‘എച്ച്3എൻ2 pdm23!’– കോവിഡിനു പിന്നാലെ ഇന്ത്യയ്ക്ക് ആശങ്ക നൽകുന്ന എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസ് ബാധയെ പിഡിഎം23 എന്നു കൂടി ചേർത്തു വിശേഷിപ്പിക്കുന്നൊരു കാലം ഉണ്ടാകുമോ? ഉണ്ടാകാതിരിക്കട്ടെ! എന്താണെന്നല്ലേ? പിഡിഎം23 എന്നാൽ, 2023ൽ പാൻഡെമിക് സൃഷ്ടിച്ച വൈറസ് എന്നർഥം. അതായത് പല രാജ്യങ്ങളിലേക്കു പടർന്ന് ഈ വൈറസ് പ്രശ്നമായി എന്ന ഓർമപ്പെടുത്തലാകുമിത്. ‌ഇൻഫ്ലുവൻസ വൈറസുകളിൽ ഒന്നായ എച്ച്3എൻ2 ഈ രീതിയിൽ ഒരു പാൻഡെമിക് സൃഷ്ടിച്ചിട്ടുണ്ട്. 55 വർഷങ്ങൾക്കു മുൻപ് 1968ലായിരുന്നു അത്. അതുകൊണ്ട്, എച്ച്3എൻ2 വൈറസിനെക്കുറിച്ചു പറയുമ്പോൾ എച്ച്3എൻ2 പിഡിഎം68 എന്നു കൂടി പറയാറുണ്ട്. എച്ച്3എൻ2–നെക്കുറിച്ചു പറയും മുൻപു ചില പശ്ചാത്തല കാര്യങ്ങൾ വിശദീകരിക്കാം. ലോകാരോഗ്യ സംഘടന പറയുന്നതു പ്രകാരം ഇത്തരം വൈറസുകളെല്ലാം സീസണൽ ഇൻഫ്ലുവൻസ വൈറസുകളാണ്. അതായത്, സീസണനുസരിച്ച് ശ്വാസകോശ അണുബാധ സൃഷ്ടിക്കുന്ന തരം വൈറസുകൾ. ലോകമെമ്പാടും ഇതു വ്യാപിച്ചിട്ടുമുണ്ട്. സീസണൽ ഇൻഫ്ലുവൻസകളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ ഇങ്ങനെയാണ്: ‘പെട്ടെന്നുണ്ടാകുന്ന പനി, ചുമ (മിക്കവാറും വരണ്ടത്), തലവേദന, പേശികളിലെയും സന്ധികളിലെയും വേദന, കടുത്ത അസ്വാസ്ഥ്യം, തൊണ്ടവേദന, ജലദോഷം എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. ചുമ കടുക്കുകയും രണ്ടോ അതിലധികമോ ആഴ്ച നീണ്ടുനിൽക്കുകയും ചെയ്യാം. മിക്കവാറും ആളുകളിൽ പ്രത്യേകിച്ചു ചികിത്സയോ മരുന്നോ ഇല്ലാതെ ഒരാഴ്ചയ്ക്കകം രോഗമുക്തി ഉണ്ടാകും. അതേസമയം ചിലരിൽ, വിശേഷിച്ചും പ്രതിരോധശേഷി കുറഞ്ഞ ‘റിസ്ക്’ വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് ഇൻഫ്ലുവൻസ വഴി കടുത്ത മറ്റു രോഗങ്ങളോ മരണമോ സംഭവിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എച്ച്3എൻ2 pdm23!’– കോവിഡിനു പിന്നാലെ ഇന്ത്യയ്ക്ക് ആശങ്ക നൽകുന്ന എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസ് ബാധയെ പിഡിഎം23 എന്നു കൂടി ചേർത്തു വിശേഷിപ്പിക്കുന്നൊരു കാലം ഉണ്ടാകുമോ? ഉണ്ടാകാതിരിക്കട്ടെ! എന്താണെന്നല്ലേ? പിഡിഎം23 എന്നാൽ, 2023ൽ പാൻഡെമിക് സൃഷ്ടിച്ച വൈറസ് എന്നർഥം. അതായത് പല രാജ്യങ്ങളിലേക്കു പടർന്ന് ഈ വൈറസ് പ്രശ്നമായി എന്ന ഓർമപ്പെടുത്തലാകുമിത്. ‌ഇൻഫ്ലുവൻസ വൈറസുകളിൽ ഒന്നായ എച്ച്3എൻ2 ഈ രീതിയിൽ ഒരു പാൻഡെമിക് സൃഷ്ടിച്ചിട്ടുണ്ട്. 55 വർഷങ്ങൾക്കു മുൻപ് 1968ലായിരുന്നു അത്. അതുകൊണ്ട്, എച്ച്3എൻ2 വൈറസിനെക്കുറിച്ചു പറയുമ്പോൾ എച്ച്3എൻ2 പിഡിഎം68 എന്നു കൂടി പറയാറുണ്ട്. എച്ച്3എൻ2–നെക്കുറിച്ചു പറയും മുൻപു ചില പശ്ചാത്തല കാര്യങ്ങൾ വിശദീകരിക്കാം. 

