സൂക്ഷിക്കണം: ഡീപ് വെയ്ന്‍ ത്രോംബോസിസ് ശ്വാസകോശത്തെയും ബാധിക്കാം
ശരീരത്തിലെ ആഴത്തിലുള്ള രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്ന സാഹചര്യമാണ് ഡീപ് വെയ്ന്‍ ത്രോംബോസിസ്. പലപ്പോഴും കാലുകളിലാണ് ഇത്തരം ക്ലോട്ടുകള്‍ രൂപപ്പെടാറുള്ളത്. ഇത് കാലുകളില്‍ അസ്വസ്ഥതയ്ക്കും നീര്‍ക്കെട്ടിനും കാരണമാകുന്നു. ദീര്‍ഘനേര യാത്ര മൂലമോ ശരീരം തളര്‍ന്ന് കട്ടിലില്‍ കാലനക്കാതെ ദീര്‍ഘകാലം

ശരീരത്തിലെ ആഴത്തിലുള്ള രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്ന സാഹചര്യമാണ് ഡീപ് വെയ്ന്‍ ത്രോംബോസിസ്. പലപ്പോഴും കാലുകളിലാണ് ഇത്തരം ക്ലോട്ടുകള്‍ രൂപപ്പെടാറുള്ളത്. ഇത് കാലുകളില്‍ അസ്വസ്ഥതയ്ക്കും നീര്‍ക്കെട്ടിനും കാരണമാകുന്നു. ദീര്‍ഘനേര യാത്ര മൂലമോ ശരീരം തളര്‍ന്ന് കട്ടിലില്‍ കാലനക്കാതെ ദീര്‍ഘകാലം കിടക്കേണ്ടി വരുമ്പോഴോ ഒക്കെ കാലുകളിലെ രക്തക്കുഴലുകളില്‍ ക്ലോട്ട് രൂപപ്പെടാറുണ്ട്.
ഇത്തരം ഡീപ് വെയ്ന്‍ ത്രോംബോസിസ് ഗൗരവമായി എടുക്കാതെ അവഗണിക്കുന്നത് അപകടകരമാണ്. കാരണം ഈ ധമനികളിലെ ക്ലോട്ടുകള്‍ രക്തചംക്രമണ സംവിധാനത്തിലേക്ക് നീങ്ങി ശ്വാസകോശത്തില്‍ എത്തിപ്പെട്ട് ഇവിടെ നിന്നുള്ള രക്തമൊഴുക്കിനെ തടയാന്‍ സാധ്യതയേറെയാണ്. ഇതിനാണ് പള്‍മനറി എംബോളിസം എന്ന് പറയുന്നത്. ഡീപ് വെയ്ന്‍ ത്രോംബോസിസും പള്‍മനറി എംബോളിസവും ഒരുമിച്ച് വരുന്നതിനെ വെനസ് ത്രോംബോഎംബോളിസം എന്നു പറയുന്നു.
ഇനി പറയുന്നവയാണ് ഡീപ് വെയ്ന്‍ ത്രോംബോസിസ് ലക്ഷണങ്ങള്‍:
1. കാലുകളില്‍ നീര്‍ക്കെട്ട്
2. കണങ്കാലില്‍ ആരംഭിച്ച് പിന്നീട് കാലിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്ന വേദന
3. കാലിലെ ചര്‍മത്തിന്‍റെ നിറം ചുവപ്പോ, പര്‍പ്പിളോ ആയി മാറല്‍
4. കാലുകള്‍ പുകയുന്ന തോന്നല്‍
ഡീപ് വെയന്‍ ത്രോംബോസിസ് പള്‍മനറി എംബോളിസത്തിലേക്ക് നയിക്കുമ്പോൾ ഇനി പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടാം
1. പെട്ടെന്നുണ്ടാകുന്ന ശ്വാസം മുട്ടല്‍
2. നെഞ്ചിന് വേദനയോ അസ്വസ്ഥതയോ തോന്നല്‍. ചുമയ്ക്കുമ്പോഴോ ദീര്‍ഘനിശ്വാസമെടുക്കുമ്പോഴോ ഈ വേദന അധികരിക്കാം.
3. തലകറക്കം
4. ബോധം കെട്ട് വീഴല്‍
5. ഹൃദയമിടിപ്പ് ഉയരല്‍
6. വേഗത്തിലുള്ള ശ്വാസഗതി
7. രക്തം ഛര്‍ദ്ദിക്കല്‍
ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.
Content Summary: Deep vein thrombosis causing blood clots can affect lungs