ഹൊറർ ഫിലിംസ് കാണാൻ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എങ്കിൽ ആശ്വസിക്കാം. നിങ്ങളുടെ ഇഷ്ടവിനോദം, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഒന്നരമണിക്കൂർ (90 മിനിറ്റ്) ഹൊറർ മൂവി കാണുന്നത് 150 കലോറി കത്തിച്ചു കളയാൻ സഹായിക്കും എന്ന് പഠനം. ജോഗിങ്ങിനും അരമണിക്കൂർ നടത്തതിനും തുല്യമാണത്രേ ഇത്. വെസ്റ്റ് മിനിസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൊറർ സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എങ്കിൽ ആശ്വസിക്കാം. നിങ്ങളുടെ ഇഷ്ടവിനോദം, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഒന്നരമണിക്കൂർ (90 മിനിറ്റ്) ഹൊറർ സിനിമ കാണുന്നത് 150 കലോറി കത്തിച്ചു കളയാൻ സഹായിക്കും എന്ന് പഠനം. ജോഗിങ്ങിനും അരമണിക്കൂർ നടത്തതിനും തുല്യമാണത്രേ ഇത്. വെസ്റ്റ് മിനിസ്റ്റർ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പത്തുപേരാണ് പഠനത്തിൽ പങ്കെടുത്തത്. ഇവർ ഹൊറർ സിനിമ കാണുമ്പോൾ ഹൃദയമിടിപ്പിന്റെ നിരക്ക്, ശ്വസിക്കുന്ന ഓക്സിജന്റെ അളവ്, ഉഛ്വസിക്കുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ്, ഇവയെല്ലാം അളക്കുന്ന ഉപകരണം ധരിച്ചിരുന്നു.

ഹൊറർ സിനിമ കാണുമ്പോൾ പഠനത്തിൽ പങ്കെടുക്കുന്നവരുടെ ഹൃദയമിടിപ്പിന്റെ നിരക്കും ഉപാപചയ നിരക്കും വർധിച്ചതായി കണ്ടു. ഇതുവഴി കൂടുതൽ കലോറി കത്തിത്തീർത്തതായും കണ്ടു. കലോറിയുടെ ജ്വലനത്തിന്റെ അളവ് കണ്ട സിനിമകളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും 90 മിനിറ്റ് ഒരു ഹൊറർ സിനിമ കാണുമ്പോൾ ശരാശരി 150 കലോറി ആണ് ജ്വലിച്ചു തീരുന്നത്. കലോറി ജ്വലനവും അടിസ്ഥാനമാക്കി ടോപ്പ് ടെൻ ഹൊറർ സിനിമകളെ പഠനം ലിസ്റ്റ് ചെയ്തു. ദി ഷൈനിങ് (184 കലോറി), ജോസ് (Jaws), (161 കലോറി), ദി എക്സോർസിസ്റ്റ് (158 കലോറി) എന്നിവയാണ് ആദ്യ മൂന്നു സ്ഥാനത്തുള്ളത്. കാണികളുടെ ഹൃദയമിടിപ്പിന്റെ നിരക്കും അഡ്രിനാലിന്റെ അളവും കൂട്ടുന്ന ഭയാനക രംഗങ്ങൾ തുടർച്ചയായി ഈ ചലച്ചിത്രങ്ങളിൽ ഉണ്ട്.

ADVERTISEMENT

കടുത്ത സ്ട്രെസ് (സമ്മർദ്ദം) ഉള്ളപ്പോഴോ പേടി തോന്നുമ്പോഴോ ആണ് അഡ്രിനാലിൻ പുറപ്പെടുവിക്കുന്നത്. ഇത് വിശപ്പ് കുറയ്ക്കുകയും ഉപാപചയ നിരക്ക് വർധിപ്പിക്കുകയും ചെയ്യും. അതുവഴി കൂടുതൽ കലോറി കത്തിച്ചു കളയാനും സാധിക്കും എന്ന് വെസ്റ്റ് മിനിസ്റ്റർ സർവ്വകലാശാലയിലെ മെറ്റബോളിസം ആൻഡ് ഫിസിയോളജി സ്പെഷ്യലിസ്റ്റും ലക്ചററുമായ ഡോ. റിച്ചാർഡ് മക്കെൻസി പറയുന്നു. കലോറി കത്തിച്ചു കളയാൻ ഹൊറർ സിനിമകൾ  സഹായിക്കും എന്നിരുന്നാലും പതിവായ വ്യായാമവും ആരോഗ്യ ഭക്ഷണശീലങ്ങളും പിന്തുടരുക തന്നെ വേണം എന്നു പഠനം പറയുന്നു.

കുടവയർ കുറയ്ക്കാം: വിഡിയോ

English Summary:

Horror movies help loss weight