ലോകാരോഗ്യ സംഘടന ആസ്ഥാനം (Photo: FABRICE COFFRINI / AFP)
ADVERTISEMENT

ലോകാരോഗ്യ സംഘടന പറയുന്നതു പ്രകാരം ഇത്തരം വൈറസുകളെല്ലാം സീസണൽ ഇൻഫ്ലുവൻസ വൈറസുകളാണ്. അതായത്, സീസണനുസരിച്ച് ശ്വാസകോശ അണുബാധ സൃഷ്ടിക്കുന്ന തരം വൈറസുകൾ. ലോകമെമ്പാടും ഇതു വ്യാപിച്ചിട്ടുമുണ്ട്. സീസണൽ ഇൻഫ്ലുവൻസകളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ ഇങ്ങനെയാണ്: ‘പെട്ടെന്നുണ്ടാകുന്ന പനി, ചുമ (മിക്കവാറും വരണ്ടത്), തലവേദന, പേശികളിലെയും സന്ധികളിലെയും വേദന, കടുത്ത അസ്വാസ്ഥ്യം, തൊണ്ടവേദന, ജലദോഷം എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. ചുമ കടുക്കുകയും രണ്ടോ അതിലധികമോ ആഴ്ച നീണ്ടുനിൽക്കുകയും ചെയ്യാം. മിക്കവാറും ആളുകളിൽ പ്രത്യേകിച്ചു ചികിത്സയോ മരുന്നോ ഇല്ലാതെ ഒരാഴ്ചയ്ക്കകം രോഗമുക്തി ഉണ്ടാകും. അതേസമയം ചിലരിൽ, വിശേഷിച്ചും പ്രതിരോധശേഷി കുറഞ്ഞ ‘റിസ്ക്’ വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് ഇൻഫ്ലുവൻസ വഴി കടുത്ത മറ്റു രോഗങ്ങളോ മരണമോ സംഭവിക്കാം. അതായത് റിസ്ക് വിഭാഗത്തിൽപെടുന്നയാളുകൾക്ക് ഉറപ്പായും ആശുപത്രി ചികിത്സ ആവശ്യമാണ്. ഓരോ വർഷവും ലോകമെമ്പാടും 3-5 ലക്ഷം വരെ ഗുരുതര രോഗത്തിനും 2-6 ലക്ഷം മരണത്തിനും ഇതു കാരണമാകുന്നു’.

