ചീത്ത കൊളസ്ട്രോള്‍ തോത് ഏറ്റവും കുറഞ്ഞാലും ഹൃദയാഘാതമുണ്ടാകാം
ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ പരമാവധി കുറയ്ക്കുക. നല്ല കൊളസ്ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ തോത് കൂട്ടുക. ഹൃദയാരോഗ്യത്തിന് പൊതുവേ നിര്‍ദ്ദേശിക്കുന്ന സംഗതിയാണ് ഇത്. എന്നാല്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് വളരെയധികം കുറഞ്ഞ് പോകുന്നതും ഹൃദയാഘാത, പക്ഷാഘാത സാധ്യത

ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ പരമാവധി കുറയ്ക്കുക. നല്ല കൊളസ്ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ തോത് കൂട്ടുക. ഹൃദയാരോഗ്യത്തിന് പൊതുവേ നിര്‍ദ്ദേശിക്കുന്ന സംഗതിയാണ് ഇത്. എന്നാല്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് വളരെയധികം കുറഞ്ഞ് പോകുന്നതും ഹൃദയാഘാത, പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സിയോള്‍ നാഷനല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും സൂങ്സില്‍ യൂണിവേഴ്സിറ്റിയിലെ മാത്തമാറ്റിക്കല്‍ സയന്‍സ് ഫോര്‍ ഇന്‍ഫര്‍മേഷന്‍, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇൻഷുറന്‍സ് വകുപ്പും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. പഠനത്തിന്‍റെ ഭാഗമായി കൊറിയയിലെ 30നും 75നും ഇടയില്‍ പ്രായമുള്ള 2.43 ദശലക്ഷം പേരുടെ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോതും ഹൃദ്രോഗസാധ്യതയും വിലയിരുത്തി.
ഈ വിചിത്രമായ പ്രതിഭാസം ശരീരത്തിലെ നീര്‍ക്കെട്ടുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. എല്‍ഡിഎല്‍ തോത് 70 മില്ലിഗ്രാം പെര്‍ ഡെസിലീറ്ററിനും താഴെയുള്ളവരിലാണ് ഹൃദ്രോഗസാധ്യത വര്‍ധിക്കുന്നതായി നിരീക്ഷിച്ചത്. എല്‍ഡിഎല്‍ കുറയുന്നവരില്‍ നീര്‍ക്കെട്ട് വര്‍ധിക്കുന്നതാകാം ഹൃദയാഘാത, പക്ഷാഘാത സാധ്യത കൂട്ടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. നീര്‍ക്കെട്ടിന്‍റെ സൂചകമായ സി-റിയാക്ടീവ് പ്രോട്ടീന്‍ തോത് എല്‍ഡിഎല്‍ വളരെ കുറഞ്ഞവരില്‍ കൂടിയിരിക്കുന്നതായും ഇവര്‍ കണ്ടെത്തി. എന്നാല്‍ എല്‍ഡിഎല്‍ തോത് കുറയ്ക്കാന്‍ മരുന്ന് കഴിക്കുന്നവര്‍ അത് നിര്‍ത്തേണ്ട കാര്യമില്ലെന്നും ഗവേഷകറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ജേണല്‍ ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ചിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
Content Summary: Too little bad cholesterol could lead to heart attack