നിപ്പ ഒരു എൻവലപ്ഡ് ആർഎൻഎ വൈറസ് ആണ്. വൈറസിനെ പൊതിഞ്ഞ് ഒരു സൂക്ഷ്മസ്തരത്തിന്റെ പാളിയുണ്ട്. ആൽക്കലി, ആസിഡ്, ആൽക്കഹോൾ എന്നിവയുടെ സ്പർശത്തിൽ ഈ മൂടൽസ്തരം പൊട്ടിപ്പോകും. അതോടെ വൈറസ് നശിക്കും. സോപ്പ് ആൽക്കലി സ്വഭാവമുള്ള വസ്തുവാകയാൽ അതിന്റെ സ്പർശം വൈറസിനെ നശിപ്പിക്കുമെന്നർഥം.

നിപ്പ ഒരു എൻവലപ്ഡ് ആർഎൻഎ വൈറസ് ആണ്. വൈറസിനെ പൊതിഞ്ഞ് ഒരു സൂക്ഷ്മസ്തരത്തിന്റെ പാളിയുണ്ട്. ആൽക്കലി, ആസിഡ്, ആൽക്കഹോൾ എന്നിവയുടെ സ്പർശത്തിൽ ഈ മൂടൽസ്തരം പൊട്ടിപ്പോകും. അതോടെ വൈറസ് നശിക്കും. സോപ്പ് ആൽക്കലി സ്വഭാവമുള്ള വസ്തുവാകയാൽ അതിന്റെ സ്പർശം വൈറസിനെ നശിപ്പിക്കുമെന്നർഥം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിപ്പ ഒരു എൻവലപ്ഡ് ആർഎൻഎ വൈറസ് ആണ്. വൈറസിനെ പൊതിഞ്ഞ് ഒരു സൂക്ഷ്മസ്തരത്തിന്റെ പാളിയുണ്ട്. ആൽക്കലി, ആസിഡ്, ആൽക്കഹോൾ എന്നിവയുടെ സ്പർശത്തിൽ ഈ മൂടൽസ്തരം പൊട്ടിപ്പോകും. അതോടെ വൈറസ് നശിക്കും. സോപ്പ് ആൽക്കലി സ്വഭാവമുള്ള വസ്തുവാകയാൽ അതിന്റെ സ്പർശം വൈറസിനെ നശിപ്പിക്കുമെന്നർഥം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിപ്പ (Nipah) ഒരു എൻവലപ്ഡ് ആർഎൻഎ വൈറസ് ആണ്. വൈറസിനെ പൊതിഞ്ഞ് ഒരു സൂക്ഷ്മസ്തരത്തിന്റെ പാളിയുണ്ട്. ആൽക്കലി, ആസിഡ്, ആൽക്കഹോൾ എന്നിവയുടെ സ്പർശത്തിൽ ഈ മൂടൽസ്തരം പൊട്ടിപ്പോകും. അതോടെ വൈറസ് നശിക്കും. സോപ്പ് ആൽക്കലി സ്വഭാവമുള്ള വസ്തുവാകയാൽ അതിന്റെ സ്പർശം വൈറസിനെ നശിപ്പിക്കുമെന്നർഥം.

∙ വ്യക്തിശുചിത്വം പാലിക്കുക 
രോഗാണു നമ്മുടെ ശരീരത്തിൽ കടക്കാനുള്ള സാഹചര്യം ഒഴിവാക്കാൻ വ്യക്തിശുചിത്വം സഹായിക്കും. കൈകൾ സോപ്പിട്ടു കഴുകുക എന്നതാണ് ഇതിലെ ഒന്നാമത്തെ പാഠം. നമ്മുടെ കൈകളിലാണ് രോഗാണു പറ്റാൻ ഏറ്റവും കൂടുതൽ സാധ്യത. പൊതുവെ മഴക്കാലം രോഗ‌കാലമാകയാൽ ഇടയ്ക്കിടെ കൈ കഴുകാം. ഭക്ഷണം കഴിക്കുംമുൻപ് നിർബന്ധമായും സോപ്പിട്ടു കൈ കഴുകുക. പുറത്തുപോയി വരുമ്പോൾ വസ്ത്രങ്ങൾ കഴുകാനായി മാറ്റുക. സോപ്പു തേച്ചു കുളിക്കുക. കഴുകാത്ത കൈകൊണ്ട് വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക. നഖം നീളം കുറച്ചു വെട്ടണം. ഒരാൾ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തിൽനിന്ന് പങ്കുപറ്റുന്നതും ഒഴിവാക്കണം. ധരിച്ചിരിക്കുന്ന ഷാൾ, ദുപ്പട്ട അടക്കമുള്ള വസ്ത്രങ്ങൾ തറയിലൂടെ ഇഴയാനിടയാക്കരുത്. ‌മലമൂത്ര വിസർജനം തുറസായ സ്ഥലങ്ങളിൽ ഒഴിവാക്കുക.