പ്രധാനമായും 4 തരം സീസണൽ ഇൻഫ്ലുവൻസ വൈറസുകളാണുള്ളത്. എ, ബി, സി, ഡി എന്നിങ്ങനെയുള്ള 4 ടൈപ്പുകളിൽ എ, ബി എന്നിവ പ്രത്യേക സീസണുകളിൽ ‘എപ്പിഡെമിക്’ സൃഷ്ടിക്കും. പാൻഡെമിക് എന്നാൽ പല രാജ്യങ്ങളിലേക്കു വ്യാപിക്കുന്ന മഹാവ്യാധിയാണെങ്കിൽ ഒരു പ്രത്യേക വിഭാഗത്തിലോ മേഖലയിലോ മാത്രം പ്രശ്നം സൃഷ്ടിക്കുന്ന രീതിയാണ് എപ്പിഡെമിക്കിന്റേത്. ഒരു തരത്തിൽ ഒരിടത്തു വ്യാപകമായി ഉണ്ടാകുന്ന പകർച്ചവ്യാധി. ഇൻഫ്ലുവൻസ എ വൈറസുകൾക്കു വീണ്ടും ഉപവിഭാഗങ്ങളുണ്ട്: വൈറസിന്റെ പ്രതലത്തിലെ 2 പ്രധാന പ്രോട്ടീൻ ഘടകങ്ങളായ ഹീമഗ്ലൂട്ടിനിൻ (എച്ച്എ), ന്യുറമിനിഡിസ്(എൻഎ) എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവയുടെ സ്വഭാവവും പേരുമെല്ലാം മാറുന്നത്. 18 തരം ഹീമഗ്ലൂട്ടിനിനുകളുണ്ട്. ഇവയെ എച്ച് 1 മുതൽ എച്ച്18 വരെയും 11 തരം ന്യുറമിനിഡിസുകളെ എൻ1 മുതൽ എൻ 11 വരെയും സൂചിപ്പിച്ചാണ് ഉപവിഭാഗങ്ങളെ തരംതിരിക്കുന്നത്. ഇതിൽ എച്ച്1എൻ1 കൂടുതൽ ചിരപരിചിതനാണ്. പന്നിപ്പനിയെന്ന് അറിയപ്പെടുന്ന എച്ച്1എൻ1ന് തുടക്കത്തിൽ സൂചിപ്പിച്ചതു പോലൊരു വിശേഷണം കൂടിയുണ്ട്; എച്ച്1എൻ1 pdm09. അതായത് 2009-ൽ ഇതു മഹാവ്യാധി സൃഷ്ടിച്ചിരുന്നു.

Representative Image. Photo Credit : Sestovic / iStockphoto.com

ADVERTISEMENT

∙ എച്ച്3എൻ2: ആശങ്ക വേണോ?

Photo Credit: ADragan/ Shutterstock.com

ഇപ്പോൾ, നമ്മുടെ ആശങ്ക എച്ച്3എൻ2വിനെക്കുറിച്ചാണ്. ആരോഗ്യമന്ത്രാലയം അവലോകന യോഗം വിളിക്കുന്നതും സംസ്ഥാനങ്ങൾക്കു മാർഗനിർദേശം നൽകുന്നതും ഈ ദിവസങ്ങളിൽ പ്രധാന വാർത്തയായിരുന്നു. അതായതു രാജ്യത്ത് ചില ഭാഗങ്ങളിലെങ്കിലും എച്ച്3എ2 കേസുകൾ കൂടുന്നുണ്ട്. എച്ച്3എൻ2 എത്രമാത്രം അപകടകാരിയാണ്? അതിന്റെ പശ്ചാത്തലം എന്താണ്? സർക്കാർ എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നുണ്ട്? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.

