സ്വന്തം രക്തത്തിലുള്ള കുഞ്ഞെന്ന സ്വപ്നം പൂവണിയിക്കാന്‍ ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ; ചികിത്സ ഫലം ചെയ്തില്ലെങ്കില്‍ പണം തിരികെ
മാതൃത്വത്തിന്‍റെ നോവറിയണമെന്നും സ്വന്തം കുഞ്ഞിനെ കൈയ്യിലെടുത്ത് താലോലിക്കണമെന്നും ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ ആഗ്രഹിച്ചിട്ടുള്ളവരായിരിക്കും ഒരോ സ്ത്രീയും. അനന്തരാവകാശിയായി സ്വന്തം രക്തത്തിലൊരു കുഞ്ഞെന്ന ആഗ്രഹം പുരുഷന്മാരും പങ്കുവയ്ക്കാറുണ്ട്. ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ആറ്റു നോറ്റിരിക്കുന്ന
മാതൃത്വത്തിന്‍റെ നോവറിയണമെന്നും സ്വന്തം കുഞ്ഞിനെ കൈയ്യിലെടുത്ത് താലോലിക്കണമെന്നും ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ ആഗ്രഹിച്ചിട്ടുള്ളവരായിരിക്കും ഒരോ സ്ത്രീയും. അനന്തരാവകാശിയായി സ്വന്തം രക്തത്തിലൊരു കുഞ്ഞെന്ന ആഗ്രഹം പുരുഷന്മാരും പങ്കുവയ്ക്കാറുണ്ട്. ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ആറ്റു നോറ്റിരിക്കുന്ന
മാതൃത്വത്തിന്‍റെ നോവറിയണമെന്നും സ്വന്തം കുഞ്ഞിനെ കൈയ്യിലെടുത്ത് താലോലിക്കണമെന്നും ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ ആഗ്രഹിച്ചിട്ടുള്ളവരായിരിക്കും ഒരോ സ്ത്രീയും. അനന്തരാവകാശിയായി സ്വന്തം രക്തത്തിലൊരു കുഞ്ഞെന്ന ആഗ്രഹം പുരുഷന്മാരും പങ്കുവയ്ക്കാറുണ്ട്. ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ആറ്റു നോറ്റിരിക്കുന്ന
മാതൃത്വത്തിന്‍റെ നോവറിയണമെന്നും സ്വന്തം കുഞ്ഞിനെ കൈയ്യിലെടുത്ത് താലോലിക്കണമെന്നും ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ ആഗ്രഹിച്ചിട്ടുള്ളവരായിരിക്കും ഒരോ സ്ത്രീയും. അനന്തരാവകാശിയായി സ്വന്തം രക്തത്തിലൊരു കുഞ്ഞെന്ന ആഗ്രഹം പുരുഷന്മാരും പങ്കുവയ്ക്കാറുണ്ട്. ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ആറ്റു നോറ്റിരിക്കുന്ന ലക്ഷക്കണക്കിന് ദമ്പതിമാരുടെ സ്വപ്നം പൂവണിയിക്കാന്‍ അവര്‍ക്ക് നേരെ കരുതലിന്‍റെ കൈ നീട്ടുകയാണ് ഇന്ത്യയിലെ മുന്‍നിര ഫെര്‍ട്ടിലിറ്റി സ്ഥാപനമായ ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍.
ദാതാക്കളെ സ്വീകരിക്കാതെ പൂര്‍ണ്ണമായും സ്വന്തം രക്തത്തിലെ കുഞ്ഞെന്ന ഉറപ്പ് നല്‍കുന്ന രാജ്യത്തെ ഏക ചികിത്സ കേന്ദ്രമായ ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ഇപ്പോള്‍ മറ്റാരും നല്‍കാത്ത ഒരു വാഗ്ദാനം കൂടി ദമ്പതിമാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. ക്രാഫ്റ്റ് ഹോസ്പിറ്റലിൽ നടത്തുന്ന ഐവിഎഫ് ചികിത്സയില്‍ ശരിയായ ഫലം ലഭിക്കാത്തവര്‍ക്ക് ഐവിഎഫ് ഇക്സി പ്രൊസീജ്യര്‍ ചാര്‍ജായ 75,000 രൂപ തിരികെ നല്‍കുമെന്നതാണ് പുതിയ വാഗ്ദാനം. സാന്ത്വനം എന്ന് പേരിട്ടിരിക്കുന്ന ഈ ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ഇൻഫെര്‍ട്ടിലിറ്റി റിലീഫ് സ്കീം പ്രശസ്ത സിനിമാതാരം മംമ്ത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഗര്‍ഭധാരണ ചികിത്സ രംഗത്ത് വിശ്വസ്തതയ്ക്ക് പ്രാധാന്യം നല്‍കുന്ന ചികിത്സ സമ്പ്രദായം പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയില്‍ ഇതിന് മുന്‍പ് വന്ധ്യത ചികിത്സ നടത്തി ഫലം കാണാതെ പോയ ദമ്പതികള്‍ക്കും ഈ പദ്ധതിയില്‍ പങ്കുചേരാം.
