ബുദ്ധിമുട്ട് അനുഭവിച്ചത് 40 വർഷം; തന്റെ ആരോഗ്യപ്രശ്നങ്ങൾ പങ്കുവച്ച് സീനത്ത് അമൻ
ആശുപത്രിയിൽനിന്നും മകനോടൊപ്പമുള്ള തന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സീനത്ത് അമൻ എന്ന പ്രശസ്ത ബോളിവുഡ് താരം. ചിത്രത്തോടൊപ്പം തന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റിയുള്ള വിവരങ്ങളും താരം വെളിപ്പെടുത്തി. കണ്ണിനെ ബാധിക്കുന്ന ടോസിസ് എന്ന രോഗമാണ് തനിക്കെന്നു സീനത്ത് പറയുന്നു. കൺപോള തൂങ്ങിപ്പോകുന്ന

ആശുപത്രിയിൽനിന്നും മകനോടൊപ്പമുള്ള തന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സീനത്ത് അമൻ എന്ന പ്രശസ്ത ബോളിവുഡ് താരം. ചിത്രത്തോടൊപ്പം തന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റിയുള്ള വിവരങ്ങളും താരം വെളിപ്പെടുത്തി.
കണ്ണിനെ ബാധിക്കുന്ന ടോസിസ് എന്ന രോഗമാണ് തനിക്കെന്നു സീനത്ത് പറയുന്നു. കൺപോള തൂങ്ങിപ്പോകുന്ന അവസ്ഥയാണിത്. ജന്മനായുള്ള പ്രശ്നം കൊണ്ടോ, പ്രായാധിക്യം കൊണ്ടോ നാഡികൾക്കുള്ള തകരാറു കൊണ്ടോ ഈ അവസ്ഥ ഉണ്ടാകാം. ആവശ്യമായ കരുതൽ നൽകിയില്ലെങ്കിൽ കാലക്രമേണ കാഴ്ചശക്തിയെ ബാധിക്കാനും സാധ്യതകളുണ്ട്.
'നാൽപ്പതു വർഷമായി ഈ അവസ്ഥ തന്നെ ബുദ്ധിമുട്ടിക്കുകയായിരുന്നു. വർഷങ്ങൾക്കു മുൻപുണ്ടായ പരുക്കിനെതുടർന്ന് വലത് കണ്ണിനു ചുറ്റുമുള്ള പേശികൾക്ക് തകരാർ സംഭവിച്ചു. കാലങ്ങൾ കഴിയുംതോറും കൺപോള തൂങ്ങി വന്നു. കാഴ്ചയെപ്പോലും മറയ്ക്കുന്ന രീതിയിലായി കാര്യങ്ങൾ'. ജോലിയിലെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനു ഈ അവസ്ഥ കാരണമായെന്നും അതേ സമയം തനിക്ക് ആവശ്യമില്ലാത്ത ശ്രദ്ധ നേടിത്തന്നുവെന്നും സീനത്ത് പറയുന്നു.
പരിമിതമായ സൗകര്യങ്ങളിൽ മുൻപ് നടത്തിയ ചികിത്സകൾ വിഫലമാവുകയാണ് ചെയ്തത്. ചികിത്സാ രീതികള്‍ അഡ്വാൻസ്ഡ് ആയതോടെ ഏപ്രിലിൽ നടത്തിയ ശസ്ത്രക്രിയ വിജയിച്ചുവെന്നും കൺപോള ഉയർത്തുകയും കാഴ്ച കൂടുതൽ മെച്ചപ്പെട്ടുവെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ സീനത്ത് പറയുന്നു.
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാം: വിഡിയോ