അര്‍ബുദ ചികിത്സയിലെ വഴിത്തിരിവാകുമോ വാക്സീനുകള്‍?
രോഗം വരുന്നതിനെക്കാള്‍ നല്ലതാണ് അവ വരാതെ കാക്കുന്നതെന്നു പറയാറുണ്ട്. എന്നാല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ നിയന്ത്രണം വിട്ട് വളരുന്ന അര്‍ബുദ രോഗത്തിന്‍റെ കാര്യത്തില്‍ ഇതിനുള്ള സാധ്യതകള്‍ വളരെ വിരളമാണ്. അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതിനായുള്ള വഴികള്‍ തേടിയുള്ള ഗവേഷണങ്ങളില്‍ പലതിനും പരിമിതമായ

രോഗം വരുന്നതിനെക്കാള്‍ നല്ലതാണ് അവ വരാതെ കാക്കുന്നതെന്നു പറയാറുണ്ട്. എന്നാല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ നിയന്ത്രണം വിട്ട് വളരുന്ന അര്‍ബുദ രോഗത്തിന്‍റെ കാര്യത്തില്‍ ഇതിനുള്ള സാധ്യതകള്‍ വളരെ വിരളമാണ്. അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതിനായുള്ള വഴികള്‍ തേടിയുള്ള ഗവേഷണങ്ങളില്‍ പലതിനും പരിമിതമായ തോതിലുള്ള വിജയം മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ അര്‍ബുദരോഗ ചികിത്സയില്‍ ഫലപ്രദമായ പല വാക്സീനുകളും രംഗത്ത് വന്നേക്കാമെന്ന് ഇതുമായി ബന്ധപ്പെട്ട ഗവേഷകര്‍ പ്രവചിക്കുന്നു.
സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, ചര്‍മത്തെ ബാധിക്കുന്ന മെലനോമ, പാന്‍ക്രിയാറ്റിക് അര്‍ബുദം എന്നിവയെ ലക്ഷ്യമിടുന്ന പരീക്ഷണ വാക്സീനുകള്‍ ഇന്ന് ഉപയോഗത്തിലുണ്ടെന്ന് നാഷനല്‍ കാന്‍സര്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ജെയിംസ് ഗള്ളി പറയുന്നു. അര്‍ബുദ കോശങ്ങളെ ചുരുക്കാനും വീണ്ടും വരാതിരിക്കാനും സഹായിക്കുന്നവയാണ് ഈ വാക്സീനുകള്‍ പലതും. മറ്റ് ഇമ്മ്യൂണോതെറാപ്പികളെ പോലെതന്നെ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിച്ചാണ് അര്‍ബുദ വാക്സീനുകളും പ്രവര്‍ത്തിക്കുന്നത്. ഇവ അര്‍ബുദ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നു. ചില വാക്സീനുകള്‍ കോവിഡ് വാക്സീനുകളിലെന്ന പോലെ എംആര്‍എന്‍എയും ഉപയോഗപ്പെടുത്തുന്നു.
വാക്സീനുകള്‍ ഫലപ്രദമാകാന്‍ പ്രതിരോധ സംവിധാനത്തിലെ ടി കോശങ്ങളെ പരിശീലിപ്പിക്കേണ്ടതുണ്ടെന്ന് യുഡബ്ല്യു മെഡിസിനിലെ ഡോ. നോറ ഡിസിസ് പറയുന്നു. അര്‍ബുദ കോശങ്ങളെ കണ്ടെത്താന്‍ പരിശീലിപ്പിക്കപ്പെട്ട് കഴിഞ്ഞാല്‍ ടി കോശങ്ങള്‍ക്ക് ശരീരത്തില്‍ എവിടെയുമെത്തി ഇവയെ ഉന്മൂലനം ചെയ്യാന്‍ സാധിക്കും. പരീക്ഷണ വാക്സീനുകള്‍ക്ക് വോളന്‍റിയര്‍മാരായി നിരവധി കാന്‍സര്‍ രോഗികള്‍ എത്തുന്നു എന്നതും ആശവഹമായ പുരോഗതിയായാണ് ഗവേഷകര്‍ കാണുന്നത്. ദശാബ്ദങ്ങളായി ഉപയോഗത്തിലുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സീനുകള്‍ കരള്‍ അര്‍ബുദത്തെയും 2006ല്‍ അവതരിപ്പിച്ച എച്ച്പിവി വാക്സീനുകള്‍ സെര്‍വിക്കല്‍ അര്‍ബുദത്തിനെയും തടയുന്നവയാണ്.
അര്‍ബുദം വരാന്‍ 60 മുതല്‍ 80 ശതമാനം വരെ സാധ്യതയുള്ള ലിഞ്ച് സിന്‍ഡ്രോം പോലുളള ജനിതക അവസ്ഥകളുള്ളവര്‍ അര്‍ബുദ വാക്സീനുകളുടെ പരീക്ഷണത്തിനായി താൽപര്യം കാണിക്കാറുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മൊഡേണയും മെര്‍ക്കും ചേര്‍ന്ന് മെലനോമ ബാധിച്ചവര്‍ക്കായി വികസിപ്പിച്ച എംആര്‍എന്‍എ വാക്സീന്‍റെ വലിയ തോതിലുളള പരീക്ഷണപഠനം ഈ വര്‍ഷം നടക്കും. മറ്റ് വാക്സീനുകളെ അപേക്ഷിച്ച് അര്‍ബുദ വാക്സീനുകള്‍ ഓരോ വ്യക്തിക്കും വേണ്ടി അവരുടെ അര്‍ബുദ കോശങ്ങളിലെ ജനിതക പരിവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേകം തയാറാക്കുന്നതാണെന്നും ഇത്തരം പേര്‍സണലൈസ്ഡ് വാക്സീനുകള്‍ ചെലവേറിയതാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Content Summary: The next big advance in cancer treatment could be a vaccine