വാക്‌സിനേഷൻ എന്നു കേൾക്കുമ്പോൾ കുട്ടികൾക്കു മാത്രമുള്ളതെന്നാണ് പലരുടെയും ധാരണ. എന്നാൽ, മുതിർന്ന പൗരന്മാർക്കും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വാക്‌സിനേഷൻ ആധുനിക വൈദ്യശാസ്ത്രം നിർദേശിക്കുന്നു. 60 വയസ്സിനു മുകളിലുള്ളവർക്കാണ് ഇവ സാധാരണ നൽകുന്നത്. ആരോഗ്യപൂർണമായ വാർധക്യം കൈവരിക്കാനും ചില പ്രത്യേക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാക്‌സിനേഷൻ എന്നു കേൾക്കുമ്പോൾ കുട്ടികൾക്കു മാത്രമുള്ളതെന്നാണ് പലരുടെയും ധാരണ. എന്നാൽ, മുതിർന്ന പൗരന്മാർക്കും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വാക്‌സിനേഷൻ ആധുനിക വൈദ്യശാസ്ത്രം നിർദേശിക്കുന്നു. 60 വയസ്സിനു മുകളിലുള്ളവർക്കാണ് ഇവ സാധാരണ നൽകുന്നത്. ആരോഗ്യപൂർണമായ വാർധക്യം കൈവരിക്കാനും ചില പ്രത്യേക രോഗാവസ്ഥകളിലും അഡൽട്ട് വാക്‌സീൻ നൽകിവരുന്നു. ജെറിയാട്രിക്‌സ് എന്ന വിഭാഗത്തിനു കീഴിലാണ് ഈ വാക്‌സീനുകൾ നൽകുന്നത്.

ന്യുമോകോക്കൽ വാക്‌സിനേഷൻ
ന്യുമോകോക്കൽ ബാക്ടീരിയ ഉണ്ടാക്കുന്ന ന്യുമോണിയയ്ക്ക് എതിരെയുള്ള വാക്‌സീൻ. വയോധികരുടെ മരണകാരണങ്ങളിൽ മുൻപന്തിയിലുള്ളതാണ് ന്യുമോണിയ. ഇത് ചികിത്സിച്ചു ഭേദമാക്കുന്നത് എളുപ്പമല്ല. വാക്‌സീൻ ഒരു ഡോസ് എടുത്ത് 5 വർഷത്തിനു ശേഷമാണ് രണ്ടാം ഡോസ് എടുക്കുന്നത്. എപ്പോൾ, എങ്ങനെ എടുക്കണമെന്നത് ജെറിയാട്രിഷ്യൻ അല്ലെങ്കിൽ പൾമണോളജിസ്റ്റ് ആണു നിർദേശിക്കുക. അപൂർവമായി പനിയുണ്ടായേക്കാം. അത് ഗുളിക കഴിച്ചാൽ മാറും. വേറെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാത്ത വാക്‌സീനാണിത്.

ADVERTISEMENT

ടെറ്റനസ് വാക്‌സിനേഷൻ
മുറിവോ ചതവോ വന്നാൽ ടിടി എടുക്കുക സാധാരണമാണ്. ടെറ്റനസ് വാക്‌സീൻ ആദ്യ ഡോസ് എടുത്തുകഴിഞ്ഞ് 6 ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ്, 6 മാസം കഴിഞ്ഞ് മൂന്നാം ഡോസ് എന്നിങ്ങനെ എടുക്കുക. പിന്നീട് വർഷത്തിലൊരിക്കൽ ബൂസ്റ്റർ ഡോസ് എടുക്കുക. ഇങ്ങനെ എടുത്താൽ ഇടയ്ക്കിടെ ടിടി എടുക്കേണ്ട ആവശ്യമില്ല.

ഹെർപിസ് സോസ്റ്റർ വാക്‌സീൻ
ചിക്കൻപോക്‌സ് വന്ന് വർഷങ്ങൾക്കു ശേഷം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോൾ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഷിംഗിൾസ് അഥവാ ഹെർപിസ് സോസ്റ്റർ. ത്വക്കിനെ ബാധിക്കുന്ന ഈ രോഗം വളരെ വേദനയും അസ്വസ്ഥതയുമുണ്ടാക്കുന്നതാണ്. ഈ അവസ്ഥ തടയുവാനുള്ള വാക്‌സീനാണിത്. ഒരു ഡോസ് മതിയാകും.

ADVERTISEMENT

ഇൻഫ്ലുവൻസ വാക്‌സിനേഷൻ
ഫ്‌ളൂവിന് എതിരെയുള്ള ഈ വാക്‌സീനാണിത്. ഇത് ഓരോ വർഷവും എടുക്കേണ്ടതാണ്. പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അലട്ടുന്നവർക്ക്.

ട്രാവൽ വാക്‌സീനുകൾ
വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ, അതതു രാജ്യങ്ങൾ ഏതെല്ലാം വാക്‌സീനുകളാണോ നിർദേശിക്കുന്നത് അവ സ്വീകരിക്കണം. വാരിസെല്ല വാക്‌സീൻ, യെല്ലോ ഫീവർ വാക്‌സീൻ തുടങ്ങിയവ ഉദാഹരണം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. പ്രിയ വിജയകുമാർ, പ്രഫസർ, ജെറിയാട്രിക് വിഭാഗം,അമൃത ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി

ജോലിക്കിടയിലെ കഴുത്തു വേദന അകറ്റാനുള്ള വ്യായാമം - വിഡിയോ

English Summary:

What vaccines are given to senior citizens in India?