നന്നായി ഉറങ്ങാൻ മദ്യം തന്നെ വേണോ? ആസക്തിയിലേക്കെത്തിയോ?
പലരും മദ്യത്തെ ഉറക്കമരുന്നായാണ് കാണുന്നത്. മദ്യപിച്ചാൽ ലക്കു കെട്ടുറങ്ങാം എന്നാണ് പൊതുവേയുള്ള ധാരണയും അത്താഴത്തിനു മുമ്പ് അൽപം കഴിച്ചാൽ ദഹനവും ഉറക്കവും ശരിയാകുമെന്ന വിശ്വാസം പ്രബലമാണ്. എന്നാൽ ഷേക്സ്പിയർ മാക്ബത്തിൽ പറയുന്നതുപോലെ മദ്യം, ഉറക്കത്തിനും ലൈംഗികതയ്ക്കും പ്രേരണ നൽകുമെങ്കിലും ശരിയായ
പലരും മദ്യത്തെ ഉറക്കമരുന്നായാണ് കാണുന്നത്. മദ്യപിച്ചാൽ ലക്കു കെട്ടുറങ്ങാം എന്നാണ് പൊതുവേയുള്ള ധാരണയും അത്താഴത്തിനു മുമ്പ് അൽപം കഴിച്ചാൽ ദഹനവും ഉറക്കവും ശരിയാകുമെന്ന വിശ്വാസം പ്രബലമാണ്. എന്നാൽ ഷേക്സ്പിയർ മാക്ബത്തിൽ പറയുന്നതുപോലെ മദ്യം, ഉറക്കത്തിനും ലൈംഗികതയ്ക്കും പ്രേരണ നൽകുമെങ്കിലും ശരിയായ
പലരും മദ്യത്തെ ഉറക്കമരുന്നായാണ് കാണുന്നത്. മദ്യപിച്ചാൽ ലക്കു കെട്ടുറങ്ങാം എന്നാണ് പൊതുവേയുള്ള ധാരണയും അത്താഴത്തിനു മുമ്പ് അൽപം കഴിച്ചാൽ ദഹനവും ഉറക്കവും ശരിയാകുമെന്ന വിശ്വാസം പ്രബലമാണ്. എന്നാൽ ഷേക്സ്പിയർ മാക്ബത്തിൽ പറയുന്നതുപോലെ മദ്യം, ഉറക്കത്തിനും ലൈംഗികതയ്ക്കും പ്രേരണ നൽകുമെങ്കിലും ശരിയായ
പലരും മദ്യത്തെ ഉറക്കമരുന്നായാണ് കാണുന്നത്. മദ്യപിച്ചാൽ ലക്കു കെട്ടുറങ്ങാം (Sleep) എന്നാണ് പൊതുവേയുള്ള ധാരണയും അത്താഴത്തിനു മുമ്പ് അൽപം കഴിച്ചാൽ ദഹനവും ഉറക്കവും ശരിയാകുമെന്ന വിശ്വാസം പ്രബലമാണ്. എന്നാൽ ഷേക്സ്പിയർ മാക്ബത്തിൽ പറയുന്നതുപോലെ മദ്യം, ഉറക്കത്തിനും ലൈംഗികതയ്ക്കും പ്രേരണ നൽകുമെങ്കിലും ശരിയായ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നത്. മദ്യപിച്ചു കഴിയുമ്പോൾ ഉറങ്ങാനുള്ള ശക്തമായ പ്രേരണ ഉണ്ടാകുമെന്നത് വാസ്തവമാണ്. എന്നാൽ ഉറക്കത്തിന്റെ തുടർച്ചയെയും ആസ്വാദ്യതയെയും മദ്യം (Alcohol) തകരാറിലാക്കുന്നു.
