ലോകാരോഗ്യദിനം 2023 : ഫുൾബോഡി ചെക്കപ്പ് ആവശ്യമാണ് കാരണങ്ങളിതാ
ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിർത്താൻ പതിവായുള്ള ആരോഗ്യപരിശോധനകൾ പ്രധാനമാണ്. ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും ഹെൽത്ത് ചെക്കപ്പുകൾ സഹായിക്കും. പൊതുവായുള്ള ആരോഗ്യം, രക്തപരിശോധനകൾ, ശാരീരിക പരിശോധനകൾ, രോഗനിർണയ പരിശോധനകൾ ഇവയെല്ലാം ചേർന്നതാണ് ഫുൾബോഡി ചെക്കപ്പ്. തിരക്കുമൂലം പലരും

ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിർത്താൻ പതിവായുള്ള ആരോഗ്യപരിശോധനകൾ പ്രധാനമാണ്. ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും ഹെൽത്ത് ചെക്കപ്പുകൾ സഹായിക്കും. പൊതുവായുള്ള ആരോഗ്യം, രക്തപരിശോധനകൾ, ശാരീരിക പരിശോധനകൾ, രോഗനിർണയ പരിശോധനകൾ ഇവയെല്ലാം ചേർന്നതാണ് ഫുൾബോഡി ചെക്കപ്പ്. തിരക്കുമൂലം പലരും ഇത്തരം പരിശോധനകളെ അവഗണിക്കാറാണ് പതിവ്.
എന്നാല്‍ ആരോഗ്യത്തിന് പ്രാധാന്യം നൽകി കുറഞ്ഞത് വർഷത്തിലൊരിക്കലെങ്കിലും ഫുൾബോഡി ചെക്കപ്പ് നടത്തേണ്ടതാണ്. ആരോഗ്യസൗഖ്യം നിലനിർത്താൻ ഈ ചെക്കപ്പുകൾ എങ്ങനെ സഹായിക്കുമെന്നു നോക്കാം.
∙ആദ്യ ഘട്ടത്തിൽതന്നെ രോഗം തിരിച്ചറിയാൻ ഫുൾബോഡി ചെക്കപ്പിലൂടെ സാധിക്കുന്നു. ഇതുമൂലം ചികിത്സയിലൂടെ സുഖം പ്രാപിക്കാനും കഴിയും.
∙ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ ഗുരുതരരോഗങ്ങൾ തടയാൻ പതിവായുള്ള ആരോഗ്യപരിശോധന സഹായിക്കും.
∙നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം വിലയിരുത്താൻ സഹായിക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം കണക്കാക്കാൻ സഹായിക്കും.
∙നമ്മുടെ ജീവിതശൈലി കണക്കാക്കാനും ആരോഗ്യം മെച്ചപ്പെടുത്താൻ എങ്ങനെയൊക്കെ പോസിറ്റീവ് ആയ മാറ്റങ്ങൾ വരുത്തണം എന്നും തിരിച്ചറിയാൻ സഹായിക്കുന്നു.
∙ഹൈപ്പർടെൻഷൻ പോലുള്ള രോഗാവസ്ഥകൾ ഉള്ളവർക്ക് ഈ അവസ്ഥയെ നിയന്ത്രിക്കാനും സങ്കീർണതകൾ തടയാനും പതിവായുള്ള ചെക്കപ്പ് സഹായിക്കും.
∙ആരോഗ്യകരമായ ജീവിതം എങ്ങനെ നയിക്കാമെന്നും വ്യായാമം, പോഷകങ്ങൾ ഇവയുടെ പ്രാധാന്യത്തെക്കുറിച്ചും ഉള്ള അറിവും ഉപദേശവും ചെക്കപ്പിലൂടെ ലഭിക്കുന്നു.
∙മൊത്തത്തിലുള്ള ആരോഗ്യത്തിന് മാനസികാരോഗ്യം വളരെ പ്രധാനമാണ്. മാനസികാരോഗ്യം കണക്കാക്കാനും എന്തെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതുകണ്ടെത്തി ചികിത്സ തേടാനുമെല്ലാം ചെക്കപ്പുകൾ സഹായിക്കുന്നു.
∙പതിവായുളള ആരോഗ്യപരിശോധന, ആദ്യഘട്ടത്തിൽത്തന്നെ കാൻസർ രോഗം തിരിച്ചറിയാൻ സഹായിക്കും. ഫലപ്രദമായ ചികിത്സ ചെയ്യാനും രോഗമുക്തി േനടാനും സഹായിക്കും.
∙മരുന്നുകഴിക്കുന്നവരും ഏതെങ്കിലും രോഗത്തിന് ചികിത്സ തുടരുന്നവരും ആണെങ്കിൽ രോഗത്തിന്റെ പുരോഗതി മനസ്സിലാക്കാനും ആവശ്യമെങ്കിൽ ചികിത്സയിൽ മാറ്റം വരുത്താനും പതിവായുള്ള െചക്കപ്പുകൾ സഹായിക്കും.
∙മനസ്സിന് സ്വസ്ഥ്യം നൽകാൻ പതിവായുള്ള ആരോഗ്യപരിശോധനകൾ സഹായിക്കും. ആരോഗ്യം നിലനിർത്താൻ ആവശ്യമായ നടപടികൾ എടുക്കുന്നതിനാലും ഗുരുതരരോഗങ്ങൾ തടയാൻ സാധിക്കുന്നതിനാലും മനസ്സിന് വളരെ സമാധാനം ലഭിക്കും.
Content Summary: World Health Day 2023