തലവേദനയ്ക്ക് കഴുത്തിലെ പേശികളുമായി ബന്ധമെന്ന് പഠനം
Mail This Article
സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ടെന്‍ഷന്‍ തലവേദനയും മൈഗ്രേയ്‌ന്‍ തലവേദനയുമാണ് പൊതുവായി പലര്‍ക്കും അനുഭവപ്പെടാറുള്ള തലവേദനകള്‍. ഈ രണ്ട് തരം തലവേദനകള്‍ക്കും കഴുത്തിലെ പേശികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ജര്‍മനിയില്‍ നടന്ന പുതിയ പഠനം.
തലവേദനയ്‌ക്കുള്ള പുതിയ ചികിത്സാ പദ്ധതികളിലേക്കു നയിക്കുന്ന ഈ ഗവേഷണ റിപ്പോര്‍ട്ട് റേഡിയോളജി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. കഴുത്തിന് തൊട്ടുപിന്നില്‍ പുറംഭാഗത്തായി ഉള്ള ട്രപേസിയസ് പേശികളും തലവേദനയും തമ്മിലുള്ള ബന്ധമാണ് എംആര്‍ഐ സ്‌കാന്‍ ഉപയോഗിച്ചുള്ള പഠനത്തിലൂടെ ഗവേഷകര്‍ കണ്ടെത്തിയത്.
20നും 31നും ഇടയില്‍ പ്രായമുള്ള 50 സ്‌ത്രീകളെയാണ് ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 16 പേര്‍ക്ക് ടെന്‍ഷന്‍ തലവേദനയും 12 പേര്‍ക്ക് ടെന്‍ഷന്‍ തലവേദനയ്‌ക്കൊപ്പം മൈഗ്രേയ്‌നും ഉണ്ടായിരുന്നു. ഇവരെല്ലാവരും 3ഡി ടര്‍ബോ സ്‌പിന്‍ എംആര്‍ഐക്ക് വിധേയരായി. എംആര്‍ഐ സ്‌കാനിലെ കാന്തിക വലയത്തില്‍ എത്തുമ്പോള്‍ കഴുത്തിലെ പേശികള്‍ നല്‍കുന്ന ടി2 മൂല്യവും ഗവേഷകര്‍ നിരീക്ഷിച്ചു.
ടെന്‍ഷന്‍ തലവേദനയും മൈഗ്രേയ്‌നുമുള്ള സംഘത്തിലുള്ളവര്‍ ഉയര്‍ന്ന ടി2 മൂല്യം പ്രദര്‍ശിപ്പിച്ചു. തലവേദനയുള്ള ദിവസങ്ങളും കഴുത്ത് വേദനയുടെ സാന്നിധ്യവും ടി2 മൂല്യങ്ങളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. രോഗികളുടെ കഴുത്തിലെ പേശികളുടെ ടി2 മൂല്യങ്ങള്‍ എടുക്കുന്നത് തലവേദനയ്‌ക്കും കഴുത്ത് വേദനയ്‌ക്കുമുള്ള മെച്ചപ്പെട്ട ചികിത്സ പദ്ധതികളിലേക്ക് നയിക്കാമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
തലവേദന അകറ്റാൻ സിംപിൾ ടിപ്സ്: വിഡിയോ