ഓക്സിജനെ വഹിക്കുന്ന അരുണരക്തകോശങ്ങളിൽ കാണപ്പെടുന്ന ഒരു പ്രോട്ടീൻ ആണ് ഹീമോഗ്ലോബിൻ. ഇതിന്റെ അഭാവം വിളർച്ചയ്ക്ക് കാരണമാകും. കൂടാതെ ക്ഷീണം, തളർച്ച, വിളറിയ ചർമം, ശ്വാസമെടുക്കാൻ പ്രയാസം, മഞ്ഞനിറത്തിലുള്ള ചർമം, ക്രമം തെറ്റിയ ഹൃദയമിടിപ്പ്, മൂത്രത്തിന് കടുംനിറം, ഹൈപ്പർടെൻഷൻ ഇവയ്ക്കും ഈ അവസ്ഥ കാരണമാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ വർഷവും മേയ് 8 ലോക തലാസീമിയ ദിനമായി ആചരിക്കുന്നു. ആവശ്യമായ അളവിൽ ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കാൻ ശരീരത്തിന് കഴിയാത്ത അവസ്ഥയാണ് തലാസീമിയ. ഇന്ത്യയിൽ ഓരോ വർഷവും 10,000 മുതൽ 15,000 വരെ കുട്ടികളാണ് ഈ രോഗവുമായി ജനിക്കുന്നത്. രക്ഷിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് പകരുന്ന ഒരു പാരമ്പര്യരോഗമാണിത്. 

ADVERTISEMENT

ഓക്സിജനെ വഹിക്കുന്ന അരുണരക്തകോശങ്ങളിൽ കാണപ്പെടുന്ന ഒരു പ്രോട്ടീൻ ആണ് ഹീമോഗ്ലോബിൻ. ഇതിന്റെ അഭാവം വിളർച്ചയ്ക്ക് കാരണമാകും. കൂടാതെ ക്ഷീണം, തളർച്ച, വിളറിയ ചർമം, ശ്വാസമെടുക്കാൻ പ്രയാസം, മഞ്ഞനിറത്തിലുള്ള ചർമം, ക്രമം തെറ്റിയ ഹൃദയമിടിപ്പ്, മൂത്രത്തിന് കടുംനിറം, ഹൈപ്പർടെൻഷൻ ഇവയ്ക്കും ഈ അവസ്ഥ കാരണമാകും. 

ലോകത്ത് തലാസീമിയ മേജർ ബാധിച്ച ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളത് ഇന്ത്യയിലാണ്. തലാസീമിയ ബാധിച്ച കുട്ടികളിൽ മൾട്ടി ന്യൂട്രിയന്റ് ഡെഫിഷ്യൻസി ഉണ്ടാകും. ഈ അവസ്ഥയെ മറികടക്കാൻ ഭക്ഷണശീലങ്ങൾ ഒരുപരിധിവരെ സഹായിക്കും. 

ADVERTISEMENT

തലാസീമിയ ഭേദമാകാൻ പ്രത്യേക ഭക്ഷണക്രമം ഒന്നുമില്ല. എന്നാൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ ശരീരം പുതിയ ചുവപ്പ് രക്തകോശങ്ങളെ ഉൽപാദിപ്പിക്കുകയും ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. 

തലാസീമിയ നിയന്ത്രിക്കാൻ സഹായിക്കുന്ന പോഷകങ്ങളും ധാതുക്കളും ഇവയാണ്. 

ADVERTISEMENT

∙ഇരുമ്പ് 

തലാസീമിയ രോഗികൾ പലപ്പോഴും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സ്വീകരിക്കേണ്ടി വരും. ഇത് ഇരുമ്പിന്റെ അംശം അധികമാക്കും. അതുകൊണ്ട് ഇരുമ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ആയ റെഡ്മീറ്റ്, ഫോർട്ടിഫൈഡ് സെറീയൽ, പയർ വർഗങ്ങൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കാം. 

∙ഫോളിക് ആസിഡ്

ചുവപ്പ് രക്തകോശങ്ങളുടെ ഉൽപാദനത്തിൽ ഫോളിക് ആസിഡ് ഒരു പ്രധാന പങ്കു വഹിക്കുന്നു. ഫോളിക് ആസിഡ് ധാരാളമടങ്ങിയ പച്ചനിറത്തിലുള്ള ഇലക്കറികൾ, പരിപ്പു വർഗങ്ങൾ, മുഴുധാന്യങ്ങൾ ഇവ ആരോഗ്യമേകും. 

∙കാത്സ്യം, വൈറ്റമിൻ ഡി

തലാസീമിയ രോഗികൾക്ക് ഓസ്റ്റിയോപോറോസിസ് അഥവാ അസ്ഥിക്ഷയം വരാനുള്ള സാധ്യത കൂടുതലാണ്. കാത്സ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങളായ പാലുൽപന്നങ്ങള്‍, നട്സ്, സീഡ്സ്, വൈറ്റമിൻ ഡി സപ്ലിമെന്റ് ഇവ ഉപയോഗിക്കുന്നത് എല്ലുകളുടെ ആരോഗ്യം നിലനിർത്തും. 

∙ആന്റിഓക്സിഡന്റ് 

ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, നട്സ് ഇവ തലാസീമിയയുമായി ബന്ധപ്പെട്ട ഓക്സീകരണം സമ്മർദത്തെ പ്രതിരോധിക്കാൻ സഹായിക്കും. 

ഇവ കൂടാതെ തലാസീമിയ രോഗികൾ എല്ലായ്പ്പോഴും പോഷകസമ്പുഷ്ടമായ സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കണം. ധാരാളം പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പ്രോട്ടീൻ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൂടാതെ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതും പ്രധാനമാണ്. ധാരാളം വെള്ളവും മറ്റു പാനീയങ്ങളും കുടിക്കുക, അമിത മദ്യപാനം ഒഴിവാക്കുക ഇവയും ശ്രദ്ധിക്കേണ്ടതാണ്.

Content Summary: World Thalassemia Day