ആരോഗ്യകരമായ ഒരു വ്യായാമമാണ്‌ നടപ്പ്‌. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും പേശികളെ ബലപ്പെടുത്താനും ഭാരം കുറയ്‌ക്കാനുമൊക്കെ നിത്യവുമുള്ള നടപ്പ്‌ സഹായിക്കും. സമ്മര്‍ദ്ദം കുറയ്‌ക്കുക, മൂഡ്‌ മെച്ചപ്പെടുത്തുക പോലുള്ള മാനസികാരോഗ്യ ഗുണങ്ങളും നടപ്പ്‌ മൂലം ലഭിക്കും. എന്നാല്‍ തണുപ്പ്‌ കാലമാകുമ്പോള്‍ രാവിലെ

ആരോഗ്യകരമായ ഒരു വ്യായാമമാണ്‌ നടപ്പ്‌. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും പേശികളെ ബലപ്പെടുത്താനും ഭാരം കുറയ്‌ക്കാനുമൊക്കെ നിത്യവുമുള്ള നടപ്പ്‌ സഹായിക്കും. സമ്മര്‍ദ്ദം കുറയ്‌ക്കുക, മൂഡ്‌ മെച്ചപ്പെടുത്തുക പോലുള്ള മാനസികാരോഗ്യ ഗുണങ്ങളും നടപ്പ്‌ മൂലം ലഭിക്കും. എന്നാല്‍ തണുപ്പ്‌ കാലമാകുമ്പോള്‍ രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകരമായ ഒരു വ്യായാമമാണ്‌ നടപ്പ്‌. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും പേശികളെ ബലപ്പെടുത്താനും ഭാരം കുറയ്‌ക്കാനുമൊക്കെ നിത്യവുമുള്ള നടപ്പ്‌ സഹായിക്കും. സമ്മര്‍ദ്ദം കുറയ്‌ക്കുക, മൂഡ്‌ മെച്ചപ്പെടുത്തുക പോലുള്ള മാനസികാരോഗ്യ ഗുണങ്ങളും നടപ്പ്‌ മൂലം ലഭിക്കും. എന്നാല്‍ തണുപ്പ്‌ കാലമാകുമ്പോള്‍ രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകരമായ ഒരു വ്യായാമമാണ്‌ നടപ്പ്‌. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും പേശികളെ ബലപ്പെടുത്താനും ഭാരം കുറയ്‌ക്കാനുമൊക്കെ നിത്യവുമുള്ള നടപ്പ്‌ സഹായിക്കും. സമ്മര്‍ദ്ദം കുറയ്‌ക്കുക, മൂഡ്‌ മെച്ചപ്പെടുത്തുക പോലുള്ള മാനസികാരോഗ്യ ഗുണങ്ങളും നടപ്പ്‌ മൂലം ലഭിക്കും. എന്നാല്‍ തണുപ്പ്‌ കാലമാകുമ്പോള്‍ രാവിലെ എഴുന്നേൽക്കാനും നടക്കാനുമൊക്കെ പലരും മടി കാണിക്കാറുണ്ട്‌. തണുപ്പ്‌ കാലത്തും മടിക്കാതെ നടക്കുന്നത്‌ കൊണ്ട്‌ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്‌. അവ ഏതെല്ലാമാണെന്ന്‌ പരിശോധിക്കാം

1. മൂഡ്‌ മെച്ചപ്പെടുത്തും
കാലാവസ്ഥ മാറുമ്പോള്‍ ചിലര്‍ക്കുണ്ടാകുന്ന വിഷാദരോഗമായ സീസണല്‍ അഫെക്ടീവ്‌ ഡിസോഡര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മൂഡ്‌ മെച്ചപ്പെടുത്താനും നടപ്പ്‌ സഹായിക്കും. നടക്കുമ്പോള്‍ ശരീരം ഉത്‌പാദിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകള്‍ ഉത്‌കണ്‌ഠയും വിഷാദവും കുറച്ച്‌ മനസ്സിനു സന്തോഷം നല്‍കും. 

Representative image. Photo Credit: tunart/istockphoto.com
ADVERTISEMENT

2. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും
തണുപ്പ്‌ കാലത്ത്‌ ജലദോഷം, പനി, ചുമ എന്നിങ്ങനെ പല തരത്തിലുള്ള രോഗങ്ങള്‍ നമ്മെ ആക്രമിക്കാറുണ്ട്‌. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി ഇവയെല്ലാം തടയാന്‍ നിത്യവുമുളള നടപ്പ്‌ നല്ലതാണ്‌. നടക്കുമ്പോള്‍ രക്തചംക്രമണം വര്‍ധിക്കുന്നത്‌ പ്രതിരോധ കോശങ്ങളെ ശരീരം മുഴുവന്‍ കാര്യക്ഷമമായി എത്തിക്കും. 

