സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും വലിയ തിരക്കാണ്. പനി, ചുമ, ജനദോഷം, ന്യൂമോണിയ തുടങ്ങി ഒട്ടനവധി അസുഖങ്ങളുമായാണ് രോഗികൾ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നത്. പകർന്നു പിടിക്കുന്ന വൈറൽ പനിയും വിട്ടുമാറാത്ത ചുമയും ക്ഷീണവുമെല്ലാം വ്യാപകമായി. പനി വന്നു ഭേദമായിട്ടും വിടാതെ പിന്തുടരുന്ന ചുമയാണ് പലരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും വലിയ തിരക്കാണ്. പനി, ചുമ, ജലദോഷം, ന്യൂമോണിയ തുടങ്ങി ഒട്ടനവധി അസുഖങ്ങളുമായാണ് രോഗികൾ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നത്. പകർന്നു പിടിക്കുന്ന വൈറൽ പനിയും വിട്ടുമാറാത്ത ചുമയും ക്ഷീണവുമെല്ലാം വ്യാപകമായി. പനി വന്നു ഭേദമായിട്ടും വിടാതെ പിന്തുടരുന്ന ചുമയാണ് പലരുടെയും പ്രശ്നം. 

ശ്വാസകോശവിഭാഗ ഓപികളിൽ പനി വന്ന് മൂന്നോ നാലോ ആഴ്ച കഴിഞ്ഞിട്ടും ശ്വാസംമുട്ടലും ചുമയുമായി ഒരുപാട് ആളുകൾ എത്തുന്നുണ്ട്. പോസ്റ്റ് ഇന്‍ഫെക്‌ഷ്വസ് കഫ് അഥവാ തുടർച്ചയായി നീണ്ടു നൽക്കുന്ന ചുമയാണ് വില്ലൻ. എന്നാൽ ഇത് ന്യുമോണിയ ആയി മാറുന്നില്ല. ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ചുമയും ആസ്മാ രോഗികളുടേതു പോലെയുള്ള ശ്വാസംമുട്ടലും വളരെ വ്യാപകമായി രോഗികളിൽ കാണുന്നു. ആസ്മാ സമാനമായ ലക്ഷണങ്ങളോടെ നീണ്ടു നിൽക്കുന്ന ശ്വാസംമുട്ടൽ ആഴ്ചകളോളം നീണ്ടു നിൽക്കും. അഡിനോ ൈവറസ്, റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ് എന്നിവ ശ്വാസകോശനാളികളെ ബാധിക്കുന്നതു മൂലമുണ്ടാകുന്ന അണുബാധയാണ് ഇതിനു കാരണം. മൂന്ന് തരത്തിലാണ് ഇത് കണ്ടു വരുന്നത്.

ADVERTISEMENT

1. ഇതുവരെ ശ്വാസംമുട്ടൽ വന്നിട്ടില്ലാത്തവർക്ക് ശ്വാസംമുട്ടൽ വരുന്നു
2. ആസ്മാരോഗികൾക്ക് മരുന്നുകൊണ്ട് നല്ലരീതിയിൽ നിയന്ത്രിക്കപ്പെട്ട ശ്വാസംമുട്ടൽ ഇപ്പോൾ നിയന്ത്രണാതീതമാകുന്നു
3. ചെറുപ്പത്തിൽ ശ്വാസംമുട്ടൽ വന്നവരിൽ‌ വീണ്ടും അത് പ്രത്യക്ഷപ്പെടുന്നു

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇത്തരം ചുമ കണ്ടിരുന്നു. എന്നാൽ ഇപ്പോഴും അതിനെ കോവിഡുമായി ബന്ധപ്പെടുത്തി പറയാനാവില്ല. അഡിനോ വൈറസുകൾ, ഇൻഫ്ലുവൻസാ വൈറസുകൾ, ഫ്ലൂ വൈറസുകൾ തുടങ്ങിയവ ഇത്തരത്തിലെ പ്രശ്നങ്ങൾ ഉണ്ടാക്കും. കുട്ടികളിലും മുതിർന്നവരിലുമെല്ലാം ഈ അവസ്ഥ കാണപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ആസ്മ, സിഒപിഡി ബാധിതരിലും ശ്വാസകോശം ദ്രവിച്ചു പോകുന്ന ഐഎൽഡി എന്ന അവസ്ഥയുള്ളവരിലും ഇത് നിയന്ത്രണാതീതമായി മാറുന്നു. ഇതുകൂടാതെ ജീവിതത്തിൽ ഇന്നേവരെ ശ്വാസംമുട്ടൽ വന്നിട്ടില്ലാത്തവർക്ക് ചില അണുബാധകളെ തുടർന്ന് ആസ്മയുടേതിനു സമാനമായ ലക്ഷണങ്ങളോടെ ചുമയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.

മാലിന്യ പുകമഞ്ഞിൽ മുങ്ങിയ ഡൽഹിയിലെ ദൃശ്യം. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ADVERTISEMENT

പൊടിപടലങ്ങൾ നിറഞ്ഞ തണുത്ത അന്തരീക്ഷം ഒഴിവാക്കണം. തണുപ്പു കാലത്ത് വാഹനത്തിൽനിന്നും മറ്റും പുറന്തള്ളുന്ന പുകയും പൊടിപടലങ്ങളും രാസവസ്തുക്കളുമൊന്നും മുകളിലേക്ക് ഉയരില്ല. അവ അന്തരീക്ഷത്തിൽ തങ്ങി നിൽക്കും. ശ്വസിക്കുന്ന വായുവിനൊപ്പം ഇതും ശരീരത്തിലേക്കെത്തും. ഈ പുക സ്ഥിരം ശ്വസിക്കുന്നത് ന്യുമോണിയയ്ക്കു കാരണമാകും. ഡൽഹിയിൽ ഇതാണ് സംഭവിക്കുന്നത്. പൊടിപടലങ്ങൾ നേരിട്ട് അണുബാധ ഉണ്ടാക്കില്ലെങ്കിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറയക്കാനും ചുമയുടെ കാഠിന്യം കൂട്ടാനും ഇത് കാരണമാകുന്നു. ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുകയും അത് ന്യുമോണിയയിലേക്ക് നയിക്കാനുമുള്ള സാധ്യത ഏറെയാണ്. കൃതൃ സമയത്ത് വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

(വിവരങ്ങൾക്കു കടപ്പാട്: ഡോ. പി. എസ്. ഷാജഹാൻ, പ്രൊഫസർ, പൾമണറി വിഭാഗം, ഗവ മെഡിക്കൽ കോളജ്, ആലപ്പുഴ)

ADVERTISEMENT

നെഞ്ചുവേദന മാത്രമല്ല ഹൃദ്രോഗത്തനിന്റെ ലക്ഷണം: വിഡിയോ

English Summary:

Post Infectious cough and Breathing Problems in People

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT