ജിമ്മില്‍ വര്‍ക്ക്‌ഔട്ട് ചെയ്യുമ്പോള്‍ ഹൃദയാഘാതം: ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
ജിമ്മില്‍ വര്‍ക്ക്‌ഔട്ട് ചെയ്യുമ്പോള്‍ കുഴഞ്ഞു വീണ് മരിക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സെലിബ്രിറ്റികള്‍ അടക്കം ഇതിന് ഇരയാകുന്നുണ്ട്. ഇവിടുത്തെ പ്രശ്‌നം വര്‍ക്ക്‌ഔട്ടിന്റെയല്ല, അതു ചെയ്യുന്ന രീതിയുടേതാണ്. ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കാന്‍ സഹായിക്കുന്ന

ജിമ്മില്‍ വര്‍ക്ക്‌ഔട്ട് ചെയ്യുമ്പോള്‍ കുഴഞ്ഞു വീണ് മരിക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സെലിബ്രിറ്റികള്‍ അടക്കം ഇതിന് ഇരയാകുന്നുണ്ട്. ഇവിടുത്തെ പ്രശ്‌നം വര്‍ക്ക്‌ഔട്ടിന്റെയല്ല, അതു ചെയ്യുന്ന രീതിയുടേതാണ്. ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കാന്‍ സഹായിക്കുന്ന വളരെ നല്ല വ്യായാമക്രമമാണ് ജിമ്മിലെ വര്‍ക്ക്‌ഔട്ട് സെഷനുകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വരുത്തുന്ന ചില തെറ്റുകള്‍ ഹൃദയാഘാതം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്കു നയിക്കാം. ജിമ്മില്‍ വര്‍ക്ക്‌ഔട്ടിന് പോകുന്നവര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
1. വാം അപ്പ് മുഖ്യം
ജിമ്മിലേക്കു ചെന്ന് നേരെ വെയ്‌റ്റ് എടുത്ത് പൊക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. എപ്പോഴും വാം അപ്പ് ചെയ്‌ത് ശരീരത്തെ സജ്ജമാക്കിയ ശേഷം മാത്രമേ വര്‍ക്ക്‌ഔട്ടിലേക്കു കടക്കാവൂ. നന്നായി വാം അപ്പ് ചെയ്യുമ്പോള്‍ ഹൃദയമിടിപ്പിന്റെ നിരക്കും പേശികളിലേക്കുള്ള രക്തയോട്ടവുമൊക്കെ വർധിക്കും. വാം അപ്പ് ചെയ്യാതെ വര്‍ക്ക്‌ഔട്ട് ചെയ്യുന്നത് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാക്കാം.
2. ആവശ്യത്തിന് വെള്ളം കുടിക്കണം
ജിമ്മിലെ വ്യായാമങ്ങള്‍ക്കിടയില്‍ വെള്ളം കുടിക്കാതിരിക്കുന്നതും ശരീരത്തിന്ു കേടാണ്. വര്‍ക്ക്‌ഔട്ട് ചെയ്യുമ്പോള്‍ വിയര്‍ക്കുന്നത് കടുത്ത നിര്‍ജലീകരണത്തിന് കാരണമാകാം. വെള്ളം കുടിക്കാതിരിക്കുന്നത് നിര്‍ജലീകരണവും ഹൃദയാഘാത സാധ്യതയും വര്‍ധിപ്പിക്കാം. ഇതിനാല്‍ വര്‍ക്ക്‌ഔട്ടിന് മുന്‍പും ഇടവേളയിലും ശേഷവുമെല്ലാം ആവശ്യത്തിന് വെളളം കുടിക്കാന്‍ മറക്കരുത്.
3. ഭക്ഷണം കഴിഞ്ഞ ഉടനെ വര്‍ക്ക്‌ഔട്ട് ചെയ്യരുത്
ഭക്ഷണം കഴിഞ്ഞ ഉടനെ വര്‍ക്ക്‌ഔട്ട് ചെയ്യുന്നത് വയറ്റില്‍നിന്ന് പേശികളിലേക്ക് രക്തപ്രവാഹത്തെ വഴി തിരിച്ച് വിടാന്‍ കാരണമാകും. ഇത് ദഹനക്കേടിനും മറ്റ് ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകാം.
4. വര്‍ക്ക്‌ഔട്ടിന് ശേഷം ശരീരം തണുപ്പിക്കണം
വര്‍ക്ക്‌ഔട്ടിന് ശേഷം ശരീരം തണുപ്പിച്ച് പഴയ മട്ടിലാക്കേണ്ടതും അത്യാവശ്യമാണ്. ഇത് വര്‍ക്ക്‌ഔട്ട് സമയത്ത് ഉയര്‍ന്ന ഹൃദയനിരക്കും രക്തസമ്മർദവും പഴയ പടിയാക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ ശരീരത്തെ തണുപ്പിക്കാതിരിക്കുന്നത് രക്തം കട്ടപിടിക്കുന്നത് അടക്കമുള്ള സങ്കീര്‍ണ്ണതകളിലേക്കും നയിക്കാം.
5. പടിപടിയായി മാത്രം തീവ്രത വർധിപ്പിക്കാം
വര്‍ക്ക്‌ഔട്ട് പുതുതായി ആരംഭിക്കുന്നവര്‍ ആരംഭശൂരത്വം കാണിച്ച് അതിതീവ്രമായ വ്യയാമങ്ങള്‍ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. കഠിനമായ വ്യായാമങ്ങള്‍ പെട്ടെന്ന് ചെയ്യുന്നത് ഹൃദയത്തിന് മേല്‍ സമ്മർദം വർധിപ്പിക്കും. പടിപടിയായി മാത്രം വേണം വ്യായാമത്തിന്റെ ദൈര്‍ഘ്യവും തീവ്രതയും വർധിപ്പിക്കേണ്ടത്.
6. മുന്നറിയിപ്പു സൂചനകളെ അവഗണിക്കരുത്
നെഞ്ചു വേദന, ശ്വാസം മുട്ടല്‍, തലകറക്കം, തലയ്‌ക്ക് ഭാരമില്ലായ്മ തോന്നല്‍, അമിതമായ വിയര്‍പ്പ് തുടങ്ങിയ ഹൃദയാഘാത ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വര്‍ക്ക്‌ഔട്ട് ഉടനെ അവസാനിപ്പിച്ച് വൈദ്യസഹായം തേടേണ്ടതാണ്. ഇത്തരം സൂചനകളെ അവഗണിച്ച് വര്‍ക്ക്‌ഔട്ടുമായി മുന്നോട്ട് പോകരുത്.
അമിതവണ്ണം കുറയ്ക്കാം ഇൗസിയായി - വിഡിയോ
Content Summary : Gym Heart Attacks: Can working out cause you a heart attack?