ലോകത്തില്‍ പത്തിലൊരു കുഞ്ഞ് മാസം തികയാതെ ജനിക്കുന്നു; ഏറ്റവുമധികം ഇന്ത്യയില്‍
ആഗോളതലത്തില്‍ പത്തിലൊരു ശിശു വീതം പൂര്‍ണ വളര്‍ച്ചയെത്താതെയാണ് ജനിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന (World Health Organisation) നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2020 ല്‍ 13.4 ദശലക്ഷം ശിശുക്കളാണ് മാസം തികയാതെ ജനിച്ചത്. 37 ആഴ്‌ചത്തെ ഗര്‍ഭധാരണത്തിന് മുന്‍പുള്ള പ്രസവത്തെയാണ് മാസം തികയാതെയുള്ള പ്രസവമായി

ആഗോളതലത്തില്‍ പത്തിലൊരു ശിശു വീതം പൂര്‍ണ വളര്‍ച്ചയെത്താതെയാണ് ജനിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന (World Health Organisation) നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2020 ല്‍ 13.4 ദശലക്ഷം ശിശുക്കളാണ് മാസം തികയാതെ ജനിച്ചത്. 37 ആഴ്‌ചത്തെ ഗര്‍ഭധാരണത്തിന് മുന്‍പുള്ള പ്രസവത്തെയാണ് മാസം തികയാതെയുള്ള പ്രസവമായി (Premature Birth) കണക്കാക്കുന്നത്.
ഇത്തരം ജനനം കുഞ്ഞുങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും പഠനറിപ്പോര്‍ട്ട് പറയുന്നു. യൂണിസെഫിന്റെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്റെയും സഹകരണത്തോടെ നടത്തിയ ഈ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ചു.
2010നും 2020നും ഇടയില്‍ മാസം തികയാതെയുള്ള ജനനങ്ങളില്‍ 0.14 ശതമാനത്തിന്റെ കുറവ് മാത്രമേ സംഭവിച്ചുള്ളൂ എന്നും ഗവേഷകര്‍ പറയുന്നു. ഇത്തരം ജനനങ്ങളില്‍ 65 ശതമാനവും സബ്-സഹാറന്‍ ആഫ്രിക്ക, ദക്ഷിണേഷ്യ പോലുള്ള പ്രദേശങ്ങളിലാണ് നടക്കുന്നത്. ഇവിടങ്ങളില്‍ ആകെ ശിശു ജനനങ്ങളില്‍ 13 ശതമാനവും മാസം തികയാതെയുള്ളതാണ്. ബംഗ്ലദേശില്‍ 16.2 ശതമാനവും മലാവിയില്‍ 14.5 ശതമാനവും പാക്കിസ്‌ഥാനില്‍ 14.3 ശതമാനവും ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും 13 ശതമാനം വീതവും ജനനങ്ങള്‍ മാസം തികയാതെയുള്ളതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും കൂടുതല്‍ മാസം തികയാതെയുള്ള ജനനങ്ങള്‍ നടന്നത് 2020 ല്‍ ഇന്ത്യയിലാണ്– 30,16,700. പാക്കിസ്‌ഥാനില്‍ 9,14,000 ജനനങ്ങളും നൈജീരിയയില്‍ 774100 ജനനങ്ങളും ചൈനയില്‍ 752900 ജനനങ്ങളും ഇത്യോപ്യയില്‍ 495900 ജനനങ്ങളും മാസം തികയാതെയുള്ളതായിരുന്നു. മാസം തികയാതെയുള്ള ജനനങ്ങള്‍ കുറഞ്ഞ- ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും അമേരിക്ക പോലെ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലും ഇതൊരു ആരോഗ്യ പ്രശ്‌നമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയില്‍ 10 ശതമാനം ജനനങ്ങളാണ് മാസം തികയാതെയുള്ളത്.
ഗുരുതരമായ രോഗങ്ങള്‍, അംഗപരിമിതി, വളര്‍ച്ചയിലെ പ്രശ്‌നങ്ങള്‍, പ്രമേഹം, ഹൃദ്രോഗം പോലുള്ള മാറാ രോഗങ്ങള്‍ എന്നിവയുടെ സാധ്യത മാസം തികയാതെയുള്ള ജനനം വർധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. കൗമാരക്കാരിലെ ഗര്‍ഭധാരണം, അണുബാധ, മോശം പോഷണം, പ്രീ എക്ലാംപ്‌സിയ എന്നിവയുമായെല്ലാം മാസം തികയാതെയുള്ള ജനനങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടി. ഗര്‍ഭകാല പരിചരണത്തിലും പരിശോധനകളിലും കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും അള്‍ട്രസൗണ്ട് സ്‌കാനിലൂടെ പ്രസവ തീയതി കൃത്യമായി കണക്കാക്കണമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.