രോഗം വരുന്നതിനെക്കാള്‍ നല്ലതാണ് അത് വരാതെ സൂക്ഷിക്കുന്നത്. ഇതിന് സ്വന്തം ആരോഗ്യത്തെ കുറിച്ചുള്ള ധാരണ ഓരോ വ്യക്തിക്കും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, ശരീര താപനില എന്നിങ്ങനെ ആരോഗ്യത്തെ കുറിച്ച് സൂചനകള്‍ നല്‍കുന്ന പല ഘടകങ്ങളുണ്ട്. ഇവയെല്ലാം പരിശോധിച്ച് ആരോഗ്യകരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗം വരുന്നതിനെക്കാള്‍ നല്ലതാണ് അത് വരാതെ സൂക്ഷിക്കുന്നത്. ഇതിന് സ്വന്തം ആരോഗ്യത്തെ കുറിച്ചുള്ള ധാരണ ഓരോ വ്യക്തിക്കും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, ശരീര താപനില എന്നിങ്ങനെ ആരോഗ്യത്തെ കുറിച്ച് സൂചനകള്‍ നല്‍കുന്ന പല ഘടകങ്ങളുണ്ട്. ഇവയെല്ലാം പരിശോധിച്ച് ആരോഗ്യകരമായ ജീവിതത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഹെല്‍ത്ത് എടിഎം കിയോസ്‌കുകളാണ് ആരോഗ്യ പരിചരണ മേഖലയിലെ പുതിയ ട്രെന്‍ഡ്. 

ADVERTISEMENT

പള്‍സ്, രക്തസമ്മര്‍ദം, താപനില, ബോഡി മാസ് കംപോസിഷന്‍, രക്തത്തിലെ പഞ്ചസാര, ഓക്‌സിജന്‍ സാച്ചുറേഷന്‍ തോത്, ഇസിജി എന്നിവയെല്ലാം ആരോഗ്യ ജീവനക്കാരുടെ സഹായമില്ലാതെതന്നെ പരിശോധിക്കുന്ന ബാങ്ക് എടിഎമ്മിന്റെ വലുപ്പത്തിലുള്ള ടച്ച് സ്‌ക്രീന്‍ ഓട്ടോമാറ്റിക് യന്ത്രമാണ് ഓരോ ഹെല്‍ത്ത് എടിഎമ്മിലും ഉണ്ടാവുക. ഹീല്‍ ഫൗണ്ടേഷന്റെയും ഇന്ത്യ ഹെല്‍ത്ത് ലിങ്കിന്റെയും സംയുക്ത സംരംഭമായ ഹെല്‍ത്ത് എടിഎമ്മുകള്‍ വടക്കേ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലായി സ്ഥാപിക്കപ്പെട്ടു. ഗോവയില്‍ കഴിഞ്ഞ മാസം നടന്ന ജി20 ആരോഗ്യ വര്‍ക്കിങ് ഗ്രൂപ്പ് യോഗ സ്ഥലത്തും ഇത്തരത്തിലൊരു ഹെല്‍ത്ത് എടിഎം കിയോസ്‌ക് സ്ഥാപിച്ചിരുന്നു. 

Read Also: അന്ന് പരസ്പരം തോൽപ്പിക്കാൻ പോരാടി, ഇന്ന് ഒരുമിച്ച് ജയിക്കാൻ പോരാടി‌ ! ഇത് മറ്റൊരു റിയൽ കേരള സ്റ്റോറിയെന്ന് ജോ ജോസഫ്

ADVERTISEMENT

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഹെല്‍ത്ത് എടിഎമ്മുള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് ഹീല്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ. സ്വദീപ് ശ്രീവാസ്തവ പറയുന്നു. ജീവന്‍ രക്ഷ ഉപകരണങ്ങളും അടിയന്തര സേവനങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഇവയിലുണ്ട്. ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ ഇലക്ട്രോണിക് രൂപത്തിലും ശേഖരിക്കപ്പെടും. യുപിയിലെ ഗോരഖ്പൂര്‍, മഹാരാജ്ഗഞ്ച്, ലഖ്‌നോ എന്നിവിടങ്ങളിലും ബീഹാറിലെ ഖഗാരിയയിലും ഒഡീഷയിലെ ചില ഇടങ്ങളിലും ഡല്‍ഹി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഹെല്‍ത്ത് എടിഎമ്മുകള്‍ തുടങ്ങിയതായും കൂടുതല്‍ ഇടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും ഇന്ത്യ ഹെല്‍ത്ത് ലിങ്ക് അധികൃതര്‍ പറയുന്നു. 

ADVERTISEMENT

ഹെല്‍ത്ത് എടിഎമ്മുകളില്‍ സൃഷ്ടിക്കുന്ന രോഗികളുടെ ഐഎച്ച്എല്‍ ഹെല്‍ത്ത് അക്കൗണ്ടുകള്‍ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുമായി സംയോജിപ്പിക്കുമെന്ന് ഇന്ത്യ ഹെല്‍ത്ത് ലിങ്ക് സ്ഥാപകനും സിഇഒയുമായ ഡോ. സത്യേന്ദര്‍ ഗോയല്‍ കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ ആരോഗ്യ പരിചരണത്തില്‍ വഴിത്തിരിവാകും ഹെല്‍ത്ത് എടിഎമ്മുകളെന്ന് കരുതപ്പെടുന്നു.

Content Summary: Preventive healthcare in India gets shot in arm with 'Health ATMs'