ADVERTISEMENT

നേരത്തേ സൂചിപ്പിച്ചതു പോലെ എച്ച്3എൻ2 ഏറ്റവും അപകടകരമായി മാറിയത് 1968-ലാണ്. ചൈനീസ് മേഖലയിൽനിന്നാണ് രൂപപ്പെട്ടതെന്ന വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനു ഹോങ്കോങ് വൈറസ്, മാവോ വൈറസ് തുടങ്ങിയ പേരുകളും ചാർത്തപ്പെട്ടു. ഹോങ്കോങ് ഫ്ലൂവെന്നും വിശേഷണമുണ്ടായി. 1968 സെപ്റ്റംബറിലാണ് യുഎസിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദക്ഷലക്ഷക്കണക്കിനാളുകൾക്കു വൈറസ് ബാധയുണ്ടാകുകയും ലക്ഷക്കണക്കിനു പേർ മരണത്തിനു കീഴടങ്ങുകയും ചെയ്തു. പിന്നീടു പല ഘട്ടങ്ങളിലും എച്ച്3എൻ2 പല രാജ്യങ്ങളിലും ആശങ്കയ്ക്കു കാരണമായിട്ടുണ്ട്.

∙ ഇന്ത്യയിലുണ്ടോ പ്രശ്നം ?

പ്രതീകാത്മക ചിത്രം (Photo - Celso Pupo/Shutterstock)

കോവിഡ് ലോകത്ത് ഏറ്റവുമധികം പ്രതിസന്ധികൾ സൃഷ്ടിച്ച രാജ്യങ്ങളിലൊന്നായ ഇന്ത്യ, അതിന്റെ ആഘാതത്തിൽനിന്ന് ഏറെക്കുറെ മുക്തമായിക്കഴിഞ്ഞു. നേരിയ തോതിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്ക നൽകുന്ന സ്ഥിതി ഇപ്പോഴില്ല. അതിനിടയിലാണ് എച്ച്3എൻ2 വൈറസ് ബാധ മൂലം 2 പേർ ഇന്ത്യയിൽ മരിച്ചത്. നേരത്തേ പറഞ്ഞതു പോലെ, റിസ്ക് വിഭാഗം കരുതലെടുക്കണമെന്ന പാഠം ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച 2 മരണങ്ങളിലുമുണ്ട്. ഹരിയാന ജിന്ദിലെ അൻപത്തിയാറുകാരനാണ് മരിച്ചവരില്‍ ഒരാൾ. ഇദ്ദേഹത്തിന്റെ പ്രതിരോധശേഷിയിൽ കാര്യമായ കുറവുണ്ടെന്നു വ്യക്തമായിരുന്നു. ശ്വാസകോശ കാൻസറിനു ചികിത്സ തേടിയിരുന്ന ആളുമായിരുന്നു. ഫെബ്രുവരിയിലായിരുന്നു ഈ മരണം. എച്ച്3എൻ2 വൈറസ് ബാധയാണു പ്രശ്നമെന്നു സ്ഥിരീകരിച്ചത് ഇപ്പോഴാണെന്നു മാത്രം. 

മരിച്ച മറ്റൊരാൾ, കർണാടകയിലെ ഹാസനിലാണ്. എൺപത്തിരണ്ടുകാരനായ അദ്ദേഹത്തിനു പ്രമേഹവും രക്താതിസമ്മർദവുമുണ്ടായിരുന്നു. പ്രായവും രോഗങ്ങളും ദുർബലമാക്കിയ അദ്ദേഹത്തിന്റെ ശരീരത്തിലെ ശ്വാസകോശത്തെയാണ് വൈറസ് ബാധിച്ചതും മരണത്തിലേക്കു നയിച്ചതും. ശ്വസനസംബന്ധമായ പ്രശ്നമുള്ളവർ, മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർ, കുട്ടികൾ, പ്രായമായവർ തുടങ്ങി പ്രതിരോധശേഷിയിൽ കുറവുണ്ടാകാൻ ഇടയുള്ളവരാണ് എച്ച്3എൻ2വിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത എടുക്കേണ്ടതെന്ന് ആരോഗ്യമന്ത്രാലയം അടിവരയിട്ടു പറയുന്നത് ഈ മരണങ്ങൾ ഉദാഹരിച്ചുകൊണ്ടാണ്.