വയറ്റിലെത്തുന്ന മദ്യം ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി പല രൂപത്തിൽ വിഘടിക്കപ്പെടുന്നുണ്ട്. അസറ്റാൽഡിഹൈഡും അസറ്റിക് ആസിഡുമൊക്കെ ഇങ്ങനെയുണ്ടാകുന്ന മദ്യത്തിന്റെ വിവിധ രൂപങ്ങളാണ്. ഉറക്കത്തിന്റെ ഘടനയെ മാറ്റി മറിച്ച് ഉറക്കത്തിന്റെ തുടർച്ചയെ തടസ്സപ്പെടുത്തുന്നത് ഈ ഘടകങ്ങളാണ്. മദ്യം നേത്രദ്രുതചലന നിദ്രയുടെ ദൈർഘ്യം കൂട്ടുന്നു. ഇത് ഉറക്കത്തിനിടയിൽ ഇടയ്ക്കിടയ്ക്ക് ഉണർന്നുപോകാനും നിരനിരയായി കടന്നു വരുന്ന സ്വപ്നങ്ങൾ വഴി ഉറക്കത്തെ അലോസരപ്പെടുത്തുന്നതിനും കാരണമാകും.
മദ്യപിച്ചു കൊണ്ടിരുന്നവർ പെട്ടെന്ന് മദ്യം നിർത്തിയാലും ഉറക്കക്കുറവുണ്ടാകാം. രണ്ടാഴ്ച വരെയൊക്കെ ഉറക്കക്കുറവും മറ്റു വിടുതൽ ലക്ഷണങ്ങളായ കൈകാൽ വിറയലും പരിഭ്രാന്തിയുമൊക്കെ നീണ്ടുനിന്നെന്നും വരാം. മദ്യപാനികളിൽ കൂടുതലായി കണ്ടുവരുന്ന ഉറക്കത്തിലെ ശ്വാസതടസ്സം കൂർക്കംവലിക്കും ഉറക്കക്കുറവിനും പകൽമയക്കത്തിനുമൊക്കെ കാരണമാകാറുണ്ട്. ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങളുള്ളവർ മദ്യപാനം പൂർണമായും ഒഴിവാക്കണം. ഉറങ്ങാനായി മദ്യത്തെ ആശ്രയിക്കുന്നവരും മദ്യം ഒരു ഉറക്കമരുന്നല്ലെന്നു തിരിച്ചറിയണം.
കുടി നിർത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ പോലും പരാജയപ്പെടുന്നത് പലപ്പോഴും സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടും പഴയ മദ്യസുഹൃത്തുക്കളുടെ പ്രേരണ കൊണ്ടും മദ്യാസക്തിമൂലവുമാണ്. ഈ ദുശ്ശീലത്തെ മറികടക്കാൻ ആദ്യം വേണ്ടത് ഉറച്ച തീരുമാനമാണ്. എടുത്ത നല്ല തീരുമാനം അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുന്നതു നല്ലതാണ്. മദ്യാസക്തി രോഗമാണെന്നു മനസ്സിലാക്കണം. മനഃശാസ്ത്രപരമായ കൗൺസിലിങ് മദ്യമോചന ത്തിനു സഹായിക്കും.
എങ്ങനെയെങ്കിലുമൊക്കെ ശീലങ്ങൾ നിർത്തി അടങ്ങിയൊതുങ്ങി കഴിയുമ്പോഴായിരിക്കും നേരത്തെയുള്ള മദ്യപാനക്കൂട്ടാളികളുടെ വരവ്. മദ്യപാനശീലം നിർത്തിയ വ്യക്തിയുടെ പുനർപതനം വലിയൊരു ദുരന്തമായി മാറിയേക്കും കുടിക്കുന്ന ശീലം നിർത്തിയവർ പഴയ സായാഹ്ന സൗഹൃദങ്ങളും കൂട്ടു കെട്ടുകളും ഒഴിവാക്കണം. പകരം കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാൻ കണ്ടെത്തണം.
