എട്ടു ദിവസമാണ് ബോധരഹിതനായി ഡോ. മാത്യു ജോസ് (54) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞത്. നല്ല ഗായകനായ ഡോക്ടറുടെ തൊണ്ടയിൽ സുഷിരമിട്ടാണ് ശ്വാസതടസ്സം മാറ്റിയത്. കളത്തിപ്പടി വൈഎംസിഎയിൽ ഞായറാഴ്ച തോറുമുള്ള ഗായകരുടെ കൂടിച്ചേരലുകളിൽ ഇപ്പോൾ ഡോക്ടർ പാടുമ്പോൾ കേൾവിക്കാർക്കറിയില്ല, അതിനു പിന്നിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എട്ടു ദിവസമാണ് ബോധരഹിതനായി ഡോ. മാത്യു ജോസ് (54) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞത്. നല്ല ഗായകനായ ഡോക്ടറുടെ തൊണ്ടയിൽ സുഷിരമിട്ടാണ് ശ്വാസതടസ്സം മാറ്റിയത്. കളത്തിപ്പടി വൈഎംസിഎയിൽ ഞായറാഴ്ച തോറുമുള്ള ഗായകരുടെ കൂടിച്ചേരലുകളിൽ ഇപ്പോൾ ഡോക്ടർ പാടുമ്പോൾ കേൾവിക്കാർക്കറിയില്ല, അതിനു പിന്നിൽ നിശ്ചയദാർഢ്യത്തിന്റെ ഒരു മധുരനൊമ്പരമുണ്ടെന്ന്.

എല്ലാ ഞായറാഴ്ചയും ഒരു നിഷ്ഠപോലെ അതു തുടരുന്നു. എംബിബിഎസ് മൂന്നാം വർഷം പഠിക്കുമ്പോഴാണ് 1991 മാർച്ച് 13ന് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം ഗാന്ധിനഗറിൽ ആ അപകടം നടന്നത്. ഡോക്ടർ ഓടിച്ചിരുന്ന ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. തലയ്ക്കാണ് മാരക പരുക്കേറ്റത്. കൈകളും കാലും ഒടിഞ്ഞിരുന്നു. മെഡിക്കൽ കോളജിലെ ഡോ.കെ.ടി രാജുവാണ് പെട്ടെന്നു തന്നെ ശ്വാസം കിട്ടാൻ തൊണ്ട കിഴിച്ചുള്ള ശസ്ത്രക്രിയ നടത്തിയത്.

ADVERTISEMENT

ഒരു മാസത്തോളം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു.  ആ കാലമൊന്നും ഡോക്ടർക്ക് ഓർമയില്ല. അടുത്ത സമയത്ത് പ്രോസ്റ്റേറ്റ് കാൻസറിന്റെ തുടക്കവും കണ്ടെത്തി അതിനും ചികിത്സ നടത്തിയെന്ന് ചെറു ചിരിയോടെ ഡോക്ടർ പറയുന്നു. ജീവിതം ഒരു മനോഹര ഗാനം പോലെ ഒഴുകിയൊഴുകി നിറയുകയാണെന്ന് ആ ചിരി പറയും. 

(കോട്ടയം ഭാരത് ഹോസ്പിറ്റൽ ന്യൂറോളജിസ്റ്റ് ആണ് ഡോ. മാത്യു ജോസ്)

ADVERTISEMENT

Content Summary: National Doctors' Day 2023