കാൽവണ്ണവും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടോ? അറിയാം
വണ്ണമുള്ള കാലുകളും തുടയും ചിലർക്ക് ഇഷ്ടമാണ്. ചിലരാകട്ടെ അതിനെ പുച്ഛിക്കും. എന്നാൽ കേട്ടോളൂ. വണ്ണമുള്ള കാലുകൾ ഉള്ളവർക്ക് ഹൃദയത്തകരാറുകൾ വരാനുള്ള സാധ്യത കുറവായിരിക്കുമെന്നു പഠനം. ശരീരത്തിൽ രക്തം ശരിയായി പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാതെ വരുമ്പോൾ ആണ് ഹൃദ്രോഗം ഉണ്ടാകുന്നത്. അമിതമായി കൊഴുപ്പ്

വണ്ണമുള്ള കാലുകളും തുടയും ചിലർക്ക് ഇഷ്ടമാണ്. ചിലരാകട്ടെ അതിനെ പുച്ഛിക്കും. എന്നാൽ കേട്ടോളൂ. വണ്ണമുള്ള കാലുകൾ ഉള്ളവർക്ക് ഹൃദയത്തകരാറുകൾ വരാനുള്ള സാധ്യത കുറവായിരിക്കുമെന്നു പഠനം. ശരീരത്തിൽ രക്തം ശരിയായി പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാതെ വരുമ്പോൾ ആണ് ഹൃദ്രോഗം ഉണ്ടാകുന്നത്.
അമിതമായി കൊഴുപ്പ് അടിയുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ദോഷകരമാണ്. പ്രത്യേകിച്ച് അരക്കെട്ടിനു ചുറ്റും. എന്നാൽ കാലുകളുടെ കാര്യത്തില്‍ ഇത് ശരിയല്ല. ഒരു ഹൃദയാഘാതത്തിനുശേഷം ഉയർന്ന ക്വാഡ് സ്ട്രെങ്ത്ത് ഉള്ള രോഗികളിൽ ഹൃദയത്തകരാറിനുള്ള സാധ്യത 41 ശതമാനം കുറവാണെന്ന് ജപ്പാനിലെ കിറ്റാസാറ്റോ സർവകലാശാലാ ഗവേഷകർ കണ്ടെത്തി. പഠനത്തിനായി ആയിരം പേരുടെ കാലിന്റെ സ്ട്രെങ്ങ്ത്ത് പരിശോധിച്ചു. ഇത് ഹൃദയാരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു നോക്കി. കാലിന്റെ ഭാരം ഓരോ 5 ശതമാനം വർധിക്കുമ്പോഴും ഹൃദയത്തകരാറിനുള്ള സാധ്യത 11 ശതമാനം കുറയുന്നതായി കണ്ടു. യൂറോപ്യൻ സൊസൈറ്റിയുടെ ശാസ്ത്രകോൺഗ്രസിൽ ഈ പഠനം അവതരിപ്പിച്ചു.
സ്ട്രെങ്ങത്ത് ട്രെയിനിങ്ങിന് രക്തസമ്മർദം കുറയ്ക്കാനും രക്തക്കുഴലുകളെ ശക്തിപ്പെടുത്തുക വഴി രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും അങ്ങനെ ഹൃദ്രോഗസാധ്യത കുറയ്ക്കാനും സാധിക്കുമെന്ന് മുൻപഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഹൃദയത്തകരാറിന് കാരണങ്ങളെന്ത്?
ഒരേ സമയം നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് മൂലം ആണ് ഹൃദ്രോഗം ഉണ്ടാകുന്നത്. ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ചില അവസ്ഥകൾ ഇവയാണ്.
∙ഹൃദയതാളത്തിൽ വരുന്ന പ്രശ്നങ്ങൾ
∙ഹൃദ്രോഗം (coronary heart disease)
∙ജന്മനാ ഉള്ള കൺജെനിറ്റൽ ഹാർട്ട് ഡിസീസ്
∙ഉയർന്ന രക്തസമ്മർദം
∙ഹൃദയവാൽവിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ
∙ഹൃദയപേശികളെ ബാധിക്കുന്ന പ്രശ്നങ്ങൾ
∙ഹൃദയാഘാത സാധ്യത കൂട്ടുന്ന മറ്റ് ഘടകങ്ങൾ
∙വിളർച്ച
∙അമിത മദ്യപാനം
∙തൈറോയ്ഡിന്റെ അമിത പ്രവർത്തനം
∙പൊണ്ണത്തടി
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ
∙കാലിനും കണങ്കാലിനും നീര്
∙ബോധക്ഷയം
∙ബലക്ഷയം അനുഭവപ്പെടുക
∙ശാരീരികാധ്വാനത്തിനുശേഷം ശ്വാസതടസ്സം അനുഭവപ്പെടുക
∙മിക്ക സമയത്തും ക്ഷീണം തോന്നുക
∙തുടർച്ചയായ ചുമ
∙തലകറക്കം
∙വർധിച്ച ഹൃദയമിടിപ്പ്
ഈ ലക്ഷണങ്ങൾ ആഴ്ചകൾ കൊണ്ടോ മാസങ്ങൾ കൊണ്ടോ ഹൃദയാഘാതത്തിലേക്കു നയിക്കാം.
Content Summary: Shape of your legs and heart disease risk