ഓട്ടിസം രോഗമല്ല, മൂന്ന് വയസ്സിൽ തിരിച്ചറിയാം, ചികിൽസ നൽകി മിടുക്കരാക്കാം
ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസമുള്ള കുഞ്ഞിനെ വളര്‍ത്തുക എന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓട്ടിസമുള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും.‘ഓട്ടിസം’ ഒരു അസുഖമല്ല, അത് ഒരു അവസ്ഥയാണ്. നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് അറിവു നല്‍കുകുക, ഓട്ടിസമുള്ള കുട്ടികളെ
ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസമുള്ള കുഞ്ഞിനെ വളര്‍ത്തുക എന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓട്ടിസമുള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും.‘ഓട്ടിസം’ ഒരു അസുഖമല്ല, അത് ഒരു അവസ്ഥയാണ്. നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് അറിവു നല്‍കുകുക, ഓട്ടിസമുള്ള കുട്ടികളെ
ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസമുള്ള കുഞ്ഞിനെ വളര്‍ത്തുക എന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓട്ടിസമുള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും.‘ഓട്ടിസം’ ഒരു അസുഖമല്ല, അത് ഒരു അവസ്ഥയാണ്. നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് അറിവു നല്‍കുകുക, ഓട്ടിസമുള്ള കുട്ടികളെ
ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസമുള്ള കുഞ്ഞിനെ വളര്‍ത്തുക എന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓട്ടിസമുള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും.‘ഓട്ടിസം’ ഒരു അസുഖമല്ല, അത് ഒരു അവസ്ഥയാണ്. നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് അറിവു നല്‍കുകുക, ഓട്ടിസമുള്ള കുട്ടികളെ ഒറ്റപ്പെടുത്താതെ നമ്മളിൽ ഒരാളായി കാണണമെന്നുമുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ഏപ്രിൽ2 ‘Autism awareness day’ആയി ലോകമെമ്പാടും ആചരിക്കുന്നു.
കുട്ടികളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനമാണ് ഓട്ടിസം. ജനനസമയത്തെ ആദ്യനാളുകളിൽ ഓട്ടിസം കണ്ടുപിടിക്കാന്‍ സാധിക്കുകയില്ല. ഒരു കുഞ്ഞിന് ഓട്ടിസം ഉണ്ട് എന്ന് മനസ്സിലാക്കുന്നത് അവരുടെ സ്വഭാവത്തിലൂടെയാണ്. കുട്ടികൾ ദൈനംദിന ജീവിതത്തിൽ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ അവരെ മറ്റു കുഞ്ഞുങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നു. ഓട്ടിസമുള്ള കുട്ടികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അവരുടെ കഴിവുകൾ വളർത്തിയെടുക്കുവാൻ അവരുടെ മാതാപിതാക്കള്‍ക്ക് ‘ഓട്ടിസം’ എന്ന അവസ്ഥയെക്കുറിച്ച് പൂര്‍ണ്ണബോധവത്കരണം നല്‍കേണ്ടതുണ്ട്.
സാമൂഹികപരവും ആശയവിനിമയപരവും ബുദ്ധിപരവുമായും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഓര്‍ഗാനിക്ക് ന്യൂറോഡെവലപ്‌മെന്റല്‍ ഡിസോർഡറാണ് ‘ഓട്ടിസം’. ആശയവിനിമയത്തിലും പരസ്പരബന്ധങ്ങൾ സ്ഥാപിക്കുന്നതിലും കുട്ടികൾ നേരിടുന്ന പ്രയാസത്തെ ഓട്ടിസമെന്ന് പറയാം. ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഓരോ കുട്ടിയിലും വ്യതസ്തമായിരിക്കും. ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതലായി കണ്ടുവരുന്നത്. തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള അസാധാരണത്വമാണ് ഓട്ടിസം ഉണ്ടാകുന്നത്.
മൂന്ന് വയസ്സിനുള്ളിൽ കുട്ടിക്ക് ഓട്ടിസം ഉണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. കുഞ്ഞുങ്ങളുടെ വളര്‍ച്ചയും ബുദ്ധിവികാസവും ശരിയായ രീതിയിൽ നടക്കുന്നുവെന്ന് എല്ലാ മാതാപിതാക്കളും നിര്‍ബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്. കാരണം, കൃത്യമായി കുഞ്ഞുങ്ങളെ നിരീക്ഷിക്കാത്തതു കൊണ്ട് മാത്രം ഓട്ടിസമുള്ള കുഞ്ഞുങ്ങള്‍ക്ക് ശരിയായ രീതിയിൽ ശരിയായ ചികിത്സ ലഭിക്കാതെ പോകും. കുട്ടിയിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടുപിടിക്കുകയും തുടര്‍ച്ചയായി ഇവരുടെ കാര്യത്തിൽ ശരിയായ രീതിയിൽ ഇടപെടുകയുമാണെങ്കിൽ ഇത്തരം കുട്ടികള്‍ക്ക് മെച്ചപ്പെട്ട പുരോഗതി ഉണ്ടാക്കാൻ സാധിക്കും.