Representative Image. Photo Credit : Cunaplus_M.Faba / iStockphoto.com

∙ മാർച്ചിലാകെ ജാഗ്രത

കോവിഡിനെ പോലെ എച്ച്3എൻ2വിന്റെ കാര്യത്തിൽ ദീർഘകാല ആശങ്കയുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. സീസണൽ ഇൻഫ്ലുവൻസ വൈറസ് മൂലമുള്ള കേസുകൾ പാരമ്യത്തിലെത്തുക  ഇന്ത്യയിൽ 2 സമയത്താണ്. ഒന്ന്, ജനുവരി മുതൽ മാർച്ച് വരെയും മറ്റൊന്ന് മൺസൂണിനു ശേഷവും. അതുകൊണ്ട് തന്നെ മാർച്ച് അവസാനത്തോടെ ഇപ്പോഴത്തെ ആശങ്ക അവസാനിക്കാനാണ് സാധ്യതയെന്ന് ആരോഗ്യമന്ത്രാലായം തന്നെ വിലയിരുത്തിയിട്ടുണ്ട്.

∙ ഇന്ത്യയ്ക്ക് പനിക്കുന്നു

ഗുരുതര ശ്വാസകോശ പ്രശ്നത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്നവർ, പനി പോലുള്ള ലക്ഷണങ്ങളുമായി വീട്ടിൽ തുടരുന്നവർ എന്നിവരിൽ പകുതിയോളം പേർക്കും എച്ച്3എൻ2 വൈറസ് ബാധയാകാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്. പകർച്ചപ്പനിയുമായി എത്തിയ സാംപിളുകളിലും ഇതു വ്യക്തമാണ്. എച്ച്3എൻ2 ഉൾപ്പെടെ സീസണൽ ഇൻഫ്ലുവൻസയ്ക്ക് കാരണമാകുന്ന വൈറസ് ബാധ ആകെ 3038 പേർക്കു പിടിപെട്ടുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഫെബ്രുവരി വരെ ഈ വർഷം 955 കേസുകളുണ്ട്. തമിഴ്നാട്ടിൽ 545, മഹാരാഷ്ട്ര 170, ഗുജറാത്ത് 74, കേരളം 42, പഞ്ചാബ് 28 എന്നിങ്ങനെയാണ് എച്ച്3എൻ2 കേസുകൾ. ശ്വാസകോശപ്രശ്നം, പനി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ രാജ്യത്ത് പൊതുവെ കൂടുന്നുമുണ്ട്. ജനുവരിയിൽ 3.97 ലക്ഷം, ഫെബ്രുവരിയിൽ 4.36 ലക്ഷം, മാർച്ച് മാസത്തിലെ ആദ്യ 9 ദിവസം മാത്രം 1.33 ലക്ഷം എന്നിങ്ങനെയാണ് ഗുരുതര ശ്വസകോശ പ്രശ്നങ്ങളും ഇൻഫ്ലുവൻസയുടേതിനു സമാനമായ ലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം. ജനുവരിയിൽ 7041, ഫെബ്രുവരിയിൽ 6919, മാർച്ച് 9 വരെ 1866 എന്നിങ്ങനെ ആളുകൾക്കു ഗുരുതര ശ്വാസകോശ പ്രശ്നം പിടിപ്പെട്ടു.

∙ എങ്ങനെ കരുതലെടുക്കാം?

