ആരോഗ്യകാര്യത്തിൽ സ്വയം വെല്ലുവിളിക്കുന്നതിനെക്കുറിച്ചാണ് ഡോ.ജോണി ജോസഫ് (67) സംസാരിക്കുന്നതു മുഴുവൻ. ഇന്നലത്തെക്കാൾ ഇന്ന് അൽപം കൂടി സ്വയം മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം പറയുക മാത്രമല്ല ഈ വിഷയത്തിൽ ക്ലാസുകളും നടത്തുന്നു. 45-ാം വയസ്സിൽ പ്രമേഹവും 59-ാം വയസ്സിൽ കാൻസറും ഉയർത്തിയ വെല്ലുവിളികളെ സധൈര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകാര്യത്തിൽ സ്വയം വെല്ലുവിളിക്കുന്നതിനെക്കുറിച്ചാണ് ഡോ.ജോണി ജോസഫ് (67) സംസാരിക്കുന്നതു മുഴുവൻ. ഇന്നലത്തെക്കാൾ ഇന്ന് അൽപം കൂടി സ്വയം മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം പറയുക മാത്രമല്ല ഈ വിഷയത്തിൽ ക്ലാസുകളും നടത്തുന്നു. 45-ാം വയസ്സിൽ പ്രമേഹവും 59-ാം വയസ്സിൽ കാൻസറും ഉയർത്തിയ വെല്ലുവിളികളെ സധൈര്യം നേരിട്ട ജീവിതമാണ് ഈ ഡോക്ടറുടേത്. കാൻസർ ബാധിച്ച് ആമാശയം നീക്കം ചെയ്യപ്പെട്ട ആളാണ് ആവേശത്തോടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത്. 

“ചെറുപ്പത്തിന്റെ ആവേശത്തിൽ ആരോഗ്യം നോക്കാതെ എല്ലാവരും ജീവിതം മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്യും. ഞാനും അങ്ങനെയായിരുന്നു.

ADVERTISEMENT

 പ്രമേഹം വന്നപ്പോഴാണ് വ്യായാമത്തെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചുമെല്ലാം ചിന്തിച്ചു തുടങ്ങിയത്. വ്യായാമ മുറകൾ പതുക്കെ ശീലിച്ചു തുടങ്ങി. 

  പിന്നീട് അവിചാരിതമായാണ് ആമാശയ കാൻസർ കണ്ടെത്തിയത്. വ്യായാമം ചെയ്തിരുന്നതിനാൽ രോഗത്തിൽ നിന്ന് അതിവേഗം സാധാരണ ജീവിതത്തിലേക്കു വരാ‍ൻ കഴിഞ്ഞു. ജോലിയോടുള്ള താൽപര്യവും ഞാൻ ഇല്ലാത്തതു മൂലം മറ്റുള്ളവർ വിഷമിക്കരുതെന്ന ചിന്തയും മൂലം പെട്ടെന്നു ജോലിയിൽ തിരികെക്കയറി”-അതിജീവന നാളുകളെക്കുറിച്ച് അദ്ദേഹം പറയുന്നു. 

ADVERTISEMENT

ശ്രദ്ധിക്കേണ്ടത്: 

∙ മതിയായ അളവിൽ പ്രോട്ടീനും നാര് കൂടുതലുള്ള ഭക്ഷണവും കഴിക്കണം. ശരിയായ രീതിയിൽ വെള്ളം കുടിക്കണം.

ADVERTISEMENT

 ∙ പഴവർഗങ്ങളും ധാരാളം പച്ചക്കറിയും കഴിക്കണം. 

  ∙ ഹൃദ്രോഗ സാധ്യതാ പരിശോധനകൾ നടത്തിയിട്ടു വേണം വ്യായാമം ആരംഭിക്കാൻ. നീന്തൽ, സൈക്ലിങ്, കാർഡിയാക് വ്യായാമ മുറകൾ എന്നിവയിൽ ഏതെങ്കിലും ചെയ്യാം. ബലം കൂടുതൽ കിട്ടുന്ന വ്യായാമങ്ങളാണ് പ്രായമാകുന്തോറും പരിശീലിക്കേണ്ടത്. 

(കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് എച്ച്ഒഡി ആണ് ഡോ. ജോണി ജോസഫ്)

Content Summary: National Doctors' Day 2023