ശൈശവത്തിൽ തന്നെ കുട്ടികളുടെ പെരുമാറ്റരീതികൾ നിരീക്ഷിച്ചാൽ അവരിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയും. ഓട്ടിസമുള്ള കുട്ടികളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ താഴെപറയുന്നു.
ഓട്ടിസം ബാധിച്ച കുട്ടികൾ ആദ്യകാലങ്ങളിൽ മറ്റുള്ളവരുടെ കണ്ണിൽ നോക്കുകയോ ഇടപഴകുകയോ ചെയ്യില്ല. ഇത്തരം സ്വഭാവവൈകല്യമുള്ളവർ ഒന്നിനോടും താല്‍പ്പര്യം കാണിക്കാതെയും സംരക്ഷകരോട് സ്‌നേഹത്തോടെ പ്രതികരിക്കാതെ ഇരിക്കുകയും ചെയ്യും. അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പം കാട്ടുകയോ, പരിചയത്തോടെ ചിരിക്കുകയോ ഇല്ല. ഓട്ടിസമുള്ള കുട്ടികളിൽ കണ്ടുവരുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് സംസാര വൈകല്യം. ചില വാക്കുകൾ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളിൽ ആവര്‍ത്തിച്ചു പറയുന്ന പ്രത്യേകതയും ഇവരിൽ കാണാറുണ്ട്. സംസാരശേഷി ആദ്യം വളരുകയും പിന്നീട് പെട്ടെന്ന് സംസാരം കുറയുന്നതായും കാണാം.
ചില കുഞ്ഞുങ്ങൾ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോൾ അവരെ ശ്രദ്ധിക്കുകയില്ല. എന്നാൽ ഓട്ടിസമുള്ള ചില കുട്ടികൾ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിക്കാറുണ്ട്. മറ്റുള്ളവർ തന്റെ അടുത്തേക്ക് വരുന്നതോ പോകുന്നതോ അറിയാത്തതായി ഭാവിക്കുക, സാധാരണ കുട്ടികളെപ്പോലെ മാതാപിതാക്കളെ പിരിഞ്ഞിരുന്നാൽ പേടിയോ, ഉത്കണ്ഠയോ കാണിക്കാതിരിക്കുക. ഒറ്റയ്ക്കിരിക്കാൻ താല്‍പ്പര്യപ്പെടുക, സദാസമയവും സ്വന്തമായ ലോകത്ത് വിഹരിക്കുക, ഒരു പ്രകോപനവും കൂടാതെ മറ്റുള്ളവരെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യുക, ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക എന്നിങ്ങനെയുള്ള സ്വഭാവങ്ങളും ഓട്ടിസമുള്ള കുട്ടികളിൽ കാണാം. ദൈനംദിന കാര്യങ്ങൾ ഒരുപോലെ ചെയ്യുവാനാണ് ഇവര്‍ക്കിഷ്ടം. നിരന്തരമായി കൈകൾ ചലിപ്പിക്കുക, ചാഞ്ചാടുക തുടങ്ങിയ വിചിത്രമായ പ്രവര്‍ത്തികൾ ഇവരിൽ കണ്ടുവരാറുണ്ട്.
പ്രധാനപ്പെട്ട ഓട്ടിസം സൂചനാ ചോദ്യങ്ങൾ താഴെ പറയുന്നു.
1. നിങ്ങളുടെ കുട്ടി സംസാരിക്കുമ്പോൾ മുഖത്ത് നോക്കാറുണ്ടോ?
2. ആവശ്യമുള്ള ഒരു വസ്തുവിലേക്ക് വിരൽ ചൂണ്ടിക്കാണിക്കാറുണ്ടോ?
3. സമപ്രായക്കാരുമായി കളിക്കുന്നതിൽ വിമുഖത ഉണ്ടോ?
4. ആശയ വിനിമയം നടത്തുവാന്‍ പ്രയാസമുണ്ടോ?
5. കളിപ്പാട്ടങ്ങളോട് ഇഷ്ടക്കുറവ് അല്ലെങ്കിൽ ഒരു കളിപ്പാട്ടത്തിനോട് കൂടുതൽ താല്‍പര്യം കാണിക്കാറുണ്ടോ?
6. പേര് വിളിച്ചാൽ ശ്രദ്ധിക്കാറുണ്ടോ?
7. ചില തരം ശബ്ദങ്ങളോട് (ഉദാ: മിക്‌സി കുക്കർ) അസഹനീയത കാണിക്കാറുണ്ടോ?