ഐവിഎഫ് ഇക്സി വിജയനിരക്ക് 60 %
വന്ധ്യതാ ചികിത്സാരംഗത്ത് ഏറ്റവും സുപ്രധാനവും വിജയകരവുമായ ചികിത്സാരീതിയാണ് ഐ.വി.എഫ്. ഇക്സി. ആഗോളതലത്തിൽ ഏകദേശം 60 ശതമാനമാണ് ഇതിന്റെ വിജയനിരക്ക്. എന്നാൽ ഇന്ത്യയിലെ പല സ്ഥാപനങ്ങളിലെയും വിജയ നിരക്ക് വളരെ കുറവാണ്. ഇതിൽ വിജയ നിരക്കിന്റെ കൊടുമുടികൾ കീഴടക്കി മുന്നേറുകയാണ് 25 വര്‍ഷത്തെ സേവന പാരമ്പര്യവുമായി കൊച്ചിയിലും കൊടുങ്ങല്ലൂരും പ്രവര്‍ത്തിച്ചു വരുന്ന ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍.
ഐ.വി.എഫ്. ഇക്സി ചികിത്സയുടെ ചെലവ് രണ്ട് ഭാഗമായി തിരിച്ചിരിക്കുന്നു. ഉന്നത നിലവാരത്തിലുള്ള റീ കോമ്പിനന്റ് ഡിഎൻഎ ടെക്നോളജി ഉപയോഗിച്ച് നിർമിക്കുന്ന, അണ്ഡോത്പാദനത്തിന് സഹായിക്കുന്ന കുത്തിവയ്പ്പുകൾക്കും അതുമായി ബന്ധപ്പെട്ട പരിശോധനകൾക്കുമുള്ള ചെലവാണ് ആദ്യത്തേത്. ഇതിന് ഏകദേശം 75,000 രൂപയോളമാണ് വേണ്ടി വരുന്നത്. ഐ.വി.എഫ്. ഇക്സി പ്രൊസീജ്യറും, ഒരു എംബ്രിയോ ട്രാൻസ്ഫറും നടത്തുന്നതിനുള്ള ചെലവാണ് രണ്ടാമത്തേത്. ഇതിന് 75,000 രൂപ ചെലവ് വരും. ഐ.വി.എഫ്. ഇക്സി പ്രൊസീജ്യർ ചെലവായ 75,000 രൂപയാണ് ഫലപ്രാപ്തിയാകാത്തവർക്ക് സാന്ത്വനം പദ്ധതിയിലൂടെ ക്രാഫ്റ്റ് ഹോസ്പിറ്റല്‍ തിരിച്ചു നൽകുക ഈ മേഖലയിലെ അതിവിദഗ്ധരായ ഡോക്ടർമാരാണ് പരിശോധനകൾ നടത്തി ദമ്പതികളുടെ യോഗ്യത നിർണ്ണയിക്കുന്നത്. ആരോഗ്യമുള്ള ദമ്പതികളിൽ മികച്ച ഗർഭധാരണ വിജയം കൈവരിക്കാമെന്ന വിശ്വാസം ക്രാഫ്റ്റിനുണ്ട്. ആശ്രയിച്ചെത്തുന്ന രോഗികളിൽ ചികിത്സ പരാജയപ്പെട്ടാൽ പണം തിരികെ നൽകാൻ ഉള്ള സന്മനസ്സ് ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിനെ മറ്റു വന്ധ്യത ചികിത്സ കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
വന്ധ്യതയ്ക്ക് ഒരു നൂതന ചികിത്സാ രീതി സ്റ്റെം സെല്‍ തെറാപ്പി- മൂലകോശ അധിഷ്ഠിത ചികിത്സ (ASCOT)
മൂലകോശങ്ങൾ ഉപയോഗിച്ചുള്ള നവീന ചികിത്സാ രീതിയെ സ്റ്റെം സെല്‍ ട്രീറ്റ്മെന്‍റ് എന്ന് പറയും. ഒരു മനുഷ്യൻ അമ്മയുടെ ഗർഭാശയത്തിൽ പത്ത് ആഴ്ച പ്രായമായ ഭ്രൂണമായിരിക്കുമ്പോൾ അതിവേഗത്തിൽ ഇരട്ടിച്ചു കൊണ്ടിരിക്കുന്ന വളരെ ഉയർന്ന സാധ്യതയുള്ള കോശങ്ങൾ ധാരാളം ഉണ്ടായിരിക്കും. ഇവയെയാണ് സ്റ്റെം സെല്ലുകള്‍ അഥവാ മൂല കോശങ്ങള്‍ എന്ന് പറയുക. കുഞ്ഞ് വലുതാകുന്നതോടുകൂടി ഇവയെല്ലാം ശരീരത്തിന്റെ ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങി കൂടും. ഉദാഹരണത്തിന് അസ്ഥികളിലെ മജ്ജ (Born Marrow), ചില പ്രത്യേക തരം കൊഴുപ്പ് കോശങ്ങള്‍ തുടങ്ങിയവയില്‍. ശരീരത്തിൽ എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുമ്പോൾ മേൽപ്പറഞ്ഞ സ്ഥാനങ്ങളിൽ നിന്നും ഇത്തരം കോശങ്ങൾ പരുക്കേറ്റ സ്ഥലങ്ങളിലേക്ക് മാറ്റപ്പെടുകയാണ് പതിവ്. അങ്ങനെ അവിടെ ഒരു പുനരുജ്ജീവന പ്രക്രിയ സാധ്യമാകുന്നു.
