ഡിസീസ് എക്സ് അടുത്ത മഹാമാരിയാകുമോ? വാക്സീൻ വികസിപ്പിക്കാനുള്ള ശ്രമത്തിൽ ഗവേഷകർ
ഭാവിയിലെ ആഗോള മഹാമാരി എന്നാണ് ഡിസീസ് എക്സിനെ ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചിരിക്കുന്നത്. 2018 അവസാനമാണ് ഡിസീസ് എക്സിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നത്. മനുഷ്യവംശത്തെ ഒന്നാകെ തുടച്ചു നീക്കുന്ന ഒരു അജ്ഞാത രോഗം എന്നാണ് ഡബ്ല്യുഎച്ച്ഒ പ്രവചിച്ചത്. ഇപ്പോൾ തിരിച്ചറിയപ്പെടാത്ത ഒരു

ഭാവിയിലെ ആഗോള മഹാമാരി എന്നാണ് ഡിസീസ് എക്സിനെ ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചിരിക്കുന്നത്. 2018 അവസാനമാണ് ഡിസീസ് എക്സിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നത്. മനുഷ്യവംശത്തെ ഒന്നാകെ തുടച്ചു നീക്കുന്ന ഒരു അജ്ഞാത രോഗം എന്നാണ് ഡബ്ല്യുഎച്ച്ഒ പ്രവചിച്ചത്.
ഇപ്പോൾ തിരിച്ചറിയപ്പെടാത്ത ഒരു രോഗാണു മനുഷ്യരിൽ ഗുരുതരമായ മഹാമാരിയായ ഡിസീസ് എക്സിനു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കുരങ്ങ്, പട്ടി തുടങ്ങി ഏതു മൃഗത്തിൽനിന്നും മനുഷ്യനിലേക്ക് ഡിസീസ് എക്സ് വ്യാപിക്കാം. രോഗത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ആരോഗ്യവിദഗ്ധർക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും മൃഗങ്ങളിൽനിന്നാവും രോഗാണുക്കൾ മനുഷ്യനിലേക്ക് പകരുക എന്ന് മിക്കവരും വിശ്വസിക്കുന്നു. എബോള, എച്ച്ഐവി/ എയ്ഡ്സ്, കോവിഡ് – 19 ഇവ പോലെ ഡിസീസ് എക്സും മാരകമാണെന്നും മനുഷ്യനിൽ പകർച്ചവ്യാധിയായി പടരുമെന്നും വിദഗ്ധർ പറയുന്നു.
ഈ പുതിയ പകർച്ചവ്യാധിക്കെതിരായുള്ള വാക്സീൻ വികസിപ്പിക്കുകയാണ് യുകെയിലെ ഗവേഷകർ എന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. യുകെ ഗവൺമെന്റിന്റെ അതീവ സുരക്ഷയുള്ള, വിൽറ്റ്ഷയറിലുള്ള പോർട്ടൺ ഡൗൺ ലബോറട്ടറി കോംപ്ലക്സിൽ ഇരുനൂറിലധികം ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
പുതിയ രോഗാണുവിനെതിരെയുള്ള വാക്സീൻ വികസിപ്പിക്കുന്ന ഗവേഷണം പുരോഗമിക്കുന്നതായി യുകെ ഹെൽത്ത് സെക്യൂരിറ്റി എജൻസി ഹെഡ് ആയ പ്രൊഫസർ. ഡെയിം ജെന്നി ഹാരിസ് പറയുന്നു.
മനുഷ്യനിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ള മൃഗവൈറസുകളെ ഷോർട്ട്ലിസ്റ്റ് ചെയ്തതായും ഗവേഷകർ പറയുന്നു.
Content Summary: World Health Organization warns of future global pandemic: Everything you need to know about Disease X