വെരിക്കോസ് വെയിന്‍ RFA ചികിത്സയുമായി SP Well Fort മുന്നില്‍
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി അനന്തപുരിയുടെ ആരോഗ്യമേഖലയില്‍ പ്രഥമഗണീയസ്ഥാനത്തുള്ള SP Fort ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്‍റെ ഒരു സംരംഭമായ, ശാസ്തമംഗലം SP Well Fort കഴിഞ്ഞ മൂന്ന് വര്‍ഷക്കാലകൊണ്ട് ആതുരസേവന രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചു കഴിഞ്ഞു. റോബോട്ടിക്ക് സര്‍ജറി ഉള്‍പ്പെടെ ഇരുപതോളം
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി അനന്തപുരിയുടെ ആരോഗ്യമേഖലയില്‍ പ്രഥമഗണീയസ്ഥാനത്തുള്ള SP Fort ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്‍റെ ഒരു സംരംഭമായ, ശാസ്തമംഗലം SP Well Fort കഴിഞ്ഞ മൂന്ന് വര്‍ഷക്കാലകൊണ്ട് ആതുരസേവന രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചു കഴിഞ്ഞു. റോബോട്ടിക്ക് സര്‍ജറി ഉള്‍പ്പെടെ ഇരുപതോളം
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി അനന്തപുരിയുടെ ആരോഗ്യമേഖലയില്‍ പ്രഥമഗണീയസ്ഥാനത്തുള്ള SP Fort ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്‍റെ ഒരു സംരംഭമായ, ശാസ്തമംഗലം SP Well Fort കഴിഞ്ഞ മൂന്ന് വര്‍ഷക്കാലകൊണ്ട് ആതുരസേവന രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചു കഴിഞ്ഞു. റോബോട്ടിക്ക് സര്‍ജറി ഉള്‍പ്പെടെ ഇരുപതോളം
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി അനന്തപുരിയുടെ ആരോഗ്യമേഖലയില്‍ പ്രഥമഗണീയസ്ഥാനത്തുള്ള SP Fort ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്‍റെ ഒരു സംരംഭമായ, ശാസ്തമംഗലം SP Well Fort കഴിഞ്ഞ മൂന്ന് വര്‍ഷക്കാലകൊണ്ട് ആതുരസേവന രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചു കഴിഞ്ഞു. റോബോട്ടിക്ക് സര്‍ജറി ഉള്‍പ്പെടെ ഇരുപതോളം വിഭാഗങ്ങള്‍ ഇവിടെ നിലവിലുണ്ട്. വെരിക്കോസ് വെയിന്‍ ചികിത്സയില്‍ ഇതരസ്ഥാപനങ്ങളെ അപേക്ഷിച്ച് ഈ ആശുപത്രി ഏറെ ദൂരം മുന്നിലാണ്. ഈ ചെറിയ കാലയളവുകൊണ്ട് തന്നെ അഞ്ഞൂറിലേറെ RFA ശസ്ത്രക്രിയ ചെയ്തുകഴിഞ്ഞു എന്നത് ഒരു ആരോഗ്യസ്ഥാപനത്തിനെ സംബന്ധിച്ച് ഒരു നാഴികകല്ലായി കരുതാം.
വെരിക്കോസ് വെയിന്‍
അശുദ്ധരക്തം ഹൃദയത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന ഞരമ്പുകളാണ് വെയിന്‍സ്. ഇവയെ ബാധിക്കുന്ന അസുഖമാണ് വെരിക്കോസ് വെയിന്‍. ഈ ഞരമ്പുകളിലൂടെ ഒഴുകുന്ന അശുദ്ധരക്തം ഹൃദയത്തിലേക്ക് പോകാതെ തടസ്സപ്പെട്ട് ഞരമ്പുകളുടെ വലുപ്പം കൂടുകയും ഞരമ്പില്‍ കേടുവരികയും അവപ്പൊട്ടിവ്രണമാകുകയും ചെയ്യും. ഇത് നമ്മുടെ ദൈന്യംദിന ജീവിതത്തെ സാരമായി ബാധിക്കുന്നു. വെരിക്കോസ് ഞരമ്പിനുള്ള അതിവിദ്ഗദ്ധ ചികിത്സ ശാസ്തമംഗലം SP Well Fort ആശുപത്രിയില്‍ ലഭ്യമാണ്. Radio Frequency Ablation and Sclero Therapy എന്ന രണ്ട് നൂതന രീതിയാണ് ഇവിടെ അവലബിക്കുന്നത്. വ്യത്യസ്ഥ രീതിയിലുള്ള ചികിത്സകള്‍ നിലവിലുണ്ടെങ്കിലും RFA and Sclero Therapy എന്ന രീതികളാണ് കൂടുതല്‍ അഭികാമ്യം.
എന്തുകൊണ്ട് RFA?