യോഗ, ഹോബികൾ
മനസ്സിനു വിശ്രാന്തി കിട്ടുന്ന മാർഗങ്ങൾ അവലംബിക്കുന്നത് മദ്യമോചനത്തിനും എടുത്ത തീരമാനത്തിൽ ഉറച്ചു നിൽക്കാനും സഹായിക്കും. യോഗം, ധ്യാനം ഇവയൊക്കെ മദ്യപാന നിയന്ത്രണത്തിനും സഹായിക്കും. സംഗീതം, ഇഷ്ടപ്പെട്ട ഹോബികൾ, കൃഷി, കുടുംബവുമൊത്തുള്ള യാത്രകൾ എന്നിവ ശരീരത്തിനും മനസ്സിനും നവോന്മേഷം പകരും. മദ്യപാനം നിർത്തിയവരുടെ കൂട്ടായ്മയായ ആൽക്കഹോളിക് അനോനിമസ് ഗ്രൂപ്പിൽ (എ.എ ഗ്രൂപ്പ്) അംഗമാകുന്നതും മദ്യ മോചനത്തിനു സഹായിക്കുന്ന പ്രായോഗിക മാർഗമാണ്. ഈ ഗ്രൂപ്പിലെ അംഗങ്ങൾ പ്രതിജ്ഞ എടുക്കുന്നില്ല. ഒരിക്കലും കുടിക്കില്ല എന്നും പറയുന്നില്ല. പകരം 24 മണിക്കൂർ പദ്ധതി സ്വീകരിക്കുന്നു. ഇന്നത്തെ 24 മണിക്കൂർ കുടിക്കില്ല എന്ന് അവർ ഉറച്ച തീരുമാനമെടുക്കുന്നു. അങ്ങനെ സാവധാനം ഘട്ടംഘട്ടമായി മദ്യത്തിന്റെ ലഹരിയില്ലാത്ത ജീവിതലഹരി ആസ്വദിക്കുവാൻ അവർ പഠിക്കുന്നു. പരിശീലിക്കുന്നു. മദ്യപിച്ചു ബോധം കെട്ടുറങ്ങിയ രാത്രികൾ ഇനി വേണ്ട. പേക്കിനാവുകൾ കണ്ടും ഇടയ്ക്കിടെ ഉറക്കം വിട്ടെഴുന്നേറ്റും ശ്വാസതടസ്സം കൊണ്ട് കഷ്ടപ്പെട്ടും തള്ളിനീക്കിയ കാളരാത്രികളും ഇനി വേണ്ട. സുബോധത്തോടെ ഉറങ്ങാം. സുബോധത്തിലേക്ക് ഉണരാം. ഉറങ്ങാൻ മദ്യത്തിന്റെ സഹായം വേണ്ട എന്ന് ഉറപ്പിച്ചു തീരുമാനിക്കാം.
നിങ്ങൾ മദ്യത്തിന് അടിമയാണോ? അറിയാം
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ താഴെപ്പറയുന്ന 6 ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും കാണുന്നുണ്ടെങ്കിൽ ചികിത്സ ആവശ്യമുള്ള മദ്യോപയോഗരോഗം ഉണ്ട് എന്ന് മനസ്സിലാക്കാം.
1. രാവിലെ മുതൽ വൈകിട്ടു വരെ തുടർച്ചയായി മദ്യത്തെക്കുറിച്ചു ചിന്തിച്ചിരിക്കുന്ന അവസ്ഥ. മദ്യം (Alcohol) ഉപയോഗിക്കാനുള്ള ആസക്തി തീവ്രമായിരിക്കും. പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഒക്കെ മദ്യം എങ്ങനെ സംഘടിപ്പിക്കാം, എങ്ങനെ ഉപയോഗിക്കാം. തുടങ്ങിയ ചിന്തകളാവും മനസ്സു നിറയെ. രാവിലെ ഉറക്കമുണരുന്നതു പോലും ഇന്ന് മദ്യപിക്കാം എന്നു ചിന്തിച്ചു കൊണ്ടായിരിക്കും.
