പാകം ചെയ്യാത്ത പഴം, പച്ചക്കറി ഭക്ഷണക്രമത്തിന്‍റെ പ്രചാരകയെന്ന നിലയില്‍ ശ്രദ്ധ നേടിയ റഷ്യക്കാരിയായ സന്ന സാംസൊണോവയ്ക്ക് അകാലമൃത്യു. സന്ന ഡി ആര്‍ട്ട് ഓണ്‍ലൈന്‍ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വഴി ശ്രദ്ധേയയായിത്തീര്‍ന്ന ഈ 39കാരി ജൂലൈ 21ന് മലേഷ്യയിലെ ഒരു ആശുപത്രിയിലാണ് മരണപ്പെടുന്നത്. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാകം ചെയ്യാത്ത പഴം, പച്ചക്കറി ഭക്ഷണക്രമത്തിന്‍റെ പ്രചാരകയെന്ന നിലയില്‍ ശ്രദ്ധ നേടിയ റഷ്യക്കാരിയായ സന്ന സാംസൊണോവയ്ക്ക് അകാലമൃത്യു. സന്ന ഡി ആര്‍ട്ട് ഓണ്‍ലൈന്‍ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വഴി ശ്രദ്ധേയയായിത്തീര്‍ന്ന ഈ 39കാരി ജൂലൈ 21ന് മലേഷ്യയിലെ ഒരു ആശുപത്രിയിലാണ് മരണപ്പെടുന്നത്. 

ADVERTISEMENT

ഒരു ദശാബ്ദക്കാലമായി പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും മാത്രമായിരുന്നു സന്നയുടെ ഭക്ഷണം. കോളറ പോലെയുള്ള അണുബാധ മൂലമാണ് സന്ന മരണപ്പെട്ടതെന്ന് അമ്മ വെര സാംസൊണോവ മാധ്യമങ്ങളോട് പറയുന്നു. വര്‍ഷങ്ങളായി പാകം ചെയ്യാത്ത സസ്യഭക്ഷണം കഴിച്ചിരുന്ന ശീലം സന്നയെ ശാരീരികമായി ദുര്‍ബലയാക്കിയിരുന്നതായും വെര ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സന്നയുടെ മരണത്തിന്‍റെ കാരണം ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല. 

ADVERTISEMENT

ചക്കയും ചക്കയുടേതിന് സാമ്യമുള്ള ദുരിയാന്‍ എന്ന പഴവും മാത്രമാണ് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി സന്ന കഴിക്കുന്നതെന്ന് സന്നയുടെ സുഹൃത്തിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയില്‍ വച്ച് കാണുമ്പോൾ  സന്ന തീര്‍ത്തും ദുര്‍ബലയായിരുന്നതായി മറ്റൊരു സുഹൃത്തും മാധ്യമങ്ങളോട് പറയുന്നു. സന്നയുടെ മരണം പലതരം പരീക്ഷണ ഭക്ഷണ ക്രമങ്ങളുടെ അപകടങ്ങളെ  കുറിച്ചുള്ള ചർച്ചകൾക്കും തുടക്കമിട്ടിട്ടുണ്ട്.

Content Summary: Vegan Raw Food Influencer Zhanna D'Art Dies Reportedly Of Starvation