ചില പ്രത്യേകതരം പഴംതീനി വവ്വാലുകളുടെ ശരീരത്തിൽ കാണപ്പെടുന്ന ആർഎൻഎ വൈറസാണ് നിപ്പ (Nipah). 1999 ൽ മലേഷ്യയിലെയും സിംഗപ്പൂരിലെയും പന്നിവളർത്തുകാരിലാണ് ആദ്യമായി ഈ വൈറസ് ബാധ കണ്ടെത്തിയത്. 300 ലധികം ആളുകളെ അന്ന് ഈ വൈറസ് ബാധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില പ്രത്യേകതരം പഴംതീനി വവ്വാലുകളുടെ ശരീരത്തിൽ കാണപ്പെടുന്ന ആർഎൻഎ വൈറസാണ് നിപ്പ (Nipah). 1999 ൽ മലേഷ്യയിലെയും സിംഗപ്പൂരിലെയും പന്നിവളർത്തുകാരിലാണ് ആദ്യമായി ഈ വൈറസ് ബാധ കണ്ടെത്തിയത്. 300 ലധികം ആളുകളെ അന്ന് ഈ വൈറസ് ബാധിച്ചു. 100 പേരോളമാണ് മരണത്തിനു കീഴടങ്ങിയത്. ആ പ്രദേശത്തെ പത്തുലക്ഷം പന്നികളെ അന്ന് കൊന്നൊടുക്കി.

മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പടരുന്ന ഈ വൈറസ് തലച്ചോറിനെയാണ് ബാധിക്കുക. കടുത്ത പനി, തലവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന രോഗി വളരെപ്പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്കെത്തുന്നു. നിപ്പ വൈറസിനെതിരേ കൃത്യമായ ഒരു പ്രതിരോധ വാക്സീൻ ഇതുവരെ വികസിപ്പിച്ചിട്ടില്ല.

ADVERTISEMENT

വവ്വാലുകളുടെ ശരീരത്തില്‍ വളരെ കുറഞ്ഞ അളവിൽ കാണപ്പെടുന്ന ഈ വൈറസുകൾ പൊതുവേ മറ്റു ജീവികൾക്ക് നിരുപദ്രവകാരികളാണ്. വവ്വാലുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലും ജീവിതരീതിയിലും കോട്ടം തട്ടുമ്പോഴാണ് ഇവ പെരുകുന്നത്. തുടർന്ന് വവ്വാലിന്റെ കാഷ്ഠം, മൂത്രം എന്നിവ വഴിയൊക്കെ പന്നിയും മനുഷ്യരുമടക്കമുള്ള മറ്റു ജീവികളിലേക്കെത്തുന്നു.

വവ്വാലുകളിലൊഴികെ മറ്റെല്ലാ ജീവികളിലും ഈ വൈറസ് മരണകാരണമാകും. നിപ്പ വൈറസ് ശരീരത്തിലെത്തിയ എല്ലാവർക്കും രോഗം ബാധിക്കണമെന്നില്ല. ആളുടെ പ്രതിരോധശേഷിയും വൈറസിന്റെ അളവുമെല്ലാം ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ADVERTISEMENT

ലക്ഷണം
∙ പനി, തലവേദന, തലകറക്കം,  ബോധക്ഷയം എന്നിവ പ്രധാന ലക്ഷണങ്ങൾ.
∙ ചുമ, വയറുവേദന, ഛർദി, കാഴ്ച മങ്ങൽ തുടങ്ങിയവയും കണ്ടേക്കാം.
∙ അണുബാധയുണ്ടായി 5 – 14 ദിവസം കഴിഞ്ഞാകും ലക്ഷണങ്ങൾ കാണുക.
∙ തുടർന്ന് ഒന്നോ രണ്ടോ ദിവസത്തിനകം ബോധം നഷ്ടപ്പെട്ട് കോമാ അവസ്ഥയിലാകാനും സാധ്യതയേറെ.
∙ തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസിനും സാധ്യത.

പകരുന്നതെങ്ങനെ 
∙ വൈറസ് ബാധയുളള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ പകരാം. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കും പകരാറുണ്ട്. ‌
∙ വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും കഴിക്കുന്നതിലൂടെയും രോഗം ബാധിക്കാം.
∙ പരിചരിക്കുന്നവർ രോഗം പകരാതിരിക്കാൻ മുൻകരുതലെടുക്കണം

Content Summary: Nipah virus in Kerala: Symptoms and prevention tips you need to know