ഡോക്ടർമാർ ഒരിക്കലും വിരമിക്കുന്നില്ലെന്ന് പറയുക മാത്രമല്ല ജീവിതം കൊണ്ട് തെളിയിക്കുകയുമാണ് 91 വയസ്സിന്റെ പ്രസരിപ്പിൽ ഡോ. മാത്യു പാറയ്ക്കൻ. എപ്പോഴും പഠിച്ചുകൊണ്ടിരിക്കുക, പുതിയ കാര്യങ്ങൾ മനസ്സിലാക്കുക എന്നതാവണം ഡോക്ടർമാരുടെ ജീവിതവാക്യമെന്നും അദ്ദേഹം പറയുന്നു. 1955ൽ എംബിബിസും 61ൽ എംഡിയും പാസായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോക്ടർമാർ ഒരിക്കലും വിരമിക്കുന്നില്ലെന്ന് പറയുക മാത്രമല്ല ജീവിതം കൊണ്ട് തെളിയിക്കുകയുമാണ് 91 വയസ്സിന്റെ പ്രസരിപ്പിൽ ഡോ. മാത്യു പാറയ്ക്കൻ. എപ്പോഴും പഠിച്ചുകൊണ്ടിരിക്കുക, പുതിയ കാര്യങ്ങൾ മനസ്സിലാക്കുക എന്നതാവണം ഡോക്ടർമാരുടെ ജീവിതവാക്യമെന്നും അദ്ദേഹം പറയുന്നു. 

1955ൽ എംബിബിസും 61ൽ എംഡിയും പാസായ അദ്ദേഹത്തിന് വളരെ വിപുലമായ ശിഷ്യസമ്പത്തുമുണ്ട്. 95ലാണ് ഹൃദ്രോഗബാധയുണ്ടായത്. 1997ലാണ് ബൈപാസ് സർജറിക്ക് വിധേയനായത്. ‘കത്തിവയ്ക്കണോ എന്ന ചെറിയ സങ്കോചം മൂലമായിരുന്നു അത്’-വിടർന്ന ചിരിയോടെ ഡോക്ടർ പറയുന്നു. പതിവായി ഷട്ടിൽ കളിക്കുമായിരുന്നു. ഹൃദ്രോഗമുണ്ടായതിനു തൊട്ടുമുൻപ് മകൾക്ക് രോഗബാധയുണ്ടായെന്നും അതിനാൽ കുറെക്കാലത്തേക്ക് കളി മുടങ്ങിയിരുന്നെന്നും അദ്ദേഹം പറയുന്നു. കോവിഡ് ബാധിതനാകുന്നതിന് മുൻപുവരെ കൃത്യമായി ഒരു മണിക്കൂറോളം നടക്കാൻ പോകുമായിരുന്നു. അൻപതു വർഷമായി രാവിലെ ലൂർദ് പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുന്നതും നിഷ്ഠയാണ്. ഇപ്പോഴും ഫ്ലാറ്റിനുള്ളിൽ നടക്കും. സമയമില്ലെന്ന് പറയുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല. നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഏതിനും സമയം കണ്ടെത്താം. ദിനവും പുലർച്ചെ 3.30ന് ഉണരും. വായനയാണ് മുടങ്ങാത്ത മറ്റൊരു ശീലം. 

ADVERTISEMENT

രോഗനിർണയം തന്നെയാണ് ചികിത്സയുടെ മർമം എന്ന് പറയുന്ന അദ്ദേഹം ഇന്ന് ചികിത്സ മുഴുവൻ ഡിജിറ്റൽ ഫയലുകളായതിൽ പരിതപിക്കുന്നു. ഡോക്ടർമാർക്കു നേരേയുണ്ടാകുന്ന ആക്രമങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ആശങ്കയുണ്ട്. 

Content Summary: Doctors' Day 2023