ആദ്യം ചൈനയില്‍, പിന്നീട്‌ അമേരിക്കയിലെ ഒഹിയോയില്‍. ശ്വാസകോശത്തെ ബാധിക്കുന്ന വിചിത്ര രോഗമായ വൈറ്റ്‌ ലങ്‌ സിന്‍ഡ്രോം കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നു. ശ്വാസകോശത്തിനു മുകളില്‍ വെളുത്തപാടുകള്‍, ചുമ, പനി, ക്ഷീണം, തുമ്മല്‍, മൂക്കടപ്പ്‌, മൂക്കൊലിപ്പ്‌, കണ്ണില്‍ നിന്ന്‌ വെള്ളം, ഛര്‍ദ്ദി, വലിവ്‌,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യം ചൈനയില്‍, പിന്നീട്‌ അമേരിക്കയിലെ ഒഹിയോയില്‍. ശ്വാസകോശത്തെ ബാധിക്കുന്ന വിചിത്ര രോഗമായ വൈറ്റ്‌ ലങ്‌ സിന്‍ഡ്രോം കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നു. ശ്വാസകോശത്തിനു മുകളില്‍ വെളുത്തപാടുകള്‍, ചുമ, പനി, ക്ഷീണം, തുമ്മല്‍, മൂക്കടപ്പ്‌, മൂക്കൊലിപ്പ്‌, കണ്ണില്‍ നിന്ന്‌ വെള്ളം, ഛര്‍ദ്ദി, വലിവ്‌, അതിസാരം എന്നിവയാണ്‌ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. 

ന്യുമോണിയയുടേതിനു സമാനമായ ലക്ഷണങ്ങളുമായി ചൈനയിലാണ്‌ വൈറ്റ്‌ ലങ്‌ സിന്‍ഡ്രോം ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇന്‍ഫ്‌ളുവന്‍സ, സാര്‍സ്‌ കോവി-2 വൈറസ്‌, റെസ്‌പിറേറ്ററി സിന്‍ഷ്യല്‍ വൈറസ്‌, മൈകോപ്ലാസ്‌മ ന്യുമോണിയെ എന്ന ബാക്ടീരിയ എന്നിവ മൂലമാകാം വൈറ്റ്‌ ലങ്‌ സിന്‍ഡ്രോം ഉണ്ടാകുന്നതെന്ന്‌ കരുതപ്പെടുന്നു. സിലിക്ക ഡസ്‌റ്റ്‌ പോലെ അന്തരീക്ഷത്തിലുള്ള ചില പൊടികള്‍ ശ്വസിക്കുന്നതുമാകാം രോഗകാരണമെന്ന്‌ ചില ഗവേഷകര്‍ പറയുന്നു.എന്നാല്‍ ഈ രോഗത്തിന്റെ കൃത്യമായ കാരണങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും നടക്കുകയാണ്‌. 

ADVERTISEMENT

മൂന്ന്‌ മുതല്‍ എട്ട്‌ വയസ്സിനിടയിലുള്ള കുട്ടികളെയാണ്‌ വൈറ്റ്‌ ലങ്‌ സിന്‍ഡ്രോം പ്രധാനമായും ബാധിക്കുന്നത്‌. വൈറ്റ്‌ ലങ്‌ സിന്‍ഡ്രോമിനുള്ള ചികിത്സ ഇതിന്റെ കാരണത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. ആന്റിബയോട്ടിക്കുകള്‍, ആന്റിവൈറലുകള്‍, ഓക്‌സിജന്‍ തെറാപ്പി, മെക്കാനിക്കല്‍ വെന്റിലേഷന്‍, ഓക്‌സിജന്‍ തെറാപ്പി എന്നിങ്ങനെ നീളുന്ന ചികിത്സാ മുറകള്‍.

ഇന്ത്യയില്‍ ഇത്‌ വരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഉടനെ ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു

English Summary:

White Lung Syndrome in Kids