ഗര്‍ഭനിരോധന ഉറകളുടെ സംഭരണം: മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍
ഗര്‍ഭനിരോധന ഉറകളുടെ സംഭരണത്തിന്റെ താളം തെറ്റിയതിനാല്‍ ഇന്ത്യയുടെ കുടുംബാസൂത്രണ പദ്ധതികള്‍ ബാധിക്കപ്പെട്ടെന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്‌തുതാവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ മെഡിക്കല്‍

ഗര്‍ഭനിരോധന ഉറകളുടെ സംഭരണത്തിന്റെ താളം തെറ്റിയതിനാല്‍ ഇന്ത്യയുടെ കുടുംബാസൂത്രണ പദ്ധതികള്‍ ബാധിക്കപ്പെട്ടെന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്‌തുതാവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ മെഡിക്കല്‍ സര്‍വീസസ് സൊസൈറ്റി (സിഎംഎസ്‌എസ്) എന്ന സ്വയംഭരണ സ്ഥാപനമാണ് ദേശീയ കുടുംബാസൂത്രണ പദ്ധതിക്കും ദേശീയ എയ്‌ഡ്‌സ് നിയന്ത്രണ പദ്ധതിക്കുമായുള്ള ഗര്‍ഭനിരോധന ഉറകള്‍ സംഭരിക്കുന്നത്. 2023 മെയ് മാസത്തില്‍ സിഎംഎസ്‌എസ് 5.88 കോടി ഗര്‍ഭനിരോധന ഉറകള്‍ സംഭരിച്ചതായും കുടുംബാസൂത്രണ പദ്ധതിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ സ്റ്റോക്ക് പര്യാപ്‌തമാണെന്നും കേന്ദ്ര ഗവണ്‍മെന്റ് വിശദീകരിക്കുന്നു.
എയ്‌ഡ്‌സ് നിയന്ത്രണ പദ്ധതിക്ക് കീഴില്‍ നാഷണല്‍ എയ്‌ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (നാകോ) തങ്ങളുടെ ആവശ്യകതയുടെ 75 ശതമാനം ഗര്‍ഭനിരോധന ഉറകളും സൗജന്യമായി എച്ച്‌എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡില്‍ നിന്ന് സ്വീകരിക്കുന്നുണ്ട്. ശേഷിക്കുന്ന 25 ശതമാനത്തിനായി 2023-24 വര്‍ഷത്തേക്ക് സിഎം എസ്‌എസിന് ഓര്‍ഡര്‍ നല്‍കും.
66 ദശലക്ഷം ഗര്‍ഭനിരോധന ഉറകളാണ് എച്ച്‌എല്‍എലില്‍ നിന്ന് നാകോയ്‌ക്ക് ലഭിക്കുന്നത്. ഈ ഓര്‍ഡര്‍ പ്രകാരമുള്ള വിതരണം നടന്നു കൊണ്ടിരിക്കുകയാണെന്നും അടുത്ത വര്‍ഷത്തേക്കുള്ള കരാര്‍ എച്ച്‌എല്‍എലിനും സിഎംഎസ്‌എസിനും ഉടന്‍ നല്‍കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സിഎംഎസ്‌എസ് സംഭരണം വൈകുന്നത് മൂലം ഗര്‍ഭനിരോധന ഉറകളുടെ ലഭ്യത കുറവ് നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകളും ഗവണ്‍മെന്റ് നിഷേധിക്കുന്നു. ുദ
വിവിധ തരം ഗര്‍ഭനിരോധന ഉറകള്‍ക്കായുള്ള സംഭരണത്തിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സിഎംഎസ്‌എസ് ടെന്‍ഡറുകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഈ ടെന്‍ഡറുകള്‍ നടപടിക്രമത്തിന്റെ അവസാന ഘട്ടത്തിലാണ്. ഗര്‍ഭനിരോധന ഉറകളുടെ ലഭ്യതയെ കുറിച്ചും സംഭരണത്തെ കുറിച്ചുമുള്ള ആശങ്കകള്‍ക്കു അടിസ്ഥാനമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതിവാര അവലോകന യോഗത്തിലൂടെ സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും ഗവണ്‍മെന്റ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.