അരമണിക്കൂറിലധികം മൊബൈൽ ഫോണിൽ സംസാരിച്ചാൽ ഹൈപ്പർ ടെൻഷനു സാധ്യത
ഇന്ന് ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. ഏറെ സമയം മൊബൈൽ ഫോണിൽ സംസാരിക്കുന്ന ശീലവും പലർക്കും ഉണ്ട്. ചൈനയിലെ ഗുവാങ്ഷൂ മെഡിക്കല്‍ സർവകലാശാല നടത്തിയ ഒരു പഠനം പറയുന്നത് അരമണിക്കൂറോ അതിലധികമോ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഹൈപ്പർ ടെൻഷന്‍ വരാനുള്ള സാധ്യത 12 ശതമാനം വർധിപ്പിക്കും

ഇന്ന് ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. ഏറെ സമയം മൊബൈൽ ഫോണിൽ സംസാരിക്കുന്ന ശീലവും പലർക്കും ഉണ്ട്. ചൈനയിലെ ഗുവാങ്ഷൂ മെഡിക്കല്‍ സർവകലാശാല നടത്തിയ ഒരു പഠനം പറയുന്നത് അരമണിക്കൂറോ അതിലധികമോ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഹൈപ്പർ ടെൻഷന്‍ വരാനുള്ള സാധ്യത 12 ശതമാനം വർധിപ്പിക്കും എന്നാണ്.
ലോകത്ത് 10 വയസ്സോ അതിനു മുകളിലോ ഉള്ള നാലിൽ മൂന്നുപേരും സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവരാണ്. കുറഞ്ഞ സോഡിയം ഫ്രീക്വൻസി ഊർജം മൊബൈൽ ഫോണുകൾ പുറത്തു വിടുന്നുണ്ട്. ഇതുമൂലം മൊബൈൽ ഫോണുമായുള്ള സമ്പർക്കം രക്തസമ്മർദം ഉയരാൻ കാരണമാകുന്നു– പഠനം പറയുന്നു.
അകാല മരണത്തിനും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നതാണ് ഹൈപ്പർ ടെൻഷൻ. ഏതാനും മിനിറ്റ് മാത്രം മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കില്ല. എന്നാൽ കൂടുതൽ സമയം ആകുമ്പോൾ റിസ്ക്കും വർധിക്കുന്നു. ഹാൻഡ്സ് ഫ്രീ സെറ്റുകൾ ഉപയോഗിക്കുന്നതോ വർഷങ്ങളോളം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതോ ഉയർന്ന രക്തസമ്മർദത്തിനു കാരണമാവില്ല. കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.
പഠനത്തിനായി, ഹൈപ്പർ ടെൻഷൻ ഇല്ലാത്ത, 37 മുതൽ 73 വയസു വരെ പ്രായമുള്ള 2,12,046 പേരുടെ മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ യുകെ ബയോബാങ്കിൽ നിന്ന് ശേഖരിച്ചു. വര്‍ഷങ്ങളുടെ ഉപയോഗം, ആഴ്ചയിൽ എത്രമണിക്കൂർ ഉപയോഗിക്കുന്നു, ഹാൻഡ്സ് ഫ്രീ ഡിവൈസ് ആണോ, സ്പീക്കർ ഫോൺ ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദ്യാവലിയിലൂടെ ശേഖരിച്ചു.
12 വർഷത്തെ ഫോളോ അപ്പിൽ 13,984 പേർക്ക് (7%) ഹൈപ്പർ ടെൻഷൻ അഥവാ രക്താതിമർദം ബാധിച്ചതായി കണ്ടു. മൊബൈൽ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ആഴ്ചയിൽ ഒരിക്കലെങ്കിലും മൊബൈൽ ഫോണിൽ ഫോൺ കോൾ ചെയ്യുന്നവർക്ക് ഹൈപ്പർ ടെൻഷൻ വരാനുള്ള സാധ്യത 7 ശതമാനം കൂടുതലാണെന്നു കണ്ടു.
ആഴ്ചയിൽ അരമണിക്കൂറോ അതിലധികമോ മൊബൈലിൽ സംസാരിക്കുന്നവർക്ക് ഹൈപ്പർ ടെൻഷനുള്ള സാധ്യത 12 ശതമാനം കൂടുതലാണെന്നു കണ്ടു. സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരേഫലം തന്നെയായിരുന്നു.
ആഴ്ചയിൽ 30 മുതൽ 59 മിനിറ്റ് വരെ സംസാരിക്കുന്നവർക്ക് 8 ശതമാനവും ഒരു മണിക്കൂർ മുതൽ 3 മണിക്കൂർ വരെ ഫോണിൽ സംസാരിക്കുന്നവർക്ക് 13 ശതമാനവും 4 മുതൽ 6 മണിക്കൂർ വരെ 16 ശതമാനവും ആറു മണിക്കൂറിലധികം സംസാരിക്കുന്നവർക്ക് 25 ശതമാനവും ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത യഥാക്രമം വർധിക്കുന്നതായി പഠനത്തിൽ കണ്ടു.
കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ ആവശ്യമാണെങ്കിലും, ഹൃദയാരോഗ്യം സംരക്ഷിക്കാൻ മൊബൈൽ ഫോൺകോളുകൾ വളരെ കുറയ്ക്കണമെന്ന് യൂറോപ്യൻ ഹാർട്ട് ജേണലായ ഡിജിറ്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
Content Summary: Talking Over Mobile More Than 30 Minutes Linked to Developing Hypertension