2. മദ്യം ഉപയോഗിക്കുന്നതിന്റെ അളവും അതിനെടുക്കുന്ന സമയവും നിയന്ത്രിക്കാനാകാതെ വരിക. 30 മി.ലീ മദ്യം കുടിച്ചിട്ട് അവസാനിപ്പിക്കാം എന്നു കരുതി തുടങ്ങുന്ന വ്യക്തി ഒരു ഫുൾ ബോട്ടിൽ കുടിച്ചു തീർക്കുന്നു. അരമണിക്കൂർ കൊണ്ട് മദ്യ ഉപയോഗം നിർത്താം എന്നു കരുതി തുടങ്ങിയാലും മണിക്കൂറുകളോളം കുടിക്കുന്നു.
3. ലഹരി കിട്ടാൻ ക്രമേണ കൂടുതൽ മദ്യം ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയാണ് അടുത്ത ലക്ഷണം. ആദ്യ ആഴ്ച 30 മി.ലീ മദ്യം കുടിക്കുമ്പോൾ ഒരു കിക്ക് കിട്ടുന്ന വ്യക്തിക്ക് ഒരു മാസം കഴിയുന്നതോടെ ഇത് തികയാതെ ആവും. അങ്ങനെ ഘട്ടംഘട്ടമായി ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് കൂടിവരുന്നു.
4. പൊടുന്നനെ മദ്യം കിട്ടാതെ വന്നാൽ ചില പിൻവാങ്ങൽ ലക്ഷണങ്ങൾ ഉണ്ടാകുക. ഉറക്കക്കുറവ്, വിറയൽ, അമിത നെഞ്ചിടിപ്പ്, വെപ്രാളം ഒരു സ്ഥലത്ത് ശാന്തമായി ഇരിക്കാൻ കഴിയാത്ത അവസ്ഥ എന്നിവയൊക്കെയാണ് സാധാരണ ലക്ഷണങ്ങൾ. എന്നാൽ ചിലരിൽ ശരീരം മുഴുവൻ വിറയ്ക്കുന്ന അപസ്മാരം, ബോധക്ഷയം, ആളിനെയോ സ്ഥലമോ സമയമോ തിരിച്ചറിയാൻ കഴിയാത്ത സ്ഥലകാലബോധം ഇല്ലായ്മ തുടങ്ങിയ ഗുരുതരമായ പിൻവാങ്ങൽ ലക്ഷണങ്ങളുണ്ടാകാം. ജീവഹാനി പോലും വരുത്താവുന്ന ഈ അവസ്ഥ അടിയന്തരമായി ചികിത്സിക്കേണ്ടി വരും.
5. ജീവിതത്തിൽ സന്തോഷം നൽകുന്ന ഏക പ്രവൃത്തി മദ്യപാനം ആയി മാറുന്നു. വ്യായാമം, സംഗീതം, സൗഹൃദഭാഷണം, ലൈംഗികബന്ധം എന്നിവയൊന്നും സന്തോഷം പകരുന്നില്ല.
6. ഈ പ്രശ്നം അനുഭവിക്കുന്ന ഭൂരിപക്ഷം പേർക്കും തന്റെ പോക്ക് ശരിയല്ല എന്ന് ബോധ്യം ഉണ്ടാകും. എന്നാലും ഈ ശീലത്തിൽ നിന്നും മോചനം നേടാൻ കഴിയാറില്ല. മനസ്സിൽ തോന്നുന്ന ഈ നിസ്സഹായാവസ്ഥ മറച്ചുവയ്ക്കാനായി ഞാനൊരു മദ്യ അടിമ അല്ല, എനിക്ക് എപ്പോൾ വിചാരിച്ചാലും ഇത് നിർത്താൻ പറ്റും എന്ന് എല്ലാവരോടും പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ ഉള്ളിൽ തനിക്കിത് നിർത്താൻ പറ്റില്ല എന്ന തിരിച്ചറിവ് ഉണ്ടാകാം.
(വിവരങ്ങൾ : ഡോ. ബി. പത്മകുമാർ, പ്രൊഫസർ, ഗവ.മെഡിക്കൽ കോളേജ്, ആലപ്പുഴ)
കൂർക്കംവലി അകറ്റാൻ ലളിതമായ രണ്ട് മാർഗങ്ങൾ - വിഡിയോ