ഞരമ്പിനുള്ളില്‍ ഉണ്ടാകുന്ന തടസ്സങ്ങളാണ് വെരിക്കോസ് വെയിനിന് കാരണമാകുന്നത് എന്ന് പ്രസ്താവിച്ചുവല്ലോ. ഈ തടസ്സങ്ങളെ കരിച്ചുകളയുന്ന ചികിത്സാരീതിയാണ് Radio Frequency Ablation അഥവാ RFA മറ്റു ചികിത്സാ രീതികളേക്കാള്‍ ഒട്ടേറെ സവിശേഷതകള്‍ ഇതിനുണ്ട് ആദ്യപടിയായി ഡോപ്ളര്‍ സ്കാനിങ്ങിലൂടെ ഞരമ്പിലെ തടസ്സങ്ങള്‍ കണ്ടെത്തുകയും അവ ഏതു ഘട്ടത്തിലാണ് ഡോക്ടര്‍ നില്‍ണ്ണയിച്ചതിനുശേഷമാകും ചികിത്സ രീതി തീരുമാനിക്കുന്നത്. ആദ്യഘട്ടത്തില്‍ വെറും വെരിക്കോസ് സ്റ്റോക്കിംഗ്സ് (Socks) ഉപയോഗിച്ച്കൊണ്ട് മാത്രം പരിഹാരം കണ്ടെത്താന്‍ പറ്റുന്ന രോഗമാണിത്. എന്നാല്‍ ഇതിലൂടെ പരിഹരിക്കപ്പെടാത്തവയ്ക്കാണ് RFA രീതി അവലംബിക്കുന്നത്. ഏറ്റവും കുറഞ്ഞ അശുപത്രിവാസം, രക്തനഷ്ടം ഇല്ല, വിശ്രമം ആവശ്യമില്ല, അഭംഗിയുള്ള മുറിപ്പാടുകള്‍ ഉണ്ടാകുന്നില്ല എന്നിവ ഈ ചികിത്സരീതിയുടെ സവിശേഷതകളാണ്. ചികിത്സ കഴിഞ്ഞാല്‍ നടക്കുന്നതിനോ മറ്റുജോലികളില്‍ ഏര്‍പ്പെടുന്നതിനോ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. ഇതിനെല്ലാം ഉപരി ഈ ചികിത്സ കഴിഞ്ഞാല്‍ ഈ രോഗം വീണ്ടും വരാനുള്ള സാധ്യത വിരളമാണ്.
Selerotherapyയുടെ പ്രസക്തി എന്ത്?
Selerotherapy എന്നാല്‍ ഒരു injection-നിലൂടെ ഞരമ്പിലെ രക്തതടസ്സങ്ങളെ മാറ്റുന്ന രീതിയാണ്. ഒരു പ്രത്യേകതരം രാസപദര്‍ത്ഥം തടസ്സമുണ്ടാക്കുന്ന ഞരമ്പില്‍ കുത്തിവച്ച് തടസ്സമാറ്റി ഞരമ്പിനെ പൂര്‍വസ്ഥിതി-യില്‍ ആകുന്ന രീതിയാണിത് എന്നാല്‍ എല്ലാം വെരിക്കോസ് വെയിനും ഈ രീതി അവലംബിക്കാന്‍ കഴിയില്ല. RFA - യിലൂടെ ഭേദമാക്കാന്‍ കഴിയാത്ത ഒരുപാട് പഴക്കമേറിയതോ ഗുരുതര അവസ്ഥയില ഉള്ളതുമായ വെരിക്കോസ് ഞരമ്പുകള്‍ക്കാണ് രീതി Sclerotherapy ചെയ്യുന്നത്. ഇതു തീര്‍ത്തും ഡോക്ടറിന്‍റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ചെയ്യാന്‍ പാടുള്ളു. RFA ചികിത്സാരീതിയെ കുറിച്ച് SP Well Fort ലെ General Laproscopi, Bariatic Surgeon Dr. Anu AntonyVarghese പറയുന്നത്. വെരിക്കോസ് ഞരമ്പുകള്‍ ഒരു മാറാരോഗമാണ് എന്നത് മിഥ്യാധാരണയാണ് എത്ര പഴക്കമുള്ള വേരിക്കോസ് വെയിനും അനുബദ്ധവ്രണങ്ങളും ചികിത്സിച്ചുഭേദമാക്കാന്‍ കഴിയും RFA, Selerotherapy എന്ന ചികിത്സാ രീതികള്‍കൊണ്ട് ഞരമ്പുകള്‍ക്കോ കാലുകള്‍ക്കോ യാതൊരുവിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാകുന്നില്ല.
വേദനയില്ലാത്ത വെരിക്കോസ് ഞരമ്പുകളെ നിസ്സാരവത്കരിക്കരുത്. അത്തരം ഞരമ്പുകള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടി ര്കതസ്രാവം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. രക്തസ്രാവം വേദനരഹിതമായതിനാല്‍ രോഗി ഇത് അറിയണമെന്നില്ല. ആയതിനാല്‍ ഈ രോഗത്തെ നേരിടേണ്ടത് പേടികൊണ്ടല്ല മിറച്ച് സമയോചിതമായ ചികിത്സതേടിയാണ്. നമ്മള്‍ നിസ്സാരമായി കാണുന്ന പല രോഗലക്ഷണങ്ങള്‍ പിന്നീട് വലിയ നഷ്ടമാകും. നമുക്ക് തരുന്നത്. അതിനാല്‍ വേരിക്കോസിന്‍റെ ചെറിയ ലക്ഷണങ്ങള്‍ പോലും അവഗണിക്കാതെ എത്രയും പെട്ടെന്ന് ചികിത്സിച്ചു ഭേദമാക്കുക.