മുന്‍പ് കണ്ടിട്ടില്ലാത്ത എട്ട് വൈറസുകളെ കണ്ടെത്തി ചൈന; മനുഷ്യരിലേക്കു പടര്‍ന്നാല്‍ മാരകം
മനുഷ്യരാശി ഇതിനു മുന്‍പ് കണ്ടെത്തിയിട്ടില്ലാത്ത എട്ടു പുതിയ വൈറസുകളെ കണ്ടെത്തി ചൈനയിലെ ശാസ്‌ത്രജ്ഞര്‍. ചൈനയുടെ ദക്ഷിണ തീരത്തുള്ള ഹൈനാന്‍ ദ്വീപിലാണ് പുതിയ വൈറസുകള്‍ കണ്ടെത്തിയതെന്ന് ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമായും എലികളില്‍ കണ്ടെത്തിയ ഈ വൈറസുകള്‍ മനുഷ്യരിലേക്ക്ു പടര്‍ന്നാല്‍ കോവിഡ്

മനുഷ്യരാശി ഇതിനു മുന്‍പ് കണ്ടെത്തിയിട്ടില്ലാത്ത എട്ടു പുതിയ വൈറസുകളെ കണ്ടെത്തി ചൈനയിലെ ശാസ്‌ത്രജ്ഞര്‍. ചൈനയുടെ ദക്ഷിണ തീരത്തുള്ള ഹൈനാന്‍ ദ്വീപിലാണ് (Hainan Island) പുതിയ വൈറസുകള്‍ കണ്ടെത്തിയതെന്ന് ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമായും എലികളില്‍ കണ്ടെത്തിയ ഈ വൈറസുകള്‍ മനുഷ്യരിലേക്കു പടര്‍ന്നാല്‍ കോവിഡ് (COVID19) പോലെ മഹാമാരികള്‍ക്ക് സാധ്യതയുണ്ടെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നു. ഭാവിയില്‍ വരാന്‍ ഇടയുള്ള മഹാമാരികള്‍ക്കായുള്ള തയാറെടുപ്പുകള്‍ നടത്താന്‍ ചൈന നിയോഗിച്ച ശാസ്‌ത്രജ്ഞ സംഘമാണ് ഈ കണ്ടെത്തലുകള്‍ നടത്തിയത്.
ഹൈനാന്‍ ദ്വീപിലെ എലികളില്‍ നിന്നുള്ള 700ലധികം സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പുതിയ വൈറസുകളെ കണ്ടെത്തിയത്. ഇതില്‍ ഒന്ന് കോവിഡ് പരത്തുന്ന സാര്‍സ് കോവി-2 വൈറസിന്റെ കുടുബത്തില്‍പെട്ടതാണ്. യെലോ ഫീവറും ഡെങ്കിപ്പനിയുമായി ബന്ധമുള്ള രണ്ട് പെസ്റ്റി വൈറസുകളും സ്റ്റൊമക് ഫ്‌ളൂ ഉണ്ടാക്കാവുന്ന പുതിയ തരം ആസ്‌ട്രോവൈറസും പനി പോലുള്ള ലക്ഷണങ്ങളുണ്ടാക്കാവുന്ന രണ്ട് പാര്‍വോവൈറസുകളും ലൈംഗിക അവയവങ്ങളില്‍ മുഴകളും അര്‍ബുദവുമുണ്ടാക്കാവുന്ന പാപ്പിലോമവൈറസുകളും ഇവയില്‍ ഉള്‍പ്പെടുന്നു. ചൈനീസ് വന്‍കരയില്‍ നിന്ന് ഒറ്റപ്പെട്ട സ്ഥിതി ചെയ്യുന്ന ഹൈനാന്‍ ദ്വീപില്‍ 90 ലക്ഷത്തോളം പേര്‍ വസിക്കുന്നു. ചൈനീസ് സൊസൈറ്റി ഫോര്‍ മൈക്രോബയോളജിയുടെ പ്രസിദ്ധീകരണ വിഭാഗമായ വൈറോളജിക്ക സിനിക്കയിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.