മറ്റു പകർച്ചപ്പനികളേക്കാൾ കൂടുതൽ തീവ്രത എച്ച്3എൻ2–വിന് ഉണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) തന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതോടെ ആശുപത്രിയിലാകുന്നവരുടെ എണ്ണം കൂടും. എച്ച്3എൻ2 വൈറസ് ശ്വാസകോശത്തെ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിലായ ബഹുഭൂരിപക്ഷത്തിനും പനിയോ ചുമയോ ശക്തമാണ്. 27% പേർക്ക് ശ്വാസം കിട്ടാത്ത പ്രശ്നവും 16% പേരിൽ ശ്വാസതടസ്സവുമുണ്ട്. 16% പേർക്ക് ന്യുമോണിയ ബാധയുണ്ടാകുന്നതായും ഐസിഎംആർ റിപ്പോർട്ടിലുണ്ട്. 10% പേർക്കും ഓക്സിജൻ ആവശ്യമാണ്; ഐസിയു 7% പേർക്കും ആവശ്യമായി വരാമെന്നാണ് ഇതുവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ നടത്തിയ വിലയിരുത്തൽ. പൊതുവെ ശ്വാസകോശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ പ്രകടമാകാം. ചുമ, ഛർദി, മനംപുരട്ടൽ, തൊണ്ടവേദന, ശരീരവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പരമ്പരാഗത ഫ്ലൂ സീസണിൽ (ഒക്ടോബർ-ഏപ്രിൽ മാസത്തിൽ) കാണപ്പെട്ടാൽ ജാഗ്രതയെടുക്കണം.

∙ രോഗബാധ സംശയിച്ചാൽ

ചെയ്യേണ്ടത്: രോഗലക്ഷണങ്ങളുണ്ടെങ്കിൽ മാസ്ക് ധരിക്കുകയും ആൾക്കൂട്ടം ഒഴിവാക്കുകയും വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖവും മൂക്കും മറയ്ക്കണം. നിർജലീകരണം ഒഴിവാക്കണം, കണ്ണിലും മൂക്കിലും തൊടുന്നത് ഒഴിവാക്കുക, പനിയും ശരീരവേദനയുമുണ്ടെങ്കിൽ പാരസെറ്റമോൾ കഴിക്കണം.

ഒഴിവാക്കേണ്ടത്: രോഗലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തിടപഴകുന്നത് ഒഴിവാക്കണം, പൊതുസ്ഥലങ്ങളിൽ തുപ്പരുത്, ഡോക്ടറെ കാണാതെ ആന്റിബയോട്ടിക്കോ മറ്റു മരുന്നുകളോ കഴിക്കരുത്. രോഗലക്ഷണങ്ങളുമായി മറ്റുള്ളവർക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

∙ വാക്സീനുണ്ടോ?

2017-18 കാലഘട്ടത്തിൽ ഇൻഫ്ലുവൻസയുമായി ബന്ധപ്പെട്ടു 8 ലക്ഷത്തിൽപരം രോഗികൾ യുഎസിലെ ആശുപത്രികളിൽ ചികിത്സ തേടുകയും 648 കുട്ടികൾ മരിക്കുകയും ചെയ്തത് ഇതിനോടു ചേർത്തുവായിക്കണം. അതിലേറെയും വാക്സീനെടുക്കാത്ത കുഞ്ഞുങ്ങളായിരുന്നു. യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രകാരം, വാക്സീനെടുത്തിട്ടുണ്ടെങ്കിൽ ചികിത്സയുടെ ആവശ്യകത 40-60 ശതമാനം വരെ കുറയ്ക്കാനാകും. വർഷം തോറും ഫ്ലൂ വാക്സീനെടുക്കുന്നതു വഴി മൂന്നോ നാലോ ഫ്ലൂ വൈറസ് വകഭേദങ്ങളിൽനിന്നു സുരക്ഷ ലഭിക്കും. യഥാക്രമം ട്രൈവാലന്റ്, ക്വാഡ്രിവാലന്റ് വാക്സീനുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. എച്ച്1എൻ1, എച്ച്3എൻ2 , ഇൻഫ്ലൂവൻസ ബി സ്ട്രെയിൻ എന്നിവയിൽനിന്നാണ് ട്രൈവാലന്റ് സുരക്ഷിതത്വം നൽകുക. ഒരു അധിക ഇൻഫ്ലുവൻസ ബി സ്ട്രെയ്നിൽനിന്നു കൂടിയുള്ള സുരക്ഷയാണ് ക്വാഡ്രിവാലന്റിലേത്.

