കേരളത്തിൽ 40 വയസ്സിനു താഴെയുള്ളവരിൽ ഹൃദ്രോഗ നിരക്ക് അതിവേഗം കുതിക്കുന്നു; ആശങ്കയിൽ ഡോക്ടർമാർ
കേരളത്തിൽ 40 വയസ്സിനു താഴെയുള്ളവരിൽ ഹൃദ്രോഗ നിരക്ക് അതിവേഗം കുതിക്കുകയാണെന്നു ഡോക്ടർമാർ. ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്റർ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത ഡോക്ടർമാരാണ് ഈ കണക്കും ആശങ്കയും പങ്കുവച്ചത്. നേരത്തേ 40 വയസ്സിൽ താഴെ ഹൃദ്രോഗ ബാധിതർ 5 ശതമാനത്തിൽ താഴെ ആയിരുന്നെങ്കിൽ ഇപ്പോൾ 10% മുതൽ 15%

കേരളത്തിൽ 40 വയസ്സിനു താഴെയുള്ളവരിൽ ഹൃദ്രോഗ നിരക്ക് അതിവേഗം കുതിക്കുകയാണെന്നു ഡോക്ടർമാർ. ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്റർ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത ഡോക്ടർമാരാണ് ഈ കണക്കും ആശങ്കയും പങ്കുവച്ചത്. നേരത്തേ 40 വയസ്സിൽ താഴെ ഹൃദ്രോഗ ബാധിതർ 5 ശതമാനത്തിൽ താഴെ ആയിരുന്നെങ്കിൽ ഇപ്പോൾ 10% മുതൽ 15% വരെ ആയിട്ടുണ്ട്. ജീവിതശൈലിയിൽ കാര്യമായ മാറ്റം ഇല്ലാത്തതിനാൽ ഈ നിരക്ക് ഉയർന്നുകൊണ്ടിരിക്കും.
മാത്രമല്ല, 30 വയസ്സിനു താഴെ ഹൃദ്രോഗികൾ ആകുന്നവരുടെ നിരക്കും ഉയരുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ ഹൃദയാഘാത സാധ്യത 60 വയസ്സിനു മുകളിലാണെങ്കിൽ ഇന്ത്യയിൽ അതു പുരുഷന്മാർക്ക് 50 വയസ്സും സ്ത്രീകൾക്ക് 60 വയസ്സുമാണ്.
സംസ്ഥാനത്തെ കാത്ത് ലാബ് ശൃംഖല ശക്തമായതിനാൽ ആൻജിയോപ്ലാസ്റ്റി നടത്തി ഹൃദയാഘാതം മൂലമുള്ള മരണനിരക്കു കുറയ്ക്കാൻ സാധിക്കുന്നുണ്ട്. സംസ്ഥാനത്ത് 185 കാത്ത് ലാബുകളാണു പ്രവർത്തിക്കുന്നത്. ഓരോ 15 കിലോമീറ്ററിനുള്ളിൽ ഒരു കാത്ത് ലാബ് ഉണ്ടെന്നാണു കണക്ക്.
കടുത്ത ഹൃദയാഘാതം സംഭവിച്ചാൽ ഒന്നര മണിക്കൂറിനകം സ്റ്റെന്റ് ഇടണം. അല്ലെങ്കിൽ ജീവൻ രക്ഷിക്കാനാവില്ല. രാജ്യത്തു മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കാത്ത് ലാബുകളുള്ളത്– 220 എണ്ണം.
മഹാരാഷ്ട്രയിലെ ജനസംഖ്യ 13.16 കോടിയാണെങ്കിൽ കേരളത്തിൽ 3.50 കോടിയാണ്.
Content Summary: Alarming Increase in Heart Disease Among Young Adults in Kerala, Doctors Warn