8. അമിതമായ ബഹളം കാണിക്കാറുണ്ടോ?
9. കേള്‍ക്കുന്ന കാര്യം ആവര്‍ത്തിച്ച് പറയുന്ന സ്വഭാവം ഉണ്ടോ?
10. നിങ്ങളുടെ കുട്ടി അവന്റേതായ അല്ലെങ്കിൽ അവളുടേതായ ഒരു ലോകത്തിൽ മുഴുകിയിരിക്കുന്നതായി കാണാറുണ്ടോ?
കുട്ടിയെ നിരീക്ഷിക്കുമ്പോൾ മേല്‍പ്പറഞ്ഞ സൂചനാ ചോദ്യങ്ങളിൽ ഒന്നോ അതിൽ കൂടുതലോ ചോദ്യങ്ങള്‍ക്ക് ‘ഉണ്ട്’ എന്ന് പ്രത്യക്ഷമായി തോന്നിയാൽ കുട്ടിയിൽ ഓട്ടിസത്തിന്റെ ലക്ഷണമുണ്ടോ എന്നറിയാനുള്ള പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
ആവർത്തന സ്വഭാവം
∙തുടർച്ചയായി നിന്ന് കറങ്ങുക, കൈ കുടയുക.
∙സ്വയം ഉപദ്രവിക്കൽ (ഉദാ: തല ചുമരിൽ തുടർച്ചയായി ഇടിക്കുന്നു, സ്വന്തം ശരീരഭാഗങ്ങൾ കടിക്കുന്നു.
∙കളിപ്പാട്ടത്തിന്റെ പ്രത്യേക ഭാഗത്തേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നു ( ഉദാ: കാറിന്റെ വീൽ).
∙പ്രത്യേക ദിനചര്യ പിന്തുടരുന്നു. അതിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ അസഹന്യനാകുന്നു(disturbed).
∙കാൽ വിരൽ ഉപയോഗിച്ചുള്ള നടത്തം (toe walking).
∙പ്രകാശം, ശബ്ദം, സ്പർശനം എന്നിവയിൽ ഉണ്ടാകുന്ന വ്യതാസങ്ങൾ ഇവരെ അരോചിതരാക്കുന്നു.
∙വേദന, ചൂട് മനസ്സിലാക്കാത്ത രീതിയിൽ ഉള്ള പെരുമാറ്റം.
∙അനുകരണ കളികളിൽ താൽപര്യം കാണിക്കില്ല (ഉദാ: പാവയെ ഉറക്കൽ )
∙ഏതെങ്കിലും പ്രവർത്തികളിൽ അസാധാരണ രീതിയിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നു.
ഇത്തരത്തിൽ ഏതെങ്കിലും പ്രവർത്തികൾ നേരെത്തെ പറഞ്ഞത് പോലുള്ള സൂചനാ ചോദ്യങ്ങൾക്കൊപ്പം കാണിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.
ഒട്ടിസത്തിനു വേണ്ടിയുള്ള തെറാപ്പി വളരെ വൈവിധ്യമാര്‍ന്ന മേഖലയാണ്. ഓട്ടിസമുള്ള കുട്ടികള്‍ മാറ്റി എടുക്കേണ്ട സ്വഭാവരീതികൾ കണ്ടെത്താനും ഇവരിൽ വളര്‍ത്തിയെടുക്കേണ്ട കഴിവുകൾ പഠിപ്പിച്ചെടുക്കാനും മാതാപിതാ ക്കളുടേയും തെറാപ്പിസ്റ്റുകളുടേയും അധ്യാപകരുടേയും (Special Educators) സഹകരണം കൂടിയേ തീരൂ. നേരത്തേയുള്ള പരിശീലനം, പ്രത്യേക വിദ്യാഭ്യാസം, ബിഹേവിയർ തെറാപ്പികൾ, കുടുംബത്തിന്റെ പിന്തുണ എന്നിവയുടെയെല്ലാം കൂട്ടായ പ്രവര്‍ത്തനം വഴി ഓട്ടിസമുള്ള കുട്ടികളുടെ ഭാഷയിലും പെരുമാറ്റരീതികളും മാറ്റം വരുത്താൻ കഴിയും. ഇത്തരം പ്രവർത്തങ്ങളിലൂടെ ഓട്ടിസം ഉള്ള കുട്ടികളെ സാധാരണ ജീവിതം നയിക്കാൻ സഹായിക്കാം.
(പട്ടം എസ്‌യുറ്റി ആശുപത്രിയിലെ ചൈൽഡ് ഡെവലപ്മെന്റ് തെറപ്പിസ്റ്റാണ് ലേഖിക.)
Content Summary : World Autism Awareness Day 2023