Read Also : എന്താണ് നിപ്പ വൈറസ്? രോഗ ലക്ഷണം? പകരുന്നതെങ്ങനെ?

Representative Image. Photo Credit : Manjurul / iStockPhoto,com
ADVERTISEMENT

∙ നല്ല ശീലങ്ങൾ പിന്തുടരുക 
പനി, ജലദോഷം ഇതൊക്കെ ഉള്ളവർ കഴിവതും പുറത്തുപോയി മറ്റുള്ളവരുമായി ഇടപെടാതെ വീട്ടിൽ വിശ്രമിക്കുക. തുറന്നുള്ള ചുമ, തുമ്മൽ, ചീറ്റൽ ഇവ ഒഴിവാക്കുക, ടവൽ ഉപയോഗിച്ച് അതിലേക്കു മാത്രമാകണം ചുമയും തുമ്മലും ചീറ്റലുമൊക്കെ. തൂവാല കയ്യിലില്ലെങ്കിൽ സ്വന്തം കയ്യുടെ മുട്ടിനു മേലേയുള്ള ഭാഗം വായോടടുപ്പിച്ച് വായ് മൂടി മാത്രം അതൊക്കെ ചെയ്യുക. അവിടെയുമിവിടെയും തുപ്പുന്നത് ഒഴിവാക്കണം. തുപ്പൽ തൊട്ട് നോട്ട് എണ്ണുന്നതും കടലാസ് മറിക്കുന്നതും ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വീടായാലും ജോലിയിടമായാലും പരിസരം ശുചിയായി സൂക്ഷിക്കുക.

∙ വേവിക്കാതെ ഭക്ഷിക്കുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ അപകടകരമാകുമോ? 
നന്നായി കഴുകി തൊലികളഞ്ഞുമാത്രം കഴിക്കുക. ആശങ്ക തോന്നുന്നുവെങ്കിൽ കഴുകുന്ന വെള്ളത്തിൽ അൽപം വിനാഗിരിയോ അപ്പക്കാരമോ ചേർക്കാം. വീണു കിടക്കുന്നതും ജീവികൾ കടിച്ചതുമായ പഴങ്ങളും കായ്കളും മറ്റും ഒഴിവാക്കുക. 

∙ അരുമജീവികളെ പരിപാലിക്കുമ്പോൾ രോഗം പിടിപെടാൻ സാധ്യത ഉണ്ടോ?
നായ്, പശു, പന്നി, കുതിര എന്നീ ജീവികളാണ് വൈറസ് വസിക്കാൻ സാധ്യതയുള്ളവ. നമ്മുടെ നാട്ടിൽ അത്തരം മൃഗങ്ങളിലൊന്നും വൈറസ് സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാൽ ഇവയെയൊക്കെ തൊട്ടാൽ സോപ്പിട്ടു കൈ കഴുകുക തന്നെ ധാരാളം. കൂടുതൽ ജാഗ്രത വേണമെന്ന് തോന്നുന്നുവെങ്കിൽ അവയെ തൊടുമ്പോൾ ഗ്ലൗസ് ധരിക്കാം. 

∙ മറ്റുള്ളവരോടു സംസാരിക്കുന്നതിലും മറ്റും നിയന്ത്രണം ആവശ്യമാണോ? 
പനിയോ അനുബന്ധ അസ്വസ്ഥതകളോ ഉള്ള ആളുകൾ സ്വയം പാലിക്കേണ്ട കാര്യമാണിത്. പനിലക്ഷണം ഉള്ളവർ മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ഒന്നൊന്നര മീറ്റർ അകലം പാലിക്കുക. സാധാരണ ആളുകൾ തമ്മിൽ സംസാരിക്കുന്നതിലൊന്നും പ്രശ്നമില്ല. ആളുകൾ കൂടുന്നിടത്തു പോകില്ല എന്നു തീരുമാനിക്കേണ്ടതും രോഗലക്ഷണങ്ങൾ ഉള്ളവരാണ്. അത്തരക്കാർ യാത്രകളും ഒഴിവാക്കണം. 

ADVERTISEMENT

∙ പലർ ഉപയോഗിക്കുന്ന കംപ്യൂട്ടറും ഫോണും മറ്റും പ്രശ്നമാകുമോ?
ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരേ മൊബൈൽ ഫോൺ പലർ ഉപയോഗിക്കുന്നത് നല്ലതല്ല. ലാൻഡ് ഫോണും കംപ്യൂട്ടറും മറ്റും ഉപയോഗിക്കേണ്ടിവന്നാൽ ഉപയോഗിച്ചുകഴിഞ്ഞ് സോപ്പിട്ട് കൈ കഴുകിയാൽ മതി. (ഓഫിസുകളിലൊക്കെ ലിക്വിഡ് സോപ്പ് സൂക്ഷിക്കാമല്ലോ.)  

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എ.എസ്. അനൂപ്കുമാർ

ADVERTISEMENT

Content Summary : Nipah virus in Kerala: Symptoms and prevention tips