ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നതാണ് ഹൃദ്രോഗ മരണങ്ങളുടെ പിന്നിലെ പ്രധാനപ്പെട്ട ഒരു കാരണം. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം എന്തെങ്കിലും കാരണത്താല്‍ തടസ്സപ്പെടുമ്പോൾ ഹൃദയ പേശികളിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്‌ഷന്‍ അഥവാ ഹൃദയാഘാതം എന്നാണ് ഈ അവസ്ഥയെ പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നതാണ് ഹൃദ്രോഗ മരണങ്ങളുടെ പിന്നിലെ പ്രധാനപ്പെട്ട ഒരു കാരണം. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം എന്തെങ്കിലും കാരണത്താല്‍ തടസ്സപ്പെടുമ്പോൾ ഹൃദയ പേശികളിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്‌ഷന്‍ അഥവാ ഹൃദയാഘാതം എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ഹൃദയത്തില്‍ ഇത്തരത്തില്‍ ക്ഷതം സംഭവിക്കുന്ന കോശങ്ങള്‍ക്കു പകരം മൂല കോശങ്ങള്‍ ഉപയോഗിച്ച് കോശങ്ങള്‍ വീണ്ടും വളര്‍ത്തിയെടുക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഡ്യൂക്-എന്‍യുഎസ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകര്‍. 

ADVERTISEMENT

പ്രീക്ലിനിക്കല്‍ പഠനങ്ങളില്‍ ആശാവഹമായ ഫലം നല്‍കാന്‍ മൂലകോശങ്ങളെ ഉപയോഗിച്ചുള്ള റീജനറേറ്റീവ് തെറാപ്പിക്ക് സാധിച്ചതായി ഗവേഷകര്‍ പറയുന്നു. ഹൃദയത്തിലെ ക്ഷതം വന്ന ഭാഗത്തേക്ക് മൂലകോശങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് കേടു വന്ന കോശങ്ങളുടെ പ്രശ്നം പരിഹരിച്ച് ഹൃദയത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയതായും ഗവേഷകര്‍ അവകാശപ്പെടുന്നു. എന്‍ജിജെ റീജനറേറ്റീവ് മെഡിസിന്‍ ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. 

ADVERTISEMENT

പൂര്‍ണ വളര്‍ച്ചയെത്താത്ത മൂലകോശങ്ങളെയാണ് ലാബില്‍ ഗവേഷകര്‍ വികസിപ്പിച്ചത്. വിവിധ തരം ഹൃദയകോശങ്ങളായി മാറാന്‍ ശേഷിയുള്ള ഹാര്‍ട്ട് മസില്‍ പ്രീകര്‍സര്‍ കോശങ്ങളായി ഈ മൂല കോശങ്ങളെ  സെല്‍ ഡിഫറന്‍സിയേഷന്‍ എന്ന പ്രക്രിയ വഴിയാണ് മാറ്റിയത്. ഇതിനുശേഷം ഇവയെ മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്‌ഷന്‍ ബാധിച്ച ഹൃദയ ഭാഗത്തേക്ക് കുത്തിവച്ചു. കുത്തിവയ്പ്പിന് നാലാഴ്ചകള്‍ക്കു ശേഷം ത്വരിത ഗതിയിലുള്ള വളര്‍ച്ച ഇവയ്ക്കുണ്ടായതായും ശരീരം ഈ വച്ചു പിടിപ്പിച്ച മൂലകോശങ്ങളെ സ്വീകരിച്ചതായും ഗവേഷകര്‍ നിരീക്ഷിച്ചു. 

ADVERTISEMENT

ക്ഷതം വന്ന ഹൃദയത്തിലേക്ക് മിടിക്കാത്ത ഹൃദയ കോശങ്ങളെയാണ് ഗവേഷകര്‍ വച്ചു പിടിപ്പിച്ചത്. മാറ്റിവയ്ക്കലിന് ശേഷം ഈ കോശങ്ങള്‍ വികസിക്കുകയും ഹൃദയത്തിന്‍റെ മറ്റ് ഭാഗങ്ങളുടെ മിടിപ്പിന്‍റെ താളം കൈവരിക്കുകയും ചെയ്തു. മുന്‍പ് നടന്ന ചില പഠനങ്ങളില്‍ മിടിക്കുന്ന ഹൃദയകോശങ്ങള്‍ ട്രാന്‍സ്പ്ലാന്‍റേഷന് ഉപയോഗിച്ചത് അസാധാരണ ഹൃദയമിടിപ്പ് ഉണ്ടാക്കുന്ന വെന്‍ട്രിക്കുലര്‍ അരിത്മിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. പുതിയ ഗവേഷണം ഇതിനുള്ള സാധ്യതയെ പാതിയായി കുറയ്ക്കുന്നു. മാറ്റി വച്ച കോശങ്ങള്‍ മുഴകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നില്ലെന്നതും ആശാവഹമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. മൂല കോശ തെറാപ്പികളില്‍ പലപ്പോഴും മുഴകളുണ്ടാകുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹൃദയസ്തംഭനം വന്ന രോഗികളില്‍ പുതിയ ചികിത്സാപദ്ധതികള്‍ക്ക് വഴി തെളിക്കുന്നതാണ് കണ്ടെത്തലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡ്യൂക്-എന്‍യുഎസിലെ പ്രഫസര്‍ കാള്‍ ട്രിഗ് വാസണ്‍ പറഞ്ഞു.

Content Summary: Researchers develop promising stem cell-based regenerative therapy for heart disease