കാന്‍സര്‍ ചികിത്സയുടെ ചെലവു കുറയും; ടി സെല്‍ തെറാപ്പി മരുന്നിന് അംഗീകാരം
ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി കോശങ്ങളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തി അര്‍ബുദത്തിനെതിരെ പൊരുതാന്‍ പ്രാപ്‌തമാക്കുന്ന നൂതന അര്‍ബുദ പരിചരണ രീതിയാണ് കാര്‍-ടി സെല്‍ തെറാപ്പി. കിമറിക് ആന്റിജന്‍ റിസപ്‌റ്റര്‍ ടി-സെല്‍ എന്ന കാര്‍-ടി തെറാപ്പിയില്‍ ടി കോശങ്ങൾക്കു ലാബില്‍ ജനിതക മാറ്റം വരുത്തിയ ശേഷം അവ

ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി കോശങ്ങളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തി അര്‍ബുദത്തിനെതിരെ പൊരുതാന്‍ പ്രാപ്‌തമാക്കുന്ന നൂതന അര്‍ബുദ പരിചരണ രീതിയാണ് കാര്‍-ടി സെല്‍ തെറാപ്പി. കിമറിക് ആന്റിജന്‍ റിസപ്‌റ്റര്‍ ടി-സെല്‍ എന്ന കാര്‍-ടി തെറാപ്പിയില്‍ ടി കോശങ്ങൾക്കു ലാബില്‍ ജനിതക മാറ്റം വരുത്തിയ ശേഷം അവ തിരികെ രോഗിയുടെ ശരീരത്തിൽ കടത്തും. മറ്റു ചികിത്സാ മാര്‍ഗങ്ങളൊന്നും ഫലിക്കാതെ വരുമ്പോഴാണ് പൊതുവേ കാര്‍-ടി തെറാപ്പി പരീക്ഷിക്കുന്നത്. മൂര്‍ച്ഛിച്ച ഘട്ടങ്ങളിലുള്ള അര്‍ബുദത്തിന് ഇത് കാര്യക്ഷമമാണെന്ന് തെളിഞ്ഞിട്ടുണ്ട്. നിലവില്‍ വിദേശത്തു നിന്നാണ് ഇതിനു വേണ്ട മരുന്നും മറ്റും എത്തിക്കേണ്ടത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ മൂന്നു മുതൽ നാലു വരെ കോടി രൂപയാകും ഇപ്പോഴത്തെ ചെലവ്. എന്നാല്‍ 30 – 40 ലക്ഷം രൂപയ്‌ക്ക് ഈ തെറാപ്പി നടത്താന്‍ കഴിയുന്ന മരുന്നു നിർമിച്ചിരിക്കുകയാണ് ഐഐടി മുംബൈയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഇമ്മ്യൂണോഎസിടി.
നെക്‌സ് കാര്‍ 19 എന്ന ഈ മരുന്നിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്‌റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അനുമതി ലഭിച്ചു. ലിംഫോമ, ലുക്കീമിയ എന്നീ രക്താര്‍ബുദങ്ങളുടെ ചികിത്സയ്‌ക്കാണ് നെക്‌സ് കാര്‍ 19 ഉപയോഗിക്കാന്‍ കഴിയുക. നിലവിലെ ചികിത്സകളെ അപേക്ഷിച്ച് 90 ശതമാനം ചെലവ്ു കുറഞ്ഞതാണ് ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഈ മരുന്ന്. ടാറ്റ മെമ്മോറിയല്‍ ആശുപത്രിയുമായി ചേര്‍ന്ന് 60 രോഗികളില്‍ ഇമ്മ്യൂണോഎസിടി ക്ലിനിക്കല്‍ പരീക്ഷണം നടത്തി. 70 ശതമാനം പ്രതികരണ നിരക്ക് കണ്ടെത്തി. ഒരു വര്‍ഷം 500 മുതല്‍ 750 വരെ രോഗികള്‍ക്ക് ഈ തെറാപ്പി നടത്താനുള്ള ശേഷി നിലവില്‍ കമ്പനിക്കുണ്ടെന്നും ഈ തോത് 3000 മുതല്‍ 5000 വരെ ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്നും കമ്പനി സിഇഒ രാഹുല്‍ പുര്‍വാര്‍ സിഎന്‍ബിസി ടിവി18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 30 ലക്ഷത്തില്‍നിന്ന് 20 ലക്ഷമായി ചികിത്സച്ചെലവ് കുറയ്‌ക്കാൻ ശ്രമിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.