3. ഭാരനിയന്ത്രണം
തണുപ്പത്ത്‌ മടിപിടിച്ചിരുന്ന്‌ ഭാരം കൂടാനുള്ള സാധ്യതകളെയും നടപ്പ്‌ ഇല്ലാതാക്കും. കലോറി കത്തിക്കുകയും ചയാപചയം വര്‍ദ്ധിപ്പിക്കുകയും വഴി ആരോഗ്യകരമായ ശരീര ഭാരത്തിലേക്ക്‌ നടപ്പ്‌ നയിക്കും. 

ADVERTISEMENT

4. രക്തസമ്മര്‍ദ്ദം കുറയ്‌ക്കും
രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിച്ച്‌ രക്തധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും നടപ്പ്‌ സഹായിക്കും. ഇത്‌ ഹൃദയാരോഗ്യ സാധ്യത കുറയ്‌ക്കുന്നു. 

5. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം
ശ്വാസകോശത്തിന്റെ ശേഷി മെച്ചപ്പെടുത്താനും ശ്വാസകോശത്തിലെ പേശികളെ ശക്തിപ്പെടുത്താനും വേഗത്തിലുള്ള നടപ്പ്‌ സഹായിക്കും. ശ്വാസകോശത്തിലേക്കുള്ള ഓക്‌സിജന്‍ ആഗമനം വര്‍ധിപ്പിക്കാനും ഇവിടെ നിന്ന്‌ പുറന്തള്ളുന്ന മാലിന്യങ്ങളെ കാര്യക്ഷമമായി നീക്കം ചെയ്യാനും നടപ്പ്‌ മൂലം സാധിക്കും. 

ADVERTISEMENT

6. എല്ലുകളും കരുത്തുറ്റതാകും
എല്ലുകളെ ശക്തിപ്പെടുത്തി ഓസ്‌റ്റിയോപോറോസിസ്‌ പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്താനും നടപ്പ്‌ സഹായിക്കും. എല്ലുകളുടെ സാന്ദ്രത മെച്ചപ്പെടുത്തി ഒടിവുകളുടെ സാധ്യതയും ഇത്‌ മൂലം കുറയും. 

Representative image. Photo Credit:fizkes/istockphoto.com

7. സന്ധികള്‍ക്ക്‌ അയവ്‌
തണുപ്പ്‌ കാലത്ത്‌ സന്ധിവാതം, സന്ധികള്‍ക്ക്‌ ദൃഢത പോലുള്ള പ്രശ്‌നങ്ങള്‍ പലരും നേരിടാറുണ്ട്‌. സന്ധികള്‍ക്ക്‌ അയവ്‌ നല്‍കാനും ചലനക്ഷമത വര്‍ധിപ്പിക്കാനും സന്ധികളിലെ വേദന കുറയ്‌ക്കാനും നടപ്പ്‌ സഹായിക്കും. 

8. തലച്ചോറിനും തെളിച്ചം
തലച്ചോറിനു നല്ല തെളിച്ചം നല്‍കി ധാരണാശേഷി മെച്ചപ്പെടുത്താന്‍ നിത്യവുമുള്ള നടപ്പ്‌ സഹായിക്കും. നടത്തം മൂലം തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിക്കുന്നത്‌ ഓര്‍മ്മശക്തിയെയും തലച്ചോറിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയും മെച്ചപ്പെടുത്തും. 

9. ഉറക്കം മികച്ചതാകും
ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും നടത്തം സഹായിക്കും. ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ സെറോടോണിന്റെ ഉത്‌പാദനത്തെ നടപ്പ്‌ പ്രോത്സാഹിപ്പിക്കും. നടക്കുമ്പോള്‍ പകല്‍ വെളിച്ചം ധാരാളമായി ഏല്‍ക്കുന്നത്‌ ശരീരത്തിന്റെ സിര്‍കാഡിയന്‍ റിഥത്തെയും കാര്യക്ഷമമാക്കും. 

Photo credit : Tatjana Baibakova / Shutterstock.com

10. വൈറ്റമിന്‍ ഡി തോത്‌
തണുപ്പ്‌ കാലത്ത്‌ വെയില്‍ ഏല്‍ക്കാനുള്ള സാധ്യത കുറയുന്നത്‌ വൈറ്റമിന്‍ ഡിയുടെ അഭാവം ശരീരത്തിലുണ്ടാക്കാം. പുറത്ത്‌ നടക്കാന്‍ പോകുന്നത്‌ വെയില്‍ കൊള്ളാനും ശരീരത്തിലെ വൈറ്റമിന്‍ ഡി ഉത്‌പാദനം വര്‍ധിക്കാനും ഇടയാക്കും. വൈറ്റമിന്‍ ഡിയുടെ തോത്‌ വര്‍ദ്ധിക്കുന്നത്‌ എല്ലുകളുടെ ആരോഗ്യത്തിനും പ്രതിരോധശക്തിക്കും മുടിവളര്‍ച്ചയ്‌ക്കുമൊക്കെ നല്ലതാണ്‌.

ഇഷ്ടഭക്ഷണം കഴിച്ച് ഭാരം കുറയ്ക്കാം: വിഡിയോ

English Summary:

Walking in Winter