന്ന അവസ്ഥ ബോധക്ഷയം, ഫിറ്റ്സ്, മെമ്മറി വ്യത്യാസം ഇങ്ങനെ ഒരുപാട് പ്രശ്നങ്ങളുണ്ടാക്കും.. വാർധക്യത്തിൽ സോഡിയത്തിന്റെ സംതുലിതാവസ്ഥ നമ്മുടെ ഷുഗറിന്റ സംതുലിതാവസ്ഥ പോലെതന്നെ വളരെ പ്രധാനപ്പെട്ടതാണ്. ഡോക്ടറുടെ അടുത്തുനിന്ന് മരുന്നു വാങ്ങുമ്പോൾ ഏതെങ്കിലും മരുന്ന് സോഡിയത്തിന്റെ സംതുലിതാവസ്ഥയിൽ വ്യത്യാസമുണ്ടാക്കുമോ എന്നുകൂടി ചോദിക്കേണ്ടതാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണം, മരുന്ന് ഇവയെക്കുറിച്ച് നല്ല ബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.
∙ വെള്ളം പോലെതന്നെ പ്രധാനപ്പെട്ട ഒന്നാണല്ലോ കരിക്കിൻവെള്ളം? ഇതു വൃക്ക രോഗികൾ നിയന്ത്രിക്കേണ്ടതുണ്ടോ?
ഏറ്റവും കൂടുതൽ പൊട്ടാസ്യം ഉള്ള ഒരു ലായനി കരിക്കാണ്. പൊട്ടാസ്യം ഇരുതല മൂർച്ചയുള്ള ഒരു വാളാണെന്നു പറയാം. പൊട്ടാസ്യം കൂടുതൽ കഴിക്കുന്ന ആളുകൾക്ക് ഹൈപ്പർടെൻഷൻ സാധ്യത കുറവാണ്. വൃക്കയുടെ പ്രത്യേകത എന്താണെന്നു വച്ചാൽ ആവശ്യത്തിൽ കൂടുതൽ എന്തു കണ്ടാലും പുറത്തു കളയും. പൊട്ടാസ്യത്തിന്റെ അളവ് 3.5 മുതൽ 5.5 വരെയാണ് സംതുലിതാവസ്ഥ. 5.5നു മുകളിൽ വന്നാൽ വൃക്ക പുറത്തു കളയും. 5.5നു മുകളിൽ പോയാൽ ഹൃദയം നിലയ്ക്കും. അത്രയും ചെറിയ അളവിൽ നിയന്ത്രിച്ചു നിർത്തുന്ന ഒന്നാണ് പൊട്ടാസ്യം. സാധാരണ രീതിയിൽ വൃക്ക പ്രവർത്തിക്കുന്നവർക്ക് കരിക്ക് യഥേഷ്ടം കുടിക്കാം. പക്ഷേ എന്തെങ്കിലും തകരാറുള്ളവർ ഉപയോഗിക്കാനേ പാടില്ല. കരിക്കിനോടൊപ്പം പ്രധാന്യമുള്ള ഒന്നാണ് തേങ്ങയും. തേങ്ങാചമ്മന്തിയും തേങ്ങാപ്പാലും കറികളുമൊക്കെ പൊട്ടാസ്യം കണ്ടന്റാണ്. വൃക്കയ്ക്ക് തകരാറുള്ളവർക്ക് തേങ്ങ നിഷിദ്ധമാണ്.
നമ്മുടെ ജീവിതചര്യകളും ആഹാരവും നമുക്ക് വരുന്ന ചെറിയ അസുഖങ്ങളും കഴിക്കുന്ന മരുന്നുകളുമെല്ലാം പല തരത്തിൽ ആരോഗ്യമായ ഒരു വൃക്കയെ ബാധിക്കുന്നതാണ്. നമുക്കു വേണ്ടത് എന്തെണെന്ന് ഒരു ഡോക്ടറോടു ചോദിച്ച് മനസ്സിലാക്കി പോകുന്നതാണ് നല്ലത്.
∙ ഇപ്പോൾ വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് അവയവദാനം. 65 വയസ്സിനു മുകളിലുള്ളവർക്കും അവയവങ്ങൾ സ്വീകരിക്കാം എന്ന ഒരു തീരുമാനം അടുത്തിടെ വന്നിരുന്നല്ലോ? വൃക്ക ട്രാൻസ്പ്ലാന്റിനായി കാത്തിരിക്കുന്നവരുടെ കണക്ക് എങ്ങനെയാണ്?
ആദ്യം മസ്തിഷ്കരോഗ മരണാന്തര അവയവദാനം തുടങ്ങിയപ്പോൾ 65 വയസ്സായിരുന്നു കട്ടോഫ് വച്ചിരുന്നത്. അത് മാറ്റാൻ കാരണം, ഇപ്പോൾ നമ്മുടെ ആയുർദൈർഘ്യത്തിന്റെ ശരാശരി നോക്കിയപ്പോൾ കേരളത്തിൽ 79 ആണ്. അപ്പോൾ 65 വയസ്സ് കഴിഞ്ഞ ഒരാൾക്ക് വൃക്ക അല്ലെങ്കിൽ കരൾ നൽകില്ലെന്നു പറയുന്നത് നീതിനിഷേധം പോലെയാണ്. അവരുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. അങ്ങനെയാണ് ഇത് ചർച്ചയാകുകയും മെഡിക്കലി, സർജിക്കലി ഫിറ്റ് ആണെങ്കിൽ അവയവം മാറ്റിയ്ക്കാമെന്ന കേന്ദ്രസർക്കാർ നിർദേശം ഉണ്ടായതും
2500 ഓളം പേർ കേരളത്തിൽ മൃതസഞ്ജീവനിയിൽ മാത്രം റജിസ്റ്റർ ചെയ്ത് കാത്തിരിപ്പുണ്ട്. ഇന്ത്യ മൊത്തം നോക്കിയാൽ ഒരുലക്ഷത്തിന് അടുത്തായിരിക്കും. ഇതിനെക്കാൾ പത്തോ പതിനഞ്ചോ ഇരട്ടിയായിരിക്കും യഥാർഥത്തിൽ ആവശ്യമുള്ളവർ. കേരളത്തിൽ മൊത്തം ഏകദേശം 160 ഡയാലിസിസ് സെന്ററുകളുണ്ടെന്നും 36000ത്തിലധികം ആളുകൾ ഡയാലിസിസിലാണെന്നും തന്റെ പഠനത്തിൽ വെളിപ്പെട്ടതായി ഡോ. നേബിൾ ഗ്രേഷ്യസ് പറയുന്നു. ഇതിൽത്തന്നെ 80 ശതമാനവും പ്രമേഹരോഗികളുമാണ്. വിദേശരാജ്യങ്ങളിൽ പ്രമേഹരോഗികൾ വൃക്കസ്തംഭനാവസ്ഥയിലെത്തുന്നത് ഏകദേശം 65–70 വയസ്സിലാണെങ്കിൽ കേരളത്തിൽ 45–50 വയസ്സിൽ പൂർണ വൃക്കസ്തംഭനാവസ്ഥയിലെത്തി ഡയാലിസിസിൽ എത്തുകയാണ്. ഡയബറ്റിസ് ചികിത്സയിൽ അധിക ശ്രദ്ധ കൊടുത്തെങ്കിൽ മാത്രമേ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്താനാകൂ.
Content Summary: World Kidney Day, all about Kidney Disease