കോശങ്ങളുടെ പ്രായത്തെ പിന്നോട്ടടിച്ച് അവയ്ക്ക് യുവത്വം പ്രദാനം ചെയ്യുന്ന കെമിക്കല്‍ കോക്ടെയല്‍ കണ്ടെത്തി ഹാര്‍വഡിലെ ഒരു കൂട്ടം ഗവേഷകര്‍. ആറോളം മരുന്നുകളുടെ ഈ സംയുക്തത്തിന് മനുഷ്യരുടെയും എലികളുടെയും ചര്‍മ കോശങ്ങളുടെ പ്രായം നിരവധി വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിച്ചതായി ഗവേഷകര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോശങ്ങളുടെ പ്രായത്തെ പിന്നോട്ടടിച്ച് അവയ്ക്ക് യുവത്വം പ്രദാനം ചെയ്യുന്ന കെമിക്കല്‍ കോക്ടെയല്‍ കണ്ടെത്തി ഹാര്‍വഡിലെ ഒരു കൂട്ടം ഗവേഷകര്‍. ആറോളം മരുന്നുകളുടെ ഈ സംയുക്തത്തിന് മനുഷ്യരുടെയും എലികളുടെയും ചര്‍മ കോശങ്ങളുടെ പ്രായം നിരവധി വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ഏജിങ് ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. 

ADVERTISEMENT

ജീന്‍ തെറാപ്പിയിലൂടെ  എംബ്രിയോണിക് ജീനുകളെ ഉത്തേജിപ്പിച്ച് പ്രായം പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിക്കുമെന്ന് ഈ ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ചില രാസവസ്തുക്കളുടെ സംയുക്തത്തിലൂടെ മുഴുവന്‍ ശരീരത്തെയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് പുതിയ പഠന ഫലങ്ങള്‍ പുറത്ത് വിട്ടുകൊണ്ട് ഹാര്‍വ‍ഡിലെ ഗവേഷകന്‍ ഡേവിഡ് സിന്‍ക്ലയര്‍ പറഞ്ഞു. മറ്റ് ശാരീരിക, മാനസിക പ്രശ്നങ്ങളുടെ ചികിത്സയ്ക്ക് ഉപയേോഗിച്ച് വരുന്ന അഞ്ച് മുതല്‍ ഏഴ് വരെ രാസവസ്തുക്കള്‍ ഓരോ കെമിക്കല്‍ കോക്ടെയ്‌ലിലും അടങ്ങിയിരിക്കുന്നു. മൂന്ന് വര്‍ഷത്തെ പഠനത്തിലൂടെയാണ് പ്രായത്തെ എതിര്‍ദിശയില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന ഈ കണികകള്‍ കണ്ടെത്തിയതെന്നും ഡേവിഡ് കൂട്ടിച്ചേര്‍ത്തു. 

ADVERTISEMENT

ഒപ്റ്റിക് നാഡിയിലും തലച്ചോറിലെ കോശസംയുക്തത്തിലും വൃക്കയിലെയും പേശികളിലെയും കോശങ്ങളിലും ആശാവഹമായ ഫലങ്ങളാണ് പഠനം നല്‍കിയതെന്ന് ഗവേഷകര്‍ പറയുന്നു. എലികളിലെ കാഴ്ച ശക്തി വര്‍ധിപ്പിക്കാനും ജീവിതദൈര്‍ഘ്യം നീട്ടാനും ഇതിനായി. കുരങ്ങുകളിലും കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ പരീക്ഷണത്തില്‍ സാധിച്ചു. പ്രായത്തെ പിന്നോട്ടടിക്കുന്ന ഈ രാസസംയുക്തങ്ങള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള തയാറെടുപ്പുകളും പുരോഗമിച്ച് വരികയാണ്. അടുത്ത വര്‍ഷം അവസാനത്തോടെ മനുഷ്യരിലെ പരീക്ഷണം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

Content Summary: Harvard Researchers Claim They've Found Chemical Cocktail That Reverses Ageing