സ്റ്റെം സെല്‍ തെറാപ്പി ചികിത്സ പ്രധാനമായും ഹൃദയത്തിലെ പേശികൾ, സുഷുമ്നാ നാഡി, കാര്‍ട്ടിലേജ്, അണ്ഡാശയം, എന്‍ഡോമെട്രിയം എന്നിവയിലെ പല അസുഖങ്ങൾക്കുമുള്ള ഒരു ചികിത്സാ രീതിയാണ്. പ്രായാധിക്യം കൊണ്ടോ, അസുഖങ്ങള്‍ മൂലമോ അണ്ഡാശയങ്ങളിൽ നിന്നും അണ്ഡം വലിയ തോതില്‍ നഷ്ടപ്പെട്ടു കൊണ്ട് ഇരിക്കുന്ന അവസ്ഥയ്ക്കാണ് Diminish Ovarian Reserve (DOR) എന്ന് പറയുന്നത്. വന്ധ്യതാ ചികിത്സയിൽ ഡോക്ടര്‍മാര്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഇത്. ഇത്തരക്കാരിൽ മിക്കപ്പോഴും ഐവിഎഫ് പരാജയമായിരിക്കും.
ഇങ്ങനെ ഉള്ളവരിൽ പിന്നീടുള്ളൊരു പോംവഴി ഡോണര്‍ ഊസൈറ്റ് (മൂന്നാമതൊരാളുടെ അണ്ഡം വെച്ചുള്ള) ചികിത്സയാണ്. എന്നാൽ, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിൽ കഴിഞ്ഞ മൂന്നു വർഷമായി ASCOT (Autologous Stem Cell Ovarian Transfer) എന്ന മൂലകോശ ചികിത്സയിലൂടെ ധാരാളം പേർക്ക് സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ നൽകാൻ സാധിച്ചിട്ടുണ്ട്. ഇതിൽ AMH എന്ന സുപ്രധാന ഹോര്‍മോണ്‍ വളരെ കുറഞ്ഞ (0.03 monogram) മൂന്ന് ദമ്പതികളും ഉൾപ്പെടുന്നു. 49 വയസ്സുള്ള ഒരു സ്ത്രീക്കും സ്വന്തം കുഞ്ഞിനെ നൽകാൻ ഈ ചികിത്സയിലൂടെ കഴിഞ്ഞു.ഇവരിൽ പലരും തന്നെ ഡോണര്‍ ചികിത്സ പരാജയപ്പെട്ടവരും അല്ലെങ്കിൽ മറ്റ് ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും ഡോണര്‍ ചികിത്സ നിര്‍ദ്ദേശിക്കപ്പെട്ടവരുമായിരുന്നു.
എന്‍ഡോമെട്രിയല്‍ സ്റ്റെം സെല്‍ ട്രീറ്റ്മെന്‍റ്
ഗർഭധാരണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ഗർഭാശയത്തിനുള്ളിലെ പാളികൾ (Endometrial Lining). ഇത് ഒരു പ്രത്യേക ഘടനയിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പലവിധ അസുഖങ്ങളാല്‍ ഈ പാളികൾക്ക് ചിലപ്പോഴെല്ലാം ക്ഷതം സംഭവിക്കാറുണ്ട്. ഇങ്ങനെയുള്ളവരിൽ ഐവിഎഫ് ചെയ്ത് ഭ്രൂണം നിക്ഷേപിക്കുമ്പോൾ മിക്കപ്പോഴും തിരസ്ക്കരിക്കപ്പെട്ട് ഐവിഎഫ് ചികിത്സ പരാജയപ്പെടാറുണ്ട്. ഇങ്ങനെയുള്ളവരിലും സ്റ്റെം സെല്‍ ചികിത്സാ വളരെ ഫലപ്രദമാണ്. ഈ ചികിത്സ സ്വീകരിച്ച മൂന്നിൽ ഒന്ന് ദമ്പതികൾക്ക് സ്വന്തം കുഞ്ഞിനെ നൽകാനും ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിനു സാധിച്ചു.
വിശദവിവരങ്ങൾക്ക് വിളിക്കുക : 0480-2800389
സന്ദർശിക്കുക : https://craftivf.com/
നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറോട് ചോദിക്കാം