കോവിഡ് 19 ആന്റിബോഡികള്‍ ഡെങ്കിപ്പനി തീവ്രമാക്കാമെന്ന് പഠനം
കടുത്ത മഴയും വെള്ളക്കെട്ടുമൊക്കെയായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഡെങ്കിപ്പനി കേസുകളുടെ എണ്ണം വർധിക്കുകയാണ്. എല്ലാ മഴക്കാലത്തും ഡെങ്കിപ്പനി കേസുകള്‍ സാധാരണമാണെങ്കിലും ഇത്തവണ മനുഷ്യ ശരീരത്തിലെ കോവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനി ബാധയെ കൂടുതല്‍ തീവ്രമാക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. കേന്ദ്ര

കടുത്ത മഴയും വെള്ളക്കെട്ടുമൊക്കെയായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഡെങ്കിപ്പനി കേസുകളുടെ എണ്ണം വർധിക്കുകയാണ്. എല്ലാ മഴക്കാലത്തും ഡെങ്കിപ്പനി കേസുകള്‍ സാധാരണമാണെങ്കിലും ഇത്തവണ മനുഷ്യ ശരീരത്തിലെ കോവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനി ബാധയെ കൂടുതല്‍ തീവ്രമാക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. കേന്ദ്ര ജൈവസാങ്കേതിക വകുപ്പിനു കീഴിലുള്ള ട്രാൻസ്‌ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. സാര്‍സ് കോവ്-2നെതിരായി ശരീരത്തില്‍ രൂപപ്പെട്ട ആന്റിബോഡികള്‍ ഡെങ്കിപ്പനി (Dengue) പരത്തുന്ന ഡെന്‍വി-2 വൈറസുമായി പ്രതിപ്രവര്‍ത്തിച്ച് കൂടുതല്‍ കോശങ്ങളിലേക്ക് ഡെന്‍വി-2 വൈറസ് (DENV-2 ) പടരാന്‍ കാരണമാകുന്നതായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മുൻപുണ്ടായ അണുബാധയില്‍ നിന്നുള്ള ആന്റിബോഡികള്‍ പുതിയൊരു വൈറസിനെ ഇത്തരത്തില്‍ ശക്തിപ്പെടുത്തുന്നതിനെ ആന്റിബോഡി ഡിപ്പന്റൻഡ് എന്‍ഹാന്‍സ്‌മെന്റ് എന്നാണ് വിളിക്കുന്നത്.
മനുഷ്യശരീരം വളരെ സങ്കീര്‍ണ്ണമായ ഒരു സംവിധാനമാണെന്നും ഒരു വൈറസിനോടുള്ള പ്രതികരണമെന്ന നിലയില്‍ അതിൽ രൂപപ്പെടുന്ന ആന്റിബോഡികള്‍ക്ക് മറ്റൊരു വൈറസിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ സ്വാധീനിക്കാന്‍ സാധിക്കുമെന്നും മുംബൈ ഗ്ലോബല്‍ ഹോസ്‌പിറ്റല്‍സിലെ പള്‍മനോളജി, ക്രിട്ടിക്കല്‍ കെയര്‍ വിദഗ്‌ധന്‍ ഡോ. ഹരീഷ് ഷാഫിള്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ശരീരത്തിലെ കോവിഡ് ആന്റിബോഡികള്‍ ഡെങ്കു വൈറസിനെ നിര്‍വീര്യമാക്കുന്നതിന് പകരം കൂടുതല്‍ കാര്യക്ഷമമായി കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കുന്നതിന് അവയെ സഹായിക്കുന്നതാകാം ഇതിനു കാരണമെന്ന് ആരോഗ്യ വിദഗ്‌ധര്‍ കരുതുന്നു. കോവിഡ് ആന്റിബോഡികള്‍ ശരീരത്തില്‍ അമിതമായ പ്രതിരോധപ്രതികരണമുണ്ടാക്കി നീര്‍ക്കെട്ടും കോശനാശവുമുണ്ടാക്കുന്നത് ഡെങ്കിപ്പനി ലക്ഷണങ്ങളെ തീവ്രമാക്കുന്നതുമാകാം. കോവിഡ് അണുബാധ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാകാം ഡെങ്കിപ്പനി തീവ്രമാകാനുള്ള മറ്റൊരു കാരണം. കൃത്യമായ കാരണങ്ങള്‍ കണ്ടെത്തുന്നതിന് കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ ആവശ്യമാണെന്നും ഗവേഷണറിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ബയോആര്‍എക്‌സൈവിലാണ് പിയര്‍ റിവ്യൂ ചെയ്യപ്പെടാത്ത ഈ ഗവേഷണപഠനം പ്രസിദ്ധീകരിച്ചത്.
കോവിഡും പ്രമേഹവും - വിഡിയോ