∙ ചികിത്സയെന്താണ്?

കാര്യമായ പ്രശ്നങ്ങളില്ലെങ്കിൽ എച്ച്3എൻ2 ഉൾപ്പെടെ ഇൻഫ്ലുവൻസകളുടെ കാര്യത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങൾക്കുള്ള ചികിത്സ മതിയാകും. അതിൽ ആവശ്യത്തിനു വിശ്രമം, നിർജലീകരണം ഒഴിവാക്കാനുള്ള മാർഗങ്ങൾ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയ്ക്കുള്ള സാധാരണ മരുന്നുകൾ തുടങ്ങിയവ മതിയാകും. ചില ഘടകങ്ങളിൽ ചില ആന്റിവൈറൽ മരുന്നുകൾ കൂടി ഡോക്ടർ നിർദേശിച്ചേക്കാം. റിസ്ക് വിഭാഗത്തിലുള്ളവർക്കു ന്യുമോണിയ, ആസ്മ തുടങ്ങിയ സങ്കീർണതകളിലേക്കു വൈറസ് ബാധ വഴിവച്ചേക്കാം. അതുകൊണ്ടുതന്നെ മറ്റു ഗുരുതര രോഗമുള്ളവർ, 15 വയസ്സിനു താഴെയുള്ളവരും 65 വയസ്സിനു മുകളിലുള്ളവരും, ഗർഭിണികൾ തുടങ്ങിയവർ രോഗലക്ഷണങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ വൈദ്യസഹായം തേടണം.

∙ എച്ച്3എൻ2 ഒഴിവാക്കാൻ

എല്ലാ വർഷവും ഫ്ലൂ വാക്സീനെടുക്കുന്നത് ഉചിതമാകുമെന്ന് ഡോക്ടർമാർ പറയുന്നു. ഓരോ വർഷവും ഒക്ടോബർ അവസാനത്തോടെയാണ് ഇതിന് ഏറ്റവും യോജിച്ച സമയമെന്നും ഇവർ വ്യക്തമാക്കുന്നു. ശുചിത്വം പാലിക്കുക, രോഗസാധ്യതയേറിയ ആൾക്കൂട്ടം ഒഴിവാക്കുക, രോഗലക്ഷണമുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും വിദഗ്ധർ നൽകുന്നു. വീണുപഠിക്കുകയെന്നതു പോലൊരനുഭവമായി കോവിഡ് നമുക്ക് മുന്നിലുണ്ട്. ആദ്യ കോവിഡ് തരംഗങ്ങളിലെ നമ്മുടെ വീഴ്ചകളിൽനിന്നു കരകയറാൻ പഠിച്ചതും ആരോഗ്യഭീഷണികളെ, അതെത്ര ചെറുതായാലും ജാഗ്രതയോടെ നേരിടാനും കരുതലെടുക്കാനുമെല്ലാം നാം പഠിച്ചിരിക്കുന്നുവെന്ന തിരിച്ചറിവു കൂടി എച്ച്3എൻ2 നമുക്കു നൽകുന്നു. എച്ച്3എൻ2 കേസുകളുടെ ക്രമാതീത സാന്നിധ്യം അറിഞ്ഞപ്പോൾതന്നെ സർക്കാർ-സർക്കാരിതര ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ ജാഗ്രതയെടുത്തത് അതുകൊണ്ടു കൂടിയാണ്. മുന്നറിയിപ്പുകളും മാർഗരേഖകളും തയാറെടുപ്പുകളും തുടരുന്നതും ഇതിന്റെ ഭാഗമാണ്. എച്ച്3എൻ2 എന്നതിനൊപ്പം pdm23 എന്നു ചേർക്കേണ്ടി വരില്ല എന്നു തന്നെ നമുക്കു പ്രത്യാശിക്കാം.

English Summary: What is H3N2 Influenza, What are its Symptoms, How to Prevent it? All about H3N2 Virus | Explained

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT